മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പലപ്പോഴും പലരും തിരിച്ചറിയാറില്ല . ചിലര്‍ കരുതുന്നത് ഒരു ഫോറിന് യുനിവേര്സിട്ടിയില്‍ നിന്ന് ബിരുദം എടുത്താല്‍ ഉടനടി അന്താരാഷ്ട്ര സംഘടനയില്‍ ജോലി കിട്ടുമെന്നാണ്. അവിടെ ചെന്ന് കോഴ്സ് ഒക്കെ കഴിയുമ്പോള്‍ ആണ് മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പലരും മനസ്സിലാക്കുന്നത് . പലരും അമ്പത് ലക്ഷം കടെമെടുത്തിട്ടാണ് കുട്ടികളെ ഫോറിന് ഡിഗ്രിക്ക് അയക്കുന്നത് . അറിയാന്‍ വയാത്ത പലരും ഏഡ്യുകേഷനല് കണ്‍സല്‍ട്ടന്‍സി എന്ന ഓമന പേരില്‍ നടത്തുന്ന മാര്കെട്ടിംഗ് ഏജന്‍സികളിലൂടെ ചെന്നു എത്തുന്നത് പലപ്പോഴും യുരോപ്പിലോ , UKയിലോ , ന്യുസിലണ്ടിലോ, ആസ്ട്രെലിയ്യിലോ ഉള്ള മൂന്നാംകിട യുനിവേര്സിട്ട്ടികളില് ആയിരിക്കും . അവിടെ നിന്ന് ഒരു ഡിഗ്രി കിട്ടി കഴിഞ്ഞാല്‍ പലരും തെറ്റി ധരിക്കുന്നത് അവര്‍ക്ക് അന്താരാഷ്ട്ര സന്ഘടനയിലോ UN ഇലോ ജോലി കിട്ടുമെന്നാണ്. അവസാനം അവിടേം ഇല്ല ഇവിടേം ഇല്ല എന്ന സ്ഥിതിയിലാണ് പലരും.
വിദേശ പഠനമല്ല പ്രശ്നം . എന്ത് എവിടെ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രശനം . വിദേശ ഡിഗ്രി ഒരു വലിയ ജോലിക്കുള്ള കുറുക്കു വഴിയാണെന്ന് ചിന്തിക്കുന്നതാണ് പ്രശനം. ഒരുപാടു വിദേശ യുനിവേര്സിടികളുമായി സഹകരിക്കുക്കുകയും പഠിപ്പിക്കുകയും ചെയ്തതിന്ടെ അടിസ്ഥാനത്തില്‍ പറയാം . ഇന്ത്യയിലെ പല യുനിവേര്സിട്ടികളിലും ഫസ്റ്റ് റേറ്റ് പ്രോഫെസ്സെര്സും റിസ്സീര്ചെര്ഴ്സും ഉണ്ടു. വിദേശ പഠനം നല്ല യുനിവേര്സിട്ടികളില് ആണെങ്കില്‍ നല്ല ഇന്റര്‍നാഷണല്‍ exposure കിട്ടും. നല്ല സ്കൊലര്ഷിപ് കിട്ടി നല്ല യുനിവേര്സിട്ടികളില് പഠിക്കുന്നത് നല്ല കാര്യമാണ് . പക്ഷെ അതിനും ഒരു കാഴ്ചപ്പാടും , എന്ത് കൊണ്ടാണ് ഒരാള്‍ ഒരു കോഴ്സ് പഠിക്കുന്നത് എന്നതിനെ കുറിച്ചും വ്യക്തത വേണം. അത് മാത്രമല്ല യുനിവേര്സിട്ടികളുടെ റേറ്റിംഗ് അന്താരാഷ്ട്ര ലവലില്‍ വളരെ പ്രധാനമാണ്. മിക്കപ്പോഴും ' educational consultancy' കളിലൂടെ MBAക്കും മറ്റും കോടി മുടക്കി ഏതേലും വിദേശ യുനിവേര്സിട്ടികളില് നിന്ന് ഒരു ഡിഗ്രി ഉണ്ടെന്നു പറഞ്ഞിട്ട് വലിയ കരീയര് ബ്രേക്ക് ഒന്നും കിട്ടാറില്ല എന്നതാണ് സത്യം.
എന്നെ കാണാന്‍ വരുന്ന ചെറൂപ്പക്ക്കാര്ക്ക് പലര്‍ക്കും അല്ലെങ്കില്‍ അവരുടെ മാതാ പിതാക്കള്‍ക്ക് അറിയണ്ടത് UNഇല് എങ്ങനെ ഒരു ജോലി കിട്ടുമെന്നതാണ് . ഞാന്‍ ആദ്യം തന്നെ പറയുന്നത് ഈ UN ജോലി എന്ന് പറയുന്നത് സര്‍ക്കാര്‍ ജോലി പോലൊരു സംഭവമാണ്. ഇതിനു മൂന്നാം ലോകത്തോ അല്ലെങ്കില്‍ ചെറിയ സ്ഥലങ്ങളിലോ വലിയ ഗ്ലാമര്‍ പരിവേഷം ഉണ്ട്. യുറോപ്പിലും അമേരിക്കയില്‍ ഒന്നും UN എന്ന് പറഞ്ഞാല്‍ വലിയ ഗ്ലാമര്‍ ഉള്ള സംഭവമല്ല. എല്ലാ ബ്യുറോക്രസികളെയും പോലെ ഒരു അന്താരാഷ്ട്ര ബ്യുറോക്രസി. അവിടെ ഗുമസ്തന്മാര് മുതല്‍ വിദഗ്ദന് മാര്‍ വരെ എല്ലാവരും ശമ്പളം കിട്ടുവാന്‍ വേണ്ടി ജോലി ചെയ്യുന്നു . UNനു ഒരു പത്തു ശതമാനം ടാക്സ് കൊടുത്താല്‍ പിന്നെ വേറെങ്ങും ടാകസ് കൊടുക്കണ്ട എന്ന ഏക ആശ്വാസമോഴിച്ചാല് എല്ലാ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നത് പോലെയാണവിടെയും .
പക്ഷെ അകത്തു കയറിയവര്‍ക്കറിയാം അവിടെ എന്താണ് നടക്കുന്നത്. ഭൂരി ഭാഗം ജോലിക്കാരും അവരുടെ ജോലി നില നിര്‍ത്തുക എന്നതില്‍ കവിഞ്ഞു ആരോടും ഒന്നിനോടും കമ്മിട്ട്മെന്റില്ലാ ത്തവരാണ്. മിക്ക UN സംഘടനകളിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പലരും ഡോണര്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് . അവര്‍ മിക്കവാറും യുറോപ്പില്‍ നിന്നുള്ളവരും. അവരില്‍ പലരും മീടിയോക്കാര് ആണെങ്കിലും ഡോണര്‍ രാജ്യത്തു നിന്നായതിനാല്‍ സീനിയര്‍ പദവിയില്‍ കയറി കൂടി ശമ്പളം വാങ്ങി സുഖമായി ജീവിക്കും . അപ്പോള്‍ അപ്പോള്‍ വരുന്ന ജാര്‍ഗനുകള്‍ പഠിച്ചു പറഞ്ഞു സ്ഥിരമുള്ള പവര്‍ പോയിന്റ് റീസൈക്കില്‍ ചെയ്തു 'മിഷന്' ട്രിപ്പ് ഒക്കെ നടത്തി ജീവിച്ചു പോകും.
ഞാന്‍ UNഇല് ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു എല്ലാ വശങ്ങളും പഠിച്ച ശേഷം രാജി വച്ച് , ഇപ്പോള്എനിക്കിഷ്ട്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് - 'മിന്നുന്നതെല്ലാം പോന്നല്ല ' എന്ന് കണ്ടറിഞ്ഞത് കൊണ്ടാണ്. അവിടെ ഒരു സര്‍ക്കാര്‍ മാതൃകയില്‍ ഉള്ള ഒട്ടും എഫക്ടീവ് അല്ലാത്ത ഒരു ബ്യുറോക്രസി ഓടിച്ചാല്‍ നമുക്ക് ശമ്പളം കിട്ടുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് ജീവിതം UN ഇല് പാഴാക്കി കളയണ്ടതല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. പക്ഷെ ഞാന്‍ ജോലിയോടൊപ്പം എന്റെ സാമൂഹിക പ്രവര്‍ത്തനം സ്വന്തം നാട്ടിലും രാജ്യത്തും വെളിയിലും ആദ്യം മുതലേ തുടര്‍ന്നതിനാല്‍ നിരാശപ്പെടേണ്ടി വന്നിട്ടില്ല. കാരണം ഞാന്‍ ജോലി തെടി പോകാറില്ല . ജോലികള്‍ എന്നെ തേടിയാണ് വരാറൂ. കരിയര്‍ ഇത് വരെ പ്ലാന്‍ ചെയ്തിട്ടേ ഇല്ല .
ഞാന്‍ ചെറൂ പ്പക്കരോടു ( എന്റെ മകന് ഉള്‍പ്പെടെ) പറയുന്ന ചില കാര്യങ്ങളുണ്ട് . ഒന്നാമതായി ജീവിതത്തെ കുറിച്ച് ഒരു കാഴ്ച്ചപ്പടുണ്ടാക്കുക . രണ്ടാമതായി ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും ആലോചിച്ചു തിരഞ്ഞെടുക്കുന്ന മേഘലയില്‍ ലോകത്തിലെ ആദ്യ ഇരുപതു പേരില്‍ ഒരാള്‍ ആകുക. Excel in whatever field you choose to do. And give your creative best with passion- and prove your leadership capability in a chosen area. Don't follow a career. Let the career follow you. Don't follow money. Make money follow you. Don't follow fame- let the fame follow you in your chosen field.
What matters is not where you start. What matters is whether you have certain clarity about where do you want to go and what do you want to do with limited number years you have in your life time. Once people are able to develop a vision, a sense of mission in life and work with sheer passion, no one can stop them from succeeding.
And there is no short-cut to success. It is hard-work with lots of dedication over a period of time that help you to excel. It is good to work with any organisations as long as you enjoy the work. But when the whole purpose of life is to 'achieve' one career goal, many often forget the aesthetics of life itself.
What matters is not where you start. What matters is whether you have certain clarity about where do you want to go and what do you want to do with limited number years you have in your life time. Once people are able to develop a vision, a sense of mission in life and work with sheer passion, no one can stop them from succeeding.
And there is no short-cut to success. It is hard-work with lots of dedication over a period of time that help you to excel. It is good to work with any organisations as long as you enjoy the work. But when the whole purpose of life is to 'achieve' one career goal, many often forget the aesthetics of life itself.
No comments:
Post a Comment