തായ് ഫുട് മസ്സാജ് ചെയ്യുമ്പോൾ ആണ് ഇത് എഴുതുന്നത് . പലപ്പോഴും പല പേപ്പറുകളും വായിക്കുന്നത് അങ്ങനെ ശാന്തമായിരിക്കുമ്പോഴാണ് . പലർക്കും തായ് മസാജിനെ കുറിച്ച് ധാരണയെക്കാൾ തെറ്റി ധാരണയാണുള്ളത് .
മലായാളികള്ക്കു ഒരു പാട് തെറ്റിധാരണയുണ്ട് കഴിഞ്ഞ വര്ഷം ചില മലയാളികൾ ഇവിടെ ഒരു മീറ്റിംഗിന് വന്നു . അവരിൽ മിക്കവരുടെയും ആദ്യ വിദേശ യാത്ര . മീറ്റിങ്ങു ഒക്കെ കഴിഞ്ഞു ഒരു കാപ്പൂച്ചിനോ കാപ്പി കുടിക്കാൻ പോയപ്പോൾ ഒരാൾ എന്റെ കൂടെ കൂടി . അദ്ദേഹത്തെ മിസ്റ്റർ കുട്ടി എന്ന് വിളിക്കാം . ഞാൻ ചോദിച്ചു " കുട്ടി , ഒരു ഫുട് മസാജിന് പോയാലോ " കുട്ടി പരുങ്ങലിൽ പറഞ്ഞു ' ഏയ് .സാർ . ഞാനാ ടൈപ്പല്ല "! എന്തായാലും ഞാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ . ' കുഴപ്പമൊന്നുമില്ലേ സാർ ' ഞാൻ ചോദിച്ചു കാലിന്റെ വെള്ള തിരുമിയാൽ എന്ത് കുഴപ്പം '. ആശാൻ എന്റെ കൂടെ വന്നു കാര്യങ്ങൾ ഒക്കെ കണ്ടപ്പോൾ ചിന്ന ആശയായി ." സാർ , ലവന്മാർ പ്രശ്നക്കാരാണ് . അവന്മാർ നാട്ടിൽ ചെന്ന് കുട്ടി മസാജിന് പോയെന്ന് പറഞ്ഞു പരത്തും " .എന്തായാലും കുട്ടി ഫുട് മസാജിന് വന്നു ' .കുറെ കഴിഞ്ഞപ്പോൾ ലവന്മാരും അവിടെ മസാജിന് വന്നപ്പോൾ ആണ് കുട്ടിക്ക് ശ്വാസം നേരെ വീണത് .
തായ് മസാജ് ബുദ്ധ വിഹാരങ്ങളിൽ ബുദ്ധമത സന്യാസിമാർ വികസിപ്പിച്ചെടുത്ത ഒരു ആരോഗ്യ പരിപാലന രീതിയാണ് . ഇത് തായ് സംസ്കാരവും ഭാഷയും പോലെ രണ്ടു സാംസ്കാരിക ധാരകളുടെ മഹത്തായ സമുന്വയമാണ് . ഏതാണ്ട് അഞ്ഞൂറ് കൊല്ലം മുമ്പ് ലങ്ക വഴിയെത്തിയ ആയുർവേദ ധാരയും ചൈനീസ് അക്യൂപ്രെഷർ ധാരയും കൂട്ടിയിണക്കി വികസിപ്പിച്ചതാണ് തായ് മസ്സാജ് രീതി .അത് കഴിഞ്ഞ നാനൂറ് കൊല്ലമായി വികസിച്ചു വന്ന ഒരു തനതു ധാരയാണ് . ഏതാണ്ട് നൂറ് വര്ഷം മുമ്പ് വരെ തായ് ബുദ്ധമത സന്യാസിമാരിൽ ഒരു വിഭാഗം പഠനത്തിന് പോയത് ശ്രീ ലങ്കയിൽ ആയിരിന്നു . അവിടെ നിന്നുമാണ് തേങ്ങയും തേങ്ങാ പാലും ഉപയോഗിച്ച തായ് ഗ്രീൻ , റെഡ് കറികൾ പ്രചാരത്തിലായത് .
തായ് ഭാഷയിൽ കുറെ പാലി ,സംസ്‌കൃത പദങ്ങളുണ്ട് . ചില തമിഴ് പദങ്ങളും .ഇതിന് കാരണം ഇപ്പോഴത്തെ തായ് സംസ്കാരത്തിന്റ അടിവേരുകൾ അങ്കോർ അമ്പല സംസ്കാരത്തിന് ബലം നൽകിയ ഖേമർ സാമ്രാജ്യ സംസ്കാര വ്യൂഹത്തിന്റ ഭാഗമായിരുന്നു . ഇത് തന്നെ ഹിന്ദു -ബുദ്ധിസ്റ്റ് സാംസ്കാരിക സമുന്വയത്തിന്റ ഒരു മഹാധാരയായിരുന്നു തെക്കൻ തായ്ലാൻഡിൽ ചോള രാജാക്കന്മാരുടെ അധികാര വലയത്തിൽ ആയിരുന്നു അതിൽ നിന്നു ചില തമിഴ് പദങ്ങളും കുടിയേറി .. തായ്കളും ചിങ്ങം , കന്നി , തുലാം , എന്നുള്ള നമ്മൾ ഉപയോഗിക്കുന്ന മാസങ്ങളും നാളുകളുമാണ് ഉപയോഗിക്കുന്നത് . അവിടുത്തെ രാജാക്കന്മാരെ ഇപ്പോഴും വഴിക്കുന്നത് ഹിന്ദു ബ്രമ്മനാരാണ് . ഇവിടെയുള്ള ബുദ്ധിസത്തിൽ വളരെ പ്രബലമായ ഹിന്ദു ധാരയുമുണ്ട് . എന്നാൽ കഴിഞ്ഞ നാനൂറു കൊല്ലമായി ചൈനീസ് സ്വാധീനം കൂടി .
യഥാർത്ഥത്തിൽ പഴയ അങ്കോർ വാട്ട് സംസ്കാരത്തിന്റെ ലീഗസി കമ്പോഡിയേക്കാൾ കാണുന്നത് തായ്‌ലണ്ടിലാണ് . ഇവിടെ ഭരിക്കുന്ന ചാക്രി ഡിനാസയിലെ രാജാക്കൻമാരെ രാമ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് . സുവർണ ഭൂമി എയർപോർട്ടിലെ പാലാഴിമദന ശില്പ്പം അങ്കോർ വാട്ടിൽ നിന്നുള്ള പതിപ്പാണ് .
തായ് മസ്സാജിലേക്ക് തിരിച്ചു വരട്ടെ . ഇതിന്റ പ്രത്യകത ഇത് നെർവ് സെന്റേഴ്‌സിനെയും ബ്ലഡ് സർക്കുലേഷനെയും ഫോക്കസ് ചെയ്യും അതുപോലെ മസിലുകളെ . ഫുട് മെസ്സേജിൽ അവർ പാദങ്ങൾ ചൂട് വെള്ളത്തിൽ കഴുകും . എന്നിട്ട് കുഴമ്പ് പാദത്തിലും മുട്ട് വരെയും തേച്ചിട്ട് ഒരു ചെറിയ കമ്പ് കൊണ്ട് പാദത്തിലെ നെർവ്വ് സെന്ററുകളിൽ അമർത്തും എന്നിട്ട് പദം തൊട്ട് മുട്ടുവരെയും തിരുമ്മും കയ്യുടെ വെള്ളയും അതുപോലെ തോളും . ഇത് വളരെ റിലാക്സിങ് ആണ് .പരിശീലനമുള്ളവർ ചെയ്യണം . ഇതിന് ഒരു മണിക്കൂർ 200 ബാത്താണ് (400 രൂപക്കടുത്തു )
തായ്‌ലൻഡ് സന്ദർശിക്കുന്നവർ ഒരു ഫുട് മസ്സാജ് ചെയ്യുന്നത് നല്ല അനുഭമായിരിക്കും .
No comments:
Post a Comment