ഇന്നത്തെ ചിന്താ വിഷയം സന്നദ്ധ പ്രവർത്തനവും അൽപ്പം യു. എൻ പുരാണവും ആണു്.. മുപ്പതു കൊല്ലം കണ്ടും കേട്ടും അറിഞ്ഞും ലോകം കറങ്ങി നടന്നും യു. എൻ സര്കസ്സിൽ പൂർവാധികം ഭംഗിയായി പങ്കെടുത്തും ഉള്ള പരിചയം വച്ച് പറയുകയാണ്. നല്ല മനുഷ്യർക്ക് നല്ലതു ചെയ്യുവാൻ എപ്പോഴും എല്ലായിടത്തും അവസരമുണ്ട്. ചില സുഹൃത്തുക്കൾ കരുതും നല്ല 'വേൾഡ് ക്ലാസ്സ് ' സന്നദ്ധ പ്രവർത്തനം നടക്കുന്നത് യൂറോപ്പിലും അമേരിക്കകയിലൊമൊക്കെ ആണെന്നാണ് എല്ലാ നാട്ടിലും പല തരത്തിലുള്ള സാധാരണക്കാരായ നല്ല മനുഷ്യരുണ്ട്. അവർ ആരെയും സങ്കടത്തിൽ സഹായിക്കുന്നത് ഒരു തൊഴിലായല്ല , മറിച്ചു നന്മയുള്ള മന്സുള്ളവരായതിനാലാണ്. സന്നദ്ധ പ്രവർത്തനത്തപറ്റി UN വാചക കസർത്തുകൾ നടത്തുന്നുവെങ്കിലും യഥാര്ത്ഥ സന്നദ്ധ പ്രവർത്തനം മിക്ക UN ജോലിക്കാരുടെയും ഏഴു അയലത്തു കൂടി പോയിട്ടില്ലെന്നു എത്രയോ വർഷമായി എന്റെ UN സഹവാസത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവിടെ എല്ലാവരെയും പോലെ ശമ്പളം വാങ്ങി അത്യാവശ്യം പണിയൊക്കെ ചെയ്‌തു ഉണ്ടുറങ്ങി ഉണ്ണികളേ ഉണ്ടാക്കി കറങ്ങി നടക്കുന്നവരാണാധികവും. സാധാരണ സർക്കാർ ഓഫിസിൽ നിന്ന് വ്യത്യസ്തമല്ല സ്‌ഥിതി. എല്ലായിടത്തേയും പോലെ UN ലും നല്ല ഒരുപാട് മനുഷ്യരും സന്നദ്ധ സേവാ പ്രവർത്തകരുമുണ്ട്.
ഇന്ത്യകാർക്കോ മലയാളികൾക്കോ സേവന മനസ്ഥിതി കുറവാണെന്നു ഞാൻ കരുതുന്നില്ല. 1993 ൽ ലത്തൂർ ഭൂകമ്പത്തിൽ ഒരു സന്നദ്ധ സേവകാനായി ആയി ഞാൻ മുംബയിൽ നിന്ന് പോയി. അന്ന് ഞങ്ങളുടെ ജോലി ആശുപത്രിയിൽ കിടക്കുന്നവർക്കു ആഹാരം വിതരണം ചെയ്യുക എന്നതായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തു നിന്നും നൂറു കണക്കിന് വോളണ്ടീരുമാരാണ് ലാത്തൂരിക്കു വന്നത്. അവരിൽ മലയാളിയായ ഡോക്റ്റർ ഉണ്ണികൃഷ്ണൻ ഉണ്ടായിരുന്നു. ഇന്ന് ദുരന്ത നിവാരണ രംഗത്ത് ഏറ്റവും കൂടുതൽ പ്രായോഗിക പരിചയമുള്ള ഉണ്ണി ആഗോളതലത്തിൽ അറിയപ്പെടുന്ന കണ്ണൂർക്കാരനാണ്. ലതുറിന് ശേഷം ഒറീസ്സ കൊടുംകാറ്റ് ഗുജറാത്ത് ഭൂകമ്പം പിന്നെ സുനാമി എന്നിവിടങ്ങളിൽ നേതൃത സ്ഥാനത് പ്രവർത്തിച്ച പരിചയത്തിൽ എനിക്ക് നിസ്സംശയം പറയാം ഇന്ത്യയിലെ സന്നദ്ധ പ്രവർത്തകരിൽ ലോകനിലവരത്തിൽ ഗുണമേന്മയുള്ളവർ ഉണ്ട് . സാധാരണ മനുഷ്യർക്ക് അന്നും ഇന്നും നന്മയുണ്ട് കരുതലും ഉണ്ട്. ഏറ്റവും കൂടുതൽ സ്വാർത്ഥത പലപ്പോഴുമുള്ളത് സമ്പന്നരായ നഗര വാസികൾക്കാണ്. യൂറോപ്പിലെ പല രാജ്യങ്ങളും സർക്കാർ സഹായത്തോടെ പെയ്ഡ് സന്നദ്ധ സേവന പ്രൊഫഷണൽ ഏജൻസികൾ ഉണ്ട്. അവിടെ അതുപോലെ തന്നെ വ്യക്തയാധിഷ്ഠത സ്വാർത്ഥതയും കൂടുതലാണ്. സന്നദ്ധ സേവനം എല്ലാ സമൂഹത്തിലും ഒരു രീതിയിൽ അല്ലെകിൽ മറ്റൊരു രീതിയിൽ ആണ്. എന്നെ ഒരു സന്നദ്ധ സേവന പ്രവർത്തകനാക്കിയത് UN ഓ ഞാൻ വളരെക്കാലം പ്രവർത്തിച്ച അന്താരാഷ്ട്ര വികസന പ്രസ്ഥാനങ്ങളോ അല്ല. എന്നെ സന്നദ്ധ സേവനം പഠിപ്പിച്ചത് എന്റെ കൊച്ചു ഗ്രാമവും ഈ കേരളവുമാണ്. ലോക ദാരിദ്ര്യ നിർമാർജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി ലോകം എമ്പാടും പ്രസംഗിച്ചും പ്രവർത്തിച്ചും നടന്നപ്പോഴു എന്നെ നയിച്ചത് എന്റെ ഗ്രാമത്തിൽ നിന്നും എന്റെ മണ്ണിൽ നിന്നും ഭാരതത്തിലെ കുഗ്രാമങ്ങളിൽ നിന്നും ഞാൻ പഠിച്ച നന്മയുടെ ബാലപാഠങ്ങളാണ്. കഴിഞ്ഞ ദിവസം എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു പാട് NSS വോളന്റർസ്നെ കണ്ടു. അവരെല്ലാം നല്ല സേവന പ്രവർത്തകരാണ്. ഞാൻ മിക്കപ്പോഴും MC റോഡിൽ കൂടെ യാത്ര ചെയ്യുമ്പോൾ അപകട സ്ഥലത്ത് നിന്ന് ആളെ രക്ഷപ്പെടുത്തുന്നത്ത് ആ നാട്ടിലെ സാധാരണ ആൾക്കാരാണ്. പല പ്രാവശ്യം വണ്ടി നിറുത്തി ഞാനും സഹായിച്ചിട്ടുണ്ട് . പറഞ്ഞു വന്നതു നന്മയുള്ള സേവന സന്നദ്ധരായ സാധാരണ മലയാളികളും ഇന്ത്യക്കാരും ഒരുപാടുണ്ട്. അനേഷിപ്പീൻ കണ്ടെത്തും. നന്മ കണ്ടെത്താൻ യൂറോപ്പിലും അമേരിക്കയിലും ഒന്നും പോവേണ്ട കാര്യമില്ല. നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റും നന്മയും സന്നദ്ധ സേവനവുമൊക്കെയുണ്ട്. നാം അകകണ്ണും പുറകണ്ണും തുറക്കണം എന്ന് മാത്രം. പലപ്പോഴും എന്റെ അടുക്കൽ വികസന രംഗത്ത് എങ്ങനെ പ്രവർത്തിക്കാം എന്ന ഉപദേശം തേടി വരാറുണ്ട്. അവരിൽ ഒട്ടുംമിക്കവരും പറഞ്ഞു പറഞ്ഞു UN ൽ എങ്ങനെ കയറിപ്പറ്റാം അല്ലെങ്കിൽ എങ്ങനെ വികസന രംഗത്ത് ഒരു കരിയർ ശരിയാക്കാം എന്ന ചോദ്യത്തിലേക്കാണ് അവസാനം വരുന്നത്. ഒരിക്കൽ വളരെ സാമ്പിത്തികമുള്ള വീട്ടിലെ ഒരു കുട്ടി പറഞ്ഞു ' സാർ പാവപ്പെട്ടവരെ സഹായിക്കാൻ ആഫ്റിക്കായിൽ പോയി പ്രവർത്തിക്കണം. സാർ എനിക്ക് അന്താരാഷ്ട്ര വികസന സംഘടനയിൽ ജോലി ശരി ആക്കി തരണം ". ഞാൻ ഈ ചെറുപ്പക്കാരോട് പറയുന്നത് ഇതാണ് " നിങ്ങള്ക്ക് സന്നദ്ധ പ്രവർത്തനം നടത്താൻ ഉഗാണ്ടയിലോ ഉസ്ബെക്കിസ്ഥാനിലോ പോകേണ്ട കാര്യമില്ല. UNഇന്റെ അടുത്തൂടെ പോയാൽ ഉള്ള സന്നദ്ധ സേവന ത്വര തന്നെ പമ്പ കടക്കും. അവിടെ മിക്കവരും പുസ്തകത്തിലെ പശുവിനെ കൊണ്ട് പുല്ലു തീറ്റിച്ചു നല്ല ശമ്പളമൊക്കെ മേടിച്ചു വികസന പുളൂ അടിച്ചു സസുഖം സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്ന ഗ്ലോറിഫൈഡ് സ്വയം വികസന ഗുമസ്ത വിദ്വാന്മാരാണ് കളത്തിലുള്ളത്. ആയതിനാൽ സന്നദ്ധ സേവനം ചെയ്യണമെങ്കിൽ ആദ്യമായി സ്വന്തം നാട്ടിൽ തുടങ്ങുക. പാവപ്പെട്ടവർ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിൽ ആണ്. അതിനു ആഫ്രിക്ക വരെപോയി ബദ്ധപ്പെടണമെന്നില്ല". എന്റെ കൂടെ ഏകത പരിഷത്തിൽ പ്രവർത്തിക്കുന്ന നൂറു കണക്കിനാളുകൾ സന്നദ്ധ പ്രവർത്തകരാണ്. കേരളത്തിലെ നല്ലൊരു വിഭാഗം നല്ല അടിസ്ഥാന തല രാഷ്‌ട്രീയ നേതാക്കളും സന്നദ്ധ സാമൂഹിക പ്രവർത്തകരാണ് .

No comments:
Post a Comment