മിക്കവാറും മീഡിയ തിരഞ്ഞെടുപ്പ് സർവേകളും തട്ടിപ്പാണ് എന്നാണ് ഒരു ഇത്. സർവ്വേ സാമ്പിലും സർവ്വേ മാർഗവും എല്ലാം മിക്കപ്പോഴും തട്ടി കൂട്ട് എര്പാടാണെന്നു തോന്നും. ഇതിന് ഒരു കാരണം മാധ്യങ്ങളുടെയും പത്രക്കാരുടെയും വിശ്വാസ്യത കുറഞ്ഞു വരുന്നു എന്നതാണ്. മിക്ക മാധ്യമങ്ങളുടെയും മുതലാളിമാർ ശിങ്കിടി രാഷ്ട്രറിയവും ശിങ്കിടി മുതലാളിത്വവും കൂടി കെട്ടി തിരഞ്ഞെടുപ്പ് വെള്ളം കലക്കി മീൻ പിടിക്കുന്ന വിദ്വാൻ മാരാണ്. ഏറ്റവും വലിയ തമാശ കണ്ടത് ബീഹാർ തിരഞ്ഞെടുപ്പിൽ എൻ ഡി. ടി വി ചെയ്ത എക്സിറ്റ് പോൾ സർവ്വേ ആയിരുന്നു. ഇലക്ഷൻ സർവേയുടെ ഉസ്താദയ പ്രണയ് റോയിയും കൂട്ടരും പ്രവചിച്ചു ബിജെപി യും മഹാ സഖ്യവും കട്ട കട്ട ആണ്. ബിജെപിക്ക് സ്വല്പം മുൻതൂക്കം എന്നൊക്കെ. രാവിലെ മുതൽ എൻ.ഡി. ടി.വി പറഞ്ഞു ഫലിപ്പിച്ചു ബിജെപി മുന്നിലേക്ക് പിടിച്ചു കയരുന്നു എന്ന്. ഏറ്റവും വലിയ തമാശ മഹാ സഖ്യം വ്യക്തമായ ലീഡ് നേടിയെപ്പോഴും എൻ ഡി ടി വി അവരുടെ സർവ്വേ ഫലം ശരി ആകുമെന്ന് തട്ടി വിട്ടു ഒടുവിൽ വല്ലാതെ ചമ്മി. ആയതിനാൽ തട്ടിക്കൂട്ട് സർവ്വേകൾ പലതും പറ്റിപ്പകാൻ പെയ്ഡ് വാർത്ത മാധ്യമങ്ങളുടെ കാലത്തു സാധ്യത ഏറെയാണ്. സ്വതന്ത്ര് മാധ്യമം എന്നൊന്ന് ഇന്നില്ല. മാധ്യമത്തിന്റെ രാഷ്ട്രീയം അതിന്റെ മുതലാളിയുടെ രാഷ്ട്രീയമാണ് മിക്കപ്പോഴും. എഡിറ്ററും അവരുടെ ശിങ്കിടികളും മുതലാളിയുടെ കുഴലൂത്തുകാരായില്ലങ്കിൽ പണി പാളും പിന്നെ പണി പോം. എന്ത് മീഡിയ?ആരുടെ മീഡിയ? ആർക്കു വേണ്ടി മീഡിയ? എന്തായാലും കച്ചോടം നടക്കട്ടെ.
No comments:
Post a Comment