Saturday, July 14, 2018

എന്താണ് തായ് ലാന്ടിലെ ഗുഹാമുഖത്ത് സംഭവിച്ചത്


ജെ എസ്സ് അടൂർ
തായ് ഗുഹയിൽ നിന്ന് 12 കുട്ടികളും അവരുടെ ചെറുപ്പക്കാരൻ കോച്ചും വെളിയിൽ വന്നപ്പോൾ ലോകമാകെ ജനങ്ങൾ ഒരു ദീർഘ നിശ്വാസം വിട്ടു . ഇത്രയും ലോക മാധ്യമ ശ്രദ്ധകിട്ടിയ റെസ്ക്യൂ ഓപ്പറേഷൻ ഈ അടുത്ത കാലത്തു സംഭവിച്ചിട്ടില്ല.
എന്താണ് തായ്‌ലൻഡിൽ സംഭവിച്ചത് ?
തായ്‌ലണ്ടിലെ ചിയ്യാങ് റായ് പ്രവിശ്യ കാടുകളും മലകളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് . ചിയാങ് മായിൽ നിന്ന് ഏകദേശം രണ്ടര മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്‌താൽ ചിയാങ് റായിൽ എത്താം . അവിടെ ഒരു ഫോറെസ്റ്റ് ലോഡ്ജിൽ താമസിച്ചു കാട്ടു പ്രദേശത്തു കൂടെയും കുന്നുകൾ കയറിയും ട്രക്കിങ്ങിനു ഒരു പ്രിയ സുഹൃത്തിനോടൊപ്പം പോയത് ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു .അന്ന് ബുദ്ധ സന്യാസി ധ്യാനകേന്ദ്രമായ ഒരു ഗുഹയിൽ കയറി അരകിലോമീറ്റർ പോയത് ഓർമ്മയുണ്ട് .
തായ്ലാൻഡ് -മിയാന്മാർ ബോർഡറിലെ മലനിരകളിൽ വിവിധ തരത്തിൽ ഉള്ള ഗുഹകളുണ്ട് .കഴിഞ്ഞ മാസം കാഞ്ചന പുരിക്കടുത്ത ഫോറെസ്റ്റ് റിസേർവിൽ പോയ ചിത്രങ്ങൾ ഇവിടെ പങ്കു വച്ചിരുന്നു . ഞങ്ങൾ താമസിച്ച ക്വയി റിവർ റിസോട്ടലിന്റെ അടുത്തു ഒരു ഗുഹയുണ്ട് . അവിടെയും ആ ഗുഹയുടെ പൂർണ്ണ വിവരങ്ങളും അപകട സാധ്യതകളെല്ലാം എഴുതിയിട്ടിട്ടുണ്ട് . മൺസൂൺ കാലത്തു മഴവെള്ളം കയറുമെന്ന് മുന്നറിയിപ്പും . ഇരുനൂറ് അടി കഴിഞ്ഞാൽ ഓക്സിജൻ കുറവാണെന്നും എഴുതിയിട്ടുണ്ടായിരുന്നു .ടിക്കറ്റ് എടുത്തു പോകുന്നവർക്ക് ഓക്സിജൻ കിറ്റ് നൽകി ഒരു ഗൈഡിന്റ് അകമ്പടിയോടെയാണ് കേറുന്നത് .
ചിയാങ് റായി പ്രവിശ്യയിൽ കുട്ടികൾ കുടുങ്ങിയ ഗുഹയുടെ മുന്നിലും മുന്നറിയിപ്പ് ബോഡുണ്ടായിരുന്നു . കഴിഞ്ഞ ജൂൺ 23 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു വയിൽഡ് ബോർ എന്ന ഫുട്ബോൾ ക്ലബിലെ കുട്ടികൾ പന്തു കളിയെല്ലാം കഴിഞ്ഞു അവരുടെ 25 വയസ്സുള്ള ബുദ്ധ സന്യാസിയായ കോച്ചിനോടോപ്പം ഗുഹയിൽ ഒരു ചെറിയ പരിവേഷണം നടത്തുവാൻ കയറിയതാണ് .
ആ ഗുഹയിൽ ഏകദേശം അരകിലോമീറ്ററിനുള്ളിൽ ഉള്ള ഒരു പാറപുറത്തു അവരും അത്പോലെ പലരും പോയിരിക്കാറുള്ളതാണ് .അതിന് ചുറ്റും നീരൊഴുക്കുള്ള ഒരു മനോഹര സ്ഥലമാണ് . അവിടെ ഒരു ചെറിയ പാർട്ടി നടത്താൻ ഉള്ള സ്‌നാക്‌സും കോളേയും എല്ലാം വാങ്ങിയാണ് കുട്ടികൾ പോയത് . അതിനു മുമ്പും അവരവിടെ പോയിട്ടുണ്ട് . ഗുഹാമുഖത്തു നിന്ന് അധികം ദൂരയല്ലാത്ത വെളിച്ചം കിട്ടുന്ന പാറപുറത്താണ് ചിലപ്പോൾ പലരും കയറി ഇരിക്കുന്നത്. സാധാരണ മഴയില്ലാത്ത സമയത്തു അവിടെ ഗുഹകയാറാൻ താല്പര്യമുള്ള ടൂറിസ്റ്റ്‌കളും പോകാറുണ്ട് . ആ ദിവസം ശനിയാഴ്ച്ച ആയതിനാൽ പരിസരം വിജനമായിരുന്നു . അവരുടെ സൈക്കിളുകളും ഫുട് ബോൾ ഷൂ ഒക്കെ അഴിച്ചുവെച്ചിട്ടു ഒന അര മണിക്കൂറിനായി കയറിയതാണ് . പക്ഷെ അവരുടെ കണക്ക് തെറ്റിച്ചു കൊണ്ട് പൊടുന്നനെ വലിയ മഴപെയ്തതോടു കൂടി ഗുഹയിൽ വെള്ളം നിറഞ്ഞു.. വെളിയിലേക്കു പോകാൻ വയ്യാത്തത് കൊണ്ട് അവർ ഗുഹയുടെ ഉള്ളിൽ നടന്നു ഉയരം കൂടിയ സ്ഥലം നോക്കി ഏതാണ്ട് 4 കിലോമീറ്റർ അകലെ ഉയരത്തിൽ ഉള്ള ഒരു ചെറിയ അറയിൽ കയറി ഇരുന്നു . മഴ തുടരെ പെയ്തതിനാൽ ഗുഹ മുഴുവൻ വെള്ളത്തിൽ നിറഞ്ഞു .
വിവരമറിഞ്ഞു ചിയാങ് റായി ഗവർണ്ണരും പോലീസുമൊക്കെയെത്തിയെങ്കിലും മഴ കാരണം അവർക്ക് പ്രതീക്ഷയില്ലായിരുന്നു . തായ് നേവിയുടെ മുങ്ങൽ വിദഗ്‌ധൻമാര് നോക്കിയിട്ടും കുട്ടികളെ കാണാനായില്ല .
അങ്ങനെയാണ് ബ്രിട്ടീഷ് ഗുഹ വിദഗ്ധരെ സഹായത്തിനായി വിളിച്ചത് . അവരെക്കൂടാതെ അമേരിക്ക , ആസ്‌ട്രേലിയ , ചൈന ,മിയൻമാർ , ലാഓസ് എന്നിവടങ്ങളിൽ നിന്നുമാളു വന്നു . എല്ലാത്തിനും കോർഡിനേഷൻ നൽകിയത് തായ് നേവിയുടെ റിയർ അഡ്മിറൽ ആർപ്പക്കോൺ ആയിരുന്നു .കുട്ടികളെ അവസാനം കണ്ടെത്തിയത് ഒമ്പത് ദിവസം കഴിഞ്ഞാണ് . കണ്ടെത്തിയത് ബ്രിട്ടീഷ് കേവ് റെസ്ക്യൂ കൗൺസിലിലെ രണ്ടു ഗുഹ പരിവേഷണ വൊലെന്റിയാരന്മാരായ റിക് സ്റ്റാറ്റാനും വൊലെന്തനും ആയിരുന്നു .കുട്ടികളെ കണ്ടെത്തിയ വീഡിയോ കണ്ടത് 23 മില്യൺ ആളുകളാണ് .
ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വിദഗ്‌ധർ വന്നതോട് കൂടി ബാങ്കോക്കിലും ഹൊങ്കോങ്ങിലും ബേസ് ചെയ്തിരിക്കുന്ന മീഡിയ പ്രതി നിധികൾ ചിയാങ് റായിലെത്തി .വിദേശ വൊലെന്റിയര്മാരും വിദേശ മീഡിയയും കാര്യങ്ങളിൽ സജീവമായതോട് കൂടി ചിയാങ് റായി ലോക വാർത്തയായി . സർക്കാർ അവിടെ മീഡിയ ഡസ്‌ക്കും സൗകര്യങ്ങളും കൊടുത്തതായി റിപ്പോർട്ട് ചെയ്യാൻ പോയ ഒരു സുഹൃത്ത് പറഞ്ഞു.
അതോടുകൂടി തായ്ലാന്റിൽ ഈ ഓപ്പറേഷൻ തന്ത്ര പ്രധാനമായ ഒന്നായി. ഒരു വശത്തു തായ് ബുദ്ധ വാട്ട് (അമ്പലം) പ്രാർത്ഥനയും മറു ഭാഗത്തു സർക്കാർ സംവിധാനങ്ങളുടെ ഏകോപനം . അതിന്റെ ചാർജ് ചിയാങ് റായി ഗവർണർ ആയിരുന്നു (ഗവർണ്ണർ ആണ് പ്രവിശ്യയിലെ അധികാരി - അത് മന്ത്രിയെക്കാൾ വലിയ പദവിയാണ് )
തായ്ലാന്റിലെ പട്ടാള ഭരണത്തിന് ഈ ഓപ്പറേഷൻ വളരെ തന്ത്ര പ്രധാനമാണ് എന്ന് പ്രധാന മന്ത്രി തിരിച്ചറിഞ്ഞു . അതിന് പല കാരണങ്ങൾ ഉണ്ട് . ഒന്നാമതായി, ഇപ്പോഴുള്ള ഭരണത്തിന് അത് അന്തരാഷ്ട്ര തലത്തിൽ ഒരു പോസിറ്റിവ് ഇമേജ്‌ മേക്ക് ഓവറിന് സഹായിച്ചു . രണ്ടാമത്‌ .തായ്‌ലൻഡിലെ ജനങ്ങൾ തുടരെ തുടരെ തിരെഞ്ഞെടുപ്പ് തീയതി മാറ്റി വെക്കുന്നതിൽ അസ്വസ്ഥരാണ് . അടുത്ത ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞു മാറ്റി വച്ചത് മൂന്നാം തവണയാണ് അടുത്ത ജൂലൈയാണ് തിരെഞ്ഞെടുപ്പ് നടത്തണ്ട അവസാന ഡെഡ് ലൈൻ .ഇപ്പോഴത്തെ പ്ലാൻ അനുസരിച്ചു ഇപ്പോൾ പട്ടാള ഭരണത്തിലുള്ളവർ ഒരു പാർട്ടിയുണ്ടാക്കി മത്സരിക്കുക എന്ന തന്ത്രമാണ് . പക്ഷെ ചിയാങ് റായ് പ്രവിശ്യ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ തായ്ലാന്റിൽ പട്ടാള ഭരണത്തെ എതിർക്കുന്ന മുൻ പ്രധാന മന്ത്രിയുടെ പാർട്ടിയുടെ ആളുകളാണ് . അത് കൊണ്ട് തന്നെ ഈ ദുരന്ത നിവാരണ ഓപ്പറേഷനിൽ പ്രധാന മന്ത്രി പ്രയൂത്ത് ചനോച്ച വളരെ താല്പര്യമെടുത്തു . അദ്ദേഹം കഴിഞ്ഞ ആറാം തിയതി ദുരന്ത സ്ഥലവും കുട്ടികളുടെ കുടുംബങ്ങളെ സന്ദർശിച്ചതും ലൈവായിട്ടായിരുന്നു തായ് ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കാണിച്ചത് . ഹെൽത്ത് മിനിസ്റ്റർ അവിടെ ക്യാമ്പ് ചെയ്തു . കുട്ടികൾ പുറത്തു വരുന്നതിനു മുമ്പ് വരെ ഐക്യ ദാർഢ്യം കൊടുത്ത പ്രതി പക്ഷ പാർട്ടികൾ കുട്ടികൾ വെളിയിൽ വന്നതോട് കൂടി രാഷ്ട്രീയ വിമർശനം തുടങ്ങി കഴിഞ്ഞു.
പലപ്പോഴും മലയാളം മാധ്യമങ്ങളും വിദേശ മലയാളികളും പാശ്ചാത്യ വിദേശ മാധ്യമങ്ങളിലുള്ളത് മലയാളത്തിൽ എഴുതി പ്രസിദ്ധീകരിക്കുകയാണ് ചെയ്യന്നത് . അവരിൽ പലർക്കുന് തായ് രാഷ്‌ടീയത്തിന്റ അടിയൊഴുക്കുകളും തായ് മീഡിയയിൽ വരുന്നതുമറിയാത്തത് സ്വാഭാവികമാണ് . അതുകൊണ്ട് തന്നെ പട്ടാള ഭരണം പട്ടാള ചിട്ടയോട് നടത്തിയ ഒരു അന്താരാഷ്ട്ര ഓപ്പറേഷനെ പൊതു ഇമേജ് പ്രൊജക്ഷനിൽ കൂടിയാണ് പലപ്പോഴും കാണുന്നത് . അതുകൊണ്ട് ഗുഹ രക്ഷ പ്രവർത്തനത്തിനു പിന്നിലുള്ള രാഷ്ട്രീയം പെട്ടെന്ന് മനസ്സിലാകണമെന്നില്ല .
എന്തായാലും കുട്ടികളും അവരുടെ കോച്ചും ഗുഹയിൽ നിന്ന് വെളിയിൽ വന്ന സന്തോഷത്തിലാണ് തായ്ലാൻഡും ലോകവും .
ജെ എസ്സ് അടൂർ

George Kallivayalil Very informative. Thanks 👌👍
Manage
LikeShow More Reactions
Reply4d
Jose Mathew ഇതിപ്പോ ദൗത്യം വിജയകരമായ സ്ഥിതിക്ക് ഇവിടുത്തെ ലോക്കൽ, ദേശീയ വലതു പക്ഷ മാദ്ധ്യമങ്ങൾ/പത്രങ്ങൾ പട്ടാള ഭരണത്തിൻ കീഴിലെ ചിട്ടയായ പ്രവർത്തനം എന്നൊക്കെ പറഞ്ഞ് വാഴ്ത്തു പാട്ടുകൾ ചമക്കുമോ...!!

The common man was interested only in the rescue of the whole trapped kids and their coach without even a scratch...
Manage
LikeShow More Reactions
Reply4d
Biju Kanavu എന്തായാലും നല്ല വിവരണം. ചില സംശയങ്ങൾ മാറി.
Manage
LikeShow More Reactions
Reply4d
Babu K Thomas ഞാനും വിചാരിച്ചു ഈ പിള്ളേരെന്തിനാ ഈ പണി കാണിച്ചത് എന്ന്. ഇപ്പോൾ സംശയം മാറി
Manage
LikeShow More Reactions
Reply4d
LikeShow More Reactions
Reply4d
Gopinath Parayil ഒരു സംശയം 
25 വയസ്സായ ബുദ്ധ സന്ന്യാസിയായ “കൊച്ചാണോ” അതോ “കോച്ചാണോ” ?
Manage
LoveShow More Reactions
Reply4d
Martin George നന്നായിരിക്കുന്നു. കഴിഞ്ഞ മാസം ചിയാന്ഗ് മൈ വരെ പോയതുകൊണ്ട് ഇതു നന്നായി ഫീല്‍ ചെയ്യുന്നു.
Manage
LikeShow More Reactions
Reply4d
Manoj Vm ഗുഹയ്ക്ക് മുന്നിൽ മന്ത്രിമാരെ കണ്ടോ എന്ന് ആരോ ഉച്ചത്തിൽ ചോദിക്കുന്നത് കേട്ടിരുന്നല്ലോ...
Manage
LikeShow More Reactions
Reply4d
Dani Gorgon വാർത്തയുടെ പ്രാധാന്യം നഷ്ട്ടപെടാതെയുള്ള മിതത്വമുള്ള റിപ്പോർട്ടിങ് ആയിരുന്നു, അതുകൊണ്ടു ദിവസവും അപ്ഡേറ്റ് അറിയാനുള്ള ആകാംക്ഷ (ആക്രാന്തമല്ല) ഉണ്ടായിരുന്നു. 

മനുഷ്യർ ഉള്ള സ്ഥലങ്ങളിൽ എല്ലായിടത്തും രാഷ്ട്രീയവും ഉണ്ടായിരിക്കും എന്നുള്ളത് അവഗണിക്കാൻ പറ്റാത്ത സത്യമാണല്ലോ.
Manage
LikeShow More Reactions
Reply4d
LikeShow More Reactions
Reply4d
Ajayan Ramakrishna ബാങ്കോക്കിലെ ചുല്ളോങ് യൂണിവേഴ്സിറ്റി യിൽ ഒരു ഫെല്ലോഷിപ്പ് കിട്ടി 3മാസം അവിടെ യുണ്ടായിരുന്നപ്പോൾ ഫോറെസ്റ്റ് ഗുഹയിൽ ഞങ്ങളെ കൊണ്ടുപോയി ട്ടുണ്ട്. ഞാൻ അവിടെ ഉള്ളപ്പോളാണ് അവിടെ തെ king നിര്യാതനാവുന്നത്. ഒരാഴ്ച നീണ്ടു നിന്ന funeral ആയിരുന്നു. പാർലിമെന്റ്, സസ്See more
Manage
LikeShow More Reactions
Reply4d
Pradeep Johnny യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ സാധിച്ചതിൽ നന്ദി
Manage
LikeShow More Reactions
Reply4d
Padmanabhan Ck Thank you for sharing these first hand information
Manage
LikeShow More Reactions
Reply4d
LikeShow More Reactions
Reply4d
Chandrasekharan S രക്ഷാ പ്രവര്‍ത്തവും മറ്റും ലൈവായി കണ്ടു. കുട്ടികള്‍ ഗുഹയില്‍ ഇരിക്കുന്ന വാര്‍ത്തയും കണ്ടു. അവര്‍ എപ്രകാരം ഗുഹയില്‍ എത്തിച്ചേര്‍ന്നു എന്നത് സംശയമായി അവശേഷിച്ചിരുന്നു. വിശദമയ പോസ്റ്റിന് നന്ദി. ഒരു കാര്യം പ്രത്യേകം എടുത്ത് പറയാതെ നിവൃത്തിയില്ല. മാധ്യമ അച്ചടക്കം. ഇന്ത്യയിലായിരുന്നെങ്കില്‍ ചാനനലുകാരെ നിയന്ത്രിക്കാന്‍ പെടാപാട് പെട്ടേനെ. മുംബൈ ഭീകരാക്രമണം ഉദാഹരണം.
Manage
LikeShow More Reactions
Reply4d
Anil C Pallickal നല്ല വിവരണം... ഏറെ ഇഷ്ടമായി...
Manage
LikeShow More Reactions
Reply4d
LikeShow More Reactions
Reply4d
Shaji Jacob Informative... Thanks.. Javed Parvesh
Manage
LikeShow More Reactions
Reply4d
Mathew Mattam Similar caves are there in many parts of Northeast, There are two such caves at Chirapunji, Shillong, those who visit can have a glimpse of it.
Manage
LikeShow More Reactions
Reply4d
LikeShow More Reactions
Reply4d
Abraham Koshy രാഷ്ട്രീയം നടക്കട്ടെ, രക്ഷാ പ്രവര്‍ത്തനം വിജയകരമായി സമാപിച്ചല്ലോ.
Manage
LikeShow More Reactions
Reply4d
Sajan Gopalan Abdul Rasheed writes that sex tourism is the major revenue earner in Thailand.... What is the real situation...
Manage
LikeShow More Reactions
Reply4d
Gopinath Parayil Apparently kids didn’t go inside the caves with the coach. He went looking for them. Read this link to understand the legal status story of the kids and coach 
https://www.perthnow.com.au/.../thai-cave-rescue-how-the...
Manage
LikeShow More Reactions
ReplyRemove Preview3d
Vs Bindu രണ്ടിൽ കൂടുതൽ പാഠമുണ്ട് ഏതുകാര്യത്തിനും 😊
Manage
LikeShow More Reactions
Reply3d
Js Adoor ഞാനിപ്പോൾ എന്റെ തായ് സഹപ്രവർത്തകയോട് ചോദിച്ചു . യഥാർത്ഥത്തിൽ അതിനകത്തു പാറയിൽ പാർട്ടിക്ക് അവരുടെ കൂടെ പോയത് അസിറ്റന്ഡ് കോച്ചായിരുന്നു . മഴ തുടങ്ങിയപ്പോൾ വീട്ടുകാർ കുട്ടികളെ മൊബൈലിൽ വിളിച്ചു .അത് കിട്ടാതെ വന്നപ്പോൾ അസിസ്റ്റന്റ് കൊച്ചിനെ വിളിച്ചു .ഹെഡ് See more
Manage
LikeShow More Reactions
Reply3dEdited
Saseendran Thattuparambil ഈ പോസ്റ്റ് നമ്മുടെ മലയാളം മാധ്യമപ്രവർത്തകർക്ക് വളരെയേറെ സഹായകമാകും. ചരിത്രപരമായ ഈ രക്ഷാ ദൗത്യത്തെക്കുറിച്ചും ഇവിടെ വിവരിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ചും അവിടുത്തെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം അവർക്ക് ഉള്ള അറിവ് തുലോം കുറവാണ് എന്നു വിവിധ മധ്യമങ്ളിൽ വന്ന റിപ്പോർട്ടിങ്ങിൽ നിന്നും മനസ്സിലാകുന്നു.
Thank you for detailed report.👏
sharing with your permission...
Manage
LikeShow More Reactions
Reply3d
Perumkulam Suresh എന്റെ frnd ബിജു ഇപ്പോൾ ഇവിടെയുണ്ട്.സാർ എഴുതിയതും അവൻ പറഞ്ഞതും correct
Manage
LikeShow More Reactions
Reply3d
Ravi Varma TR Thanks for this authentic write up.
Manage
LikeShow More Reactions
Reply3d
LikeShow More Reactions
Reply3d
Kp Nirmalkumar ആ ദുരന്തം കൈകാര്യം ചെയ്ത രീതി ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെട്ടല്ലോ
Manage
LikeShow More Reactions
Reply3d
Kkrishna Kurup spot reporting പോലെ .
Manage
LikeShow More Reactions
Reply3d
Keshav Mohan Very goo

No comments: