Thursday, May 18, 2017

കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍


സര്‍ക്കാര്‍  നിഷ്ഫല സംരംഭങ്ങള്‍ പലതും അതതു കാലം നാട് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വിധേയരെയോ , ശിന്കിടികളെയോ, അടിത്തൂണ്‍ പറ്റിയ നേതാക്കളെയോ, ഐ എ സ്സ്/ഐ പിഎസ്സു ശിന്കിടികളെയോ 'അക്കോമെടെറ്റു' ചെയ്യാന്‍ ഉള്ള നികുതി പ്പണം തിന്നു മുടിക്കുന്ന ഏര്‍പ്പാടുകളാണ് . കാല കാലങ്ങളില്‍ പല സര്‍ക്കാരുകള്‍ ഉണ്ടാക്കിയ പലതരം വാഴപ്പിണ്ടി കോര്പെഷനുകള്‍ക്കും പ്രത്യകിച്ചു പണിയൊന്നുമില്ല.പക്ഷെ ഈ തട്ടിക്കൂട്ട് ഏര്‍പ്പടുകള്ടെ ചെയര്‍മന്മാര്‍ക്ക് ( മിക്കപ്പോഴും പുരുഷന്മാര്‍ക്കാണല്ലോ ഇതെല്ലം ) വണ്ടിയും കിണ്ടിയും മറ്റു സര്‍ക്കാര്‍ അനുചരന്മാരും ഉണ്ട് . ഇവര്‍ തെക്ക് വടക്ക് കേരള സര്‍ക്കാര്‍ വാഹനങ്ങളില്‍ ചീറി പാഞ്ഞു നടക്കുന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കേരള ഇന്നൊവേഷന്‍ കൌണ്‍സില്‍ എന്തെങ്കിലും ഇന്നൊവേഷന്‍ ഏതെങ്കിലും കാലത്ത് ഉണ്ടാക്കിയതായി തെളിവില്ല. ഒരു മുന്‍ ചീഫ് സെക്രെട്ടറിയെ അക്കോമെടെറ്റു ചെയ്തതല്ലാതെ ഒരു കുന്തവും സംഭവിച്ചില്ല. പക്ഷെ അത്ഇ ഇപ്പോഴും അവിടെയുണ്ട്. ഇവിടെ ഒരു ഭരണ പരിഷക്കാര കമ്മിഷന്‍ ഉണ്ടാക്കിയത് ഭരണ പരിഷക്കാരത്തിനല്ലന്നു അരി ആഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം .ഒരു വര്ഷം കഴിഞ്ഞിട്ട് ആ കമ്മീഷന്‍ ഒരു റിപ്പോര്‍ട്ടെങ്കിലും സമര്‍പ്പിച്ചോ ?
ഇപ്പോഴത്തെ വാഴപ്പിണ്ടി കോര്പെഷനായ ' മുന്നോക്ക വികസനം ( ആ പേര് തന്നെ വിരോധാഭാസമായ അസ്ലീലമാണ് ) കോര്‍പ്പരേഷന്‍ ഇത് വരെ എന്തെങ്കിലും എവിടെങ്കിലും ചെയ്തതായി ഒരു തെളിവുമില്ല . അടിത്തൂണ്‍ പറ്റി വെറുതെ വാചക കസര്‍ത്ത് മാത്രം കൈമുതലായുള്ള വയസ്സായ പിള്ളയെ അക്കൊമെടെറ്റ് ചെയ്യാന്‍ അക്കൊമെടെഷന്‍ മുന്നണിയായ യു ഡി എഫ് സര്‍ക്കാര്‍ ചെയ്ത് രാഷ്ട്രീയ അസ്ലീലങ്ങളില്‍ ഒന്നാണ് ഈ 'മുന്നോക്ക വികസന ' കോര്പോരെഷനും. അവനനിസം മാത്രം അധ്വാന വര്‍ഗ്ഗ പ്രത്യയ ശാസ്ത്രമായ കേരള കൊണ്ഗ്രെസ്സു എന്ന കേരളത്തിലെ കാലഹരണപെട്ട , അധികാര രാഷ്ട്രീയത്തിലെ ഇത്തിള്‍ കണ്ണികള്‍ മാത്രമാണ്‌ . അധികാരത്തിനു വേണ്ടി അവര്‍ക്ക് പാട്ട് മാറുന്നതില്‍ ഒരു ഉളുപ്പും ഇല്ലാത്തവരാണ്. ഇപ്പോള്‍ എന്‍ ഡി ഏ ഉള്‍പ്പെടെ ഉള്ള എല്ലാ മുന്നണികളിലും അധികാര മോഹം മാത്രംമുള്ള കുറെ ആളുകളുടെ പേരില്‍ ഉള്ള ഏതേലും ഒരു കേരള കൊണ്ഗ്രെസ്സ് കഷണം കാണും. മാറി മാറി ഭരിക്കുന്ന രണ്ടു മുന്നണികള്‍ക്കും ഇവരെ പല കാരണങ്ങള്‍ കൊണ്ട് ആവശ്യം ഉണ്ട് . അങ്ങനെ പിള്ള അവിടെയും ഇവിടെയും പ്രിയപ്പെട്ട പിള്ളയായി .പക്ഷെ പിള്ളയല്ല പ്രശ്നം . പ്രശനം അതിലും ഗുരുതരമാണ് .
ഇങ്ങനെയുള്ള വിവിധ നിഷ്പലങ്ങളായ തട്ടികൂട്ട് കോര്പെര്ഷന്കള്‍ക്ക് ഗവേഷണ സ്ഥാപങ്ങള്‍ക്കും ചെയര്‍മാന്‍മാരും സര്‍ക്കാര്‍ സന്നാഹങ്ങളും ഉണ്ട് . എന്നാല്‍ ഇന്ന് വരെ ജനങ്ങള്‍ക്കാവശ്യമായ വിവരാവകാശ കമ്മീഷനില്‍ ഒരു വര്‍ഷമായി അംഗങ്ങളെ നിയമിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന് ഇഷ്ട്ടക്കാരനായ ഒരു ഐ പി എസ് ഓഫീസരെ ചെയര്‍മാനായി നിയമിച്ചു എന്നല്ലാതെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല.
ഇങ്ങനെയുള്ള നിഷ്ഫല അക്കൊമെടെറ്റിന്ഗ്
കോര്‍പ്പരെഷനുകളെയും കമ്മീഷനുകളെയും, കൌന്സിലുകളെയും , ഗവേഷനമില്ലാത്ത ഗവേഷണ സ്ഥാപനങ്ങളെ കുറിച്ചും ഒരു സോഷ്യല്‍ ഓഡിട്ട് നടത്തി ഒരു ജനകീയ ധവള പത്രമിറക്കേണ്ട കാലമായിരിക്കുന്നു .
ഈ അവസ്ഥക്ക് കാരണം കേരളം മാറി മാറി ഭരിച്ച ഭരിക്കുന്ന രണ്ടു മുന്നനികള്മാണ്. അതതു കാലത്തേ പ്രതിപക്ഷം രാഷ്ട്രീയ 'ധാര്‍മികതയുടെ' വക്താക്കളായി കുറെ ബഹളമുണ്ടാക്കി, നിയമ സഭയില്‍ കുറെ വാചക കസര്‍ത്തുകള്‍ കാട്ടി കൂട്ടി ആളെ പറ്റിച്ചു രാഷ്ട്രീയ നാടകങ്ങള്‍ കളിക്കും.
തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്തെല്ലാം ഭരണം കിട്ടിയാല്‍ എല്ലാവരും മറക്കും. പിന്നെ അവര്‍ അധികാരത്തിന്‍റെ ലഹരിയില്‍ അഭിരമിച്ചു അഹങ്കരിച്ചു അഭിനവ രാഷ്ട്രീയ ഫ്യുടലുകളെ പ്പോലെ പെരുമാറും . ഇവരുടെ എല്ലാവരുടെയും ഐടിയോലജി ഒന്ന് മാത്രം . എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിച്ചു ഭരണത്തിന്‍റെ അധികാര -സുഖ സന്നാഹങ്ങള്‍ കയ്യടക്കി വാഴുക എന്നത് മാത്രമാണത് .
വയലേലകള്‍ കൊയ്ത പൈന്കിളികള്‍ക്ക് വയലുമില്ല വീടുമില്ല എന്ന സ്ഥിതിയാണ് അന്നും ഇന്നും . ജന്മിമാരയ പിള്ളമാര്‍ക്ക് അന്നും ഇന്നും സുഖമാണ്. അതാണ്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വിരോധാഭാസവും പ്രത്യയ ശാസ്ത്ര പൊള്ളത്തരവും .
ഇത് ഒരു മുന്നണിയുടെയും മാത്രം കുഴപ്പമല്ല . ഇതു കേരള രാഷ്ട്രീയത്തിന് മൊത്തത്തില്‍ സംഭവിച്ച പുഴുകുത്താണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ശീലം കൊണ്ടും ഗ്രഹാതുരത്വം കൊണ്ടും, പിന്നെ അധികാരത്തിന്‍റെ തണലില്‍ സ്ഥാനമാനങ്ങള്‍ ഉള്ളത് കൊണ്ടു, ന്യായികരണ തൊഴിലാളികള്‍ ഇപ്പോഴുമുണ്ട്. അവരില്‍ ചിലര്‍ ഇപ്പോഴും പഴയ പ്രത്യയ ശാസ്ത്ര വിശ്വാസികളാണ് . അവര്‍ നാട്ടില്‍ ഒരു രാഷ്ട്രീയത്തിലും ഇടപെടുകയോ വോട്ടു ചെയ്യുകയോ ചെയ്തില്ലെങ്കിലും പഴയ 'വിശ്വസികള്‍' ആയതിന്ടെ പേരില്‍ അതതു സമയത്തെ സര്‍ക്കാര്‍ എന്ത് തോന്ന്യവാസങ്ങളും വൃത്തികേടുകളും കാണിച്ചാലും ന്യായീകരിച്ചു കൊണ്ടേയിരിക്കും. പിന്നെ അതതു കാലത്തേ നേതാക്കന്മാരുടെ തോമ്മികളും മുഖ പുസ്തത്തില്‍ ശിങ്കങ്ങളായി ന്യായീകരണ കസര്‍ത്തുകള്‍ നടത്തും.
പ്രശ്നം ഒരു മുന്നണിയുടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ അല്ല . പ്രശ്നം പിള്ളയോ മാണിയോ അല്ല . പ്രശ്നം രാഷ്ട്രീയം തന്നെ ഒരു തൊഴിലായി സര്‍ക്കാര്‍ അധികാരം മാത്രമായി അതിന്‍റെ സുഖ സന്നാഹങ്ങള്‍ സ്വപനം കണ്ടു നടക്കുന്നവരായി മാറുമ്പോഴുള്ള ഒരു സാമൂഹിക രാഷ്ട്രീയ സിനിസിസവും ജീര്‍ണതയുമാണ്. പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ അതതു സമയത്തെ വാചക കാസര്‍ത്തിനപ്പുറം സര്‍ക്കാര്‍ അധികാര - സുഖ സന്നഹങ്ങലോടു മാത്രം പ്രതിബദ്ധത ഉണ്ടാകുന്നതാണ് . പ്രശ്നം ഓരോ രാഷ്ട്രീയ നേതാക്കളും 'എനിക്ക് എന്ത് കിട്ടും' എന്ന ഒരു ഏര്‍പ്പാടായി ചുരുങ്ങി വിധേയര്‍ക്കു എന്തെങ്കിലും 'പ്രയോജനങ്ങള്‍' വിതരണം ചെയ്യുക എന്ന തലത്തിലേക്ക് ചുരുങ്ങുംപോഴാണ് . പ്രശ്നം രാഷ്ട്രീയം പാര്‍ട്ടികള്‍ തന്നെ 'റിറ്റെന്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മേന്ടു' ഒരു പ്രായോഗിക രാഷ്ട്രീയ ത്വതമായി ഉപയോഗിക്കുമ്പോഴാണ്‌.
പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ അരാഷ്ട്രീയവല്ക്കരിക്കപെട്ടു വെറും തിരെഞ്ഞെടുപ്പ് നെറ്റ് വര്‍ക്കുകളായി പരിണമിക്കുപോഴാണ്. പ്രശ്നം 90 വയസ്സായാലും സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഇല്ലാതെ ജീവിക്കനാകില്ല എന്ന മനസ്ഥിതിയുള്ള പഴയ മഹാന്മാരാണ്. പ്രശ്നം എഴുപത്തന്ജും എന്പതും കഴിഞ്ഞ നേതാക്കള്‍ ഇന്നും സര്‍ക്കാരിന്ടെ അധികാര സുഖത്തില്‍ കടിച്ചു തൂങ്ങുന്നതാണ്.കാലഹരണ പെട്ട നേതാക്കള്‍ ഇപ്പോഴ്സും ഭരണം സ്വപനം കണ്ടു ജീവിക്കുന്നതിലാണ്.
പ്രശ്നം ഭൂരിഭാഗം നേതാക്കളുടെയും ഏക സ്വപനം അധികാരവും സര്‍ക്കാര്‍ ഭരണത്തില്‍ കയറികൂടുക എന്നത് മാത്രമാകുംപോഴാണ്.
ഇപ്പോഴും അവിടെയും ഇവിടെയും സത്യ സന്ധതയും കുറെയെങ്കിലും ഉള്ള നേതാക്കള്‍ ഉണ്ട് എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ നേതാക്കളെയും അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല.
ഇപ്പോഴും താഴെ ക്കിടയില്‍ ലാഭേച്ച ഇല്ലാതെ പ്രവര്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉണ്ട് . സ്ഥാന മോഹികള്‍ അല്ലാത്ത ചുരുക്കും ചില വ്യക്തികള്‍ ഇപ്പോഴും രണ്ട് മുന്നണിയിലും ഉണ്ട് . അവരുടെ സാധുത മൂലമാണ് ഇപ്പോഴും ജനങ്ങള്‍ വോട്ടു കൊടുക്കുന്നത് . പ്രശനം ഇന്നത്തെ പൊതുവായ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന രാഷ്ട്രീയ ധാര്‍മ്മിക പ്രതിസന്ധികളാണ്. ഇപ്പോഴും നന്മ വറ്റിയിട്ടില്ലാത്ത രാഷ്ട്രീയ പ്രവര്തകരയോ നേതാക്കളെയോ മാത്രം കൊണ്ട് പരിഹരിക്കാവുന്ന പുഴുകുതല്ലെന്നുല്ലതാണ് പ്രശ്നം.
കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതി സന്ധി ഗുരുതരമാണ്. അത് കൊണ്ട് തന്നെ ഇതിന്‍റെ പരിഹാരം അധികാര രാഷ്ട്രീയ ഉപാസകരില്‍ നിന്നും ഉണ്ടാകില്ല. കാരണം അവര്‍ തന്നെ ഒരു യഥാര്‍ത്ഥ ധാര്‍മിക പ്രതിസന്ധിയിലാണ്. എന്പത്കളില്‍ ഭരണം പിടിക്കാന്‍ രൂപം കൊണ്ട രണ്ടു മുന്നണികളും ആന്തരിക പ്രതി സന്ധിയിലാണ്.

No comments: