Monday, July 2, 2018

Extraordinary efforts are what make an ordinary person extraordinary.


Yesterday I went to the Church for the evening mass in Desentis. കാരണം ഇവിടുത്ത ചീഫ് പ്രീസ്റ്റ് എന്റെ തൊട്ട് അയൽവാസിയായ ഡോ. ഗീവർഗീസ് ചാങ്ങേത്താണ്. 96 % കത്തോലിക്കർ താമസിക്കുന്ന ഈ പ്രോവിന്സിലെ 14 പള്ളികളുടെ ചാർജാണ് അച്ചന്. ഒരു കൈക്കുഞ്ഞു ആയിരിക്കുമ്പോൾ മുതൽ എനിക്ക് അറിയാവുന്ന ഞങ്ങൾ എല്ലാം അജി എന്ന് വിളിക്കുന്ന അച്ചൻ എന്റെ അനുജനെപ്പോലെയാണ്.
ചെറുപ്പത്തിലേ സൗമ്യനും സാമാന്യം നല്ലത് പോലെ പഠിക്കുകയൊക്കെ ചെയ്യുമായിരുന്ന അജിയെ എന്റെ പപ്പക്ക് ഇഷ്ടമായിരുന്നു. എന്റെ അമ്മയുടെ 80 പിറന്നാൾ കുടുംബ -നാട്ട് കൂട്ടായ്മയിൽ പങ്കെടുക്കാൻ വന്നത് ഞങ്ങൾ ഒരു കുടുംബം പോലെയായതിനാലാണ്. എന്തായാലും ഇവിടെ വന്നപ്പോൾ ആണ് ഞങ്ങളുടെ അജി അച്ഛൻ എങ്ങനെ ഈ നാടാകെ ബഹുമാനിക്കുന്ന വിനയത്തിന്റ ആൾരൂപമായ ഒരു പുരോഹിതനായെന്ന് മനസ്സിലായത്. പ്രായേണ ചെറുപ്പകാരനായ ഈ പുരോഹിതന് മിക്ക യൂറോപ്പിയൻ ഭാഷകളിലും പ്രാവീണ്യമുണ്ട്. വളരെ നന്നായി ഇറ്റാലിയനിലും, ജർമനിലും , ഇഗ്ളീഷിലും, സ്വിസ്സ്, സ്പാനിഷ്, റൊമാനിഷ് എന്നീ ഭാഷകളിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. ഫ്രഞ്ച് ഭാഷയും അറിയാം. ഇന്നലെ വൈകിട്ടത്തെ മാസ്സിൽ സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച അജി അച്ഛൻ റൊമാനിഷ് ഭാഷയിൽ ആണ് മാസ്സ് നടത്തിയതും പ്രസംഗിച്ചതും. അതും ഈ നാട്ടുകാർ ചൊല്ലുന്നത് പോലെ മനോഹരമായി പ്രാർത്ഥനകൾ ചൊല്ലി.
മോറൽ തിയോളജിയിലാണ് അജി അച്ഛൻ റോമിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ് എടുത്തിരിക്കുന്നത്. രണ്ടു മാസ്റ്റേഴ്സ് ഉണ്ട്. ഒന്ന് കേരളത്തിൽ നിന്നും ഒന്ന് റോമിൽ നിന്നും. സ്വിസ്സ്സർലണ്ടിലും ജർമനിയിലുമുള്ള് യൂണിവേഴ്സിറ്റികളിൽ എത്തിക്സ് ആൻഡ് റീലീജിൻസ് പഠിപ്പിക്കുന്ന എന്റെ അനുജനെപോലെയുള്ള അജി അച്ചനെകുറിച്ച് അഭിമാനം തോന്നി. Extra ordinary efforts can make an ordinary person extraordinary എന്നതിന്റ ഉദാഹരമാണ് അജി അച്ചൻ. ഞാൻ അച്ഛനോടോപ്പം വീക്കെൻഡ് ചിലവഴിക്കാൻ വന്നത് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കുവാൻ എനിക്ക് അവസരം തന്നു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക എന്നത് പ്രാവർത്തികമാക്കുവാൻ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.. എന്റെ ഈ നല്ല അയൽക്കാരനെകുറിച്ച് അഭിമാനം തോന്നി.

No comments: