Wednesday, May 9, 2018

അധികമായാൽ അമൃതും വിഷം.


എല്ലാത്തരം തീവ്രതയും പലപ്പോഴും നമ്മേ കൊണ്ടെത്തിക്കുന്നത് ഒരു തരം ഹിംസയിലാണ്. ആ ഹിംസ ചിലപ്പോൾ സ്വന്തം നേർക്കോ മറ്റുള്ളവരുടെ നേർക്കോ ആകാം. ഇങ്ങനെയ്യുള്ള തീവ്ര വിശ്വാസ, മത, രാഷ്ട്രീയ, ഭാഷ,, വംശ വിചാര- വികാരങ്ങൾ മനുഷ്യനെ പലപ്പോഴും എത്തിക്കുന്നത് പല തരം തീവ്ര ഡോഗ്മാകളിലായിരിക്കും.
ഡോഗ്മ ചിന്തകളെ തടഞ്ഞു അടച്ചു കൂട്ടിലാക്കും. പിന്നെ അവർ ' തത്തമ്മേ പൂച്ച പൂച്ച ' എന്ന് പറഞ്ഞു കൊണ്ടിരിക്കും.. അതിനപ്പുറം അവരുടെ ചിന്തകളെ പറത്തി വിടാനുള്ള സാധ്യത നഷ്ട്ടപെടുത്തും. പിന്നെ ചിന്തകൾക്ക് തിമിരം ബാധിച്ചു ആരെയും വേട്ട നായ്ക്കളെ പോലെ ആക്രമിക്കുവാൻ അവർക്ക് മടിയില്ല. സ്വന്തം ശരികളിൽ നൂറു ശതമാനം ബോദ്ധ്യമുള്ളവർക്ക് പലപ്പോഴും മറ്റുള്ള ചിന്തകളോടും ആളുകളോടും അസഹിഷ്ണുതയും വെറുപ്പുമായിരിക്കും. അങ്ങനെയാണ് മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ അവർക്ക് കൊല്ലാനും വെട്ടാനും മടിയില്ലാത്തതു.
അങ്ങനെയാണ് രാഷ്ട്രീയ ലോയൽറ്റി അസഹിഷ്ണുതയായി വളർന്നു സ്വന്തം ആശയക്കുട്ടിന് അപ്പുറമുള്ളവരെ വാക്കുകൾ കൊണ്ട് പ്രവർത്തികൊണ്ടും ആക്രമിക്കുന്നത്. അങ്ങനെയാണ് ജാതി ഭ്രാന്തും ദേശീയ ഭ്രാന്തും ഭാഷ ഭ്രാന്തും വംശീയ ഭ്രാന്തും മൂത്തു എന്ത്‌ ഹിംസയും ചെയ്യുവാൻ മടികാത്തത്. അവരുടെ മനസ്ഥിതി തന്നെ വെറുപ്പിലൂന്നിയായിരിക്കും.
തീവ്ര മത വികാരം പോലെ അപകടകാര്യമാണ് തീവ്ര സെക്കുലർ വിചാര വികാരവും. അതു പോലെ തീവ്ര യുക്തി വാദം. കാരണം ഇതെല്ലാം അവരുടെ 101% ശരികളിൽ ബോധ്യമായി അതിനു അപ്പുറം ഉള്ളവർ ശരികേടാണ് എന്നുറപ്പിക്കുന്നവരാണ്. അവരുടെ 101% ശരികൾക്കു അപ്പുറമുള്ളവരെ ശത്രുതയോടെ കാണുന്നവർ കൂടി വരുന്നു. അവരുടെ ചിന്തകളെ സ്വയം ചോദ്യം ചെയ്യാനോ വ്യത്യസ്ത്ത ചിന്തകളെ അംഗീകരിക്കുവാനോയുള്ള മനന ശേഷി പലർക്കും ഇല്ലാതെയാകും.
തീവ്രമായ പ്രണയവും സ്നേഹവും പലരെയും പൊസ്സസ്സീവ് ആക്കി അത് ഒന്നുകിൽ സ്വന്തം നേർക്കോ അല്ലെങ്കിൽ മറ്റുള്ളവരുടെ നേർക്കോ ഹിംസയായി വളരും. അതു പലപ്പോഴും അക്രമത്തിലേക്കും ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കു പോലും പോകുന്ന ഒരു ഉന്മാദമാകും.
തീയുടെ ഉപയോഗമാണ് മനുഷ്യന്റെ ആദ്യ കണ്ടെത്തിലിൽ ഒന്ന്. തീയില്ലെങ്കിൽ മനുഷ്യനു ഭക്ഷണമില്ല. തീയാണ് തണുപ്പത്ത് ചൂട് ഏകുന്നത്. തീ വെളിച്ചമാണ്. തീ ശുദ്ധം വരുത്തുന്നതാണ്. പക്ഷേ തീ ഏറ്റവും അപകടകരമായ ഒന്നാണ്. തീ സൃഷ്ട്ടിയും സ്ഥിതി യും സംഹാരവുമാണ്. അതു ജീവിക്കാനും കൊല്ലാനും ഉപയോഗിക്കാം. നമ്മുടെ ചിന്തകളും തീപ്പൊരികൾ പോലെയാണ്.
ഈ കാര്യത്തിൽ ബുദ്ധൻ പറഞ്ഞ ഡിറ്റാച്മെൻറ് ചിന്തയുടെയും സ്വാന്ത്ര്യത്തിലേക്കുമുള്ള വഴിയാണ്. മാത്രമല്ല ലോകവും ശാസ്ത്രവുമെല്ലാം മാറ്റിയത് ' ഡൗട്ടിങ് തോമസ് ' ആയ മനുഷ്യരാണ്. കേൾക്കുന്നതും കാണുന്നതും, പറഞ്ഞു പഠിപ്പിക്കുന്നതും അപ്പടി വിഴുങ്ങാതെ Why എന്ന ചോദ്യം നമ്മൾ ചോദിച്ചു തുടങ്ങുന്നിടത്താണ് ചിന്തകളുടെയും പുതുക്കലിന്റെയും പുതിയ അരുവികളും നദികളുമുണ്ടാകുന്നത്. Hence we need to challenge our own pet thinking, attitudes and learn to ask questions ourselves. Many things which we think 100 percent true may not be so.
വാൽകഷ്ണം. ഇതു എന്റെ സുഹൃത്തു Murali Vettath ന്റെ പോസ്റ്റിൽ ഒരു വരി എഴുതി തുടങ്ങിയാതാണ്. അദ്ദേഹത്തിന്റെ പോസ്റ്റ്‌ ആദ്യ കമന്റിൽ

No comments: