മലയാളം മിഷന്‍ 2009 ഒക്ടോബര്‍ 22 നു ഡല്‍ഹിയില്‍ വച്ച് ഉത്ഘാടനം ചെയ്ത ഒരു കേരള സര്‍ക്കാര്‍ സാംസ്കരിക വകുപ്പ് സംരംഭമാണ് .മലയാളം മിഷന് ഡല്‍ഹിയിലും മുംബയിലും ചെന്നയിലും ഓഫീസുകള്‍ ഉണ്ടെന്നു കേരള സര്‍ക്കാര്‍ വെബ്സൈറ്റ് പറയുന്നു. നൂറു കണക്കിന് മലയാള ഭാഷ പഠന കേന്ദ്രങ്ങള്‍ സ്വദേശത്തും വിദേശത്തും ഉണ്ട് എന്നും സാംസ്കാരിക വകുപ്പ് വെബ്സൈറ്റ് പറയുന്നു. എന്തായാലും ഇങ്ങനെ ഒരു കാര്യം ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചത് ഫേസ് ബുക്കില്‍ സജീവമായ സുജ സുസന്‍ ജോര്‍ജു അതിന്‍റെ ഡയറക്റ്റര്‍ ആയതില്‍ പിന്നെയാണ്. ഇപ്പോള്‍ വീണ്ടു ശ്രദ്ധിക്കാന്‍ കാരണം എന്‍റെ സുഹൃത്തും ഫേസ് ബൂകിലെ സജീവ സാനിദ്ധ്യവും ആയ മുരളി വെട്ടത് അതിന്‍റെ കോര്‍ഡിനേറ്റര്‍ ആയി ചുമതല ഏറ്റെടുക്കുന്നു എന്ന് ഫേസ് ബുക്ക് മുഖേന അറിഞ്ഞതില്‍ നിന്നാണ്.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്‍റെ കീഴില്‍ 35 സ്ഥാപനങ്ങള്‍ ഉണ്ട് . അല്ലാതെയും വേറെ കുറെ സ്ഥാപനങ്ങളും ഒരു പാടു മ്യുസിയങ്ങളും മറ്റുമുണ്ട്. ഇവയില്‍ പലതിന്‍റെയും നില അതി ദാരുണമാണ്. കാരണം ഇതിനെല്ലാം അതാത് കാലത്ത് സര്‍ക്കാര്‍ അവരുടെ ആളുകളെ ഡയറക്ട്ടര്‍ ഒക്കെയായി നിയമിക്കുമെങ്കിലും വാര്‍ഷിക ബജറ്റ് പേരിനു മാത്രം. ഇവയില്‍ പലതിനും ഗവേഷകരോ ആവശ്യത്തിനു ജീവനക്കാരോ ഇല്ല. പലപ്പോഴും അടിത്തൂണ്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കര്‍ക്കോ ഭരിക്കുന്ന പാര്‍ട്ടികളുടെ കൂട്ടര്‍ക്കോ മാറ്റി വച്ചിരിക്കുകയാണ് ഈ പോസ്റ്റുകളില്‍ മിക്കതും. ഈ സ്ഥാപങ്ങളുടെ ഒരു സോഷ്യല്‍ ഓഡിറ്റ് നടത്തിയാല്‍ സാധാരണ ജനങ്ങള്‍ ഞെട്ടും. ഇങ്ങനെയുള്ള നിഷ്ഫല സര്‍ക്കാര്‍ 'ഗെവേഷണ' സംരംഭങ്ങളെകുറിച്ചും ആരും കയറാതെ മാറാല പിടിച്ചു കിടക്കുന്ന മ്യുസിയങ്ങളെ കുറിച്ചും ഇതിനു മുമ്പും ഇവിടെ എഴുതിയിട്ടുണ്ട്. ഇങ്ങനെയുള്ള സംരംഭങ്ങള്‍ ഒക്കെ സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന രീതിയില്‍ നിന്ന് ജീവന്‍ വയ്ക്കുന്നത് വല്ലപ്പോഴും ചില ആക്ട്ടിവിസ്റ്റ് ഡയര്ക് റ്റര്‍മാര്‍ ചാര്‍ജു എടുക്കുമ്പോഴാണ് . റൂബിന്‍ ഡിക്രൂസ് ബാലാ സാഹിത്യ ഇന്സ്ടിട്ടുട്ടിന്ന്‍റെ ഡയറക്റ്റര്‍ ആയ സമയത്തും അതിനു അല്പം ജീവനും ഓജസ്സും ഒക്കെ വച്ചു.
എന്തായാലും മലയാളം മിഷന്‍ സജീവമാകുന്നതില്‍ സന്തോഷം ഉണ്ട്. കാരണം സുജ സൂസന്‍ ജോര്‍ജു ആത്മാര്‍ഥമായി അതിനെ സജീവമാക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്. നല്ല കാര്യം ചെയ്യുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതും നല്ല കാര്യമാണ്. അത് കൊണ്ട് തന്നെ ഇത് ഇവിടെ എഴുതുന്നത് കുറ്റം കണ്ടു പിടിക്കനല്ല. മറിച്ചു മലയാളം മിഷന്‍റെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാന്‍ ആണ്. മലയാളം മിഷന് ചില യു ട്യുബ് വീഡിയോകളും ഫേസ് ബുക്ക് പേജും വെബ് സൈറ്റും ഒക്കെയുണ്ട്. അങ്ങനെ സജീവമാകുന്ന മലയാളം മിഷന് എല്ലാ ആശംസകളും .
ഇന്ത്യയിലെ പല നഗരങ്ങളിളിലും ഗള്‍ഫിലെ പല രാജ്യങ്ങളിളിലും മലയാളി സംഘടനകള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാറുണ്ട്. അതൊക്കെ മലയാളം മിഷന്‍ ഒക്കെ വരുന്നതിനു എത്രയോ മുമ്പില്‍ തുടങ്ങിയതാണ് .പലരുടെയും മാതാ പിതാക്കളും മക്കളെ മലയാളം പഠിപ്പിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട് . കേരളത്തിന് വെളിയില്‍ ജനിച്ചു വളര്‍ന്ന എന്‍റെ ജീവിത പങ്കാളിയെ മലയാളം വായിക്കുവാന്‍ പഠിപ്പിച്ചത് അവരുടെ അമ്മയാണ്. ഞങ്ങളുടെ മക്കളെ മലയാളം പഠിക്കുവാന്‍ വേണ്ടി കൂടിയാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് പറിച്ചു നട്ടത് . കാരണം ഭാഷയും, ഭക്ഷണവും എല്ലാം ഒരു സ്വത്ത നിര്‍മ്മിതിയുടെ ഭാഗം ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. കേരളത്തിനു വെളിയിലും വിദേശ രാജ്യങ്ങളിലും ( അതും മലയാളികള്‍ കുറവായ സ്ഥലങ്ങളില്‍) വളര്‍ന്ന അവര്‍ മലയാളം സാമാന്യം നല്ലത് പോലെ സംസാരിക്കും. ഇതൊന്നും മലയാളം മിഷന്‍ കൊണ്ട് സംഭവിച്ചതല്ല. മലയാളികള്‍ക്ക് ഭാഷയോടും ഭക്ഷണത്തോടും ഒക്കെയുള്ള വൈകാരിക അടുപ്പം കൊണ്ട് സംഭവിക്കുന്നതാണ്.
പക്ഷെ ഇങ്ങനെയുള്ള ഭാഷ പഠനം ഒരു വളരെ ചെറിയ ശതമാനം പേരിലെ സംഭവിക്കുന്നുള്ളൂ.
ഇന്ത്യയിലെ പല നഗരങ്ങളിളിലും ഗള്‍ഫിലെ പല രാജ്യങ്ങളിളിലും മലയാളി സംഘടനകള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാറുണ്ട്. അതൊക്കെ മലയാളം മിഷന്‍ ഒക്കെ വരുന്നതിനു എത്രയോ മുമ്പില്‍ തുടങ്ങിയതാണ് .പലരുടെയും മാതാ പിതാക്കളും മക്കളെ മലയാളം പഠിപ്പിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട് . കേരളത്തിന് വെളിയില്‍ ജനിച്ചു വളര്‍ന്ന എന്‍റെ ജീവിത പങ്കാളിയെ മലയാളം വായിക്കുവാന്‍ പഠിപ്പിച്ചത് അവരുടെ അമ്മയാണ്. ഞങ്ങളുടെ മക്കളെ മലയാളം പഠിക്കുവാന്‍ വേണ്ടി കൂടിയാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് പറിച്ചു നട്ടത് . കാരണം ഭാഷയും, ഭക്ഷണവും എല്ലാം ഒരു സ്വത്ത നിര്‍മ്മിതിയുടെ ഭാഗം ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. കേരളത്തിനു വെളിയിലും വിദേശ രാജ്യങ്ങളിലും ( അതും മലയാളികള്‍ കുറവായ സ്ഥലങ്ങളില്‍) വളര്‍ന്ന അവര്‍ മലയാളം സാമാന്യം നല്ലത് പോലെ സംസാരിക്കും. ഇതൊന്നും മലയാളം മിഷന്‍ കൊണ്ട് സംഭവിച്ചതല്ല. മലയാളികള്‍ക്ക് ഭാഷയോടും ഭക്ഷണത്തോടും ഒക്കെയുള്ള വൈകാരിക അടുപ്പം കൊണ്ട് സംഭവിക്കുന്നതാണ്.
പക്ഷെ ഇങ്ങനെയുള്ള ഭാഷ പഠനം ഒരു വളരെ ചെറിയ ശതമാനം പേരിലെ സംഭവിക്കുന്നുള്ളൂ.
എന്‍റെ കണക്കു കൂട്ടല്‍ അനുസരിച്ച് ഏതാണ്ട് 35 ലക്ഷത്തോളം ( അതില്‍ കൂടുതല്‍ ആകാനാണ് വഴി) കേരളത്തിനു പുറത്തു ജീവിക്കുന്നുണ്ട്. ഇതില്‍ ആദ്യ തലമുറയില്‍ ഉള്ള പ്രവാസികള്‍ മലയാളം വിട്ടുകളില്‍ ഉപയോഗിക്കും. രണ്ടാം തലമുറ മുതല്‍ ഭാഷ വ്യവഹാരം മാറും. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ചിലപ്പോള്‍ രണ്ടു തലമുറ വരെ മലയാളം സംസാരിക്കും. പിന്നീട് പതിയെ ഇന്ഗ്ലീഷിലെക്കോ അവിടെ അവിടെ സൌകര്യമായ ഭാഷ വ്യവഹരതിലെക്കോ ചുവടു മാറും. ഗള്‍ഫ് നാടുകളില്‍ മലയാളികള്‍ ശരിക്കും പ്രവാസികള്‍ ആണ്. കാരണം അവിടെ സ്ഥിരമായി താമസിക്കുവാന്‍ ഉള്ള ഒരിടമല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ മലയാളി സ്വതം കൂടുതലായിരാക്കാന്‍ സാധ്യത ഉണ്ട്. ഗള്‍ഫില്‍ പോയ മലയാളികളില്‍ ഭൂരിപക്ഷവും കേരളത്തില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരും അതിനു തയ്യാര്‍ എടുക്കുന്നവരുമാണ്. അത് കൊണ്ട് തന്നെ അടുത്ത തലമുറയെ മലയാളം പഠിപ്പിക്കുന്നതില്‍ ഒരു ഇന്സേന്‍ടീവ് ഉണ്ട് . എന്നാല്‍ യുരോപ്പിലെയും , യു കെ യിലെയും , അമേരിക്ക , അസ്ട്രീലിയ , ന്യുസിലാണ്ട് എന്നീ രാജ്യങ്ങളിലെ സ്ഥിതി വ്യതസ്തമാണ് . കാരണം ഈ രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ മിക്കപ്പോഴും അവിടെ സ്ഥിര താമസമാക്കുന്നവര്‍ ആണ് . അതില്‍ ആദ്യ തലമുറയില്‍ ഉള്ളവര്‍ക്ക് കേരളവും മലയാള ഭക്ഷണവും ഭാഷയും എല്ലാം ഒരു സ്ഥായിയായ ഗ്രഹാതുരത്വ ത്തിന്‍റെ ഭാഗമാണ് . അതുകൊണ്ട് തന്നെ ചിലര്‍ അവരുടെ മക്കളെ അത് പഠിപ്പിക്കുവാന്‍ ആഗ്രഹിക്കും. പക്ഷെ അവിടെ ജനിച്ച കുട്ടികള്‍ വളരുന്ന , വിനിമയം ചെയ്യുന്ന ഭാഷ സാഹചര്യം വേറെയാണ്. അവരുടെ ഭാഷ ഭേദങ്ങളും രുചി ഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഇങ്ങനെയുള്ള രാജ്യങ്ങളില്‍ കുടിയേറിയവരുടെ മൂന്നാം തലമുറ മിക്കപ്പോഴും മലയാള ഭക്ഷണവുമായോ ഭാഷയുമായോ പരിചയം ഇല്ലാത്തവര്‍ ആയിരിക്കും. ഈ കഴിഞ്ഞ ഇടക്ക് സിങ്ങപ്പൂരില്‍ ഉള്ള ഒരു സുഹൃത്തിനെ കണ്ടു . പേരു കൊണ്ടും മലയാളി ആണെന്ന് തോന്നി. അതെ അദ്ദേഹത്തിന്‍റെ അപ്പൂപ്പന്‍/അപ്പച്ചന്‍ കൊച്ചിയില്‍ നിന്നും മലേഷ്യയില്‍ ജോലിക്ക് പോയതാണ്. ഞാന്‍ മലയാളി ആണെന്ന് പറഞ്ഞപ്പോള്‍ സ്നേഹം. അദ്ദേഹത്തിന് മലയാളം അറിയില്ല. ഭാര്യ ജപ്പാന്‍കാരി. കേരളത്തില്‍ ടൂര്‍ പോകാന്‍ ഇഷ്ട്ടമാണ്. എന്നാല്‍ മലേഷ്യയില്‍ മൂന്നാം തലമുറയില്‍ പെട്ട മലയാളിക്ക് 'പള്ളി മലയാളം ' അറിയാം. ഇത് പറഞ്ഞത് ഭാവിയില്‍ ഏതാണ്ട് 20-25% മലയാളികള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കുടി ഏറി പാര്‍ക്കും. കാരണം കേരളത്തിനു വെളിയില്‍ പോയെ 'രക്ഷപെടുകയുള്ളൂ " എന്ന ഒരു സാമൂഹിക മനശാസ്ത്രം തന്നെ കേരളത്തില്‍ ഇന്ന് സാധാരണമാണ്. പലപ്പോഴും കേരളത്തിനു വെളിയില്‍ പോയവരാണ് കേരളത്തിലെ പല രംഗത്തെയും 'സക്സസ് മോഡല്‍'. അത് എഴുത്ത് കാരിലും കാണാം. പല പ്രശസ്തരായ മലയാളം എഴുത്തുകാരുടെയും മക്കള്‍ക്ക് മലയാളം അറിയില്ലന്നത് അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ വ്യ്ത്യസ്തമായതിനലാണ്. പിന്നെ ആദ്യ തലമുറയ്ക്ക് മലയാളത്തോട് തോന്നുന്ന വൈകാരിക ഗ്രഹാതുത്വവും രണ്ടാമത്തെ തലമുറയ്ക്ക് ഉണ്ടാകണം എന്നില്ല. അവര്‍ക്ക് 'ഭാഷ ' ഫന്ഗ്ഷനല്‍ ആയ ഒരു ആശയ വിനിമയ മാര്‍ഗ്ഗമാണ്. അതുകൊണ്ട് തന്നെ അവര്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ ഉള്ള ഭാഷയായിരിക്കും അവരുടെ വ്യവഹാര ഭാഷ.
ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ ഗള്‍ഫ് നാടുകളിലും ഇന്ത്യന്‍ നഗരങ്ങളിലും ഭാഷ പ്രചരണത്തിനുള്ള ഉപാധികളും സമീപനങ്ങളും യുരോപ്പിലും , ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലും നടപ്പാക്കുവാന്‍ പ്രയാസം ആയിരിക്കും. ലോകത്ത് 'ഡയസ്പോറ" രണ്ടായിരം വര്ഷം നില നിര്‍ത്തിയ ഒരു ഭാഷ ഹീബ്രുവാണ്. ഇതിനു കാരണം ഇത് ഒരു മതാചാരവുമായി കൂടി ബന്ധപ്പെടുതിയതിനാലും സിനഗോഗുകളില്‍ സ്ഥിരം ഉപയോഗിക്കുന്നതിനാലും അത് ചരിത്രത്തില്‍ ആകമാനം വിവേചങ്ങളും അക്രമങ്ങളും നേരിട്ട യഹൂദരുടെ സാമൂഹിക-രാഷ്ട്രീയ അസ്ഥിത്വത്തിന്‍റെ ഭാഗമായതിനാലും ആണ് .
പക്ഷെ എന്‍റെ ചോദ്യങ്ങള്‍ മലയാളം മിഷനന്‍റെ വിശാലമായ കാഴ്ചപ്പാടും ദര്‍ശനവും 'മിഷനും' എന്താണെന്നു ഉള്ളതാണ്. അതിന്‍റെ പ്രധാന ഉദ്ദേശം ഭാഷ പഠനത്തെ സ്വദേശത്തും വിദേശത്തും പരി പോകിഷിപ്പുക എന്നതാണ് . ഇത് ഒരു പരിധി വരെ നല്ലതാണ് . കേരളത്തിനു വെളിയിലും ഗള്‍ഫിലും മറ്റും മലയാള പഠനം മലയാളം മിഷന്‍ വരുന്നതിനും വളരെ മുമ്പേ ഉണ്ടായതാണ് . അതും ഒരു വോലെന്ടരി സംരംഭമായി അല്ലെങ്കിലെ ഒരു സിവില്‍ സമൂഹ സംരഭമായി. അതിനു അനുപൂരകമായി കേരള സര്‍ക്കാര്‍ മലയാള മിഷന്‍ തുടങ്ങിയത് നല്ല കാര്യമാണ്. കൂടുതല്‍ ചര്‍ച്ചക്കായി ചില ചോദ്യങ്ങള്‍ : മലയാളം മിഷന് സ്വദേശത്തും വിദേശത്തും ആയുള്ള വിവിധ മലയാള ഭാഷ വ്യവഹരങ്ങളെ കുറിച്ചും പുതു രീതികളെ കുറിച്ചും ഒരു ഡേറ്റ ബേസ് ഉണ്ടോ എന്നതാണ്. അത് പോലെ 'വാ മൊഴികളുടെയും ' . 'വര മൊഴികളുടെയും ( കാരണം ഇന്ന് പല രാജ്യങ്ങളിളിലും മലയാളികള്‍ മലയാളം റോമന്‍ ലിപികളില്‍ എഴുതുന്നു) ഒരു ഡോക്കുമേന്‍റെഷന്‍ ഉണ്ടോ എന്നതാണ് ? ഇതിനെ രണ്ടിനെയും അടിസ്ഥാനമാക്കി അടുത്ത പത്തോ ഇരുപതോ കൊല്ലത്തേക്ക് സ്വദേശ-വിദേശങ്ങളില്‍ ഉള്ള മലയാള ഭാഷ വ്യവഹാര-ഉപയോഗങ്ങളെ എങ്ങനെ നവീകരിച്ചു ശക്തി പെടുത്താം എന്നതിനെ കുറിച്ച് എന്തെങ്കിലും സ്ട്രടാട്ടജി ഉണ്ടോ ? ഇതിനു വേണ്ടി ആവശ്യത്തിനു ബജറ്റ് വക ഇരുത്തിയിട്ടുണ്ടോ ? ആവശ്യത്തിനു ഭാഷ-വിജ്നീയ ( trained in Linguistics- particularly in socio-linguistics ) ഗവേഷകര്‍ ഉണ്ടോ ? ഇങ്ങനെയുള്ള ഒരു സംരംഭത്തില്‍ എങ്ങെനെ വിദേശത്തും - സ്വദേശത്തും ഉള്ള പൊതു ജനങ്ങള്‍ക്ക് പങ്കാളികളാകാം ?ഈ വിവരങ്ങള്‍ എവിടെ നിന്ന് കിട്ടും ?
No comments:
Post a Comment