ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് .ആർക്കും ഏതു പാർട്ടിയിലോ പക്ഷത്തോ ചേരാനും ചേരാതിരിക്കുവാനും അവകാശമുണ്ട് .ഈ ടി പി സെൻകുമാർ അദ്ദേഹത്തിന്റെ നിലപാടുകൾ നേരത്തെ പല പ്രാവശ്യം പറഞ്ഞതാണ് . അയാൾ ബി ജെ പി യിൽ ചേർന്നാൽ അയാൾക്ക് കൊള്ളാം . അതിന് എന്തിനാണ് ഇത്രയും ബഹളം? അൽഫോൻസ് കണ്ണന്താനവും മുൻ പി എസ് സി ചെയർമാൻ രാധാകൃഷ്ണൻ അങ്ങനെ എത്ര പേർ ചേർന്നു .അവർ ചേരുന്നത് അവരുടെ കരിയർ ഷിഫ്റ്റാണ് . കേന്ദ്ര സർക്കാരിൽ ഭരണമുള്ള പാർട്ടിക്കാരുടെ കൂടെ അധികാര രാഷ്ട്രീയത്തിന്റ അപ്പകഷണങ്ങളിൽ താല്പര്യം ഉള്ളവരെല്ലാം പോകും . കേന്ദ്രം സി പി എം ആണ് ഭരിക്കുന്നതെങ്കിൽ അങ്ങനെയുള്ളവർ കമ്മ്യൂണിസ്റ്റ് ആകും .കൊണ്ഗ്രെസ്സ് എങ്കിൽ അവരും കൊണ്ഗ്രെസ്സ്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ അധികാരത്തിൽ ഇരുന്ന് തഴമ്പ് പിടിച്ചതിനാൽ പാർട്ടി ഏതായാലും കുഴപ്പമില്ല നമ്മുടെ കാര്യങ്ങൾ നടക്കണം എന്നുള്ളവരുടെ ആകെ കമ്മിറ്റ്മെന്റ് അവരുടെ താല്പര്യങ്ങളോടും അധികാര കസേരയും അതിന്റ സന്നാഹങ്ങളോടും മാത്രം . ഇത് ഒക്കെ ഇവിടെ കാല കാലങ്ങളായി അധികാര രാഷ്ട്രീയത്തിന്റ പാരസൈറ്റുകൾ ചെയ്യുന്നതാണ് . സെൻ കുമാറും അതെ ചെയ്തുള്ളൂ . അത് വലിയ ആനകാര്യം ഒന്നുമല്ല. ഒരു റിട്ടയേഡ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഇത് ആദ്യമല്ല
Thursday, January 3, 2019
കോഴിക്കോട്.
കേരളത്തിൽ ചരിത്രത്തിന്റ ഒരുപാട് അടരുകൾ ഉള്ള ഒരു നഗരമാണ് കോഴിക്കോട്. ഇവിടെ പല പ്രാവശ്യം വന്നു വന്നു കേരളത്തിൽ എനിക്ക് ഇഷ്ടമുള്ള ഒരു സിറ്റിയാണ് കോഴിക്കോട്. ലോക ചിത്രത്തിന്റ ഒരു പ്രധാന യുഗം തുടങ്ങുന്നത് കോഴികോട്ടാണ്. 1498 ഇൽ വാസ്ക്കോഡി ഗാമയും കൂട്ടരും കച്ചവടത്തിനായി കാപ്പാട്ടു കപ്പലടുപ്പിച്ചപ്പോൾ മാറിയത് കേരള ചരിത്രം മാത്രമല്ല, ലോക ചരിത്രം കൂടിയാണ്. കോളനിവൽക്കരണത്തിന്റെ ചരിത്രം തുടങ്ങുന്നത് കുഞ്ഞു കുരുമുളക് മണിയിൽ കൂടിയാണ്. അന്ന് തുടങ്ങിയ ലോക ചരിത്രത്തിലെ ആ യുഗം നിലനിന്നത് എന്താണ്ട് 450 കൊല്ലങ്ങളാണ്. കോഴിക്കോട്ട് ലോകത്തിലെ പല സംസ്കരങ്ങളുടെ കാൽപ്പാടുകളുണ്ട്.
കേരളത്തിൽ തനതായ കാരെക്റ്റർ ഉള്ള രണ്ടിടങ്ങളാണ് കോഴിക്കോട്ടും ഫോർട്ട് കൊച്ചിയും. കൊല്ലത്തിനും ഒരുപാട് ചരിത്രങ്ങൾ പറയാനുണ്ട്. കൊല്ലം ഒരു കാലത്തു ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന പോർട്ട് ഹബ്ബായിരുന്നു. ഇന്നത്തെ മലയ്ഷ്യയിൽ ഉള്ള മലാക്കയിൽ നിന്ന് ശ്രീ ലങ്കയിലെ ഹമ്പൻതോട്ട വഴി കൊല്ലം പോർട്ട് ഹബ്ബിൽ എത്തി അവിടെ നിന്ന് ഒമാനിലേക്കും അത് പോലെ ഗുജറാത്തിലേക്കും ചൈനീസ് ചരക്കുകൾ പോയിരുന്നത്. മൊറോക്കക്കാരനായ ഇബ്നുബത്തൂത്ത 1335 ഇൽ കോഴികോട്ട് നിന്ന് കൊല്ലത്തേക്കുള്ള യാത്രയും കൊല്ലത്തു നിന്ന് കപ്പൽ കയറി ചൈനക്ക് പോയ യാത്ര വിവരണവും ഇന്ന് കേരളമെന്നറിയുന്ന അന്നത്തെ മലബാർ /മലങ്കര നാടിനെകുറിച്ച് ഏകദേശം രൂപം നൽകുന്നുണ്ട്.
അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ തിരുവന്തപുരം നഗരത്തിന് ഇരുനൂറ് കൊല്ലത്തിൽ താഴെ പഴക്കമുള്ള ഒരു തലസ്ഥാന നഗരമാണ്. വിഴിഞ്ഞം വലിയ തുറ തിരുവന്തപുരം വളരെ പഴക്കമുള്ള ആവാസ വ്യവസ്ഥയാണ്. എന്നാൽ ഇന്ന് കാണുന്ന തിരുവന്തപുരം നഗരം വളരുവാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തിരുവിതാംകൂറിന്റെ ആസ്ഥാനം ആയത് മുതലാണ് മിക്കവാറും സർക്കാർ ഉദ്യാഗസ്ഥൻമാരുടെ കുടിയേറ്റ നഗരമായ തിരുവന്തപുരം എട്ടു മണിയോടെ വിജനമായി പത്തു മണിയോടെ ഉറക്കം പിടിക്കും. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കും കോഴിക്കോട് സജീവം. റെസ്റ്റോറന്റിൽ എല്ലാം നല്ല തിരക്ക്. എന്തായാലും ഇപ്പോൾ കോഴികോട്ട് രണ്ടു ദിവസം തങ്ങാതെ ഒരു കേരള യാത്രയും പൂർണ്ണമല്ല.
എന്നെ കോഴിക്കോട്ടുകാരോട് ഇഷ്ട്ടം തോന്നുവാൻ കാരണക്കാരനായ മലബാറിന്റ നന്മയുടെ അടയാളമായ എന്റെ അടുത്ത സ്നേഹിതൻ ആസിഫ് കുന്നത്തിന് നന്ദി.
You can't take Kerala out of a Malayali
Js Adoor
കേരളത്തിൽ കൂടിയുള്ള ട്രെയിൻ യാത്രകളും ബസ് യാത്രകളും എന്നും ഇഷ്ടമാണ്. തെക്കൻ കേരളം കണ്ട് കണ്ട് കോട്ടയത്തെ കൂട്ടുകാരെ കാണുവാൻ അഷ്ടമുടികായലിലെ കാറ്റു കൊണ്ട് ഒരിഷ്ട്ട യാത്ര...... Life is all about evoking memories and the sights, sounds, smell and people who filled our memories with joy and primordial collective memories of our green land dotted with beautiful backwaters and rivers. As they say, you can take a Malayali out of Kerala but you can't take Kerala out of a Malayali. അത് കൊണ്ടാണ് ലോകത്തു എവിടെയൊക്കെപ്പോയാലും ഇത് 'എന്റെ കേരളമാണ് ' എന്ന് ജാതി മത പാർട്ടി ഭേദമെന്യ ഏതൊരു മലയാളിക്കും തോന്നുന്നത്. ലോകത്തു ഒട്ട് മിക്ക രാജ്യങ്ങളിലും സഞ്ചരിച്ചു നിരന്തരം സഞ്ചാരിയായ എന്നോട് ലോകത്തു പലരും ചോദിക്കുന്ന ചോദ്യമാണ് " നിങ്ങൾക്ക് ലോകത്തു ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമേതാണ് ' or What is your favorite destination? അതിന് അന്നും ഇന്നും ഒരുത്തരമേ ഉള്ളയിരുന്നു. കേരളം. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട സ്ത്രീ സ്വന്തം അമ്മയെന്ന പോലെ
അത് കൊണ്ടാണ് ലോകത്തു എവിടെയൊക്കെപ്പോയാലും ഇത് 'എന്റെ കേരളമാണ് ' എന്ന് ജാതി മത പാർട്ടി ഭേദമെന്യ ഏതൊരു മലയാളിക്കും തോന്നുന്നത്. ലോകത്തു ഒട്ട് മിക്ക രാജ്യങ്ങളിലും സഞ്ചരിച്ചു നിരന്തരം സഞ്ചാരിയായ എന്നോട് ലോകത്തു പലരും ചോദിക്കുന്ന ചോദ്യമാണ് " നിങ്ങൾക്ക് ലോകത്തു ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമേതാണ് ' or What is your favorite destination? അതിന് അന്നും ഇന്നും ഒരുത്തരമേ ഉള്ളയിരുന്നു. കേരളം. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട സ്ത്രീ സ്വന്തം അമ്മയെന്ന പോലെ
കാരുണ്യവർഷം 2019
കാരുണ്യവർഷം 2019 പ്രഖ്യാപനവും കാരുണ്യ ട്രസ്റ്റ് പരിപാടികളുടെ ഉദഘാടനവും ജോൺ സാമുവൽ ( Js Adoor ) നിർവഹിക്കുന്നു. Kozhikode - 27.12.2018
ഈ കോഴിക്കോടിന് ഇത് എന്ത് പറ്റി? കേരളം എങ്ങനെ ഇങ്ങനെയായി?
ഈ കോഴിക്കോടിന് ഇത് എന്ത് പറ്റി? കേരളം എങ്ങനെ ഇങ്ങനെയായി?
മലയാളിയുടെ മനസ്സിന് അകത്തു മാലിന്യം വളരുന്നത് ജാതി മത വർഗീയ വിചാരങ്ങളുടെ വേലിയെറ്റത്തിലൂടെയും അക്രമ രാഷ്ട്രീയ ത്വരയിലൂടെയും രാഷ്ട്രീയ കുടിപ്പകയിലൂടെ ആണെങ്കിൽ പുറത്തെ മാലിന്യം കാണിക്കുന്നത് നമ്മുടെ സിവിക് സെൻസിന്റ പരിതാപകരമായ അവസ്ഥയാണ്.
ഒരു വീട്ടിൽ ചെന്നാലോ ഒരു നാട്ടിൽ ചെന്നാലോ അവിടെയുള്ളവരുടെ ഭരണ നിപുണതയും കാര്യക്ഷമതയും സമീപനവും അറിയണമെങ്കിൽ അവർ എത്രമാത്രം വൃത്തിയായി ആ സ്ഥലം സൂക്ഷിക്കുന്നു എന്ന് നോക്കിയാൽ മതി. ചിലർ കോടിക്കണക്കിന് രൂപ മുടക്കി വീട് പണിയും. വെളിയിൽ നിന്ന് നോക്കിയാൽ നല്ല ചന്തം. അകത്തു ഒരു വീറും വൃത്തിയും കാണില്ല.
കോഴിക്കോട് വളരെ ചരിത്രമുള്ള ലോക നിലവാരത്തിൽ ഒരു ഹെറിറ്റേജ് സിറ്റി ആകുവാൻ തക്ക സ്കോപ്പുള്ള ഒരു നഗരമാണ്. എന്നാൽ രാവിലെയോ വൈകിട്ടോ നടക്കുവാൻ ഇറങ്ങിയാൽ ഇത്രമാത്രം ചപ്പു ചവറുകൾ റോഡരികിലും പലയിടത്തും ഉള്ള നഗരങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സംശയമാണ്. ഇവിടുത്തെ മാലിന്യ കൂമ്പാരങ്ങൾ കണ്ടാലറിയാം കോർപ്പറേഷന്റെ ഭരണ നിപുണത. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.
ഇന്നലെ വൈകിട്ട് കോഴിക്കോട് സൗത്തു ബീച്ചിൽ നടക്കുവാൻ പോയി. കോടി കണക്കിന് രൂപ മുടക്കി മനോഹരമായ വാക്ക് വേയും ഇരിക്കുവാനുള്ള ഇടങ്ങളും പിന്നെ ഈത്തപ്പനയൊക്കെയുള്ള ഗാർഡനുമായി സംഗതി അടിപൊളി. 2014 അന്നത്തെ ടൂറിസം മന്ത്രി അനിൽ കുമാർ തറകല്ലിട്ടു നാലര കൊല്ലം കഴിഞ്ഞു 2018 ജൂലൈയിൽ വലിയ മാമാങ്കത്തോടെ ഇപ്പോഴത്തെ മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തതാണ് ഈ ബിച്ചു ബ്യൂട്ടിഫികേഷൻ പ്രോജക്റ്റ്. കുറഞ്ഞത് പത്തിരുപത്തി അഞ്ചു കോടി പൊട്ടിച്ചു കാണും.
എന്റെ വല്യമ്മച്ചി പണ്ടൊരു പഴംചൊല്ല് പറയുമായിരുന്നു. 'കാര്യോം വീര്യോം പമ്പരം പോലെ കോണോം കണ്ടാൽ ചാണോം പോലെ '. ഇന്നലെ കോഴിക്കോട്ടെ മനോഹരമായി നിർമ്മിച്ച സൗത് ബീച്ച് വാക് വെയിൽ നടന്നപ്പോൾ തോന്നിയത് ആ പഴയ ചൊല്ലാണ്. ഉത്ഘാടനം ചെയ്തിട്ട് ആറു മാസം ആകാത്ത ആ ബീച്ച് വേയിലെ വൃത്തി കെടുകളും ചപ്പു ചവറുകളും കണ്ട് ഞെട്ടിപ്പോയി. അവിടെ എവിടെ നിന്നോ കൊണ്ട് നാട്ടിയ ഈത്തപ്പനകൾ കരിഞ്ഞു തുടങ്ങി. ബീച്ചിലെ മണം മനുഷ്യ മലത്തിന്റേത്. ഇത്ര മാത്രം സ്വച്ഛ ഭാരതം പറഞ്ഞിട്ടും പൊതു ഇടങ്ങളിൽ ഇപ്പോഴും പലസ്ഥലത്തും മനുഷ്യ മലത്തിന്റെ വാടയാണ്. കോഴിക്കോട് സൗത് ബീച്ചിലെ പഴയ കടൽപാലം ഒരു ഹെറിറ്റേജ് എന്ന രീതിയിൽ കാണിച്ചിട്ടുണ്ട്. പക്ഷെ അവിടെ നാറ്റം മൂലം നിക്കാനായില്ല. എന്റെ കൂടെയുണ്ടായിരുന്ന കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ആസിഫ് കുന്നത്തിന് പരിതാപകാര അവസ്ഥകണ്ട് സങ്കടവും കോപവുമുണ്ടായി
ഈ ദുർഗന്ധത്തിന്റ ഉറവിടം ബീച്ചിലേക്ക് തുറന്നു വിട്ട ഓപ്പൺ ഡ്രൈനേജ് കാരണമാണോ അതോ രാത്രി ആയാൽ ബീച്ച് പലരും അപ്പിയിടാൻ ഉപയോഗിക്കുന്നുവോ എന്നറിയില്ല. ഈ ബിച്ചു ടൂറിസം പ്രോജെക്ക്കറ്റിന്റ തുടക്കത്തിൽ പ്ലാസ്റ്റിക് വിമുക്‌ത മേഖല എന്ന സ്റ്റിക്കർ പ്ലാസ്റ്റിക്കാണ്. അവിടെ നിന്ന് തുടങ്ങുന്ന വൃത്തി കേടുകൾ ബീച്ചിലും വാക്ക് വേയിലും സുലഭം. തകർന്ന ഹെറിറ്റേജ് കടൽപാലത്തിൽ കയറി ചില പയ്യൻ മാർ സിഗറെറ്റോ കഞ്ചാവോ ഏതാണ്ട് ആസ്വദിച്ച് വലിക്കുന്നു. അത് കടൽപാലത്തിനും അവർക്കും അപകടമാണ്
ഈ കോഴിക്കോട് കോര്പ്പറേഷന് ഇത്ര ഹെറിട്ടേജുള്ള ഈ നഗരം ഇത്ര വൃത്തിഹീനമായിരിക്കുന്നതിൽ ഒരു നാണവും ഇല്ലേ? കോടി കണക്കിന് രൂപ ചിലവാക്കി ടൂറിസം വകപ്പ് ഇത് നിർമ്മിച്ചിട്ട് ഇതിന്റെ ബേസിക് മെയിൻടെൻസിനെ കുറിച്ച് ചിന്തിക്കാതെ അവിടെ മാർബിൾ കല്ലിൽ വെച്ച മന്ത്രി മാരുടെ പേര് അവർ തന്നെ അനാശ്ചാദനം ചെയ്ത് സ്ഥലം വിടുന്നെതെന്തു കൊണ്ടാണ്? ഇവർക്കാർക്കും ഒരു അകൗണ്ടബിലിറ്റിയും ഇല്ലേ? ഇതിന്റെ ക്ളീനിംഗും പരിപാലനവും ഒരു കമ്പിനിയുടെ സി എസ് ആർ പ്രോജെക്ക്ടിനു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കോഴിക്കോട്ടെ കോടീശ്വരൻമാരിൽ ഒരാളോ എം എൽ എ ഡോ മുനീറോ, എം പി യോ കല്കട്ടറോ, മേയറോ വിചാരിച്ചാൽ ഇത് ഒറ്റ ദിവസം പരിഹരിക്കാം.
എന്തായാലും ഞാൻ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൾ ഡവലപ്പ്മെന്റ ആൻഡ് ഗവനെൻസിന്റ (ISDG)മലബാറിലെ യൂത് വോളിന്റോയര്മാരും ഞാൻ അടുത്ത സഹകരിക്കുന്ന സബർമതി ഫൗണ്ടേഷന്റെ പ്രവർത്തകരും കാരുണ്യസിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരും ഒരുമിച്ച് ബീച്ച് വൃത്തിയാക്കുന്നത് ആയിരിക്കും. അങ്ങനെ പുതു വർഷത്തിൽ എങ്കിലും കോഴികോട്ട് നഗരത്തിൽ പുതിയ സിവിക് സെൻസിന് തുടക്കമാകട്ടെ
ഇത് കോഴിക്കോട്ടെ മാത്രം സ്ഥിതിയല്ല. കേരളം ഇത്രമാത്രം വൃത്തി ഹീനമാകുന്നതിൽ നമ്മൾ മലയാളികൾക്ക് നാണവും മാനവും ഇല്ലേ? ഇവിടെ എന്ത് ടുറിസമാണ് നമ്മൾ പ്രൊമോട്ട് ചെയ്യുന്നത്? ആ കുമരകം കായലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും, വയനാട് ചുരത്തിൽ നിന്ന് വലിച്ചെറിഞ്ഞ ടൻ കണക്കിന് മാലിന്യവും ഒക്കെ കണ്ടാൽ കേരളത്തെ കുറിച്ചു എന്ത് കണ്ടാണ് നമ്മൾ അർമാദിക്കുന്നത്? പൊൻമുടിയിലും വാകത്താനത്തും ഒക്കെ സുലഭമായ പ്ലാസ്റ്റിക് കൂമ്പാരം. കടലിലും കായലിലും നദിയിലും തള്ളുന്ന അഴുക്കും അഴുക്ക് ചാലുകളും. നമ്മൾ മലയാളികൾ പിന്നെ ഏതു കാര്യത്തിലാണ് വികസിച്ചത്? രോഗാതുരമായ ഒരു സമൂഹത്തിൽ ആരോഗ്യം കുറഞ്ഞു അസുഖം കൂടുന്നത് നമ്മൾ മാലിന്യത്തിൽ മലിന ജലം ത്തിൽ ജീവിക്കുന്നത് കൊണ്ട് കൂടിയാണ്. മോടി പിടിപ്പിച്ച കോഴികോട്ട് ബീച്ചിലെ മലത്തിന്റ നാറ്റം നമ്മുടെ ഉള്ളിലും വെളിയിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കൂടുന്ന മാലിന്യ കൂമ്പാരങ്ങളുടെ ചീഞ്ഞ അവസ്ഥയെ ആണ് കാണിക്കുന്നത്.
മലയാളിക്കു ഇത്ര മാത്രം വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുണ്ടായിട്ടു എന്ത് കൊണ്ടാണ് സിവിക് സെൻസ് ഇത്ര പരിതാപകരമായത്?
ജെ എസ് അടൂർ
ഒരു ചെറിയ അരുവിയാണ് വലിയ നദിയാകുന്നത്- Clean and Green Kerala
ഒരു ചെറിയ അരുവിയാണ് വലിയ നദിയാകുന്നത്. Small initiatives are often the beginning of a big movement. A group of my friends from Kozhikode made a small big beginning by cleaning the beach front in Kozhikode. We are going to create a youth initiative for Green, Clean and safe Kerala. ഇന്ന് കോഴിക്കോട്ട് തുടങ്ങി വച്ചത് കേരളത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പുതിയ മൂവേമെന്റാണ്.
കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള രാഷ്ട്രീയം
കേരളത്തിൽ ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളിൽ സജീവ്അംഗത്വമുള്ളവർ ഒരു പത്തു ശതമാനം പോലും ആളുകൾ ഇല്ല എന്നതാണ് വാസ്തവം .സജീവ അനുഭാവികളെ കൂടി കൂട്ടിയാൽ പോലും ഇരുപത് ശതമാനം . ബാക്കിയുള്ള സാധാരണ ജനങ്ങൾ പല കാരണങ്ങൾ കൊണ്ട് പലർക്ക് വോട്ടു ചെയ്യുന്നവർ മാത്രമാണ് .
എന്നാൽ കേരളത്തിലെ ഒരു പ്രശ്‌നം മീഡിയയിലെ രാഷ്ട്രീയ അതി പ്രസരം നിമിത്തവും അതാത് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന കോലാഹലങ്ങളുമൊക്കെ കാരണം പലർക്കും എല്ലാ കാര്യങ്ങളും എല്ലാ മനുഷ്യരെയും വളരെ പരിമിതമായ കക്ഷി രാഷ്ട്രീയ ലെൻസിൽകൂടി മാത്രമേ കാണുവാൻ കഴികയുള്ളൂ .അവരുടെ വ്യവസ്ഥാപിത നിലപാടിന് അപ്പുറം നിൽക്കുന്നവരെ ശത്രു പാളയത്തിൽ പ്രതിഷ്ഠിച്ചു ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കുകകയോ കൊഞ്ഞനം കുത്തുകയും ഊശിയാക്കുകയോ ചെയ്യും . മിക്കപ്പോഴും കാമ്പുള്ള വിമർശന ചർച്ചകൾക്കിടം നൽകാതെ പരസ്പരം വെറുതെ കളിയാക്കുകയോ ട്രോളുകയോ അല്ലെങ്കിൽ ഊശിയാക്കി ചിരിക്കുകയോ ചെയ്യുന്നത് ഇന്നത്തെ കക്ഷി രാഷ്ട്രീയ പാർട്ടികളിലെ വ്യവഹാരത്തിന്റ നിലവാര തകർച്ച കാട്ടി തരുന്നുണ്ട് .
നിങ്ങൾ ഞങ്ങളോടൊപ്പം ആണെങ്കിൽ ഞങ്ങളുടെ സർക്കാരും ഞങ്ങളുടെ നേതാക്കളും പറയുന്നതിനും ചെയ്യൂന്നതിനും എല്ലാം യെസ് എന്ന് പറഞ്ഞു കൈയ്യടിച്ചു സ്തുതി പാടി ന്യായീകരിക്കുന്നതാണ് ചിലർക്ക് രാഷ്ട്രീയം .ചിലർ ഒരു പ്രത്യക രാഷ്ട്രീയ പാർട്ടിയുടെ വക്താക്കൾ ആകുന്നത് പ്രത്യകിച്ചു പ്രത്യയ ശാസ്ത്ര ബോധ്യങ്ങൾ കൊണ്ടൊന്നുമല്ല . പല 'നേതാക്കൾക്കും 'അത് ഇന്ന് ഒരു കരിയർ ഓപ്‌ഷനാണ് .അവർ ഉടുപ്പ് മാറുന്നത് പോലെ പാർട്ടി മാറും . അത് കൊണ്ടാണ് ഇന്നലെ വരെ കൊണ്ഗ്രെസ്സ് ആയ പല നേതാക്കളും ഒരു സുപ്രഭാത്തിൽ മാർക്സിറ്റ് എന്ന അവകാശ വാദത്തോട് 'പുരോഗമന വിപ്ലവകാരികളായി ' പരിണമിക്കുന്നത് . അത് കൊണ്ട് തന്നെയാണ് ഇന്നലെ വരെ കമ്മ്യുണിസ്റ്റ് എന്ന് പറയുന്ന 'നേതാക്കൾ ' നാളെ കമ്മ്യുണലിസ്റ്റ് ആകുന്നത് .ഇന്നലെ വരെ കോൺഗ്രെസ്സായി എല്ലാ സ്ഥാന മാനങ്ങളും അനുഭവിച്ചു സുഖിച്ചവർ അത് കിട്ടാതെ വരുമ്പോൾ ഭരണത്തിലുള്ള ബി ജെ പി ക്കു ജയ് വിളിച്ചു അവിടെ കൂട്ടുന്നത് .
ഇങ്ങനെ കക്ഷി രാഷ്ട്രീയം കരിയർ ഓപ്‌ഷൻ ആകുന്ന നേതാക്കൾക്കു ഏററവും പ്രധാനം സ്ഥാന മാനങ്ങളും സർക്കാരിൽ നിന്ന് അത് വഴി കിട്ടുന്ന പെർക്സുമാണ് . അവർ ഉടുപ്പ് മാറുന്നത് പോലെ പാർട്ടി മാറുന്നതും മുന്നണി മാറുന്നതും അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി മാത്രമാണ് . പിന്നെയുള്ളത് സർക്കാർ സർവീസ് സംഘടനകളിലും ട്രേഡ് യൂണിയനിലും ഉള്ള കക്ഷി രാഷ്ട്രീയ അനുഭാവികൾ .അവരുടെ പ്രധാന മോട്ടിവേഷൻ ഭരണത്തിൽ ഉള്ളവരുടെ തണലിൽ കിട്ടുന്ന ഇൻസെന്റീവ് ആണ് .ട്രാൻസ്ഫർ , പ്രെമോഷൻ , നല്ല പോസ്റ്റിങ് അങ്ങനെ പലതും .
പിന്നെ ചിലർ കുടുംബ ബന്ധങ്ങൾ കൊണ്ടോ അല്ലെങ്കിൽ അവരുടെ സാമൂഹിക പശ്ചാത്തലം കൊണ്ട് ഒരു കക്ഷി രാഷ്ട്രീയത്തിൽ 'വിശ്വസിക്കുന്ന ' വിശ്വാസികളാണ് . അമ്മാവൻ കമ്മ്യുണിസ്റ്റ് ഞാനും കംമ്യുനിസ്റ്റ് . അല്ലെങ്കിൽ അച്ഛൻ കൊണ്ഗ്രെസ്സ് ഞാനും കൊണ്ഗ്രെസ്സ് .ചേട്ടൻ ബി ജെ പി ഞാനും ബി ജെ പി .അങ്ങനെ കിൻഷിപ്പു കാരണങ്ങൾ കൊണ്ട് ആയവർ .പിന്നെയുള്ളത് കോളേജിൽ കൂട്ടുകാരെല്ലാം എസ് എഫ് ഐ യും കെ എസ യു വും എ ഐ എസ് എഫും എ ബി വി പി ഒക്കെയായി അതിന്റ മൂച്ചിലും ഗൃഹാതുരത്വത്തിലും അതാത് പാർട്ടിക്കാരുടെ കുഴലൂത്തുകാരാവുന്നവർ . ഇവരിൽ പലരും ജനുവിൻ വിശ്വാസികളാണ് .അങ്ങനെ നിസ്വാർത്ഥമായ സി പി എം , സി പി ഐ , കൊണ്ഗ്രെസ്സ് , ബിജെപി , ലീഗ് വിശ്വാസികളുണ്ട് . അവർക്ക് അവരവരുടെ പാർട്ടി വിചാരങ്ങൾ കുറഞ്ഞ വികാരം മാത്രമാണ്. അങ്ങനെയുള്ളവർ അവരുടെ നേതാക്കൾ പറയുന്നത് എല്ലാത്തിനും കൈകൊട്ടി ന്യായീകരിക്കും. അവർക്കുപരി പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ചു സ്വന്തം കാര്യങ്ങളും ജോലിയും പിരിവുമൊക്കെ നടത്തുന്നവരുമുണ്ട് .
ഇത് ഒന്നുമില്ലെങ്കിലും പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിച്ചു കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരു കാലാൾപടയും പല പാർട്ടികൾക്കും ഉണ്ട് .ഇങ്ങനെയുള്ള കക്ഷി രാഷ്ട്രീയ നേതാക്കളെയും കാലാൾപ്പടയെയും ആം ചെയർ മധ്യവർഗ്ഗ സാമൂഹിക മാധ്യമ സംഘത്തെയും എല്ലാം പലപ്പോഴും നയിക്കുന്നത് ഒരു 'Herd mentally 'യാണ് .
ഇതിന് അർഥം രാഷ്‌ടീയ പാർട്ടികളോ എല്ലാ പാർട്ടിക്കാരോ കുഴപ്പക്കാരെന്നല്ല . ആരോഗ്യമുള്ള ജനാധിപത്യത്തിന് ആരോഗ്യവും ജനാധിപത്യ ബോധമുള്ള രാഷ്ട്രീയ പാർട്ടികൾ അത്യാവശ്യമാണ് . രാഷ്‌ടീയ പാർട്ടികളിൽ ഇന്നും ചിലയിടത്തു ജനകീയരും നിസാർത്ഥമതികളും നല്ല സാമൂഹിക പ്രവർത്തകരുമുണ്ടെന്ന് മറക്കുന്നില്ല .പലപ്പോഴും ഗ്രാസ് റൂട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകരാണ് എന്ന് എനിക്ക് ബോധ്യമുണ്ട് .അത് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാക്കളെയോ ഞാൻ അടച്ചാക്ഷേപിക്കാറില്ല . എല്ലാ പാർട്ടികളിലും ഞാൻ ബഹുമാനിക്കുന്ന നേതാക്കൾ എല്ലാ തലത്തിലുമുണ്ട്.
എന്നാൽ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ധർമ ബോധം കൊണ്ട് ഇന്ന് കക്ഷി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വളരെ ചെറിയ ന്യൂന പക്ഷമാണ് . അത് മാത്രമല്ല സജീവ കക്ഷി രാഷ്ട്രീയക്കാർ വളരെ ചെറിയ ന്യൂന പക്ഷമാണ് .
എന്നാൽ പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ധർമ ബോധം കൊണ്ട് ഇന്ന് കക്ഷി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ വളരെ ചെറിയ ന്യൂന പക്ഷമാണ് . അത് മാത്രമല്ല സജീവ കക്ഷി രാഷ്ട്രീയക്കാർ വളരെ ചെറിയ ന്യൂന പക്ഷമാണ് .
പക്ഷെ അത് ഒരു വോക്കൽ അല്ലെങ്കിൽ അഗ്രെസ്സിവ് ആയ ഒരു ന്യൂനപക്ഷമാണ് .അവർ സാധാരണക്കാരെപ്പോലും 'നമ്മളുടെ ആളാണ് ' .അല്ലെങ്കിൽ 'അവരുടെ ആളാണ് ' എന്ന് തരം തിരിച്ചു സഹായ സഹകരണ സംഘങ്ങൾ ആകുകയോ അല്ലെങ്കിൽ എതിർക്കുകയോ 'പണി ' കൊടുക്കയോ ചെയ്യും .
ഇന്നലെ ലക്ഷക്കണക്കിന് സ്ത്രീകൾ അണി നിരന്നു അവരുടെ തുല്യ ഭരണ ഘടന അവകാശ പ്രകടനം നടത്തിയത് നല്ല കാര്യമാണ് എന്ന് പറഞ്ഞാൽ യു ഡി എഫ് കാർക്കും ബി ജെ പി കാർക്കും ദഹിക്കില്ല . അവർ രഹസ്യമായി അത് അംഗീകരിച്ചാൽ തന്നെ ഇന്നലെത്തെ 'മതിൽ "സമ്പൂർണ പരാജയം ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും .അത് പോലെ സർക്കാരിനെ ആരെങ്കിലും വിമർശിച്ചാൽ ഭരണ പാർട്ടികളുടെ ഭക്ത്ത വത്സല ആശ്രിതർക്ക് അത് സഹിക്കാൻ ആകില്ല .അവർ അവരുടെ നേതാക്കളെ സൂപ്പർലേറ്റിവിൽ 'നവോത്ഥാന നായകർ ' എന്നൊക്കെ ഒരു ഉളുപ്പുമിലാതെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും .
എന്നാൽ ഈ പാർട്ടി ഭക്ത ന്യൂന പക്ഷങ്ങൾക്കപ്പുറവും കോലാഹല വിവാദങ്ങൾക്കപ്പുറം ഉള്ള സാധാരണക്കാരായ ഒരു വലിയ ഭൂരിപക്ഷം സാധാരണക്കാരുണ്ടെന്നു മറക്കാതിരിക്കുക .അവർക്ക് കക്ഷി രാഷ്ട്രീയത്തിൽ നിന്ന് പ്രതേകിച്ചു ഒന്നും നേടാനില്ലത്തവരാണ് .ആര് ഭരിച്ചാലും അവർക്ക് പ്രത്യകിച്ചും വലിയ കാര്യങ്ങൾ ഇല്ല . അവർ പണി ചെയ്ത് കുടുംബം പുലർത്തുന്നതിന്റെ അല്ലെങ്കിൽ ദൈനം ദിന അതിജീവനത്തിന്റെ തിരക്കിലാണ് . അവർ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ ക്യാമ്പ് ഫോള്ളോവേഴ്സ് ആകണമെന്നില്ല .അവരാണ് വോട്ടും പലപ്പോഴും നോട്ടും നൽകി അതാത് സമയങ്ങളിൽ പാർട്ടി നേതാക്കളെ ഭരണത്തിലേറ്റുന്നതും അത് പോലെ തോൽപ്പിക്കുന്നതും.
അത് കൊണ്ട് തന്നെ എല്ലാവരെയും കക്ഷി രാഷ്ട്രീയ ലെൻസിൽ കൂടി മാത്രം വിലയിരുത്തുന്ന രാഷ്ട്രീയം വളരെ പരിമിതമാണ് . കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ളവർ അരാഷ്ട്രീയ വാദികൾ ആകണമെന്നില്ല .കക്ഷി രാഷ്ട്രീയത്തിൽ ആമാശയ വാദികളും അവസര വാദികളും കൂടിയുമ്പോഴാണ് പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ധാർമിക ബോധ്യങ്ങൾ ഉള്ള പലരും വ്യവസ്ഥാപിത അധികാര നെറ്റ്‌വർക്കുകൾക്കപ്പുറം പ്രവർത്തിക്കുന്നത് .അങ്ങനെയുള്ളവർക്ക് ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ ക്യാമ്പ് ഫോല്ലോവേഴ്സ് ആയില്ലെങ്കിലും ഈ രാജ്യത്ത് ഭയാശങ്കകൾ ഇല്ലാതെ അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യ അവകാശങ്ങൾ ഉള്ളപ്പോഴാണ് ജനാധിപത്യത്തിന് അർത്ഥമുണ്ടാകുന്നത് .
Democratic politics primarily involves politics of dissent too and politics beyond the conventional confines of political parties perennially in search of governmental power . It is the politics of ordinary citizens that make politics of the states responsive and accountable to the people .
ജെ എസ് അടൂർ
Subscribe to:
Posts (Atom)











