Thursday, October 29, 2020

ഫേസ്ബുക്ക് പ്രതികരണങ്ങൾ : ഭാഷ

 ഫേസ്ബുക്ക് പ്രതികരണങ്ങൾ ഒരു ഭാഷ സമൂഹത്തെകുറിച്ചും ഇവിടുത്തെ സോഷ്യോളെജിയെകുറിച്ചും ചില സൂചനകൾ തരുന്നുണ്ട്.

രണ്ട് മൂന്നു കൊല്ലം മുമ്പ് വരെ ഞാൻ ഇങ്ഗ്ളീഷിൽ മാത്രമാണ് എഴുതിയത്. വായനക്കാരിൽ കേരളത്തിനും ഇന്ത്യക്കും വെളിയിൽ ഉള്ളവരായിരുന്നു.ആർക്കും ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാവർക്കും സന്തോഷം. ഫ്രെണ്ട്സ് ഒൺലി എഴുത്തു മാത്രം.
മംഗ്ലീഷ് ആപ്പ് ഉപയോഗിച്ചു ശീലിച്ചതോട് കൂടി മലയാളത്തിലായി എഴുത്തു. പക്ഷെ എഫ് ബി അൽഗോരിതം മാറി. വായിക്കുന്നവർ എല്ലാം മലയാളികൾ.
എല്ലാ പാർട്ടികളിൽ ഉള്ളവരും വായിക്കുമായിരുന്നു. ആർക്കും പ്രശ്നം ഇല്ല. അടി പിടി,വാക്ക് കത്തി കുത്ത്, ട്രോൾ ഒന്നും ഇല്ലാത്ത സ്വസ്ഥമായ ഫേസ്ബുക്ക് ജീവിതം
പക്ഷെ 2019 മാർച്ചിൽ കളിമാറി. കലഹം കൂടി😅 രമ്യ ഹരിദാസിന് ഐക്യദാർഢ്യം പരസ്യമായി കൊടുത്തതോടെ ട്രോൾ, വെട്ടിക്കിളികൾ പറന്നിറങ്ങി. ചിലർ മെസ്സേജ് ബോക്സിൽ ഭീഷണിപ്പെടുത്തി.ചിലർ നേരിട്ട് പറഞ്ഞു നിങ്ങൾ ശത്രുവാണ്, ' നിലവാരം ' തകർന്നു. ചിലർ അൻഫ്രണ്ട് ചെയ്തു. ഗാന്ധിയന്മാരെന്ന് നടിച്ചവർ പോലും വെറുപ്പ് കൂടി ബ്ലോക്ക്‌ ചെയ്തു. സംഭവ ബഹുലമായ നാളുകൾ.
ഇതൊക്കെ കണ്ടപ്പോൾ ഒരാൾക്ക്‌ പൊതുവെ വാശി കൂടുന്നത് അല്ലാതെ കുറയുക ഇല്ല. പേടി, ഭയം മുതലായ കാര്യങ്ങൾ ചെറുപ്പം മുതൽ ഏഴു അയലത്തു കൂടി പോയിട്ടില്ലതിനാലും മത്തായിയുടെ പഴയ നാട്ടു സുവിശേഷം പണ്ടേ ശീലമായത് കൊണ്ടും വിരട്ട് നടന്നില്ല. തൊലികട്ടി കൂടിയതിനാൽ ട്രോളും. അതു കൊണ്ട് ചീത്ത വിളിച്ചവർ ക്ഷീണിച്ചു. രമ്യ പാട്ടും പാടി ജയിച്ചു.
പക്ഷെ ഒരു ദോഷം സംഭവിച്ചു. പണ്ട് വായിച്ചിരുന്ന പലരും ശത്രു പക്ഷത്തു സ്ഥിര പ്രതിഷ്ട്ട നടത്തിയതിനാൽ പിന്നെ എന്ത് എഴുതിയാലും മൈൻഡ് ചെയ്യുകയില്ല. വായിച്ചാലും 'ലൈക് ' പ്രതികരണം ചെയ്യില്ല എന്ന സംഘടിത നിലപാടാണ്. പലരും ബോയ്‌കോട്ട് ചെയ്തു. അങ്ങനെ കേരളത്തിലേ സാമൂഹിക മാധ്യമ സോഷ്യലെജി കൊഞ്ചം കൊഞ്ചം തെരിഞ്ഞു.😂
പക്ഷെ കേരളത്തിലേ സർക്കാരിനെ ചെറുതായി പോലും വിമർശിച്ചാൽ വേറൊന്നും വായിക്കാത്ത പ്രിയ സുഹൃത്തുക്കൾ ഒരുമിച്ചു ഓടിയെത്തും. എല്ലാരും വരുമ്പോൾ ദാ വന്നല്ലോ എന്ന് ഒരു സന്തോഷമൊക്കെ തോന്നും. എല്ലാവരും നാല്പത്തഞ്ചും അമ്പതും വയസ്സിന് മേലുള്ളവരായത് കൊണ്ട് തെറി വിളി കുറവാണ്. ചില പിള്ളേർ ചൊറിയാൻ മാത്രം വരും .😅വെട്ടികിളികളെ അപ്പോൾ അപ്പോൾ വെട്ടി ബ്ലോക്കിൽ കയറ്റാനും പറ്റും
കേരളത്തിലേ സർക്കാരിനെ അല്പം എങ്കിലും വിമർശിച്ചാൽ പിന്നെ ആ പോസ്റ്റ് ഓടും. പലപ്പോഴും പലരും ഒരേ ക്യാപ്‌സൂള്മായി വരുന്നത് കൊണ്ട് ഒരുപാടു കാര്യങ്ങൾ പഠിക്കാം. അങ്ങനെ ഒരുപാടു കാര്യങ്ങൾ പഠിച്ചു 😇🙏
വീണ്ടും കഴിഞ്ഞ രണ്ടാഴ്ച്ച എഴുത്തു ഇഗ്ളീഷിലോട്ട് മാറ്റിയത് കൊണ്ട് വായിക്കാൻ താല്പര്യമുള്ളവരെ വായിക്കൂ. വെട്ടി കിളികളുടെ ശല്യവും ഇല്ല.. കുറച്ചു പേർ വായിക്കുന്നത് കൊണ്ട് പ്രതികരിച്ചു സമയവും കളയണ്ട..
അതു കൊണ്ട് ഫേസ് ബുക്കിൽ മലയാളം എഴുത്തു നിർത്തി വീണ്ടും ഇന്ഗ്ളീഷിലേക്ക്‌ പോയാലോ എന്ന ചിന്തയിലാണ് 😇😇.
വായനക്കാരിൽ കൂടുതൽ നിശബ്ദ വായനക്കാരാണ് എന്ന് തോന്നുന്നു.
നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, എല്ലാവർക്കും നന്ദി. സ്നേഹം 🥰🥰😇🙏
ജെ എസ് അടൂർ
James Varghese, Murali Vettath and 789 others
232 comments
3 shares
Like
Comment
Share

Comments

View previous comments

കേരളത്തിൽ യൂണിവേഴ്സിറ്റികളുടെ എണ്ണവും വണ്ണവും ബജറ്റും കൂടുന്നതല്ലാതെ ഗുണമേന്മ കൂടുന്നുണ്ടോ?

 കേരളത്തിൽ യൂണിവേഴ്സിറ്റികളുടെ എണ്ണവും വണ്ണവും ബജറ്റും കൂടുന്നതല്ലാതെ ഗുണമേന്മ കൂടുന്നുണ്ടോ?

ഇത്രയും യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടായിട്ടും ആ യുണിവേർസിറ്റികളിൽ പഠിപ്പിക്കുന്നവരുടെ/വൈസ് ചാൻസലർമാരുടെ /മന്ത്രിമാരുടെ മക്കൾ പോലും കേരളത്തിനു വെളിയിൽ പഠിക്കാൻ പോകുന്നത് എന്ത് കൊണ്ടാണ്?
ഇപ്പോൾ കേരളത്തിൽ യഥാർത്ഥത്തിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആവശ്യം ഉണ്ടോ? കേരള സർക്കാർ കടത്തിൽപെട്ട് നട്ടം തിരിയുകയാണ്.
ഇന്ദിരഗാന്ധി ഓപ്പൺയൂണിവേഴ്സിറ്റിക്കു കേരളത്തിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സെന്ററുകളുണ്ട്. കേരളത്തിൽ തന്നെ ഓപ്പൺ രെജിസ്റ്ററേഷന് പല യൂണിവേഴ്സിറ്റികളിലും സംവിധാനങ്ങൾ ഉണ്ട്. പിന്നെ ആർക്ക് വേണ്ടിയാണ് ഇപ്പോൾ കോവിഡ് കാല കടത്തിൽ നട്ടം തിരിയുമ്പോൾ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി?
ഉള്ള യൂണിവേഴ്സിറ്റികൾ നന്നാക്കാൻ നോക്കാതെ വീണ്ടും കടം വാങ്ങി ഇപ്പോൾ ഒരു യൂണിവേഴ്സിറ്റിയുടെ ആവശ്യം ഉണ്ടായിരുന്നോ?
ഇങ്ങനെയുള്ള സർക്കാർ യൂണിവേഴ്സിറ്റികളിലും നിഷ്ഫല സർക്കാർ 'ഗവേഷണ' സംരഭങ്ങളിലും ജാതി മത അടിസ്ഥാനത്തിൽ അതത് ഭരണപാർട്ടിയുടെയും മന്ത്രി മാരുടെയും പെട്രേനേജ് വിതരണമാണ് നടക്കുന്നത്. അതു ആരു ഭരിച്ചാലും.
കേരളം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും മിക്കവാറും സർക്കാർ /ഭരണ പാർട്ടി (ആരായാലും )ജാതി -മത പരിഗണനയില്ലാത്ത തീരുമാനങ്ങൾ എത്രയുണ്ട് എന്നതറിയണമെങ്കിൽ ഒരു മൈക്രോസോപ്പ് വേണം..
ജെ എസ് അടൂർ
Methilaj MA, Bhaskara Murthi and 286 others
59 comments
11 shares
Like
Comment
Share

വിയോജിപ്പുകളോട് എങ്ങനെ പ്രതികരിക്കും?

 വിയോജിപ്പുകളോട് എങ്ങനെ പ്രതികരിക്കും?

ബഹുജനം പല വിധമാണ്. എല്ലാവരും എന്നെപ്പോലെ/നമ്മളെപ്പോലെ പ്രതികരിക്കണം എന്ന നിർബന്ധം ഇല്ലങ്കിൽ തീരുവുന്ന പ്രശ്നങ്ങളെയുള്ളൂ
വീട്ടിലും നാട്ടിലും വ്യത്യസ്ത നിലപാടുകൾ ഉള്ളവർ കാണും. വ്യത്യസ്ത മത, രാഷ്ട്രീയ, സാമൂഹിക വിശ്വാസങ്ങൾ ഉള്ളവരാണ് മനുഷ്യർ എല്ലായിടത്തും. നമ്മുടെതിൽ നിന്നും കടക വിരുദ്ധമായ വ്യക്തി സമീപനങ്ങളും പ്രതികരണങ്ങളും രാഷ്ട്രീയ നിലപാടുമൊക്കെയുള്ളവരും ഒരുപാടു പേർ ലോകത്തു എല്ലായിടത്തുമുണ്ട്
അങ്ങനെയുള്ളവരോട് എങ്ങനെ ഇടപെടുന്നു എന്നത് ഒരു വ്യക്തിയുടെയും അതുപോലെ സംഘടനയുടെയുമൊക്കെ സമീപനം അനുസരിച്ചു ഇരിക്കും
എല്ലാവരും ഒരേ ജാതി -മതമോ, ഒരേ പാർട്ടിക്കാരോ ഒരുപോലെ ചിന്തിക്കുന്നവരോ ആയാൽ ജൈവ വൈവിധ്യമില്ലാത്ത ഒരു അക്കെഷ്യ മര സമൂഹം പോലെ വിരസമായിരിക്കും
ഒരു അഭിപ്രായത്തോടെ ഒറ്റവാക്കിൽ ' വിയോജിക്കുന്നു ' എന്ന് പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല.
പക്ഷെ അഭിപ്രായത്തോട് വിയോജിക്കുന്നതിന് പകരം വ്യത്യസ്ത അഭിപ്രായമുള്ള ആളെ വളഞ്ഞിട്ട് വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് അരക്ഷിതത്വത്തിൽ നിന്നുള്ള അസഹിഷ്ണുത കൊണ്ടാണ്.
ആദ്യമായി മനസ്സിലാക്കണ്ടത് ഒരു അഭിപ്രായമുള്ള മനുഷ്യനെ ചുറ്റും നിന്നും കൂക്കിയാലോ, ട്രോൾ ചെയ്താലോ, വ്യക്തിപര മായി അധിക്ഷേപിച്ചാലോ ആ വ്യക്തിയുടെ അഭിപ്രായം മാറില്ല. മറിച്ചു അതു കൂടുതൽ കടുത്തതാകും. കൂകി ഒരാളെ നിശബ്ദമാക്കമെന്നത് മിഥ്യ ധാരണയാണ്.
വെറുപ്പും അസഹിഷ്ണുതയും കൂടി ഒരാൾ പ്രതികരിച്ചാൽ അയാളുടെ മനസ്ഥിതിയെയാണ് കാണിക്കുന്നത്.
കേരളത്തിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടി തിമിരം കൂടി അതു വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമായി വിഷലിപ്‌തമാകുന്നു. പലപ്പോഴും ഹിംസ വിചാരം തുടങ്ങുന്നത് മനസ്സിലാണ്. അതു വാക്കുകളിലൂടെ പുറത്തു വരുന്നു. വാക്കുകളിലും മനസ്സിലും അക്രമം കൂടുമ്പോൾ അതു ശരീര ആക്രമണത്തിലേക്ക് പോകുന്നു
ആശയങ്ങളോടും അഭിപ്രായങ്ങളോടും പ്രതികരിക്കുവാൻ കാമ്പില്ലാത്തവരാനാണ് മറ്റു മനുഷ്യരെ തെറി വിളിക്കുന്നതും ഊശിയാക്കുന്നതും എടാ പോടാ എന്ന് രീതിയിൽ നേരിടുന്നതും .
സ്വയം ബഹുമാനവും സ്വാഭിമാനവുമുണ്ടെങ്കിലെ മറ്റുള്ളവരെ ബഹുമാനിക്കാനും അവരോട് സഭ്യമായി പ്രതികരിക്കുവാനും സാധിക്കുക യുള്ളൂ
സമൂഹമാധ്യമങ്ങളിൽ കൂടെ ആരെയും ആർക്കും മാറ്റുവാൻ സാധിക്കില്ല. സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് ആരെയും മാറ്റാൻ സാധിക്കില്ലെങ്കിലും നമുക്ക് മാറുവാൻ സാധിക്കും
അതു കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ ഓരോരുത്തർക്കും അവരുടെ സമീപനങ്ങളെ മാത്രമെ മാറ്റുവാൻ സാധിക്കുകയുള്ളൂ
ഞാൻ സാധാരണ പാലിക്കുന്ന ചില മര്യാദകളാണ് താഴെ.
1). ഒരു വ്യക്തിയെയും മാനസികമായോ വാക്കുകൾകൊണ്ടോ ഇകഴ്ത്തി സംസാരിക്കാതിരിക്കുക
2)നേരിട്ട് അറിയാത്ത ഒരു വ്യക്തിയെകുറിച്ച് വ്യക്തിപരമായ മുൻവിധികളും വ്യക്തിപരമായ ആക്ഷേപങ്ങളും ഒഴിവാക്കുക.
3വേറെ ഒരാളുടെ ത്രെഡിലോ ടൈം ലൈനിലോ പോയി മനപ്പൂർവം അയാളെ ചൊറിയതെ ഇരിക്കുക. നല്ല കാര്യങ്ങൾ പൊതുവെ വിയോജിപ്പ് ഉള്ള ആളാണെങ്കിലും അഭിനന്ദിക്കുക.
4)തികച്ചും വിയോജിപ്പ് ഉണ്ടെങ്കിൽ ഒന്നുകിൽ വായിക്കാതിരിക്കു. അടുത്ത സുഹൃത്ത് ആണെങ്കിൽ വിയോജിക്കുന്നു എന്ന് പറയും
5)ഒരാൾ അയാളുടെ ടൈമ് ലൈൻ ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രോപഗണ്ട /കട്ട് ആൻഡ് പേസ്റ്റ് പ്രോപഗണ്ട മാത്രമാണ് ഉപയോഗിക്കുന്നുവെങ്കിൽ അവരെ കഴിയുന്നതും അവഗണിക്കുക.
ക്യാപ്‌സൂൽ വിതരണക്കാരെയും ഏതെങ്കിലും പാർട്ടി /സർക്കാർ പ്രൊഫൈൽ ഫോട്ടോയിട്ട് പ്രചരണം നടത്തുന്നത് അവഗണിക്കുക.
എന്നാൽ അവർ എന്തെങ്കിലും നല്ല പോസ്റ്റുകൾ എഴുതിയാൽ വായിക്കും. വേണമെങ്കിൽ പോസിറ്റീവ് ആയി പ്രതികരിക്കും.
6)ഞാൻ എഴുതുന്നത് മിക്കവാറും ഒന്നും വായിക്കാതെ സ്ഥിരം ചൊറിയാൻ മാത്രം വരുന്നവരെ ഒഴിവാക്കും. ഒന്നുകിൽ ഡിലീറ്റ് ചെയ്യും അല്ലെങ്കിൽ ഒഴിവാക്കും.
കാരണം അവരോട് വാദിച്ചു കളയാൻ സമയം ഇല്ല.. മാത്രം അല്ല മിക്കവാറും പേർ മുൻവിധി യോടെ വരുമ്പോൾ അവരോട് പ്രതികരിചിട്ട് കാര്യം ഇല്ല.
7)ആരെയെങ്കിലും എവിടെ എങ്കിലും തെറി പറയുന്നവരെയൊ, ഫേക്ക് ഐഡി ഉപയോഗിച്ചു മറഞ്ഞിരുന്നു കല്ലെറിഞ്ഞു ചൊറിയാൻ മാത്രം വരുന്നവരെയും വെട്ടികിളികളെയും ബ്ലോക്ക് ചെയ്യും . കാരണം അവരുടെ ഏക ഉദ്ദേശം ആക്രമണം മാത്രമാണ്
8)ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ കാണും. അതു അവരവരുടെ സ്വാതന്ത്ര്യമാണ്. നിലപാടുകളുടെ വൈവിദ്ധ്യമാണ് ഒരു സമൂഹത്തെ ജനായത്തമാക്കുന്നത്. എല്ലാവരും എന്റെ നിലപാടുകളോട് യോജിക്കണമെന്ന് ഒരു നിർബന്ധവും ഇല്ല.
9)എന്റെ സുഹൃത്തുക്കളിൽ പലരും പല രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക നിലപാട് ഉള്ളവരും പല രാഷ്ട്രീയ പാർട്ടി അനുഭാവികളുമാണ്. അവർ വെറുപ്പും അസഭ്യവും വിഷലിപ്‌ത രാഷ്ട്രീയവും വിളമ്പാത്തിടത്തോളം കാലം അവർ ഫ്രണ്ട് ലിസ്റ്റിൽ കാണും
10) കേന്ദ്ര സർക്കാർ നയങ്ങളെയും കേരള സർക്കാർ നയങ്ങളെയൊ അതിന്റ വക്താക്കളെയൊ വിമർശനാത്മമായി വിലയിരുത്തുന്നത് സർക്കാർ എല്ലാ ജനങ്ങളുടേതുമായത് കൊണ്ടും സർക്കാർ ചിലവ് വഹിക്കുന്നത് എല്ലാ പൗരൻമാരുടെ നികുതികൊണ്ടായതുകൊണ്ടുമാണ്
ആര് ഭരിച്ചാലും സർക്കാർ ഏതെങ്കിലും ഒരു പാർട്ടിയുടെതോ മന്ത്രി യുടേതോ അല്ല. അതു കൊണ്ട് തന്നെ സർക്കാരിനെ വിമർശിക്കുമ്പോൾ അസഹിഷ്ണുതയയും വെറുപ്പും കാണിക്കുന്നവരിൽ പലരും സർക്കാർ ഭരണ പാർട്ടി അധികാരത്തിന്റെ ആശ്രയ -ഗുണഭോക്ത വൃന്ദമായിരിക്കും. പൊതുവെ അങ്ങനെയുള്ളരോട് വാദിച്ചു സമയം കളയില്ല.
സാധാരണ നെഗറ്റിവിറ്റി മാത്രം സമീപനമാക്കുന്നയാളുകളെ ജീവിതത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കും
എന്നാൽ പോസറ്റീവ് എനർജി പരത്തുന്നവരോട് ഏതെങ്കിലും കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും സഹകരിക്കും
സാധാരണ ഞാൻ വ്യക്തികളെയൊ ഒരു പ്രതേക പാർട്ടിയെയൊ വിമർശിക്കാറില്ല.
എന്റെ സുഹൃത്തുക്കളിൽ എല്ലാ പാർട്ടിക്കാരും അവരുടെ അനുഭാവികളുമുണ്ട്. അവരുടെ വിശ്വാസ-അനുഭാവ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.
ജെ എസ് അടൂർ
Sreejith Krishnankutty, Nissam Syed and 242 others
34 comments
8 shares
Like
Comment
Share