We have started the zero hunger initiative at Bodhigram in 2015.The conditions of poverty and hunger have not changed. Hence the challenge is on. Our experience is that in Kerala it is possible to address the issue if there are such local initiatives.
കേരളത്തിൽ പട്ടിണി ഉണ്ട്. ഇന്ന് വിശപ്പ് മൂലം ഒരു കുട്ടി ആത്മഹത്യ ചെയ്തു(വാര്ത്ത ശരിയല്ല എന്നാണ് ഇപ്പോൾ അറിയുന്നത്) എന്നറിഞ്ഞപ്പോൾ കേരളം എങ്ങോട്ടാണ് പോകുന്നത് എന്നാണ് എന്റെ ആശങ്ക. എന്റെ അനുഭവം പറയാം. കഴിഞ്ഞ വര്ഷം ബോധിഗ്രാമിലെ എന്റെ കൂട്ടുകാരോടും സഹ പ്രവർത്തകരോടും എങ്ങനെ ഞങ്ങളുടെ ഗ്രാമത്തെ വിശപ്പു രഹിത നാടാക്കാമെന്നുള്ളതിനെ കുറിച്ച് കൂടിആലോചിച്ചു. പലരും പറഞ്ഞു നമ്മുടെ നാട്ടിൽ അങ്ങനെ ഉള്ളവർ ഇല്ല. ചിലർ പറഞ്ഞു ഒരു രൂപയ്ക്കു അരി കിട്ടുമ്പോൾ എന്ത് പട്ടിണി ? മറ്റു ചിലർ സർക്കാരിന്റെ ആശ്രയ പദ്ധതിയെ കുറിച്ചോർമപ്പെടുത്തി. എന്തായാലും ഒരു പരീക്ഷണം എന്ന നിലയിൽ ആഹാര കൂപ്പണുകൾ ഓഫിസിൽ നിന്നും കൊടുക്കാൻ തീരുമാനിച്ചു. വിശപ്പുള്ള ആർക്കും ബോധിഗ്രാമിലെ ഭക്ഷണ ശാലയിൽ നിന്ന് ആഹാരം കൊടുക്കുമെന്ന് അറിയിച്ചു. ഒരാഴ്ച്ചക്കുള്ളിൽ ഇരുപതോളം പേര് ആഹാര കൂപ്പണുകൾ വാങ്ങി ബോധിഗ്രാമിൽ ആഹാരം കഴിച്ചു.അവരുമായി സംസാരിച്ചപ്പോളാണ് കേരളത്തിലെ പട്ടിണിയുടെ വ്യാപ്തിയെ കുറിച്ച് എനിക്ക് ബോധ്യമായത്. അത് മനസ്സിലാക്കി സീറോ ഹങ്കർ എന്ന പേരിൽ ബോധിഗ്രാം കാരുണ്യ പദ്ധതിയുടെ ഭാഗമായി വിശപ്പു രഹിത ഗ്രാമം എന്ന ജനപങ്കാളിത്ത പദ്ധതിക്കു തുടക്കം കുറിച്ചു. ഞങ്ങളുടെ നാട്ടിൽ ഉള്ളവരുടെ പങ്കാളിത്തോട് ഒരു സാമൂഹികഐക്യദ്ധാർട്യം ആണ് വിഭാവനം ചെയ്തതു. ഞങ്ങളുടെ സ്ത്രീബോധിലെ അംഗങ്ങളോട് ഒരു ദിവസം ഒരു രൂപ ഇതിനു വേണ്ടി കൊടുക്കണമെന്ന് പറഞ്ഞു. ബോധിഗ്രാമിലെ സീനിയർ സിറ്റിസൺ ഫോറത്തിലെ സുഹൃത്തുക്കളോട് ഒരാഴ്ചയിൽ ഒരു നേരത്തെ ആഹാരം വെടിഞ്ഞു ഒരു മുപ്പതു രൂപ വിശപ്പില്ല ഗ്രാമത്തിനു കൊടുക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതിലേക്കായി ഞാൻ ഒരു ലക്ഷം രൂപ മാറ്റി വച്ചു. ഇപ്പോൾ എന്റെ ഗ്രാമത്തിൽ തന്നെ ഏതാണ്ട് അമ്പതോളം പേർക്ക് ശരിക്കു ആഹാരം കഴിക്കുവാനുള്ള വകയില്ല. ആരാണിവർ ? മിക്കവാറും ആളുകൾ അറുപത്തഞ്ചിന് മുകളിൽ പ്രായം ഉള്ള അമ്മമാരാണ്. അവരുടെ ചെറുപ്പ കാലത്തു അവർ കർഷക തൊഴിലാളികളോ കശുവണ്ടി തൊഴിലാളികളോ ആയിരിന്നു. ചിലർക്ക് ക്ഷേമ പെൻഷൻ കിട്ടുന്നുണ്ട്. പക്ഷെ ഈ പെൻഷൻ വരുന്നത് ആണ്ടിൽ ഒന്നോ രണ്ടോ തവണയാണ്. അത് കിട്ടിയാൽ ഉടൻ മക്കളോ കൊച്ചുമക്കളോ മരുമക്കളോ അടിച്ചു മാറ്റിക്കൊണ്ട് പോകും. ഒരു രൂപയുടെ അരി മനുഷ്യന് കഴിക്കാനാകില്ലന്നു അവർ പറഞ്ഞു. ആശ്രയ കിറ്റ് ഓണത്തിനും കൃസ്തുമസ്സിനും ഒക്കെ കിട്ടുന്നുള്ളൂ എന്ന് അവരെന്നോട് പറഞ്ഞു. ഇപ്പോൾ ബോധിഗ്രാമിൽ ഞങ്ങൾ ആഹാര കിറ്റാണ് വിതരണം ചെയ്യുന്നത്. മാസത്തിൽ ഒരു ശനിയാഴ്ച്ച ഞങ്ങൾ ഒത്തൊരുമിച്ചു സ്നേഹവിരുന്നിൽ പങ്കെടുക്കും. ഞാൻ ഈ അനുഭവം പങ്കു വച്ചതു ഒരു കാര്യം പറയാനാണ്. നമ്മുടെ അയൽ പക്കത്തു പോലും വിശക്കുന്ന ആളുകൾ ഉണ്ടെന്നു മനസിലാക്കുക. ആ അവസ്ഥക്ക് മാറ്റം വരുത്താൻ എനിക്കും നിങ്ങൾക്കും കഴിയും. ഒരാഴ്ചയിൽ ഒരു നേരം ആഹാരം വെടിയുക. ആ ആഹാരമോ അതിനു തതുല്യം ആയ തുകയോ മറ്റു സഹജീവികളുടെ വിശപ്പു അകറ്റാൻ മറ്റുവെക്കുക. ഞങ്ങൾ കുറച്ചു പേർക്ക് ഒരു ഗ്രാമത്തിൽ ചെയ്തത് എന്ത് കൊണ്ട് എല്ലാ പഞ്ചായത്തുകളിലും പട്ടണങ്ങളിലും നഗരങ്ങളിലും ചെയ്തു കൂടാ? ഞങ്ങൾ Skip a Million Meals എന്ന ജന പങ്കാളിത്ത സാമൂഹിക ഐക്യദാർഢ്യ(social solidarity ) സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ഇത് ഒരു വികേന്ദ്രീകൃത പദ്ധതി ആയിട്ടാണ് വിഭാവനം ചെയ്യുന്നത്. ആർക്കും എവിടെയും പങ്കാളികൾ ആകാം. മാറ്റം നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നടക്കും. Why not ?
No comments:
Post a Comment