ഇത് ഞാൻ ബാങ്കോക്കിൽ വൈകുന്നേരം ഒരു മണിക്കൂർ നടക്കാൻ ഉപയോഗിക്കുന്ന റിവർ സൈഡ് പാർക്കാണ് .ഇത് ലുംബിനി പാർക്ക് പോലെയുള്ള ഒരു വലിയ പാർക്കല്ല .എന്റെ വീട്ടിൽ നിന്ന് ഏഴ് മിനിറ്റ് നടന്നാൽ ഈ കമ്മ്യുണിറ്റി പാർക്കിൽ എത്താം
.എന്താണിതിന്റ് പ്രത്യേകത ? രണ്ടു ഏക്കറിൽ താഴെയുള്ള ഈ പാർക്കിനു ചുറ്റും ജോക് ചെയ്യാൻ ഉള്ള ട്രാക്ക് . പബ്ലിക് ജിം .ബാട്മിന്ടൻ , ടെന്നീസ് കോർട്ട് , ഹാൻഡ് ബോൾ , വോളിബാൾ , ബാസ്‌ക്കറ്റ് ബോൾ കോർട്ട് . ക്യാരംസ് ,ചെസ്സ് മുതലായക്ക് വേറെ സ്ഥലം . നിശബ്ദ മെഡിറ്റേഷൻ ഗാർഡൻ .ചെഞ്ചു ചെയ്യാനും , കുളിക്കാനും ഉള്ള സൗകര്യം , ഒന്നാംതരം വൃത്തിയുള്ള ടോയ്ലറ്റ് . മനോഹരമായ ഗാർഡൻ . നിറയെ മരങ്ങൾ വളരെ വൃത്തിയുള്ള പാർക്ക് ..ഇത് ആരാണ് ഇത്ര വൃത്തിയായി പരിപാലിൽക്കുന്നത് ?
സംശയിക്കണ്ട . കോർപ്പറേറ്റ് 'ഭീകരർ ' തന്നെ . ICONSIAM എന്ന ഒരു ഗ്രൂപ് ആണ് ഇത് ഇങ്ങനെയൊക്കെ ഡെവലപ്പ് ചെയ്യാൻ അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി .അത് മനസ്സിലാകുന്നത് പാർക്കിന്റെ മാപ്പ് കാണിക്കുന്ന ഒരു ബോഡിൽ .മറ്റ് കോർപ്പറേറ്റുകളും അവരുടെ സെ എസ് ആർ വിഹിതം കൊടുക്കുന്നുണ്ട് . പാർക്ക് നോക്കി നടത്താൻ ഒരു ചെറിയ കമ്മറ്റിയുണ്ട് .
ബാങ്കോക്ക് സബ് ഡിസ്ട്രിക്റ്റിലെ ജന പ്രതിനിധി , പാർക്കുകൾ , വൃക്ഷങ്ങൾ ഗാർഡനുകൾ സംരക്ഷിക്കുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥൻ , സ്പോൻസർ ചെയ്യുന്ന കമ്പിനിയുടെ പ്രധിനിധി .പാർക്ക് യൂസേഴ്സ് അസോഡിയേഷൻ പ്രതിനിധി , ലോക്കൽ പരിസ്ഥിതി എൻ ജി ഓ യുടെ പ്രതിനിധി . അവർ മൂന്ന് മാസത്തിൽ ഒരിക്കൽ കാണും . പാർക്ക് നോക്കാൻ ഒരു ലോക്കൽ സർക്കാർ ഉദ്യോഗസ്ഥനും .കമ്പിനി കരാർ കൊടുത്ത സെക്ക്യൂരിറ്റിക്കാരും ക്‌ളീനിംഗ് കമ്പിനിയൊക്കെയുണ്ട് .
ബാങ്കോക്ക് സബ് ഡിസ്ട്രിക്റ്റിലെ ജന പ്രതിനിധി , പാർക്കുകൾ , വൃക്ഷങ്ങൾ ഗാർഡനുകൾ സംരക്ഷിക്കുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥൻ , സ്പോൻസർ ചെയ്യുന്ന കമ്പിനിയുടെ പ്രധിനിധി .പാർക്ക് യൂസേഴ്സ് അസോഡിയേഷൻ പ്രതിനിധി , ലോക്കൽ പരിസ്ഥിതി എൻ ജി ഓ യുടെ പ്രതിനിധി . അവർ മൂന്ന് മാസത്തിൽ ഒരിക്കൽ കാണും . പാർക്ക് നോക്കാൻ ഒരു ലോക്കൽ സർക്കാർ ഉദ്യോഗസ്ഥനും .കമ്പിനി കരാർ കൊടുത്ത സെക്ക്യൂരിറ്റിക്കാരും ക്‌ളീനിംഗ് കമ്പിനിയൊക്കെയുണ്ട് .
ബാങ്കോക്കിൽ ഇത് പോലെ അനേകം ഓപ്പൺ സ്‌പേസും എവിടേയ്ക്കെ മരം വക്കാം അവിടെഎല്ലാം മരങ്ങളുമുണ്ട് . ഈ പാർക്കിനു ഉള്ള സ്ഥലങ്ങൾ പലരും സംഭാവന ചെയ്താതാണ് . മിക്ക പാർക്കുകളും സംരക്ഷിക്കുന്നത് കമ്പിനികൾ അവരുടെ സി എസ ആറിന്റെ ഭാഗമായിട്ടാണ് . തായ്‌ലൻഡിലെ ഏറ്റവും വലിയ ഹെറിറ്റേജ് വില്ലേജൂം സ്പോൺസർ ചെയ്ത് സംരക്ഷിക്കുന്നത് കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായാണ് .
ഇനിയും കേരളത്തിലെ സ്ഥിതി നോക്കാം .തിരുവനന്തപുരത്തു ആകെ മര്യാദക്കുള്ള ഒരു ഓപ്പൺ ഗ്രീൻ സോൺ സായിപ്പ് ഉണ്ടാക്കിയ മ്യുസിയം കാഴ്ച ബംഗ്ളാവ് കോമ്പൗണ്ട് ആണ് . അവിടെയാണ് നൂറു കണക്കിന് ആളുകൾ നടക്കാൻ പോകുന്നത് . വൃത്തിയുടെ കാര്യം വലുതായൊന്നുമില്ല .പിന്നെയുള്ളത് കിഴക്കേ കോട്ടക്ക് അടുത്തുള്ള ഒരു കുഞ്ഞി ഗാന്ധി പാർക്ക് .
ശംഖു മുഖത്തു വൈകുന്നേരം ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ഉണ്ട് .അവിടെഎല്ലാം കണ്ണിൽ കണ്ടതെല്ലാം വാങ്ങി തിന്നിട്ട് വലിച്ചെറിഞ്ഞ കവറുകൾ .രാത്രി പത്തു മണിക്ക് ശേഷം കാറിൽ വന്നു മദ്യപിച്ച ശേഷം വലിച്ചെറിഞ്ഞ മദ്യ കുപ്പികൾ . അവിടെ ഈ ഇടക്ക് തുടങ്ങിയ ഒരു ടൂറിസം കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിടിക്കുമ്പോൾ അഞ്ചു എലികളെ ഞാൻ ഒരിക്കൽ എണ്ണി .
വേസ്റ്റ് ബിൻ കൾച്ചർ കേരളത്തിൽ ഇല്ല .അതുകൊണ്ടു ലിറ്ററിങ് ഒരു വൃത്തികെട്ട സംസ്കാരമാണ് . കാറിലും ബസിലുമൊക്കെ പോകുന്ന മാന്യൻ മാർ പ്ലാസിക്ക് കുപ്പിയും , പ്ലാസ്റ്റിക് കവറും എല്ലാം എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും . വയനാട് ചുരത്തിൽ നിന്ന് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കൂമ്പാരം ഒരിക്കൽ ഞാൻ ഇവിടെ പോസ്റ്റിയിരുന്നു .
സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന മൂന്ന് നേരം കുളിക്കുന്ന മലായാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്ളെൻസ് വളരെ പരിതാപകരമാണ് . സിഗരറ്റ് വലിച്ചിട്ട് റോഡിൽ ഏറിയും . ആണുങ്ങൾ എവിടെയും മുള്ളും . ഒരിക്കൽ കോഴിക്കോട്ടെ മിഠായി തെരുവിൽ രാവിലെ ആറു മണിക്ക് നടക്കാൻ പോയി .ചില ദശ ലക്ഷങ്ങൾ മുടക്കി ആ തെരുവിനെ ഈ ഇടക്കാണ് സർക്കാർ മോടി പിടിപ്പിച്ചത് .പറഞ്ഞിട്ട് എന്തു കാര്യം . രാവിലെ ആ തെരുവ് മുഴുവൻ ചപ്പും ചവറും മറ്റുമായി വൃത്തി കേടായി കിടക്കുന്നു .
ഒരു കാര്യം കൂടി പറയാൻ ഉണ്ട് . കേരളത്തിൽ മിക്ക നഗരങ്ങളിലും ഓപ്പൺ സ്‌പേസ് പ്രായേണ കുറവാണ് .പണ്ട് സായിപ്പ് ഡിസൈൻ ചെയ്ത ചില സ്ഥലങ്ങളും ഗാർഡനുകളുമാണ് ഇന്നുമുള്ളത് . കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പ് ഞാൻ അടക്കമുള്ള ഒരു ടീമ് തിരുവന്തപുരം നഗരത്തെകുറിച്ച് പഠിച്ചു ഒരു റിപ്പോർട്ട് തയ്യാറാക്കി കൃത്യമായ പോളിസി നിർദേശങ്ങൾ സർക്കാരിനും കോർപറേഷനും കൊടുത്തു . എല്ലാവരും നല്ല കാര്യമാണ് എന്ന് പ്രസംഗിച്ചു പോയി .കിം ഫലം !!
അതിന് മുമ്പ് ഏതാണ്ട് 18ഏക്കർ ഉള്ള ഗോൾഫ് ക്ലബ്ബിന്റ കാലാവധി കഴിഞ്ഞപ്പോൾ അത് ഗോൾഫ് ക്ലബിനോടൊപ്പം അതിന് ചുറ്റും ഒരു ജോഗേര്സ് ട്രാക് ഉണ്ടാക്കണം എന്നത് സർക്കാർ മൈൻഡ് ചെയ്തില്ല .ഇപ്പൊഴും അത് വിരലിൽ എണ്ണാൻ മാത്രമുള്ള വരേണ്യർക്കു മാത്രമുള്ള ഒരു എസ്‌ക്ലൂസിവ് സ്പേസ് ആയി നിർത്തുന്നത് മുമ്പിലെത്തെയും ഇപ്പോഴത്തെയും മൊക്കെ 'ജനകീയ ' സർക്കാരുകൾ തന്നെ . തിരുവനന്തപുറത്തെ ശംഖൂ മുഖം ബീച്ചും അപ്പ്രോച്ച് റോഡുകളും എല്ലാം കൂടി ഒരു ഗ്രീൻ ഓപ്പൺ സ്പേസ് സോണും , ജോഗേര്സ് പാർക്കും , പബ്ലിക് ജിമും ഒക്കെ ഒരു ടെക്‌നോ പാർക്കിലെ കമ്പിനികളുടെയും , സ്ഥല വാസികളുടെയും , കോർപ്പറേഷന്റെയും , ടൂറിസം ഡിപ്പാർട്മെൻറ്, എയർ ഫോഴ്‌സ് , ഐര്പോര്ട്ട് അതോറിട്ടി എന്നിവയുടെ പങ്കാളിത്തത്തോടു കൂടി അത് അന്താരാഷ്ര നിലവാരമുള്ള ക്ളീൻ , ഗ്രീൻ , ഓപ്പൺ സ്പേസ് ആക്കുവാൻ വിശദമായ ഒരു കൺസെപ്റ്റ് നോട്ട് മുൻ സർക്കാരിന് കൊടുത്തു .അതിനും കിം ഫലം .
കേരളത്തിൽ എന്തിനും ഏതിനും വിവാദങ്ങൾ ഉണ്ടാക്കുവാൻ പലർക്കും താല്പര്യമാണ് . പിന്നെ ഒരു കാര്യവും അതിന്റ മെറിറ്റിൽ നോക്കാതെ ആര് പറഞ്ഞു എന്ന് നോക്കിയാണ് പ്രതികരിക്കുന്നത് . അത് പലപ്പോഴും ഒരു പാർട്ടിയുടേയോ മറ്റേ പാർട്ടിയുടെയോ ലെൻസിൽ കൂടി നോക്കി കണ്ണടച്ചു എതിർക്കുകയോ സപ്പോർട്ട് ചെയ്യുകയോ ആണ് പതിവ് .
ഇപ്പോൾ ഹെറിറ്റേജ് സൈറ്റു
കളിൽ ബേസിക്ക് സൗകര്യങ്ങളും മറ്റ്മൊരുക്കാൻ കേന്ദ്ര സർക്കാർ സീ എസ് ആർ ഫണ്ട് ഉപയോഗിക്കുവാൻ താൽപര്യമുള്ളവരെ വിളിച്ചാൽ അതിന്റ മെറിറ്റ് നോക്കാതെ ഹെറിറ്റേജ് സൈറ്റുകൾ കോർപ്പറേറ്റ് കൾക്ക് ' തീർ എഴുതുവാണെന്ന് ' വിൽക്കുകയാണെന്ന് '' വെറുതെ വച്ച് കാച്ചും .അത് നല്ല ഒരു നീക്കം ആണെന്ന് പറഞ്ഞാൽ അവരെ 'സംഘി ' ആക്കും .അതല്ലെങ്കിൽ 'അരാഷ്ട്രീയൻ ' എന്നാൽ ഇതേ കാര്യം കൊണ്ഗ്രെസ്സ് , ഇടത് പക്ഷ സർക്കാർ കൊണ്ട് വന്നാൽ അത് ' ഇന്നോവേഷനും ' 'പുരോഗമനവുമാകും '
കളിൽ ബേസിക്ക് സൗകര്യങ്ങളും മറ്റ്മൊരുക്കാൻ കേന്ദ്ര സർക്കാർ സീ എസ് ആർ ഫണ്ട് ഉപയോഗിക്കുവാൻ താൽപര്യമുള്ളവരെ വിളിച്ചാൽ അതിന്റ മെറിറ്റ് നോക്കാതെ ഹെറിറ്റേജ് സൈറ്റുകൾ കോർപ്പറേറ്റ് കൾക്ക് ' തീർ എഴുതുവാണെന്ന് ' വിൽക്കുകയാണെന്ന് '' വെറുതെ വച്ച് കാച്ചും .അത് നല്ല ഒരു നീക്കം ആണെന്ന് പറഞ്ഞാൽ അവരെ 'സംഘി ' ആക്കും .അതല്ലെങ്കിൽ 'അരാഷ്ട്രീയൻ ' എന്നാൽ ഇതേ കാര്യം കൊണ്ഗ്രെസ്സ് , ഇടത് പക്ഷ സർക്കാർ കൊണ്ട് വന്നാൽ അത് ' ഇന്നോവേഷനും ' 'പുരോഗമനവുമാകും '
ചുരുക്കത്തിൽ കേരളത്തിൽ നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അത് പോലെ വിവാദം ചർച്ച ചെയ്യാനും വലിയ ഉത്സാഹമാണ് .എന്നാൽ പ്രശ്ന പരിഹാരത്തിൽ വലിയ താൽപ്പര്യം കുറവാണ് . കേരളത്തിൽ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യണമെങ്കിൽ വലിയ പാടാണ് . എന്ത് ചെയ്യാം ?
No comments:
Post a Comment