Tuesday, September 26, 2017

കൊണ്ഗ്രെസ് ശക്ത ഭാരതമാണ്‌ വേണ്ടത് .

കൊണ്ഗ്രെസ്സിനെ ക്രിയാത്മകമായി വിമര്‍ശിച്ചാല്‍ പോലും ഫെയിസ് ബൂക്കിലെ ഒരു കൊണ്ഗ്രെസ്സ് നേതാക്കളും അനങ്ങില്ല. വായിച്ചാലും അറിഞ്ഞ ഭാവം തന്നെ കാണിക്കില്ല. കാരണം ഇവിടെ എങ്ങാനം 'ലൈക്കി' എന്നറിഞ്ഞാല്‍ പലഭാഗത്തു നിന്നും അവര്‍ക്ക് പാരയും /പണിയും കിട്ടും എന്നറിയാം. അത് ഭയന്നില്ലെങ്കില്‍ കൊണ്ഗ്രെസ്സില്‍ പിടിച്ചു നില്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് അവരെല്ലാം വായിച്ചിട്ട് ഇന്‍ബോക്സില്‍ വന്നു കാര്യം പറയും . മിക്കവരും പറയും ഞങ്ങള്‍ക്ക് പരസ്യമായി പറയാന്‍ ഒക്കാത്തത് പറഞ്ഞത് നല്ലതാണ് എന്ന്. ഇതൊക്കെ മാറണം എന്നും മറ്റും. അതാണ്‌ കൊണ്ഗ്രെസ്സുകാരുടെ ഒരു വലിയ ഗുണം . എന്തെങ്കിലും വിമര്‍ശിച്ചാലും അവര്‍ നിങ്ങളെ ആജന്മ ശത്രുക്കളായി കാണില്ല എന്നതാണ്. മാത്രമല്ല അറിയാന്‍ വയ്യാത്ത കാര്യം ആണെങ്കില്‍ രഹസ്യമായി ചോദിച്ചു മനസ്സിലാക്കും. എന്നിട്ട് അത് വൃത്തിയായി പ്രസംഗിക്കുകയും ചെയ്യും. മസില് പിടിത്തവും കുറവാണ്. നിങ്ങള്‍ സീറ്റ് മോഹിയല്ലെങ്കില്‍ ഭയങ്കര സ്നേഹവുമാണ്.
പഷേ നിലവിലെ കേരളത്തിലെ സര്‍ക്കാരിനെ വല്ലതും വിമര്‍ശിച്ചാല്‍ പിന്നെ സര്‍ക്കാര്‍/പാര്‍ട്ടി ന്യായീകരണ തൊഴിലാളി യുനിയന്‍ വന്നു നിങ്ങളെ അപ്പോള്‍ തന്നെ ചാപ്പ കുത്തി ആജന്മ ശത്രുക്കളായി പ്രഖ്യാപിക്കും. അതില്‍ ഒരു കോമ്പ്രമൈസും അവര്‍ക്കില്ല.
പക്ഷെ രഹസ്യത്തില്‍ സംവേദിക്കുന്ന കൊണ്ഗ്രെസ് നേതാക്കളെ പോലയല്ല ഫെയിസ് ബുക്കിലെ കൊണ്ഗ്രെസ്സ് പ്രവര്‍ത്തകര്‍ . അവര്‍ എല്ലാ വായിക്കും, ലൈക്കും വീറോടെ പരസ്യമായി വാദിക്കും . ഈ Siby MathewJacob Sudheer ഒക്കെപോലെയുള്ള സജീവ കൊണ്ഗ്രെസ്സുകരുടെ പകുതി ആര്‍ജവം കൊണ്ഗ്രെസ്സു നേതാക്കള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ആ പാര്‍ട്ടിക്ക് ഭാവിയുണ്ടാകുമായിരുന്നു . ഉള്ള കാര്യം പറയണമല്ലോ കൊണ്ഗ്രെസ്സില്‍ ഇപ്പോഴും കഴിവുള്ള ഒരു നിര നല്ല യുവനേതാക്കള്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് പോലും ഗ്രൂപുകല്‍ക്കപ്പുറും പിടിച്ചു നില്ല്ക്കാന്‍ പ്രയാസം .
പാരയാണ് കൊണ്ഗ്രെസ്സു പാര്‍ട്ടിയുടെ ഡീ എന്‍ ഏ തന്നെ . അത് കൊടൂക്കാന്‍ പഠിച്ചില്ലെങ്കിലും അതിനെ തടുക്കാന്‍ പഠിച്ചില്ലെങ്കിലും അവിടെ പിടിച്ചു നില്ക്കാന്‍ വലിയ പാടാണ്. അത് കൊണ്ട് തന്നെ നേതാക്കള്‍ പലപ്പോഴും" മൌനം വിദ്യ്വാനു ഭൂഷണം/ കൊജ്ഞാണനും ധഥ" എന്ന മട്ടില്‍ .അടുത്ത തിരെഞ്ഞെടുപ്പില്‍ എങ്ങനെ ഒരു സീറ്റ് സംഘടിപ്പിക്കാം എന്ന ഒറ്റ വിചാരത്തിലാണ് . പലരുടെയും രാഷ്ട്രീയ ജിവിത ഉദ്ദേശം തന്നെ അത് മാത്രമാണ്. അതുകൊണ്ട് പലപ്പോഴും ആ പാര്‍ട്ടി തന്നെ 'സെല്‍ഫ്-ഡിനെയല്‍ ' മോഡിലാണ്.
ഈ 24 x 7 സീറ്റ് സ്വപ്ങ്ങളുടെ തടവറയില്‍ നിന്ന് കൊണ്ഗ്രെസ്സ് നേതാക്കള്‍ പുറത്തിറങ്ങി അവനവിനസത്തിനു കുറെ നാള്‍ അവധി കൊടുത്തു സാധാരണ കൊണ്ഗ്രെസ് പ്രവര്‍ത്തകരെ പോലെ തറയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ ആ പാര്‍ട്ടിക്ക് പിടിച്ചു നില്ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ തുടര്‍ന്നു നിത്യതയിലേക്ക് പ്രവേശിക്കും. അത് ഭാവിയില്‍ ജനാധിപത്യത്തിനും രാജ്യത്തിനും നല്ലതായിരിക്കില്ല. കൊണ്ഗ്രെസ് ശക്ത ഭാരതമാണ്‌ വേണ്ടത് .
Comments
Siby Mathew ഗുഡ് ..........................ഇങ്ങനെയും ചിലര്‍ വേണം എഴുതാന്‍ ..കോണ്‍ഗ്രസ്‌ നന്നാകട്ടെ ,പ്രതികരിക്കുന്ന നേതാക്കളെക്കാള്‍ ,വിമര്‍ശനങ്ങള്‍ വായിച്ച് സ്വയം തിരുത്തല്‍ വരുത്തി മുന്നേറാന്‍ നേതാക്കള്‍ . തയ്യരാകട്ടെ ... സാം പിട്രോഡ പറഞ്ഞതുപോലെ 'ഇപ്പോള്‍ ...See more
Manage
Sreejith Sivaraman കോൺഗ്രസ്സ് കുടുംബത്തിൽ നിന്ന് വന്ന കടുത്ത കോൺഗ്രസ് വിരുദ്ധൻ ആയിരുന്നു ഞാൻ. ഇടതു പക്ഷത്തോടാണ് അന്നും ഇന്നും ചായ്‌വ്. ഫ്യു ഡലിസം , ജാതീയത, അഴിമതി , കുടുംബ വാഴ്ച സ്വജന പക്ഷ പാതിത്വം തുടങ്ങി ഇന്ത്യൻ സമൂഹത്തിലെ എല്ലാ ജീർണത കളുടെയും പ്രതിരൂപം ആയിരുന്നു എനിക്ക് കോൺഗ്രസ്സ്. എന്നാൽ കേരളത്തിന് പുറത്തുള്ള ജീവിതം, ഇന്ത്യയുടെ പല ഭാഗത്തേക്കും നടത്തിയ യാത്രകൾ എന്നിവ കോൺഗ്രസ്സ് വിരോധത്തിൽ കുറച്ചൊക്കെ അയവു വരുത്തി. ഇന്ത്യയുടെ എല്ലാ ഭാഗത്തും സ്വാധീനം ഉള്ള ഒരേ ഒരു ലിബറൽ പാർട്ടി ആണ് കോൺഗ്രസ്സ് . തീവ്ര വലതു പക്ഷത്തിനു ഇന്ത്യയിൽ വെല്ലു വിളി ഉയർത്താൻ സാധ്യത ഉള്ള ഒരേ ഒരു രാഷ്ട്രീയ പാർട്ടി. മറ്റൊരു ബദൽ ഉയർന്നു വരുന്ന തു വരെ ശക്തമായ കോൺഗ്രസ്സ് ഇവിടെ വേണം എന്ന് ഇന്ന് ആഗ്രഹിക്കുന്നു.
Reply
2
Yesterday at 00:40
Manage
Biju Kanavu Anoop Vr നെയാണ് ശരിക്കും ഈ കാര്യത്തിൽ കാണേണ്ടയാൾ.യാതൊരു ഭയമില്ലാതെ സംസാരിക്കും.
Reply
2
Yesterday at 08:22
Manage
Roy T James I think we need to think ahead, it is part of a global phenomenon, which are just signs of an imminent change. https://soapboxie.com/world-politics/The-Future-of-Politics
It is but natural that the winds of change blowing over our society wil leave its mark everywhere. What effect will it…
SOAPBOXIE.COM

No comments: