Monday, February 24, 2020

യാത്രകൾയാത്രകൾ


ഫിജിയെകുറിച്ച് നേരത്തെ എഴിതിയത് വീണ്ടും ടൈംലൈനിൽ വന്നു.
ഫിജിയാത്ര വളരെ ഇഷ്ട്ടപെട്ട ഒന്നായിരുന്നു. ഞാൻ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉപ്പാപ്പൻ (അച്ഛന്റെ ഏറ്റവും ഇളയ അനിയൻ )ഫിജിയിൽപ്പോയി. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഫിസിക്സ് അധ്യാപക ജോലിയിൽ നിന്ന് അവധിഎടുത്താണ് ജോണ്‌കുട്ടിപാപ്പൻ ഫിജിയിൽ പോയത്.
അതു വളരെ വളരെ ദൂരെ ഓസ്‌ട്രേലിയക്ക് അടുത്തുള്ള ഒരു ദ്വീപാണ് എന്ന് പറഞ്ഞു തന്നത് ജ്യോഗ്രഫി നല്ലത് പോലെ അറിയാവുന്ന എന്റെ പപ്പായാണ്. ഉപ്പാപ്പൻ ഇനിയും ഒരിക്കലും വരില്ലായിരിക്കും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ ഉപ്പാപ്പൻ അഞ്ചു കൊല്ലം കഴിഞ്ഞു തിരിച്ചു വന്നു. കൂടെ മൂന്നര വയസ്സുള്ള ഇഗ്ളീഷ് മണി മണി യായി പറയുന്ന സുന്ദരി കൊച്ചു പെങ്ങളും. അവളോടാണ് മലയാളം മീഡിയത്തിൽ പഠിച്ച ജീവിതത്തിൽ ആദ്യമായി അഞ്ചാറു ഇഗ്ളീഷ് ഒക്കെ പറഞ്ഞു നോക്കിയത്.
നാലാംക്ളസ്സിൽ പഠിക്കുമ്പോഴാണ് പപ്പാ ഒരു അറ്റ്ലസ് വാങ്ങി തന്നത്. എന്നിട്ട് ഓരോ രാജ്യവും തലസ്ഥാനവും പറഞ്ഞു. അതു മാപ്പിൽ തൊട്ടുകാണിച്ചാണ് ലോകത്തെ മനസ്സിലാക്കാൻ തുടങ്ങിയത്. പപ്പാ വാങ്ങി തന്ന അറ്റൻസും കറങ്ങുന്ന ഗ്ലോബും. അതു പോലെ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കൊടികളും അത്യാവശ്യം വിവരങ്ങളും പിന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വസ്ത്ര ധാരണ രീതിയിയുടെ ചിത്ര പുസ്തകവുമെല്ലാം യാത്ര ചെയ്തു ലോകം കാണണം എന്ന് ആഗ്രഹമുണ്ടാക്കിയ സംഗതികളാണ്.
ഏതാണ്ട് നാലു വയസ്സുള്ളപ്പോൾ ആശാൻ പള്ളിക്കൂടത്തിൽ പോയി വരുമ്പോഴാണ് പേർഷ്യയിൽ നിന്ന് മുനിസിപ്പിലെ അമ്മാമ വന്നിട്ടുണ്ടെന്നും അമ്മാമ വാങ്ങിതന്ന പൂ കേക്ക് തിന്നതും. അന്ന് തൊട്ട് പേർഷ്യ എവിടെയാണ് എന്നായി എന്റെ ചിന്ത.
പിന്നെ കേട്ട രാജ്യം. കുവൈറ്റാണ്. എന്റെ കൊച്ചമ്മയെ ബോംബെ സാന്താക്രൂസിൽ നിന്നും പ്ലെയിൻ കേറ്റിവിടുന്ന ഓർമ്മയുണ്ട്. അവിടെ പട്ടാള ഉദ്യോഗസ്ഥർ ആയിരുന്ന പപ്പാ അന്ന് വിമാനത്താവളത്തിൽ യൂണിഫോമിൽ വന്നു കൊച്ചമ്മ (അമ്മയുടെ അനിയത്തി )യെ പ്ലെയിനിൽ വരെ അനുഗമിച്ച കയറ്റി വിട്ടത് ഓർമ്മയുണ്ട്.
അന്ന് യൂണിഫോമിൽ വിമാനത്തിന് അകത്തുപോലും കയറാനുള്ള ജോലിയൊക്കെയുള്ളയാളാണ് എന്നുള്ളത് മനസ്സിലുണ്ടാക്കിയ മതിപ്പു ചില്ലറയല്ല. സാന്താക്രൂസ് എയപൊട്ടിന്റെ അടുത്തുള്ള പട്ടാള ക്യാമ്പിലെ മൂന്നു മുറിയുള്ള ഒരു വീട്ടിലാണ് അവധിക്ക് പോകുമ്പോൾ താമസിച്ചിരുന്നത്. അവിടുത്തെ ഗാർഡനിൽ നിന്നാൽ വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണാം. എന്തായാലും ഒരു നാൾ അതിൽ കയറിപറക്കും എന്ന് അന്ന് കരുതിയതാണ്. പിന്നീട് സാന്താക്രൂസിൽ നിന്ന് നൂറു തവണയെങ്കിലും പ്ലെയിൻ കയറിയിട്ടുണ്ടാകും.
പപ്പയെ അവസാനമായി കാണുവാനുള്ള യാത്രയും ഈസ്റ്റ് വേസ്റ്റ് എയർലൈൻസിൽ സാന്തക്രൂസിൽ നിന്നാണ്.
ലോകത്തിലെ മിക്ക രാജ്യങ്ങളും അറ്റ്ലസിൽ കാട്ടിത്തന്ന പപ്പയോടു അവിടെയൊക്കെ പോയി വന്നു കഥ പറഞ്ഞില്ല എന്ന ദുഃഖം ബാക്കിയുണ്ട്. അമേരിക്കയിൽപോയി വാഷിംഗ്‌ടൻ ഡിസിയിൽ അഡ്വക്കസി ഫെല്ലോഷിപ്പ് കഴിഞ്ഞു വന്നു ആ കഥകൾ പറഞ്ഞു. ജീവിതത്തിൽ സ്വന്തം പൈസ കൊണ്ടു പപ്പാക്കു നല്ല ഒരു വാച്ച് വാങ്ങി കൊണ്ടു വന്നു കൊടുത്തു.
1995 ഓഗസ്റ്റ് 19നു ചെങ്ങന്നൂരിൽ കൊണ്ടു എന്നെയും ബീനയേയും തലയിൽ കൈവച്ചു അനുഗ്രഹിച്ചു.ജയന്തി ജനതയിൽ യാത്രയാക്കി. സെപ്റ്റംബർ 23 തീയതി പഞ്ചായത്ത്‌ ഇലക്ഷന് വോട്ടിടാൻ പോയിട്ട് പപ്പ തിരിച്ചു വന്നില്ല.. എന്നാലും ലോകത്ത് എല്ലായിടത്തും യാത്ര ചെയ്യുമ്പോൾ പപ്പാ കൂടെയുണ്ടെന്നാണ് എനിക്ക് തോന്നിയത്. കാരണം പപ്പ ഉള്ളിലിരുന്നു അറ്റ്ലസിലെ ഓരോ രാജ്യത്തെയും തൊട്ടുകാണിക്കും. പപ്പാ സ്വപ്നത്തിൽ എല്ലാം ആഴ്ചകളിലും ഒന്നോ രണ്ടോ തവണ വരും. ഓർമ്മകളാണ് നമ്മളെ ഓരോരുത്തരും നമ്മളാക്കുന്നത്.
അഞ്ചു വയസ്സ്‌ മുതൽ അവധികാലത്തു ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും പാപ്പയോടൊപ്പം അവധികാലം ചിലവഴിക്കാൻ അമ്മയോടൊപ്പം ബോംബെ ദാദർ സ്റ്റേഷനിലേക്കുള്ള യാത്രയാണ് ജീവിതത്തിൽ മുഴുവൻ യാത്രകൾ ഇഷ്ട്ടപെടുന്ന ആളാക്കിയത്.
അന്ന് മനസ്സിൽ തീരുമാനിച്ചതാണ് ബോംബയിൽ പപ്പായെപ്പോലെ ഒരിക്കൽ ഞാനും വന്നു താമസിക്കുമെന്ന്. അന്നത്തെ ആഗ്രഹം നടന്നു. ഒന്നരകൊല്ലം ബോംബെയിലാരുന്നു. ബോംബെയിൽ നിന്നാണ്1993 ലെ ലത്തൂർ ഭൂകമ്പത്തിന്റെ രക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഒരു മാറ്റഡോർ വാനിൽപോയത്. അന്ന് താമസിച്ചിരുന്ന ഈസ്റ്റ് വസായിലെ അഞ്ചു നിലകെട്ടിടം കുലുങ്ങുന്നത്പോലെ തോന്നി എഴുന്നേറ്റപ്പോൾ നാട്ടിലുള്ള പട്ടികൾ എല്ലാം കുരക്കുന്നു. അതു ഭൂകമ്പമാണന്നു മനസ്സിലാക്കി ഫ്ളാറ്റിൽ നിന്നും ഓടിയിറങ്ങി തുറസായ സ്ഥലത്തു നിന്നത് ഓർമ്മയുണ്ട്
വളരെ ചെറിയ പ്രായത്തിൽ കേട്ട ഒരു സ്ഥലമാണ് ബോർണിയോ. അച്ഛന്റെ മൂത്ത കസിൻ ഡോ ഹാബേൽ ജി വർഗീസ് ബോര്ണിയയിൽ അധ്യാപകൻ ആയിരുന്നു. അങ്ങനെയാണ് ബോര്ണിയയിലെ ഹാബേൽച്ചായൻ എന്ന് കേട്ടത്. പണ്ട് അദ്ദേഹം പത്രം പ്രവർത്തകൻ ആയിരുന്നു. മലയാളത്തിലാണ് എം എ. പിന്നീട് അദ്ദേഹം തിരുവനന്തപുരം പരുത്തിപ്പാറ മാർത്തോമ്മ പള്ളിയുടെ അപ്പുറമുള്ള ഷെൽട്ടർ എന്ന വീട്ടിൽ താമസമാക്കിയപ്പോൾ തിരുവനന്തപുരത്തു വരുമ്പോൾ കയറി സാഹിത്യവും സാമൂഹികവുമായ കാര്യങ്ങൾ ചർച്ച ചെയ്തത് ഓർമ്മയുണ്ട്.
ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ മുതൽ പ്രവാസം ജീവിതം തുടങ്ങിയ കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടു. ബോർണിയോ, സിംഗപ്പൂർ, മലയ, ന്യുസിലാൻഡ്, സിലോൺ, എല്ലാം അഞ്ചു വയസ്സിൽ കേട്ട സ്ഥലങ്ങളാണ്. സ്വന്തം സഹോദരിയും കുടുംബവും ന്യൂസിലണ്ടിലാണ്. അന്ന് ആരു ഗൾഫിൽ പോയാലും നാട്ടിൽ പറഞ്ഞിരുന്നത് പേർഷ്യയിൽ എന്നാണ്. പേർഷ്യയിലെ അമ്മാമ്മ, അച്ചായൻ എന്നൊക്കെയാണ് അറുപതുകളിലും എഴുപത്കളുടെ ആദ്യഭാഗത്തും പറഞ്ഞിരുന്നത്.
ഏതെങ്കിലും ഒരു സിറ്റിയിൽ പോകുമ്പോൾ അവിടെ താമസിക്കും എന്ന് പറഞ്ഞാൽ അതു അച്ചട്ടായി സംഭവിച്ചിട്ടുണ്ട്. പണ്ട് അപ്പച്ചൻ പറഞ്ഞു തന്ന വേദ വാക്യ അനുഗ്രഹം പോലെ ', നിന്റെ ആഗ്രഹങ്ങൾ ഒക്കെയും നിവർത്തിച്ചു തരും '.
1994 ലാണ് ആദ്യമായി ബാങ്കോക്കിൽ പോയത്. അവിടെ ചെന്നിറങ്ങി ടാക്സിയിൽ യാത്ര ചെയ്തു തുടങ്ങിയപ്പോൾ മനസ്സു പറഞ്ഞു You will stay here. പിന്നെ ഒമ്പതു കൊല്ലം കഴിഞ്ഞപ്പോൾ അതു സംഭവിച്ചു.
നോർവേ -ഫിൻലൻഡ്‌ -ഹെൽസിങ്കിയൊക്കെ മനസ്സിൽ വളർന്നത് എസ് കെ പൊറ്റക്കാടിന്റെ പാതിരാ സൂര്യന്റെ നാട്ടിൽ എന്ന പുസ്തകം പതിനൊന്നു വയസ്സിൽ വായിച്ചപ്പോഴാണ്. അന്ന് വായിച്ചപ്പോൾ മനസ്സിലുറപ്പിച്ചതാണ്. പാതിരാ സൂര്യനെകാണണം എന്നു.
1996 ഇൽ ഓസ്ലോയിൽ ആദ്യമായിപോയത് ഒരു നോർവീജിൻ മൈനിങ് കമ്പനി ഒറീസ്സയിൽ ആദിവാസികളെ കുടി ഒഴിപ്പിച്ചു മനിഷ്യവകാശ ലംഘനങ്ങളെകുറിച്ച് നോർവീജിയൻ പാർലെമെന്റ്റ് കമ്മറ്റിയെ ബോധിപ്പിക്കുവാനാണ്. അന്ന് ക്യാമ്പയിൻ എഗനസ്സ്റ്റ് അൻജസ്റ്റ് മൈനിങ് എന്ന ഒരു പഠനം നടത്തി ഒറീസ്സയിൽ സഞ്ചരിച്ചു ഒരു ഫാക്റ്റ് ഫൈൻഡിങ് റിപ്പോർട്ട് സമർപ്പിക്കാൻ മൈൻ വാച്ച് എന്ന നോർവീജിയൻ സംഘടനയാണ് ക്ഷണിച്ചത്. അതു ജൂണിൽ ആയതു കൊണ്ടു പാതിരാ സൂര്യനെകാണുക എന്ന അഞ്ചാം ക്‌ളാസിലെ സ്വപ്നം നടന്നു. അന്ന് തിരികെ എയർപോർട്ടിലോട്ട് വരുമ്പോൾ മനസ്സ് പറഞ്ഞു. ഇവിടെ താമസിക്കുമെന്നു. പിന്നീട് യു എൻ ഡി പി യെ പ്രതിനിധികരിച്ചു അവിടെ മൂന്നു കൊല്ലം ജീവിച്ചു.
അതു പോലെ യൂ കെ യിലും ന്യൂയോർക്കിലുമൊക്കെ ആദ്യമായി പോയപ്പോൾ അവിടെ തങ്ങുമെന്ന് കരുതിയത് സംഭവിച്ചു
ഇതൊക്കെയാണങ്കിലും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽപോയിട്ടും ഫിജി യിൽപോയത് രണ്ടു കൊല്ലം മുമ്പ് മാത്രം. അതു പോലെ ബോർണിയോയിൽ പോയത് കഴിഞ്ഞവർഷം. ഇപ്പോൾ അതു മലേഷ്യയിലാണ്. പണ്ട് കേട്ട പേർഷ്യയാണ് ഇറാൻ. അവിടെയും ഇറാക്കിലും(സദ്ദാമിന്റ് കാലത്തു ) പോയത് നല്ല ഓർമ്മകൾ. ഒരു കാലത്തു ഇന്ത്യയെ സ്വാധീനിച്ച സംസ്കാരമാണ് പേർഷ്യൻ സംസ്കാരം. നമ്മുടെ പ്രിയ ബിരിയാണി പേർഷ്യ /ഇറാനിൽ നിന്ന് വന്നതാണ്. അതുപോലെ വസ്ത്ര ധാരണ രീതിയിൽ പലതും.
ലാറ്റിൻ അമേരിക്കൻ യാത്രകൾ വളരെ സന്തോഷം തന്ന രാജ്യങ്ങളാണ്. ഒരുപാട് തവണ പോയിട്ടുള്ള ബ്രസീൽ ഇന്നും ഇഷ്ട്ട രാജ്യങ്ങളിലൊന്നാണ്. അതു പോലെ മെക്സിക്കോ, അർജെന്റീന, വെനുസ്വലാ. ഗ്വാട്ടിമാല, പെറു, കൊളമ്പിയ. കോസ്റ്റോറിക്കൻ യാത്ര. സെൻട്രൽ ഏഷ്യൻ രാജ്യങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു.
ഏതാണ്ട് 130 രാജ്യങ്ങളിൽപോയിട്ടുണ്ടെങ്കിലും ഇതുവരെ കുവൈറ്റിലും ഒമാനിലും സൗദി അറേബ്യായിലും പോയിട്ടില്ല. ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും പല തവണ പോയിട്ടുണ്ട്. അതുകൊണ്ടു ആ രാജ്യങ്ങളുടെ ചരിത്രവും രാഷ്ട്രീയവും സാമാന്യം നല്ലത് പോലെ പഠിച്ചു.
ഏതാണ്ട് നാൽപ്പത് രാജ്യങ്ങളെകുറിച്ച് പണ്ട് എഴുതിയ ഇഗ്ളീഷ് കുറിപ്പുകൾ കാഴ്ച്ചകളും കാഴ്ചപ്പാടുകളും എന്ന പേരിൽ മലയാളത്തിലെ എന്റെ ആദ്യപുസ്തകമായി താമസിയാതെ പ്രത്യക്ഷപ്പെടും
യാത്രയാണെനിക്ക് ജീവിതം. ജീവിതം യാത്രയും
ജെ എസ് അടൂർ

എവിടുന്നാണ്? എന്തു ചെയ്യുന്നു? എവിടെയാണ് ജീവിക്കുന്നത്? കുടുംബം?


ഇങ്ങനെയുള്ള ചോദ്യങ്ങൾ സാധാരണയായി മിക്കവാറും യാത്രകളിൽ കാണുന്ന മലയാളികളും അല്ലാത്തവരും ചോദിക്കും. സാധാരണ ഗ്രാമ വാസികളും നഗര വാസികളും അത് പോലെ മെട്രോ നഗരങ്ങളിൽ ജീവിച്ചവരുമായി ഒരു വ്യത്യാസമുണ്ട്. ഗ്രാമ വാസികളിൽ പലർക്കും എല്ലാമറിയാൻ ജിജ്ഞാസയാണ്. അവർ ജോലിയെകുറിച്ചും കുടുംബത്തകുറിച്ചും വയസ്സും ജാതകവുമൊക്കെ ചോദിക്കും. സത്യത്തിൽ വിദേശത്ത് അങ്ങനെ പ്രൈവറ്റ് കാര്യങ്ങൾ ചോദിക്കുന്നത് വളരെ സംസ്കാര ശൂന്യമായ റൂഡ് ബിഹേവിയറാണ്. സാധാരണ മലയാളികൾക്ക് അറിയേണ്ടത്ത കാര്യമില്ല. . മലയാളി ക്രിസ്ത്യാനികൾക്കു സഭയും അറിയണം.
ഈ വക ചോദ്യങ്ങളെല്ലാം നമ്മളെ അളന്നു നിലയും വിലയും നിശ്ചയിക്കാനാണ്. നമ്മുടെ സാമൂഹിക സ്വതം നിജപ്പെടുത്തി അടയാളപ്പെടുത്താനാണ്. ഇന്ത്യയിൽ ഐഡന്റിറ്റിയിൽ പ്രധാനമാണ് ജോലിയും ജാതിയും മതവും. അതു പോലെ കുടുംബവും. ഫേസ് ബുക്ക് പോലും ചോദിക്കും. ഇന്നലെ ന്യൂസ് 18ഇൽ ഒരു ചർച്ചക്ക് പോയപ്പോൾ അവരുടെ ആളുകൾ ഡെസിഗ്നേഷൻ ചോദിച്ചു. അപ്പോൾ തോന്നിയ, പ്രസിഡന്റ്‌ ബോധിഗ്രാം എന്നു പറഞ്ഞു. പലപ്പോഴും പല ആങ്കർമാർക്കും ആളെ അറിയില്ലെങ്കിൽ തഴയും. കാരണം കേരളത്തിൽ എല്ലാം ഒരു പരിധിവരെ സ്റ്റാറ്റസ് ഡ്രിവണാണ്.
എന്റെ പ്രശ്‍നം ഈ ചോദ്യങ്ങക്കൊന്നും ഒറ്റ ഉത്തരം ഇല്ലെന്നുള്ളതാണ്. ഞാൻ എന്താണ് ചെയുന്നത് എന്ന് എന്റെ അമ്മക്ക് പോലും കൃത്യമായി അറിയില്ല. അമ്മ അതു സ്ഥിരം ചോദിക്കും. അതു എല്ലാവർഷവും വിവരിക്കും. നല്ല ശമ്പളം കിട്ടിയ യു എൻ ജോലി കുറെ വർഷങ്ങൾക്ക് ശേഷം വേണ്ട എന്നു തീരുമാനിച്ചത് സ്വാതന്ത്ര്യ.ബോധം കൊണ്ടാണ് എന്ന് കേരള സർക്കാരിൽ മുപ്പത്തിമൂന്നു കൊല്ലം ജോലി ചെയ്ത അമ്മക്ക് മനസ്സിലായില്ല. കാരണം ഒരു ജോലിയിൽ കയറി മുപ്പതോ അതിൽ അധികമോ കൊല്ലം ജോലി ചെയ്തു പെൻഷൻ വാങ്ങുകന്നതാണ് നാട്ടു നടപ്പു.
ഇതിന് ഒരു കാരണം. പാരമ്പര്യ അതിർ വരമ്പുകൾക്കും വാർപ്പ് മാതൃകൾക്കുമപ്പുറം നിരന്തരം ജീവിക്കുന്ന ഒരാളാണ്. ഒരു പ്രൊഫെഷനോ സ്റാറ്റസ് സിംബലിനോ ഒരു ഡെസിഗ്നേഷനിലോ അപ്പുറം ജീവിക്കുവാൻ ശ്രമിക്കുന്ന ഒരു നോൺ കൺ ഫെമിസ്റ്റാണ്.
കേരളം പോലൊരു പാരമ്പര്യ സെമി ഫ്യുഡൽ സമൂഹത്തിൽ മനുഷ്യരെ ഓരോ കള്ളിയിലാക്കിയാണ് വിലയിരുത്തുന്നത്. നിങ്ങളുടെ ജാതിയും മതവും പോലെ പാർട്ടി ബന്ധവും ഇവിടെ പ്രധാനമാണ്. ഈ കളങ്ങൾക്ക് അപ്പുറം ജീവിക്കുന്ന മനുഷ്യരെ മനസ്സിലാക്കാൻ കേരളത്തിൽ പ്രയാസമാണ്
കേരളം പോലൊരു സ്ഥലത്തു സംഘ ബലമില്ലാതെ പൊതു രംഗത്തു സാധുത നേടുകയെന്നത് ദുഷ്ക്കരമാണ്.
ഒരു പാർട്ടിയുടെയോ സമുദായ സംഘടനയുടെയോ പിൻ ബലമില്ലാത്തവർക്ക് കേരളത്തിൽ പൊതു വേദികൾ പോലും കിട്ടുക പ്രയാസമാണ്.ഇതൊന്നും ഇല്ലെങ്കിൽ സ്വാതന്ത്രമായി കേരളത്തിൽ ഒരാൾക്ക് ഒറ്റക്ക് പിടിച്ചു നിന്ന് സാധുത നേടാൻ പ്രയാസമാണ്. അങ്ങനെ ഒരു സാധുതക്ക്‌ ശ്രമിക്കാത്തത് കൊണ്ടു പ്രശ്‍നം ഇല്ല.
നിങ്ങളെ ആയുസ്സിൽ കണ്ടിട്ടില്ലാത്തവർ, നിങ്ങളെകുറിച്ച് ഒന്നും അറിയാത്തവർ എന്തങ്കിലും ധാരണകൾ വച്ചു നിങ്ങളെ കമ്യുണിസ്റ്റ്, കൊണ്ഗ്രെസ്സ്, സംഘി എന്ന തരം തിരുവകൾ നടത്തി നിങ്ങൾ ആരെന്നു നിങ്ങളോട് പറയും. കാരണം കേരളത്തിലെ സമൂഹത്തിൽ അല്ലെങ്കിൽ അതു പോലെ മലയാളി സംസർഗ്ഗത്തിൽ കഴിയുന്നവർക്ക് കേരളത്തിലെ വ്യവസ്ഥാപിത കളങ്ങൾക്ക് അപ്പുറമുള്ളവരെ മനസ്സിലാക്കാൻ പ്രയാസമാണ്. പാർട്ടിയുടെയോ സമുദായത്തിന്റെയോ ലെൻസിൽ കൂടെമാത്രം കാണുന്നവർ ഒരുപാടുള്ളിടമാണ്.
അതു കൊണ്ട് കേരളത്തിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കേരളത്തിന് പുറത്തു ലോകത്തു പലയിടത്തും ജീവിച്ചവർക്ക് കേരളത്തിലെ വ്യവസ്ഥാപിത മാർഗത്തിൽ തന്നെ സഞ്ചരിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. ഏറ്റവും പുരോഗമന സെക്കുലറിസം പ്രസഗിക്കുന്ന കേരളത്തിൽ പോലും ജാതി മത ചിന്തകൾ ഉള്ളിൽ വച്ചു കൊണ്ടു നടക്കുന്നവർ ഒരുപാടുണ്ട്.
എവിടുന്നാണ്? എന്തു ചെയ്യുന്നു? എവിടെയാണ് ജീവിക്കുന്നത്?
ഈ മൂന്നു ചോദ്യങ്ങൾക്കും ഒന്നിൽ അധികം ഉത്തരമുള്ളത് എങ്ങനെയെന്നു വിശദമാക്കാം
വിദേശ രാജ്യങ്ങളിൽ എവിടുന്നാണ് എന്ന് ചോദിച്ചാൽ ഇന്ത്യയെന്ന് പറയും. ഇന്ത്യയിൽ ചോദിച്ചാൽ പൂനയാണോ, തിരുവനന്തപുരമാണോ അതോ അടൂർ ആണോ അതോ തുവയൂർ ആണോ എന്നു സംശയമാണ്. കാരണം ഇന്ത്യയിൽ ഉള്ളപ്പോൾ ഞാൻ തിരുവനന്തപുരത്തും തുവയൂർ അമ്മയുടെ കൂടെയും പൂനയിലും താമസിക്കും. ഇപ്പോൾ ഡൽഹിയിലും.
എന്നാൽ ഒരു വീട്ടിലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിക്കാറില്ല. ബാങ്കോക്കിൽ താമസിച്ചപ്പോഴും ഓസ്ലോയിലും ന്യൂയോർക്കിലും അതു തന്നെയായിരുന്നു അവസ്ഥ. സ്ഥിരം യാത്ര ചെയ്തു വിവിധ ഇടങ്ങളിൽ താമസിക്കുന്ന ഒരാൾക്ക് എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം പ്രയാസമാണ്.
എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാലും പ്രശ്‍നമാണ്. കാരണം ആളുകൾ നിങ്ങളെ ഒരു പാരമ്പര്യ ജോലിയുടെ പ്രൊഫെഷന്റ വരമ്പുകളിൽ ഒതുക്കാൻ നോക്കും. അല്ലെങ്കിൽ ഒരു സംഘടനയുടെ. അധ്യാപകർ, അല്ലെങ്കിൽ ഗവേഷകൻ, സർക്കാർ ജോലിയുള്ളയാൾ, പ്രൈവറ്റ് കമ്പിനിയിൽ അല്ലെങ്കിൽ മീഡിയ അത്‌മല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം. ഒന്നുകിൽ നിങ്ങളുടെ പ്രൊഫഷണൽ വിദ്യാഭ്യാസം വച്ചു നിങ്ങളെ ഡോക്റ്ററോ, എഞ്ചിനിയറോ വക്കീലോ ആക്കും അല്ലെങ്കിൽ നിങ്ങളുടെ ഡെസിഗ്നേഷൻ അനുസരിച്ചു.
സ്‌കൂളിലും യൂണിവേഴ്സിറ്റികളിലും കോളേജിലും പഠിപ്പിച്ചിട്ടുള്ള ഞാൻ അധ്യാപകർ ആണോ എന്ന് ചോദിച്ചാൽ, അല്ല. എന്നാൽ ഏതാണ്ട് എണ്ണായിരത്തിൽ അധികം ആളുകളെ അറുപതു രാജ്യങ്ങളിൽ അഡ്വക്കസി, പബ്ലിക് പോളിസി, ഒർഗനയിസീസണൽ ഡവലപ്മെന്റ്, സ്ട്രാറ്റജിക് പ്ലാനിങ്, ഗവര്ണൻസ്, സുസ്ഥിര വികസനം, മനുഷ്യ അവകാശം എന്നിവയിൽ ട്രെയിൻ ചെയ്തിട്ടുണ്ട്. എന്നാൽ ട്രെയിനർ ആണോ എന്ന് ചോദിച്ചാൽ അത് മാത്രമല്ല.
മുപ്പത് കൊല്ലത്തിൽ അധികം ഗവേഷണം ചെയ്യുന്നു. അനേക പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ ലോകത്തു ഇൻക്ലൂസിവ് ഗ്രോത് എന്ന വിഷയത്തിൽ ഒരു ടീമിനോടൊപ്പം പഠനം നടത്തി പ്രബന്ധമെഴുതുകയാണ്. എന്നാൽ ഒരു പാരമ്പര്യ അക്കാഡമിക് അല്ല. കഥൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യമാണ് പഠിച്ചത്. എഴുതുകയും ചെയ്യാം എഴുത്തുകാരൻ ആണോ എന്ന് ചോദിച്ചാൽ എഴുതുന്ന ആളാണ് എന്നെ പറയുള്ളൂ.
അക്കാഡമിക് സ്ഥാപനങ്ങളിലും സർക്കാർ സംഘടനകളിലും സർക്കാർ ഇതര സംഘടനകളിലും അന്താരാഷ്ട്ര സംഘടനകളിലും യു എൻ ലും മൊക്കെ പ്രവർത്തിച്ചത് കൊണ്ടു ഒരിടത്തു മാത്രം അടയാളപെടുത്തുവാൻ പ്രയാസമാണ്. ചെയ്ത ജോലികൾ കൂടുതലും മാനേജ്‌മെന്റ് ലീഡർഷിപ്പ് റോളുകളിലാണ്. 28 വയസ്സിൽ സി ഇ ഒ ആയി. യു എൻ ലും ലീഡർഷിപ്പ് റോൾ. . അഞ്ഞൂറ് മില്യൻ ഡോളർ ഓർഗനൈസേഷൻ തൊട്ട് അഞ്ചു മില്ല്യൺ ഓർഗനൈസേഷനും ഒരു നയാപൈസ ഇല്ലാത്തതും മാനേജ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മൂന്നു സ്റ്റാർട്ട്‌ അപ് സംരഭങ്ങളിലുണ്ട്.
കാരണം എല്ലാ അഞ്ചു കൊല്ലം കഴിയുമ്പോഴും റീ ഇൻവെന്റ പുതിയ കാര്യങ്ങൾ പഠിച്ചു ചെയ്യുന്നത് കൊണ്ട് ഒരു ജോലിയിലും വിരസത അനുഭവപ്പെട്ടിട്ടില്ല. എന്നാൽ ഒരിക്കലും പ്രയോഗികത വിട്ടു വട്ടം കറങ്ങിയിട്ടില്ല. പണം ആവശ്യത്തിന് ഉണ്ടാക്ക്യവാനുള്ള സംരഭക എനർജിയും ആത്മ വിശ്വാസവുമുണ്ടായിരുന്നതിനാൽ ഇഷ്ടപെട്ട ജോലികൾ ചെയ്യുന്നതിൽ പ്രശ്‍നം ഇല്ലായിരുന്നു.
എന്തായാലും കൃത്യമായി ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യാൻ പണ്ടേ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. വരവ് അറിഞ്ഞു ചിലവ് ചെയ്യാനും. തല മറന്നു എണ്ണ തേക്കരുത് എന്നും. അതു തന്നെയാണ് ഇപ്പോൾ മകനോടും ചെയ്യുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഒരു ലക്ഷം രൂപ ഇന്ട്രെസ്റ്റ് ഫ്രീ ലോൺ കൊടുത്തു. സ്ഥലം കാലിയാക്കാൻ പറഞ്ഞു. അതുകൊണ്ടു ആശാൻ 23 വയസ്സിൽ സ്വന്ത മായി ജോലി ചെയ്തു ജീവിക്കുന്നു. കാശു കുറവാണെങ്കിൽ മുണ്ട് മുറുക്കിയുടുക്കാൻ പറയും. ബജറ്റിങ്ങും ഫിനാൻഷ്യൽ പ്ലാനിങ്ങും ചെറുപ്പക്കാർ അത്യാവശ്യം പഠിക്കേണ്ട ലൈഫ് സ്കില്ലാണ്.
സാരംഭ രംഗത്തു പ്രൈവറ്റ് സംരംഭങ്ങളും സാമൂഹിക സംരംഭങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ആദ്യമായി 6000 രൂപക്ക് ജോലി എടുത്താൽ വീടും കൂടും ഒന്നും വാങ്ങുവാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെയാണ് ആദ്യത്തെ കണ്ടെന്റ് ഡെവലപ്പ്മെന്റ് കമ്മ്യുണിക്കേഷൻ കമ്പനി ഉണ്ടാക്കിയത്. ഐ സി ഐ സി ബാങ്കായിരുന്നു ആദ്യ ക്ലയന്റ്. പിന്നെ വേൾഡ് ബാങ്ക്. അതുപോലെ പലരും കുറെ ന്യൂസ് ലെറ്റർ, വെബ് ഡെവലൊപ്മെന്റ്, സ്ട്രാറ്റജിക് കമ്മ്യുണിക്കേഷൻ. ആദ്യ വർഷത്തെ ലാഭത്തിൽ നിന്ന് പൂനയിലെ വീട് വാങ്ങി. അതു പത്തു കൊല്ലം നടത്തി. അതിൽ നിന്നാണ് അച്ഛന്റെ ഓർമ്മക്ക് ബോധിഗ്രാമിന്റ് ഓഫിസായ വി സി എസ് സെന്റർ പണിയിച്ചത്.
പക്ഷേ ആവശ്യത്തിന് പൈസ ആയപ്പോൾ അതു നിർത്തി. അതു അങ്ങനെ കൊണ്ടു പോയിരുന്നെങ്കിൽ ഇന്ന് നൂറുകോടിയിൽ അധികം ടെൻ ഓവർ ഉള്ള കമ്പനി ആയേനെ. പക്ഷേ പൈസ ഉണ്ടാക്കുക എന്നത് അല്ലായിരുന്നു എന്നത്തേയും ഇന്നത്തെയും ജീവിത ലക്ഷ്യം.. പണം കൂടിയാലും കുറഞ്ഞാലും പ്രശ്നംമാണ്. ആവശ്യത്തിന് പണം വേണം. അധികമായാൽ പ്രശ്നമാണ് . ഒരിക്കൽ കേരളത്തിൽ ഒരു ടെലിവിഷൻ ചാനൽ വാങ്ങുവാൻ തീരുമാനിച്ചതാണ്. പക്ഷേ ഏതോ നിമിത്തം കാരണം വേണ്ടന്ന് വച്ചു. നന്നായി എന്നിപ്പോൾ തോന്നുന്നു. രണ്ടു സംരഭങ്ങളിലായി മുപ്പത് ലക്ഷം പോയികിട്ടി. അതോടെ അതു വേണ്ടന്ന് വച്ചു.
ഏതാണ്ട് പത്തു സാമൂഹിക സംരഭങ്ങൾ നട്ടു വെള്ളവും വളവുമിട്ട് വളർത്തി. ഇതിൽ ഒരു കൃഷിക്കാരന്റെ മനസ്സാണ്. ഒരു സംരഭത്തിനും മൂന്നു കൊല്ലത്തിൽ കൂടുതൽ പുറകെ നടക്കില്ല. ഒരു ടീമിനെ വളർത്തി അവരെ മെന്റർ ചെയ്തു അവരെ ഏൽപ്പിച്ചു പോകുകഎന്നതാണ് നയം.ബിൽഡ് -ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ. സാമൂഹിക സംരംഭങ്ങൾക്ക് അങ്ങോട്ട്‌ പൈസ കൊടുക്കുകയല്ലാതെ ഇങ്ങോട്ട് ഒരു പൈസ ശമ്പളം ആയോ കൺസൾട്ടൻസി ആയോ വാങ്ങില്ല എന്നതാണ് നയം. അതിനോട് ഒന്നും പൊസ്സസ്സീവെൻസ് തോന്നിയില്ല.
എന്നാൽ ഇതു വരെ എന്താണ് ഇമ്പാക്ക്റ്റ് എന്നു ചോദിച്ചാൽ എന്ത് പറയും.? ഏതാണ്ട് ഇരുനൂറു ചെറുപ്പക്കാരെയെങ്കിലും ദേശീയ അന്തർദേശീയ തലത്തിൽ മെന്റർ ചെയ്തു നേതൃത്വ തലത്തിൽ എത്തിക്കുവാൻ സഹായിച്ചിട്ടിട്ടുണ്ട്. അവരിൽ പലരും ഇന്ത്യയിലും വിദേശത്തും യുനിവേഴ്സിറ്റികളിൽ അധ്യാപകർ പ്രൊഫെസ്സർമാർ. ചിലർ അന്താരാഷ്ട്ര രംഗത്തു നേതൃത്വത്തിൽ. ഇപ്പോൾ ലോക ഇൻഇക്വളിറ്റി റിപ്പോർട്ട് തയ്യാറാക്കുവാൻ നേതൃത്വം കൊടുത്തയാൾ ബിഎ കഴിഞ്ഞു കൂടെ ഇന്റേൺ ആയിക്കൂട്ടിയയാളാണ്. അതു പോലെ ചെഞ്ജ്. ഓർഗിന്റ ഗ്ലോബൽ സി ഇ ഒ. അതു പോലെ പല രംഗങ്ങളിൽ. യൂ എന്നിൽ. അന്താരാഷ്ട്ര സംഘടനകളിൽ. മിക്കവാറും സാമൂഹിക സംരഭങ്ങളിലൂടെ ലീഡർഷിപ്പ് നർചർ ചെയ്യുവാനാണ് ശ്രമിച്ചത്. പൂന എൻ സി എ സ്സിലെ ഇന്റേൺഷിപ്പ് പ്രോഗ്രാം വളരെ പ്രസിദ്ധമായിരുന്നു.
ഇന്ത്യയിൽ വിവരവാകശ നിയമത്തിനു എല്ലാവരുടെയും കൂടെ നടത്തിയ അഡ്വക്കസി. വിദ്യാഭ്യാസ അവകാശത്തിനായി പല വർഷം പ്രവർത്തിച്ചു. ഫോറെസ്റ്റ് റൈറ്സ്. തൊഴിലുറപ്പ്. ഇതിന്റ എല്ലാം പിന്നിൽ എൻ സി എ എസ്സ് സജീവമായിരുന്നു. അന്താരാഷ്ട്ര രംഗത്തു അനവധി അഡ്വക്കസി ക്യാംപാനുകൾ. അതു പിന്നീട് ഒരിക്കൽ.
ഇപ്പോൾ ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. രണ്ടു അന്താരാഷ്ട്ര സംഘടനകൾ അടക്കം ആറു സംഘടനകളുടെ ബോർഡ് പ്രസിഡെന്റാണ്. രണ്ടു പ്രൈവറ്റ് സ്റ്റാർട്ട് അപ്പ്‌ തുടക്കവും
ചുരുക്കത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ചെയ്യുക എന്നതാണ് നയം. ഇഷ്ടമുള്ള ജോലികൾ ഇഷ്ട്ടം പോലെ ചെയ്തു. അതു മതി എന്നു തോന്നിയപ്പോൾ വേറെ ചെയ്തു. ഇനിയും ജോലി ചെയ്യണം എന്ന് തോന്നിയാൽ ചെയ്യും. ജോലിയോടുള്ള താല്പര്യമാണ് പണത്തെക്കാളും സ്റ്റാറ്റസിനെക്കാളും സ്വാധീനിച്ചത്
പല പാർട്ടി നേതാക്കളുമായി അടുപ്പം ഉണ്ട്. മന്ത്രിമാരുമായി. ഇന്ത്യയിൽലും വിദേശത്തും കേരളത്തിലും. അതു പ്രൊഫഷണൽ അഡ്വക്കസിയുടെ ഭാഗമായി പൊതു താല്പര്യ വിഷയവുമായുള്ള ബന്ധമാണ്. അവരിൽ നിന്ന് ആരോടും ജീവിതത്തിൽ വ്യക്തിപരമായി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല.
എന്നാൽ ഇതു വരെ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. പക്ഷേ ഒരു കാര്യം ബോധ്യമായി തീരുമാനിച്ചാൽ ആരൊക്ക എന്തോക്കെ പറഞ്ഞാലും അതു ചെയ്യുക എന്നതാണ് നയം. അങ്ങനെയാണ് രമ്യ ഹരിദാസിനെ പിന്തുണക്കാൻ തീരുമാനിച്ചത്. നൂറു ശതമാനം ജയിപ്പിക്കാൻ തന്നെ. പക്ഷേ ജയിച്ചു കഴിഞ്ഞു രമ്യയെ ഇതുവരെ കണ്ടിട്ട് പോലും ഇല്ലന്നതാണ് വാസ്തവം. കാരണം ഒരു കാര്യം ബോധ്യമായാൽ അതു ചെയ്യുക അതിൽ നിന്ന് വേറൊന്നും പ്രതിക്ഷിക്കരുത് എന്നതാണ് നയം
അതു പോലെ ആളുകൾ ചോദിക്കുന്ന കാര്യമാണ്. കുടുംബം. ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിൽ സജീവമായ അടുക്കള ഇല്ലെന്നത് എന്റെ അമ്മക്ക് പോലും ദഹിക്കുവാൻ പ്രയാസമാണ്. കാരണം ആണുങ്ങൾക്കും കുട്ടികൾക്കും വച്ചു വിളമ്പുകയാണ് ഭാര്യയുടെ റോൾ എന്ന് ഞങ്ങൾ രണ്ടു പേരും കരുതുന്നില്ല. നാടോടി ജിപ്സിയായി ജീവിക്കുന്ന എനിക്ക് വീട്ടിൽ ഭക്ഷണം വേണമെന്ന നിർബന്ധവും ഇല്ല.
കുടുംബത്തെകുറിച്ച് ഞാൻ പറയുന്നത് ഞങ്ങൾ ഒരു യുണൈറ്റഡ് നേഷൻസ് ആണ് എന്നാണ്. അവരവർക്ക് അവരുടെ തീരുമാനങ്ങൾ ഒരു ചാർട്ടർ ഉടമ്പടിയെ ആധാരമാക്കിഎടുക്കാം. അല്ലാതെ ഒരാൾ പറയുന്നത് പോലെ എല്ലാവരും ചെയ്യണം എന്ന നയമല്ല. എല്ലാവരെയും ബാധിക്കുന്നതാണെങ്കിൽ നാലു അഭിപ്രായവും കേട്ട് സമവായമെടുക്കുക എന്നതാണ് രീതി. അതാണ് മുപ്പതു കൊല്ലത്തെ ഞങ്ങളുടെ പരസ്പര്യത്തിനാധാരം. ഭാര്യ ഭാര്യയുടെ പേരിലാണ് അറിയപ്പെടുന്നത്. വിവാഹ ശേഷം പേര് മാറ്റുന്നതിനോട് യോജിപ്പില്ല.
പിന്നെ ചിലർ ചോദിക്കും ഏതാണ് സഭ? നിലപാട് പാരമ്പര്യ ഡിനോമിനേഷനുകൾക്ക്‌ അപ്പുറം എക്യൂമിനിക്കൽ ആണെന്ന് പറഞ്ഞാൽ മിക്കവാറും പേർക്ക് മനസ്സിലാകില്ല.എല്ലാ വ്യവസ്ഥാപിത മത അധികാര വ്യവസ്ഥക്കുമപ്പുറം ജീവിക്കാനാണ് തീരുമാനം. പിന്നെ എല്ലാവരെയും ബോധിപ്പിച്ചു അവർക്കു ഇഷ്ടമുള്ളത് പോലെ കോൺഫെമിസ്റ്റ് ആയി ജീവിക്കുവാൻ സാധിക്കില്ലന്നു പണ്ടേ തീരുമാനിച്ചത് കൊണ്ടു പ്രശ്നം ഇല്ല.
ജെ എസ് അടൂർ

Sunday, February 23, 2020

എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്?


1
ഈ രണ്ടു ചോദ്യങ്ങൾക്കും നിയതമായ ഒരുത്തരം എളുപ്പമല്ല. ഓരോരുത്തരും ജനിച്ചു വളർന്ന സാഹചര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഈ രണ്ടു ചോദ്യങ്ങളും മിക്കവാറും മനുഷ്യരുടെ മനസ്സിൽ വരാറുണ്ട്.
ഈ രണ്ടു ചോദ്യങ്ങൾ മനസ്സ് ഏറ്റവും ശാന്തമായിരിക്കുന്ന അവസരങ്ങളിൽ പ്രത്യാശയുടെ ചോദ്യങ്ങളാണ്. അതെ സമയം മനസ്സ് കലുഷിതമായി ഒരു സങ്കടകടലാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലും ' ഇങ്ങനെ എന്തിനാണ് ജീവിക്കുന്നത്? ഇങ്ങനെ ജീവിക്കണോ എന്ന്? ' സ്വയം ചോദിക്കുന്നു മനുഷ്യരുണ്ട്.
മനുഷ്യ മസ്തിഷ്ക വ്യവഹാര വ്യാപാരമായ മാനസിക അവസ്ഥയുടെ ഒരു പ്രത്യേകത അതിന് ചോദ്യങ്ങൾ ചോദിക്കുവാൻ കഴിവുണ്ട് എന്നതാണ്. കുട്ടികളെ വളർത്തിയിട്ടുള്ളവർക്ക് ഇതു പെട്ടന്ന് മനസ്സിലാകും.
ഏതാണ്ട് ഒരു വയസ്സ്‌ വരെകുട്ടികൾ കണ്ടും കെട്ടുമാണ് മനസ്സിൽ കാര്യങ്ങൾ ഗ്രഹിക്കുന്നത്. ആവശ്യങ്ങൾ ഉണ്ടെങ്കിൽ, എന്തെങ്കിലും വേണമെങ്കിൽ അവർ അതു അറിയിക്കുന്നത് കരഞ്ഞാണ്. അതു പോലെ വേദനയുണ്ടെങ്കിലും.
എന്നാൽ ഒരു ഒന്നര വയസ്സ്‌മുതൽ വീട്ടിലെ ഭാഷ സ്വായത്തമാക്കുമ്പോൾ പിന്നെ അവർ കാണുന്നതിനെയും കേൾക്കുന്നതിനെയും കുറിച്ച് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.
പലപ്പോഴും ഈ നിഷ്ക്കളങ്കമായ ചോദ്യങ്ങൾ ജീവിതത്തെകുറിച്ച് ഗഹനങ്ങളായ ചോദ്യങ്ങൾ ആയിരിക്കും. അമ്മയോട് ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ പിന്നീട് അച്ഛനോട്‌, മുത്തശ്ശിയോടൊ മൂത്തച്ചനോടോ വീട്ടിലുള്ളവരോടും ചോദിക്കും.
കുട്ടികളുടെ മാനസ്സിക വളർച്ചയിൽ ഈ ചോദ്യങ്ങൾ വളരെ പ്രധാനമാണ്. ഒരിക്കലെങ്കിലും അവരിൽ പലരും ചോദിക്കും ' അമ്മേ ഞാൻ എവിടുന്നാ വന്നേ '? ഞാൻ സ്കൂളിൽ എന്തിനാ പോകുന്നത്? സ്കൂളിൽ പോയി തുടങ്ങിയാൽ കുട്ടി പല കാര്യങ്ങളും മറ്റു മനുഷ്യരുമായി തുലനം ചെയ്യും. മിക്കപ്പോഴും കഥകളിലൂടെ അല്ലെങ്കിൽ പാട്ടുകളിലൂടെയാണ് കുട്ടികൾ ജീവിതത്തിലെ ആദ്യ മൂല്യങ്ങളും പാഠങ്ങളും പഠിക്കുന്നത്. അതു പോലെ പ്രാർത്ഥനകളും.
കുട്ടിക്കാലത്തുള്ള പല ചോദ്യങ്ങൾക്കുമുള്ള മറുപടികളിലൂടെയാണ് ലിംഗ -ജാതി -മത ബോധ്യങ്ങൾ വളരുന്നത്. ഇതു പേരിടീൽ തൊട്ട് തുടങ്ങും. അതു കൊണ്ടാണ് മതാചാര പ്രകാരമുള്ള ചോറൂണ്, മാമോദീസ, സമർപ്പണം, സുന്നത്ത്, ഉപനയനം മുതലായ ആചാരങ്ങളിലൂടെ കുട്ടികളുടെ വിചാരങ്ങളും പേരിലുള്ള സത്വ ബോധവുമൊക്കെ അതാതു മത സാഹചര്യങ്ങൾ നിയന്ത്രിച്ചു തുടങ്ങുന്നത്. ആൺകൂടിയാണ്. പെൺ കുട്ടിയാണ് എന്ന് പേരിലൂടെ വീടും മതവും പറഞ്ഞു കൊടുക്കും. അതു കഴിഞ്ഞു അവർ തന്നെ പ്രാഥമികമായി മൂത്രം ഒഴിക്കുന്ന സൂത്രങ്ങൾ കണ്ടും തൊട്ടും അവരുടെ ശരീരമറിയാൻ തുടങ്ങും. അതു മറച്ചു വച്ചു 'നാണം 'മറക്കാൻ പഠിപ്പിക്കുന്നതും വീട്ടിലെയും നാട്ടിലെയും സാഹചര്യങ്ങളാണ്.
കുട്ടികൾ ജനനത്തെയും മരണത്തെയും കുറിച്ച് ചോദിക്കുമ്പോൾ റെഡിമേഡ് ഉത്തരങ്ങളുമായി ദൈവം പല മതധാരകൾക്ക് അനുസരിച്ചു വിവിധ രീതിയിൽ കുട്ടികളുടെ മനസ്സിൽ കയറും. പിന്നെ എല്ലാ പ്രയാസമേറിയ ചോദ്യങ്ങൾക്കും' എന്ത് കൊണ്ടു ജനിച്ചു? എന്ത് കൊണ്ടു മരിക്കുന്നു? സ്വർഗം, നരകം എന്ന എല്ലാ പ്രത്യാശക്കും നിരാശക്കും ഉത്തരങ്ങളുടെ സോഴ്സ് ബുക്ക്‌ ദൈവവും മതവും അതുപോലെ ഭയവും അവിടെ തുടങ്ങും. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് യേശു അപ്പച്ചൻ എങ്ങനെയാണ് മനസ്സിൽ കയറി ഇരുപ്പുറപ്പിച്ചതെന്ന്. മൂന്നു വയസ്സിൽ.
കുട്ടികൾ വളർന്നു നിഷ്ക്കളങ്കത ഇല്ലാതാകുന്നതും കള്ളത്തരങ്ങൾ ചിന്തിക്കാനും പറയാനും പഠിക്കുന്നത് സമൂഹത്തിലെ 'നല്ലതും തീയതും 'മനസ്സിലാക്കി അട്ജെസ്റ്മെന്റ് ജീവിതം പരിശീലിക്കുമ്പോൾ മുതലാണ്.
അതു കഴിഞ്ഞു മിക്കവാറും തിരിച്ചറിവിന്റെ ബോധതലങ്ങളിലും അബോധ തലങ്ങളിലും മനുഷ്യൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നിഷ്കളത നഷ്ടപ്പെടുമ്പോൾ നമ്മൾക്ക് മറ്റുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ മടിയാണ്.ചിലപ്പോൾ ചമ്മൽ. ചിലപ്പോൾ ഭയം. അതുകൊണ്ടു തന്നെ വിവിധ ഫിൽറ്ററുകൾ ഉപയോഗിച്ചാണ് വളരും തോറും നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത്.
മറ്റുള്ളവർ നമ്മെളെകൊണ്ടു എന്ത് കരുതും എന്ന വിചാരം നമ്മളെ പിടികൂടി നാട്ടു നടപ്പ് അന്യസരിച്ചു ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും നമ്മൾ 'അട്ജെസ്റ് ചെയ്തു ജീവിക്കാൻ പഠിക്കുന്നത്. പലപ്പോഴും പോയ്‌മുഖത്തോട് ജീവിക്കുവാനും.
എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്?
ഈ രണ്ടു അസ്തിസ്ഥ ചോദ്യങ്ങൾ അറിഞ്ഞും അറിയാതെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ചോദിക്കാത്തവർ ചുരുക്കമാണ്. മതങ്ങൾ പലതും ഇതിന് മരണാന്തര സാധ്യതകളിൽ ഉറപ്പിക്കുന്ന ഉത്തരം തന്നാണ് അസ്ഥിത്വ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നത്. പുനർജന്മവും സ്വർഗ്ഗവും നരകവും എല്ലാം വാഗ്ദത്ത ഭൂമികയുടെ പ്രത്യാശയും അതെ സമയം പാതാള-നരക ഭീതിയുമായി നമ്മെ ഭരിക്കുന്നത് കൊണ്ടാണ് അസ്ഥിത്തബോധം തന്നെ മത ബോധമാകുന്നത്.
അതു കൊണ്ടാണ് മാർക്സ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പും അതെ സമയം അടിച്ചമർത്തപെട്ടവരുടെ നിശ്വാസവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണെന്ന്. അങ്ങനെയാണ് ശ്വാസം വിശ്വാസമാകുന്നത്.
ഒരിക്കലും ദൃശ്യ തെളിവുകൾ ഇല്ലാതെ ഭാവന സമൃദ്ധമായ മരണാന്തര വാഗ്ദാനങ്ങളിലൂടെയാണ് ഓരോ മതധാരകളും വിശ്വാസവും പ്രത്യാശയും സ്നേഹവുമാകുന്നത്. അതേപോലെ ഭയവും.
മനുഷ്യൻ ജനിച്ചു വളരുമ്പോൾ തന്നെ ഉള്ളിൽ വളരുന്ന ഭയമാണ് മരണഭയം. മരുന്നും മന്ത്രവും എല്ലാം നിലനിൽക്കുന്നത് മരണഭയം കൊണ്ടാണ്. അങ്ങെനെയുള്ള അസ്തിത്വ ഭയം അഗീകരിച്ചു കണ്ടീഷണൽ സ്വാതന്ത്ര്യം മരണാനന്തരം വാഗ്ദാനം ചെയ്താണ് എല്ലാം മതങ്ങളും സമൂഹത്തിൽ രൂഢമൂലമാകുന്നത്. നമ്മുടെ സത്വത്തെയും സത്വ വിചാരത്തെയും ശരീരത്തെയും നിയന്ത്രിക്കുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തിന് ആവശ്യമായ ഭക്ഷണത്തിലും മനസ്സിനാവശ്യമായ ഭാഷയിലും അതുപോലെ സമൂഹത്തിന് വേണ്ട വസ്ത്ര ധാരണത്തിലും മതങ്ങൾ നിഷ്കർഷിച്ചു നമ്മളെ വരുതിയിലാക്കും. ഭക്ഷണവും ഭാഷയും വസ്ത്രവും രതിയും നിയന്ത്രിച്ചു, ഉൽപ്പാദനവും പ്രതുൽപ്പാദനവും നിയന്ത്രിക്കുന്നു.
മതധാരകൾ മനസ്സിൽ സ്വാതന്ത്ര്യ വാഞ്ചയായും ഭീതിയായും സത്യമായും സത്വ ബോധമായും പാപവും പുണ്യവുമായും കരുണയായും കരുതലായും കുടിയേറി നമ്മളുടെ വികാര -വിചാരം -വിരേചനങ്ങളെ ഭരിച്ചു നമ്മളുടെ ഉള്ളിലെ അധികാര കേന്ദ്രമാകും. അതു കൊണ്ടാണ് മതങ്ങളുടെയും ദൈവത്തിന്റെയും പേരിൽ ചാവാനും കൊല്ലാനും മനുഷ്യർ തയ്യാറാകുന്നത്.
ഇതിന്റ രാഷ്ട്രീയത്തിലാണ് പുണ്യ ഭൂമികളും പുണ്യ യുദ്ധങ്ങളുമുണ്ടാക്കി പുരോഹിതവർഗ്ഗവും രാജ വർഗ്ഗവും വർഗീയതയുണ്ടാക്കി മനുഷ്യനെ അധികാര പരിധിയിലാക്കുന്നത്.
തുടരും
പിൻകുറിപ്പ് : ഈ കുറിപ്പ് നീണ്ടതാകയാൽ മൂന്നു ഭാഗമായാണ് പോസ്റ്റ്‌ ചെയ്തത്.മൂന്നും ടൈംലൈനിലുണ്ട്. വായിക്കാൻ താല്പര്യമുള്ളവർ മൂന്നും വായിക്കുക
ജെ എസ് അടൂർ


2
മനുഷ്യന്റെ ചിന്തകൾ നിരന്തരം ഭാവനകൊണ്ടു വരമ്പുകൾ ഭേദിക്കും. എന്തിനാണ് ജീവിക്കുന്നത്? എങ്ങനെയാണ് ജീവിക്കുന്നത്? എന്ന അസ്തിത്വ ചിന്ത മനസ്സ് ഉള്ളിടത്തോളം ആരുമറിയാതെ പല പ്രാവശ്യം ഉള്ളിൽ ചോദിക്കാത്ത മനുഷ്യർ കുറവാണ്. അത് പോലെ നമ്മുടെ ഭാവനയിൽ കയറി ഉറപ്പിച്ച ദൈവം സത്യത്തിൽ ഉണ്ടോയെന്നും പലപ്പോഴും പലരും ഉള്ളിൽ ചോദിക്കും. പക്ഷെ മിക്കവരും ഇങ്ങനെയുള്ള ചോദ്യങ്ങൾ പുറമെ ചോദിക്കാൻ ഭയപ്പെടും.
എന്തിനാണ് ജീവിക്കുന്നത്? എന്ന ചോദ്യങ്ങൾ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നിരാശകൾ ആശകളെയും പ്രത്യാശകളയും വിഴുങ്ങുമ്പോൾ ഒരുപാടു പേർ ആത്മഹത്യയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കും. ഇങ്ങനെ എന്തിനാണ് ജീവിക്കുന്നത്? എന്ന ചോദ്യം പല പ്രതിസന്ധി ഘട്ടങ്ങളിലും ചോദിക്കും.
എന്നാൽ മനുഷ്യൻ ജീവിക്കുന്നത് വിശ്വാസവും പ്രത്യാശകളും സ്നേഹവും കൊണ്ടാണ്. ഇതിൽ പ്രധാനമായ സ്നേഹം അറ്റുപോകുമ്പോഴാണ് ജീവിതം കൈവിട്ടു പോകുന്നത്. അതു കൊണ്ടു കൂടിയാണ് സ്നേഹം ദൈവമാകുന്നതും.ദൈവം സ്നേഹമാകുന്നതും.
എന്നാൽ മനുഷ്യൻ സ്വന്തം മനസ്സിലും മറ്റുള്ളവരുടെ മനസ്സിലും മാറ്റങ്ങളുടെ ഓളങ്ങളുളവക്കുന്നത് ഈ രണ്ടു ചോദ്യങ്ങൾക്കും അവരുടെ മനസ്സിനെയും സമൂഹത്തെയും സ്വയം അറിഞ്ഞു ഉൾപ്രേരണയിൽ വിവിധ വഴികൾ തേടി ജീവിതം സ്വായത്തമാക്കുന്നത്.
എന്തിന് ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? എന്ന ചോദ്യങ്ങൾ ചോദിച്ചു സ്വയം ഉത്തരങ്ങൾ തേടി ജീവിത പാതകളെ തിരിച്ചറിയുമ്പോഴാണ് നമ്മൾക്ക് ഉൾബോധങ്ങളും ഉൾക്കരുത്തും അതിൽ നിന്നുള്ള ആത്മ ധൈര്യവും ആത്മ വിശ്വാസവുമുണ്ടാകുന്നത്. ബന്ധങ്ങളുടെ ബന്ധനങ്ങളിൽ കുരുങ്ങി ജീവിതം വെറുമൊരു അഡ്ജസ്റ്റ്മെന്റാക്കാതെ നിരന്തരം സ്വയം ചോദ്യങ്ങൾ ചോദിച്ചു ഭാവനകൊണ്ടും ഭാഷകൾകൊണ്ടും മനുഷ്യൻ സ്വതന്ത്രമാകുവാൻ ശ്രമിക്കും.
ഇതു പലരും പല രീതിയിലാണ് ചെയ്യുന്നത്. ഭക്ഷണവും പാർപ്പിടവും രതിയും ജോലിയുമെല്ലാം എല്ലാംഅനുദിന ശീല വിരസതയാകുമ്പോൾ മനുഷ്യരിൽ പലരും ആ ചട്ടക്കൂട്ടിൽ നിന്ന്
സ്വാതന്ത്ര്യം നേടുന്നത് മനസ്സിനുള്ളിന്റ ഉള്ളിൽ രഹസ്യ ഭാവനകളുട ചിറകിൽ പറന്നു പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ മനുഷ്യരെ തൊടുമ്പോഴാണ്.
അതു കൊണ്ടാണ് മനുഷ്യൻ ഫാക്റ്റിനെക്കാളിൽ ഫിക്ഷൻ ഇഷ്ട്ടപ്പെടുന്നത്. അതു കൊണ്ടാണ് സ്വപ്നത്തിലും ഫാന്റസിയിലും ഇഷ്ടമുള്ളവരോടൊപ്പം രഹസ്യമായി രമിച്ചു പലർക്കും രതിമൂർച്ചഉണ്ടാകുന്നത്. ഫാന്റസി ഇല്ലെങ്കിൽ ഫിക്ഷൻ ഇല്ല. ഭാവനയുടെ സ്വാതന്ത്ര്യ സല്ലാപങ്ങളാണ് കവിതയും കഥകളുമായി നമ്മെ രമിപ്പിക്കുന്നത്.
ഭാവനയുടെയും ഭാഷയിലൂടെയും നിറങ്ങളിലൂടെയും നിഴലുകളിലൂടെയും ചിത്രങ്ങളിലൂടെയും ചലചിത്രങ്ങളിലൂടെയും ജീവിതത്തെ നിരന്തരം തൊട്ടും കണ്ടും കേട്ടുമറിയാനാണ് മനുഷ്യൻ ശ്രമിക്കുന്നത്.
തുടരും
പിൻകുറിപ്പ് : ഈ കുറിപ്പ് നീണ്ടതാകയാൽ മൂന്നു ഭാഗമായാണ് പോസ്റ്റ്‌ ചെയ്തത്.മൂന്നും ടൈംലൈനിലുണ്ട്. വായിക്കാൻ താല്പര്യമുള്ളവർ മൂന്നും വായിക്കുക
ജെ എസ് അടൂർ


3
നിരന്തര അനുദിന ശീലങ്ങൾക്ക് അപ്പുറം ചിന്തയിലൂടെ, മനന ധ്യാനത്തിലൂടെ കണ്ടും കൊണ്ടും ഉൾക്കൊണ്ടു സ്വയം ഉള്ളറിഞ്ഞു തിരിച്ചറിവിലൂടെ എന്തിനാണ് ജീവിക്കുന്നത് എന്നതിന് അർത്ഥം തേടുമ്പോഴാണ് ശീലിച്ച ചിന്തകൾക്ക് അപ്പുറമുള്ള വിസ്മയ ലോകത്തേക്ക് നമ്മൾ ഉൾയാത്രകൾ നടത്തി ഉൾവിളികൾ അറിയുന്നത്.Then you realize your calling in life.
ഓരോ മനുഷ്യരും ഓരോ രീതിയിലാണ് സ്വയം കണ്ടെത്തുന്നത്. അതു കണ്ടെത്തുമ്പോഴാണ് നിങ്ങൾ ഉള്ളിലെ സർഗാത്മകതയും വെളിയിലെ ക്രിയാത്‌മകതെയും യോജിപ്പിച്ചു മനുഷ്യരിലും സമൂഹത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അങ്ങനെ വലിയ മാറ്റങ്ങൾ ഭൂതത്തിൽ നിന്ന് ഭാവിയിലേക്ക് മാറ്റിയാണ് മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ ചരിത്രമാണ്. ഓരോ മനുഷ്യ ജീവിതവും മനസ്സുകൊണ്ടും ശരീരം കൊണ്ടും ചരിത്രം നിരന്തരം സൃഷ്ട്ടിക്കുകയാണ്. മനുഷ്യ ജീവിതം മുന്നോട്ട് പോകുന്നത് രതിയുടെ മാസ്മരിക സൗന്ദര്യത്തിൽ നിരന്തരം മരിച്ചു ഉയർത്തെഴുന്നേറ്റുമാണ്. പ്രത്യുൽപ്പാദിച്ചു അടുത്ത തലമുറയുടെ പേരും വീടും നിലനിർത്തിയാണ് മനുഷ്യൻ മരണത്തെ അതിജീവിക്കുന്നത്.
മസ്തിഷ്ക്കം മരിക്കുമ്പോൾ മനസ്സ് മരിക്കുന്നു. എന്നാൽ മനുഷ്യ മനസ്സ് അവശേഷിപ്പിച്ചു പോയ ഓർമ്മകൾ പല രീതിയിൽ ജീവിക്കുന്നു.
പലപ്പോഴും അമർത്യനാകാനുള്ള ആഗ്രഹത്തിലാണ് കവിതയിലൂടെയും കഥകളിലൂടെയും കര വിരുതുകളിലൂടെയും ചിന്തകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആശയങ്ങളിലൂടെയും സർഗാത്മകമായി ഭാവനയിലൂടെയും ഭാഷയിലൂടെയും മനുഷ്യൻ നിരന്തരം പുനർനിർമ്മിതിയിലൂടെ പുനർ ജനിക്കാൻ ശ്രമിക്കുന്നത് .
സാഹിത്യമായും ശാസ്ത്രമായും ആശയ ധാരകളായും ശില്പങ്ങളായും സ്ഥാപനങ്ങളെയും അവ മരിച്ചു കഴിഞ്ഞും സ്മാരകം ശിലകളാകും. അതു കൊണ്ടാണ് മാർബിൾ കവിതയായ താജ്മഹലിൽ ഇപ്പോഴും ഷാജഹാനും മുംതാസും ഓർമയുടെ ഓളങ്ങളായി യമുന തീരത്ത് ഒഴുകുന്നത്.
എന്ത് കൊണ്ടു ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾ തേടിയാണ് സിദ്ധാർത്ഥൻ ഗൗതമനും ബോധ തലങ്ങളെ തിരിച്ചറിഞ്ഞു ബുദ്ധനുമായത്. യേശു ഈ ചോദ്യങ്ങൾ ചോദിച്ചു ഉള്ളിലെ വെളിച്ചവും ഉള്ളിലെ ജീവനും ഉള്ളിലെ വഴിയും തിരിച്ചറിഞ്ഞപ്പോഴാണ്. വെളിച്ചവും ജീവനും വഴിയുമായത്. ഉള്ളിലെ വെളിച്ചമാണ് ക്രൂശിനുമപ്പുറം ഉയർത്തു ജീവിച്ചത്.
അതു കൊണ്ടാണ് മഹാത്മഗാന്ധിയെ വെടിവച്ചു കൊന്നപ്പോൾ നമ്മുടെ ഇടയിലെ വെളിച്ചം പോയെന്ന് നെഹ്‌റു പോയത്.
എന്തിന് ജീവിക്കുന്നു? എങ്ങനെ ജീവിക്കുന്നു? എന്ന അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുമ്പഴാണ് നമ്മുടെ ഉള്ളിൽ ബോധി വൃക്ഷങ്ങൾ തളിരിടുന്നത്. മനസ്സിന്റെ ബോധി വൃക്ഷ ചുവട്ടിൽ വിചാരം വേവലാതികളിൽ നിന്ന് സ്വതന്ത്ര്യതോട്‌ മനസ്സ് പറന്നുയരുമ്പോഴാണ് ലോകത്തെ നമ്മുക്ക് വേറിട്ടു കാണാനാവുന്നത്. അങ്ങനെ ലോകത്തെയും ചരിത്രത്തെയും വേറിട്ടുകാണുമ്പോൾ അകകണ്ണ് തുറന്നു നമ്മുടെ ജീവിതത്തെ ഒരു അകക്കണ്ണാടിയിലൂടെകാണാനൊക്കും. അങ്ങനെയുള്ള സ്വയം കാണലിൽ നമുക്ക് നമ്മുടെ നഗ്നതയെ തെളിമയോട് കാണാം.
ജനിക്കുന്നതും മരിക്കുന്നതും നഗ്നരായാണ്. പേരും വസ്ത്രവും സമൂഹം അണിയിക്കുന്നതാണ്. അതു അഴിച്ചു കളഞ്ഞു ജീവിതം നഗ്നമായി കണ്ടെത്തി കാണാമറയത്തുള്ളതിനെകാണുമ്പോഴാണ് മരണ ഭയം മാറുന്നത് . മരണ ഭയം മാറി ഭീതിയില്ലാത്ത fearless mind ആണ് വഴികാട്ടിയാകുന്നത്. അവരവർക്കും മറ്റുള്ളവർക്കും.
There is a world within you. Around you. And beyond you. When the world within you get transformed, you will begin to see the world aroud you in a transformed way and then you became capable of seeing the world beyond you in time and space. That is what makes you a visionary and transformative leader.
ആദ്യം മാറ്റം മനസ്സിലും പിന്നെ മനുഷ്യരിലും.
അതുകൊണ്ടാണ് ബോധിഗ്രാമിന്റെയും സ്ഥാപിച്ച പലതിന്റെയും അടയാള വാചകം. Making change happen within and beyond .
കാരണം അതു ഒരു ജീവിത ദര്ശനനമാണ് . മനസ്സിൽ തെളിഞ്ഞ വെളിച്ചമാണ്. ഉൾവിളിയാണ്. നിരന്തരം അന്വഷിച്ചു സ്വയം കണ്ടെത്തി സര്ഗാത്മകവും ക്രിയാത്മകവുമായി ജീവിക്കാൻ .
ജീവിതത്തിലെ സ്വപ്നങ്ങളുമായി നൃത്തമാടി അനുനിമിഷം സ്വയം തിരിച്ചറിയാൻ. മനുഷ്യരെ അറിയാൻ. മനുഷ്യർ അറിയാൻ
Dance with your dreams
ജെ എസ് അടൂർ

സംഘബലം മനുഷ്യനോട് എന്ത് ചെയ്യുന്നു? 2


മത വിശ്വാസം നിലനിൽക്കുന്നത് അതു വിശ്വാസമോ, ആശ്വാസമോ പ്രത്യയശായോ ആയത് കൊണ്ടു മാത്രമല്ല. മത വിശ്വാസം ഒരു സമുദായ സ്വത്വമായി അടയാളപ്പെടുത്തി സംഘബോധവും അതിൽ നിന്നുള്ള സാമൂഹിക സാധുതയുമൊക്കെയാകുമ്പോഴാണ്. ജാതി വിചാരവും സത്വ സംഘബോധത്തിൽ മനുഷ്യരെ തളച്ചിട്ടാണ് ഭരിക്കുന്നത്.
തിയോക്രസിയെന്ന മത വിശ്വാസ സത്വ ഭരണ അധികാരാക്രമത്തിനു മാറ്റം ഉണ്ടായിതുടങ്ങിയത് ഫ്രഞ്ച് വിപ്ലവത്തോട് കൂടിയാണ്. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്ന ത്രിത്വ ആശയ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പൗര അവകാശ വിചാരങ്ങൾ പ്രചരിച്ചത്. അങ്ങനെയുള്ള ആശയങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാനയുക്തിയുടെ പ്രഭാവത്തിലുളവായതാണ്.
റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റും അതുപോലെ തോമസ് പൈനിന്റ റൈറ്റ്സ് ഓഫ് മാൻ എന്ന പുസ്തകവും അലക്സി ട്വോക്കിവില്ലി അമേരിക്കn ജനാധിപത്യത്തെകുറിച്ച് എഴുതിയ വിചാര ട്രാക്റ്റുകളും അധികാരത്തിന്റെ അടിസ്ഥാനം തുല്യ അവകാശമുള്ള ജനങ്ങളാണ് എന്ന ആശയം പ്രചരിക്കുവാൻ ഇടനൽകി
തുല്യ പൗരാകാശ സ്വത ബോധമെന്ന ആശയമാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പുതിയ രാഷ്ട്രീയ ചിന്തകൾക്ക്‌ തിരി കൊളുത്തിയത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ആശയങ്ങൾ അധികാര രൂപങ്ങളാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാർക്‌സും എൻഗൽസും അവരുടെ ജീവിതം സാഹചര്യങ്ങളിൽ നിന്നും പ്രചുര പ്രചാരമായ പുസ്തക പാരായണത്തിൽ നിന്നു പുതിയ ആശയ വിചാരയുക്തിയിൽ വൈരുദ്ധ്യതിഷ്ഠിത ഭൗതീക വാദം എന്ന സാമൂഹിക വിജ്ഞാന വിശകലന മാതൃക അവതരിപ്പിച്ചു. അതുപോലെ വർഗ്ഗ സിത്താന്ത വിശകലനവും. ഇതിനെ ആസ്പദമാക്കിയുള്ള തൊഴിലാളി വിപ്ലവവും തൊഴിലാളി വർഗ്ഗ സർവാധിപത്യത്തിൽ കൂടിയുള്ള സമത്വ സുന്ദരലോകവുമെന്ന ആശയം. ഒരുപാടുപേരെ ആശിപ്പിച്ചു. പുതിയ വിപ്ലവ സ്വപ്‌നങ്ങൾക്ക്‌ നിദാനമായി
അങ്ങനെയുള്ള ആശയ സഞ്ചയങ്ങൾ ഇരുപതാം നോറ്റാണ്ടിൽ പുതിയ രാഷ്ട്രീയ അധികാര ഭാവനകൾ സൃഷ്ടിച്ചു.
ആശയങ്ങൾ അധികാര രൂപങ്ങളാകുന്നത് സംഘബലത്തിലാണ്. എന്നാൽ ആശയ ആദർശങ്ങളെ സംഘ ബലം വ്യവസ്ഥാവൽക്കരിച്ചു സംഘബലയുക്തികളാക്കും. എല്ലാ സംഘബലയുക്തികളും അധികാര രൂപങ്ങളാകുമ്പോൾ ചിന്തകളെ ചട്ടകൂട്ടിലാക്കി ആളുകളെ അധികാര പരിധിയിലാക്കും.
ആശയങ്ങളുടെ യുക്തികളിൽ നിന്ന് അധികാര പ്രയോഗങ്ങളുടെ യുക്തിയിലേക്ക് മനുഷ്യൻ പോകുന്നത് സംഘബോധം ധാരണകളിലൂടെയാണ്.
എല്ലാം സംഘധാരണകളും നിലനിൽക്കുന്നത് നാലു തൂണുകളിലാണ്. ഒന്നാമത് വിശ്വാസ പ്രമാണം എന്ന ഡോഗ്മയുടെ ആശയ സോഫ്റ്റ്‌വെയർ. രണ്ടാമത്. സംഘബലം മനുഷ്യനു കൊടുക്കുന്ന സുരക്ഷിതത്വം (ഞാൻ ഒറ്റക്കല്ല എന്നത് ).മൂന്നു. അതിൽ നിന്നുള്ള സ്വതബോധ അഭിമാനം(identity ). നാലു. അധികാരത്തിന്റെ ആശ്രിതത്വൽ നിന്നുള്ള നേട്ടങ്ങളും അപ്പകഷ്ണങ്ങളും. (Incentives of affiliation to power )
ഇരുപതാം നൂറ്റാണ്ടിൽ തൊഴിലാളികളുടെ പേരിൽ ഉണ്ടായ വിപ്ലവങ്ങൾ നേതാക്കൾ സർവാധി കാര്യക്കാരായി അധികാരം കൈയ്യാളിയപ്പോൾ അതു അധികാര സർവാധിപത്വാ സംഘബലമായി മനുഷ്യരെ വരുതിയിൽ നിർത്തി. ആശയ വിശ്വാസ പ്രമാണം ചോദ്യം ചെയ്തവരെ തുറങ്കിൽ അടക്കുകയോ വർഗ്ഗ ശത്രുക്കളായി ഉന്മൂലനം ചെയ്യുകയോ ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ആദർശ ആശയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ സംഘബല അധികാര രൂപങ്ങളായപ്പോൾ ആദർശങ്ങൾ മുദ്രാവാക്യങ്ങളും ആശയങ്ങൾ വിശ്വാസ പ്രമാണങ്ങളുമായി പുതിയ രാഷ്ട്രീയ വരേണ്യവർഗ്ഗമായി. സ്വാതന്ത്ര്യം വാഗ്ദാനമായി നിലകൊണ്ടപ്പോൾ ഭയ -ഭീതി വ്യവഹാരം കൊണ്ടു സായുധ ബലത്തിൽ മനുഷ്യരെ വരുതിയിൽ നിർത്തി. അതാണ് പല രീതിയിൽ പുതിയ സംഘ ബലങ്ങൾ മനുഷ്യരോട് ചെയ്തത്.
സംഘബലത്തെ ചോദ്യം ചെയ്യുന്നവരെ പണ്ട് ദൈവനിന്നകരെ(blasphemy ) എന്നത്പോലെ പെരുമാറി. സംഘബലത്തിന് അപ്പുറം ഉള്ളവരെ പുറം ജാതിക്കാരായും (exclusion )
ഇപ്പോൾ നമ്മൾ കാണുന്ന അധികാര രാഷ്ട്രീയ സംഘബലമായ രാഷ്ട്രീയ പാർട്ടികൾക്കും മുമ്പ് പറഞ്ഞ നാലു ഘടകങ്ങളുണ്ട്. എല്ലാം അധികാര രൂപങ്ങൾക്കും ബിംബങ്ങളും വിഗ്രഹങ്ങളും ആവശ്യമാണ്. ഇന്നലത്തെ വിഗ്രഹം ഭഞ്ജകരെ വിഗ്രഹവൽക്കരിച്ചു പുതിയ ബിംബങ്ങളാൽക്കിയാണ് അധികാരം അവരെ സംഘബലത്തിന്റ ദിവ്യ അടയാളങ്ങളാക്കുന്നത്. അങ്ങനെയാണ് ഗാന്ധിയും മാർക്‌സും ചെ ഗുവേരെ പിന്നെ നമ്മുടെ എ കെ ജി എല്ലാം മഹാത്മാക്കളായി ദിവ്യ പരിവേഷ അടയാളങ്ങളാണ്. 'ഗുജറാത്തി ' അസ്മിത എന്ന സംഘ സ്വത്വത്തിന്റെ അതികായക പ്രതിമയായി പട്ടേലിനെ മോഡി അധികാര ഭരണം വളർത്തിയത്. അതു കൊണ്ടാണ് ദിവ്യതമാരോപിച്ച ഓരോ പ്രതിമകളും അധികാരത്തിന്റെ ആവേശ അടയാളങ്ങളാകുന്നത്.
സംഘബലത്തിനു നിലനിൽക്കാൻ 'അവരും ''നമ്മളും " എന്ന വേർതിരിവ് ആവശ്യമാണ്. കാരണം 'അവരിൽ' നിന്ന് 'നമ്മൾ'ക്കുള്ള പരിരക്ഷയാണ് സംഘബലം എന്ന് അതിന്റെ അധികാരികൾ മനുഷ്യരെ ധരിപ്പിക്കും.
അധികാരികളുടെ എല്ലാ അഹങ്കാര തോന്നിയ വശങ്ങളെയും ന്യായീകരിക്കണ്ടത് അവരുടെ സംഘ വിശ്വാസ കടമയാണ് എന്ന് വിചാരിക്കും. നമ്മളോട് പൂർണമായും യോജിക്കാത്തവർ നമ്മുടെ ശത്രുക്കളാണ് എന്നെ ധാരണ കോമൺ സെൻസാകും.
ശത്രുക്കളെ ആക്രമിച്ചു ഭയപെടുത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നത 'ന്യായമാണ് 'എന്ന് ധരിപ്പിക്കും. അങ്ങനെയാണ് രാഷ്ട്രീയ സംഘബലം മനുഷ്യരിൽ അരക്ഷിതത്വം പടർത്തി സുരക്ഷിതത്വം വേണമെങ്കിൽ വരുതിയിൽ മര്യാദക്ക്‌ (discipline ) നിൽക്കുവാൻ പ്രേരിപ്പിക്കുന്നത്.
ഇന്ന് കമ്മ്യുണിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവരിൽ മിക്കവാറും പേർക്ക് അതു ഒരു സംഘ ബോധ സുരക്ഷിതത്വമാണ് കേരളത്തിൽ
അതിന് കാരണം കമ്മ്യൂണിസം എന്ന ആദർശ ആശയംയുക്തിയെക്കാൾ അധികാര രാഷ്ട്രീയയുക്തിയാണ്. അല്ലാതെ എല്ലാവരും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു പുതിയ പ്രചോദനം കൊണ്ടു പാർട്ടിയിൽ ചേർന്നവരല്ല. ഒരുപാടു പേർ വിട്ടീലെയോ നാട്ടിലെയോ അല്ലെങ്കിൽ സ്കൂൾ കോളേജ് തലത്തിലെ സംഘ സ്വത ബോധത്തിൽ എത്തപെട്ടവരാണ്
ഇന്ന് കേരളത്തിൽ മിക്കവാറും പേർ ഒരോ പാർട്ടികളുട അനുഭാവികളാകുന്നത് അതാതു പാർട്ടി സംഘബലങ്ങൾ അധികാരത്തിലേക്കുള്ള ചവിട്ട് പട്ടികളായത് കൊണ്ടാണ്. അതു ഇപ്പോഴും നിലനിൽക്കുന്ന 'നമ്മളും ' 'അവരും ' എന്ന ദ്വിന്നതിൽ നിന്നാണ്. അല്ലാതെ ഗാന്ധിയെ വായിച്ചോ നെഹ്‌റുവിനെ വായിച്ചോ ഏതെങ്കിലും മാനിഫെസ്റ്റോ വായിച്ചോ അല്ല.
'നമ്മളോടൊപ്പം അല്ലെങ്കിൽ നമുക്ക് എതിര് (If you are not with us, you are against us )എന്ന യുക്തിയിലാണ് സംഘബലം എല്ലാവരെയും കോൺഫെമിസ്റ്റ് ആക്കി വരുതിയിൽ നിർത്തുന്നു. പുകഞ്ഞ കൊള്ളി പുറത്തു എന്ന യുക്തി പലപ്പോഴും സംഘ ബലത്തെ ചോദ്യം ചെയ്യുവാൻ പ്രാപ്തി ഇല്ലാത്തവരാക്കും
ഇന്ന് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും സംഘ സത്വബലത്തിന് 'ബാഹുബലികളായ " ബലവാന്മാരന്നു സ്പെഷ്യൽ എഫക്ട് ഉള്ള അമ്പത്തി ആറു ഇഞ്ചു നെഞ്ചും ഇല്ലാത്ത ഇരട്ട ചങ്കുംമൊക്കെവേണം.
കാരണം ആശയം ആദർശങ്ങൾ സംഘബലത്തിൽ ജീർണിച്ചപ്പോൾ അധികാരം തന്നെ ഐഡിയോളേജിയായി. അധികാരത്തിന്റെ ഐഡിയോലജിയിലാണ് ഭരണപാർട്ടികളെല്ലാം സംഘ ബലമുണ്ടാക്കുന്നത്. സംഘബലത്തിന്റ എല്ലാം അടയാളങ്ങളും അധികാരത്തിന്റെ ചെങ്കോലും കിരീടങ്ങളും ദിവ്യ വിഗ്രഹ ബിംബ പ്രതിമകളുമാണ്. Pantheon of power.
അധികാര അഹങ്കാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ സാധുതയെയും സത്വത്തയും ചോദ്യം ചെയ്യും. അവരെ ദേശ വിരുദ്ധരും വർഗ്ഗ ശത്രുക്കളും മൂരാച്ചികളുമാക്കും. അധികാരത്തിന്റെ ലോജിക് മനുഷ്യന്റെ സ്വാതന്ത്ര്യം ബോധ ചിന്തകൾക്കാണ് അദ്യം തടയിടുന്നത്.
എല്ലാ ചിന്തകളും ആശയങ്ങളും ആദർശങ്ങളും ഉരുവാകുന്നതും പുതക്കപ്പെടുന്നതും മനുഷ്യനു സ്വയമായും സമൂഹത്തോടും സ്വാതന്ത്ര്യ ബോധത്തോടെ ചോദ്യങ്ങൾ ചോദിക്കുമ്പഴാണ്. അധികാര സംഘ സ്വത ചട്ടക്കൂട്ടിന് വെളിയിൽ ഭാവനകൊണ്ടും ഭാഷകൊണ്ടും ചോദ്യങ്ങൾ ചോദിക്കുന്നവരാണ് മാറ്റങ്ങൾക്ക് വഴിതെളിച്ചത്.
ചോദ്യങ്ങൾ അസ്തമിക്കുന്നിടത്തു ചിന്തകൾ ശീലമാകും. വ്യവസ്ഥയാകും. പിന്നെ ചിന്താ ശീലങ്ങളുടെ മോണോക്രോം ലെന്സിലൂടെ മനിഷ്യരെയും സമൂഹത്തെയും ചരിത്രത്തെയും കാണുന്നതാണ് ശരിയെന്നു ധരിക്കും. നമ്മളുടെ 'ശരി'കൾക്ക് അപ്പുറമുള്ളത് 'തെറ്റെന്നും '
സംഘബല ധാരണയ്ക്ക് അപ്പുറമാണ് തോമസ് doubting thomas ' ആകുന്നത്. കാരണം ഓരോ ചോദ്യങ്ങളും മനുഷ്യനെ ഉള്ളിൽ ചോദ്യം ചെയ്യുമ്പോഴാണ് സംശയം (skepticism )മുണ്ടായി ശീലിച്ച ചിന്തകൾക്ക് അപ്പുറം എത്തി നിൽക്കുവാൻ മനിഷ്യനെ പ്രേരിപ്പിക്കുന്നത്. ചോദ്യങ്ങളാണ് എല്ലാം ഫിലോസഫിയുടെയും തുടക്കം.
സ്വതന്ത്രമായി ചോദ്യങ്ങൾ ചോദിക്കുവാനുള്ള പ്രാപ്ത്തിയും സ്വയം തിരെഞ്ഞെടുപ്പുകൾ നടത്തുവാനുള്ള ശേഷിയുമാണ് മനുഷ്യനെ സര്ഗാത്മകരും ക്രിയാത്മകരുമാക്കുന്നത്. മനുഷ്യന്റെ ചോദ്യം ചെയ്യാനുള്ള ശേഷിയെയും സർഗാത്മകതയും ക്രിയാത്മകതയും ഒരു ചട്ടക്കൂടിൽ അടച്ചു അതിനെ വരുതിയിൽ നിർത്തിയാണ് സംഘബലം നമ്മൾ ഓരോരുത്തരെയും അധികാരത്തിന്റെ അനുഭാവികളും ആശ്രിതരും സ്തുതിപാഠകരും ഭക്ത ജനങ്ങളുമാക്കുന്നത്.
അതിനപ്പുറം ഭാവനയിലും ഭാഷയിലും ചിന്തിച്ചു പ്രവർത്തിക്കുന്നവർക്ക് മാത്രമേ പുതു വഴികളും മറുവഴികളും തേടാൻ കഴിയുന്നത്.
മാർക്സിനു അതു സാധിച്ചു. എന്നാൽ മാർക്സിസ്റ്റുകൾക്ക് അതു സാധിക്കില്ല.
ഗാന്ധിക്ക് പുതു വഴി തേടാനായി. ഗാന്ധിയന്മാർക്ക് അതിനുള്ള ത്രാണിയില്ല.
അന്ന് മാവോക്കായത് ഇന്നു മാവോയിസ്റ്റുകൾക്കാകില്ല
അതാണ് സംഘബലം മനുഷ്യരോട് ചെയ്യുന്നത്. ശീലിച്ച ചിന്തകൾക്കും വിചാരങ്ങൾക്കും വാഴുകൾക്കും അപ്പുറം പോകാനുള്ള അരക്ഷിത ബോധം. പുതിയ ചോദ്യങ്ങൾ ഉള്ളിലും വെളിയിലും ചോദിക്കുവാനുള്ള പ്രാപ്തി ഇല്ലായ്മ.
ജെ എസ് അടൂർ

സംഘബലം എങ്ങനെയാണ് ഇങ്ങനെയായത്? 1


മിക്കവാറും എല്ലാ മനുഷ്യരും ജനിച്ചു വളരുന്നത് ഒരു സാമൂഹിക സാഹചര്യത്തിലാണ്. അങ്ങനെയുള്ള സാമൂഹിക സാഹചര്യത്തിലെ ആചാര വിചാരങ്ങളും വിശ്വാസങ്ങളും ശരി തെറ്റുകളും ഏതാണ്ട് നാലു വയസ്സോടെ കുട്ടികൾ മനസ്സിലാക്കി മസ്തിഷ്ക ഓർമയുടെ അടിസ്ഥാനമാക്കും
ജനിച്ചു വളരുന്ന വീട്ടിലെ ജാതി മത രാഷ്ട്രീയ വിശ്വാസങ്ങളാണ് കുട്ടികളെ ആദ്യം സ്വാധീനിക്കുന്നത്. ഇന്ത്യയിലും ലോകത്തു ഒരു പാട് സ്ഥലങ്ങളിലും അതിൽ ഏറ്റവും പ്രധാനമായി മനസ്സിൽ ആദ്യമായി കയറുന്നതാണ് ദൈവ വിശ്വാസവും മത സമുദായ വിശ്വാസങ്ങളും ലിംഗ ബോധ ധാരണകളും.
അതു ആദ്യമായി അടയാളപ്പെടുത്തി സ്വത ബോധവും മത -സമുദായ ബോധവും ഭാഷ സംസ്കാര വാക്കുകൾ കൊണ്ടുള്ള പേരിടലിലാണ്. അന്ന് തൊട്ട് നിങ്ങൾ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളെ ഒരു ജാതി -മത സമുദായം ഏറ്റെടുക്കും.
മനുഷ്യൻ സാമൂഹിക ജീവിയായി സംഘബലത്തിൽ ജീവിക്കുന്നത് അതിജീവനത്തിന് കൂടിയാണ്. അതു ഏതാണ്ട് എഴുപതിനായിരം കൊല്ലം മുമ്പ് നടന്നുവെന്ന് കരുതുന്ന ചിന്ത വിപ്ലവതോട്‌ തുടങ്ങിയതാണ്. അതു കഴിഞ്ഞു ഏതാണ്ട് 12000 കൊല്ലങ്ങൾ മുമ്പ് ഉണ്ടായി എന്നു കരുതുന്ന കാർഷിക വിപ്ലവം മനുഷ്യന്റെ സംഘബലത്തിലുണ്ടായി വളർന്നതാണ്.
സാമൂഹികവൽക്കരണത്തിലൂടെയാണ് മനുഷ്യൻ ഭക്ഷണവും ഭാഷയുമെല്ലാം അറിഞ്ഞു അതാതു സമൂഹത്തിൽ ആ കാലഘട്ടത്തിലുള്ള വസ്ത്രധാരണവും നാട്ടു നടപ്പുമെല്ലാം അഗീകരിക്കുന്നത്. സമുദായ ബോധത്തിന്റെയും (community consciousness )കൂട്ടഓർമ്മകളുടെയും (collective memory )ഭാഗമായി മനുഷ്യൻ ഒരു ഭാഷ -സംസ്കാര, വിശ്വാസ ലെൻസിൽ കൂടെയാണ് പിന്നീട് മനുഷ്യരെയും പ്രകൃതിയെയുംമെല്ലാം മനസ്സിലാക്കുന്നത്.
അങ്ങനെ മത -സമുദായ -സാമൂഹിക ഫിൽറ്ററുകൾ മനസ്സിലെ ആദ്യ ഓർമ്മയുടെ അടിസ്ഥാനത്തിൽ പ്രതിഷ്ഠിച്ചു വിശ്വാസ ആചാരങ്ങൾ അടിസ്ഥാന അസ്തിത്വ ബോധത്തിന്റെ തന്നെ ഭാഗമാകുന്നത്. അങ്ങനെ സമുദായവും മതവുമൊന്നും ഇല്ലാതെ ഒരു ജീവനായി പിറന്നു വീഴുന്നവരുടെ പുക്കിൾകോടി ബന്ധം വേർപെടുന്നത് ജീവിതം തുടങ്ങുന്നത് തന്നെ എന്തെങ്കിലും ഒരു മത സമുദായധാരയിലാണ്. പിന്നെ മരിച്ചു കഴിഞ്ഞാലും മത ആചാര വിശ്വാസ സമുദായ ധാരയിൽ നിന്ന് പുറത്തുപോകുവാൻ മിക്കവാറും മനുഷ്യർക്ക് പ്രയാസമാണ്.
എല്ലാ മതങ്ങളും സംഘബലത്തിലൂടെയാണ് വളർന്നത്. സംഘബലത്തിലൂടെയാണ് മനുഷ്യൻ അധികാരം വ്യപാര വിനിമയങ്ങൾ നടത്തുന്നത്. സംഘ ബല ബന്ധങ്ങളാണ് അധികാരം വളർന്നു പല രീതിയിലുള്ള ബന്ധനങ്ങളിലൂടെ മനുഷ്യന്റ ചിന്തക്കും ജീവിത രീതികൾക്കും പരിധികൾ നിർണ്ണയിക്കുന്നു
അങ്ങനെ 'നമ്മളും ' ' അവരും ' എന്ന ദ്വിന്ദ വിചാരങ്ങളിൽ binaries ) മനുഷ്യരുടെ ലിംഗവും ജാതിയും മതവും ഭാഷയുമെല്ലാം "സ്വത 'ബോധത്തിലൂടെകാണുവാൻ പഠിപ്പിക്കും.
അങ്ങനെയുള്ള 'നമ്മളും ' (we ) 'അവരും ' (them) എന്ന വിചാരത്തിൽ നിന്നാണ് എല്ലാ അടയാളപ്പെടുത്തലും അധികാര പ്രയോഗങ്ങളും വിവേചന രീതികളുമുണ്ടാകുന്നത്. മിക്കവാറും മനുഷ്യർ ' നമ്മളും ' 'അവരും ' എന്ന അടിസ്ഥാന ദ്വിന്ദത്തിൽ നിന്നാണ് മറ്റു മനുഷ്യരെ 'അപരർ '(other ) എന്ന് ചിന്തിക്കുന്നത്. അങ്ങനെയുള്ള "അപരവൽക്കരണത്തിലൂടെ (othering )യാണ് മനുഷ്യൻ മറ്റു മനുഷ്യരെ സംശയത്തോടും പിന്നെ ശത്രുതയോടും കാണുവാൻ പഠിക്കുന്നത്
സമുദായം സമൂഹവും പിന്നെ സമൂഹം അധികാര പ്രയോഗ മൊത്ത വ്യപരമാകുമ്പോൾ അതു രാജ്യമാകും. രാജ്യം ഭരിക്കുന്നത് അധികാരത്തിന്റെ സാധുതയിലാണ്. ആ സാധുതയിൽ അടിസ്ഥാനമാക്കിയ ബലപ്രയോഗങ്ങളിലാണ്. അതിനുള്ളിൽ ജീവിക്കുവാനുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാന ജീവിത സുരക്ഷയും എന്ന ഉടമ്പടിയിലാണ് ഭരണം നിലനിൽക്കുന്നത്.
ഓരോ അധികാര സ്വരൂപങ്ങൾക്കുമുള്ള അധികാരയുക്തി വിശ്വാസങ്ങൾ ൾ അതിന്റെ നിലനിൽപ്പിനു ആവശ്യമാണ്. ഏതാണ്ട് ഇരുപതാം നൂറ്റാണ്ട്വരെ അങ്ങനെയുള്ള അധികാര സ്വരൂപത്തിന്റ പരമാധികാര ശ്രോതസ്സ് ദൈവമന്ന വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. അതിന് മാറ്റം വന്നു തുടങ്ങിയത് ഫ്രഞ്ച് വിപ്ലവം മുതലാണ്.
എല്ലാ വലിയ അമ്പലങ്ങളും വലിയ പള്ളികളും ആരാധന സ്ഥലങ്ങളും അധികാര രാഷ്ട്രീയതിന്റെ അടയാളങ്ങളാണ്. കാരണം ആണ് തിയോളേജി ആയിരിന്നു ഐഡിയോലജി. ചോദ്യങ്ങൾൾക്കും അപ്പുറമുള്ള ശക്തി വിശ്വാസത്തിൽ അടിസ്ഥാനമാക്കിയാണ് സംഘടിത അധികാരം മനുഷ്യനെ വരുതിയിലാക്കിയത്. ദൈവത്തെ ചോദ്യം ചെയ്യാനാവില്ല. അതു കൊണ്ടു ദൈവത്തിന്റെ പ്രതിപുരുഷനായ രാജാവിനെയും ചോദ്യം ചെയുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള 'infallible 'യുക്തിയിലാണ് രാജാക്കന്മാർ പൊന്നു തമ്പുരാന്മാരായതും. അധികാരത്തിന്റെ വിദ്വാൻമാരും ദൈവത്തിന്റെ അധികാര ദലാൽമാരായ പുരോഹിത വർഗ്ഗം ' തിരു മേനി 'മാരായത്.
ഫ്രഞ്ച് രാഷ്ട്രീയ വിപ്ലവത്തെ തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ വിജ്ഞാന യുക്തി വിപ്ലവങ്ങൾക്ക് ആധാരം പുസ്തങ്ങളും അതു അച്ചടിക്കുന്ന സാങ്കേതിക വിദ്യയുമാണ്. പ്രിന്റിംഗ് പ്രസ് എന്ന സാങ്കേതിക കുതിച്ചു ചാട്ടത്തിലാണ് അക്ഷരങ്ങളും അറിവും ചിന്തകളും ഭാഷയുടെ പ്രസരണത്തിലൂടെ ആഗോളവൽക്കരിക്കപ്പെട്ടത്. അച്ചടിയന്ത്രവും പിന്നെ കപ്പൽ യാത്രയുടെ വികസനവുമാണ് ചിന്തകളെ കാല ദേശങ്ങൾക്കപ്പുറം പ്രചരിപ്പിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉടലെടുത്ത ചിന്താ വിജ്ഞാന ധാരകൾ ലോകത്തിൽ കൊളോണിയൽ അധികാരത്തിന്റെ കപ്പലുകളിൽ പലയിടത്തും ഇറങ്ങി. അക്ഷരങ്ങളും അതു അച്ചടിക്കുന്ന അച്ചുകൂടങ്ങളും ആളുകളും എല്ലാം കപ്പലിറങ്ങി. കൊച്ചിയിലും കൊല്ലത്തുമെല്ലാം. അതിന് കാരണം സ്റ്റീമും സ്റ്റീലും അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വികസനവും അതു നിയന്ത്രിച്ചു ഭരണം കയ്യാളിയ കൊളോണിയൽ ഭരണവുമാണ്. ഭരണം ഭക്ഷണത്തെയും ഭാഷയെയും നിർണ്ണയിച്ചു വികസിപ്പിച്ചു മനുഷ്യരെ വരുതിയിലാക്കുന്നത്.
നമ്മൾ ഇന്നറിയുന്ന ഭക്ഷണങ്ങളും ഭാഷ ഭാഷ്യമെല്ലാം ഭരണ അധികാര തണലിൽ വളർന്നതാണ്. അധികാര ഭരണം എന്നും പിടിമുറുക്കുന്നത് ആറു കാര്യങ്ങളിലാണ്. ഭക്ഷണം. ഭാഷ, സാങ്കേതിക വിന്യാസം, ആയുധ ബലം. സംഘ സാധുത, സാമ്പത്തിക വിനിമയ ബലം. ഇത് സാധ്യമാക്കുന്നത് നിയമ വ്യവസ്ഥയിലൂടെയാണ്. ആ നിയമ വ്യവസ്ഥയുടെ ആധാര ശില ഏതണ്ട് 5000കൊല്ലത്തോളം ദൈവവും മതവുമായിരുന്നു. മിക്കവാറും ഭരണകൂട്ടങ്ങൾ തിയോക്രസികളായിരുന്നു.
അതുകൊണ്ടു തന്നെ ഒരു പരിധിവരെ വലിയ എല്ലാ യുദ്ധങ്ങളും ദൈവത്തിന്റെ പേരിലായിരുന്നു. 1096 ൽ തുടങ്ങിയ ക്രൂസേഡ്1291 ഇൽ അവസാനിച്ചപ്പോൾ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ കൊന്നു തള്ളിയത് 17 ലക്ഷം പേരെ. അതായത് അന്ന് അവിടെ ജീവിച്ചിരുന്ന മനുഷ്യരിൽ വളരെ ഗണ്യമായ സംഖ്യ.
മതങ്ങൾ അധികാര രാഷ്ട്രീയ യുക്തിയുടെ ഭാഗമായാണ് വളർന്നത്. എല്ലാ മതങ്ങളും അധികാരത്തിന്റെ തണലിൽ കുതിരപ്പുറത്തു വാളും പരിചയയൂടെയോ അല്ലെങ്കിൽ കപ്പലിലിലെ പീരങ്കിയുടെ ബലത്തിലോയാണ് ലോകത്തു പടർന്നത്. അതില്ലെങ്കിൽ സാമ്പത്തിക രാഷ്ട്രീയ ബലത്തിൽ. ഇതൊന്നും ഇല്ലാതെ ഒരു മതവും ലോകത്തു വ്യാപിച്ചിട്ടില്ല. കാരണം മതങ്ങൾ രാഷ്ട്രീയ ഐഡിയോളജികളായാണ് ആയുധ ബലത്തിലും സാങ്കേതിക -സാമ്പത്തിക വ്യാപാര ബലത്തിലും സഞ്ചരിച്ചത്.
മിക്കവാറും മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും യുദ്ധങ്ങളുടെ കഥകൾ കൂടിയാണ്. കാരണം മത അധികാരങ്ങൾ ' നമ്മളും ', അവരും ' മായി വേർതിരിച്ചു ശത്രു ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായാണ് യുദ്ധങ്ങളെ സാധൂകരിച്ചത്. യുദ്ധങ്ങളിൽ നിന്നാണ് മനുഷ്യൻ സമാധാനത്തിനായി കാംക്ഷിച്ചത്.
ഈ യുക്തികൾക്ക് മാറ്റം സംഭവിച്ചത് പതിനേഴാം നൂറ്റാണ്ടു മുതലുണ്ടായ ശാസ്ത്ര സാങ്കേതിക വികസനം ചിന്ത -വിജ്ഞാ വിപ്ലവങ്ങൾക്ക് നിമിത്തമായപ്പോഴാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റ അവസാന മുപ്പതു വർഷങ്ങളിൽ മാറ്റം കൂടുതൽ ദൃശ്യമായി
അതിന് ശേഷം ചരിത്രവും സമൂഹവും പുതിയ സംഘ ബല യുക്തികളായ മാറി.
അതു അടുത്തത്തിൽ
ജെ എസ് അടൂർ

Tuesday, February 18, 2020

തൊട്ടു മുന്നിൽ ഒരു ആക്സിഡന്റ്

ഇപ്പോൾ തൊട്ടു മുന്നിൽ ഒരു ആക്സിഡന്റ്. പറക്കോട് ജംക്ഷനിൽ കൂടി അതിവേഗം ഓടിച്ചു വന്ന ബുള്ളറ്റ് മോട്ടർ സൈക്കിൾ റോഡിനരുകിൽ നിന്ന ഒരു പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചു.
ഉത്തരവാദിത്ത ബോധമില്ലതെ ലക്കും ലഗാനില്ലാതെ ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാർ അവർക്ക് മറ്റുള്ളവർക്കും വിനയാണ്. പലപ്പോഴും നൂറു കിലോമീറ്ററിലോ അതിലധികമോ സ്പീഡിൽ ഒരു റോഡ് മര്യാദയുമില്ലാതെ ബൈക്കിൽ ചീറ്റിപോകുന്നവരെ കാണാം. പലർക്കും ഹെൽമെറ്റ്‌ ഇല്ല.
പറക്കോട് ജംക്ഷനിൽ നിന്നവർ അവനെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവനും ആശുപത്രിയിലായേനെ.
പറക്കോട്ടുള്ള സുഹൃത്ത് ബിനു രാജ് തക്ക സമയത്തു ഇടപെട്ടു ആ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് റോഡപകടത്തിലാണ്. എല്ലാം രണ്ടു മണിക്കുറിലും കുറഞ്ഞത് ഒരാൾ. വർഷം 4500 പേരിൽകൂടുതൽ. നേരിട്ട് പരിചയമുള്ള പതിനഞ്ചു പേരെങ്കിലും. ഒരു ദിവസം പരിക്ക് പറ്റുന്നത് 100 പേർക്ക്. അതായത് ഏതാണ്ട് 38000 പേർക്ക്. അതിൽ പലതും ആജീവനാന്ത പ്രശ്നംമാകാറുണ്ട്.
കേരളത്തിൽ അത്യാവശ്യം എല്ലാവരെയും ഒരുമിപ്പിച്ചു ഒരു റോഡ് സേഫ്റ്റി നെറ്റ്വർക്ക് അത്യാവശ്യം. ഈ വർഷം സജീവമായി ചെയ്യുവാനുദ്ദേശിക്കുന്ന പ്രവർത്തന ലക്ഷ്യങ്ങളിലോന്നു.
ജെ എസ് അടൂർ

വന്ന വഴികൾ?

3
ഏതാണ്ട് 23 വയസ്സിൽ എനിക്ക് സ്വന്തം അഭിരുചികളും നൈപുണ്യ പ്രാപ്തികളും ലോക വീക്ഷണവും ഉൾകാഴ്ചകളും സ്വയം കണ്ടെത്തി വഴി തേടാൻ സഹായിച്ചു. പൂനയിലെ വായനയും ആക്ടിവിസവുമൊക്കെ ഉള്ളിൽ രൂപാന്തരമുണ്ടാക്കി.
പൂന യൂണിവേഴ്സിറ്റി കാമ്പസ്സിൽ ഒരു ചർച്ചഗ്രൂപ്പ് ആയി തുടങ്ങിയ ബോധി പിന്നെ ബദൽ വിദ്യാഭ്യാസത്തിനുള്ള സാമൂഹ്യ സംരംഭമായ ബോധിഗ്രാമായി പൂനയിലെ ചേരി പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ഒരു പൈസ പോലും വാങ്ങാതെയുള്ള വോളന്ററി സ്റ്റുഡന്റസ് ആക്ഷൻ. അന്ന് സിനിമയിൽ താല്പര്യം കൂടി എല്ലാ ദിവസവും പൂന ഇന്സ്ടിട്യൂട്ടിൽ പോയി ക്‌ളാസിക്കൽ സിനിമ കണ്ടു. ആർകൈവ്സ് ലൈബ്രറിയിൽ വായിച്ചു. അങ്ങനെ പൂനയൂണിവേഴ്സിറ്റി ഫിലിം ക്ലബ് രൂപികരിച്ചു.
സാധാരണ നാലു തരം ആളുകളുണ്ട്. ഒരു കൂട്ടർ ടാസ്ക് ഡ്രിവാണണ് .(task driven ) അവർ ഏറ്റെടുക്കുന്ന കൃത്യം ഭംഗിയായി ചെയ്യൂ. മറ്റൊരു കൂട്ടർ കരിയർ ഡ്രിവൺ (career driven ), അവർക്ക് ഒരു കരിയർ ഏറ്റെടുത്തു വിജയിക്കുക എന്നതാണ് മോട്ടിവേഷൻ. പിന്നെയുള്ളത് ' അംബീഷൻ ഡ്രിവൺ (ambition driven ).അവർക്ക് ബിസിനസിലോ, പ്രൊഫെഷനിലോ, രാഷ്ട്രീയത്തിലോ ഉന്നത സ്ഥാനത്തു എത്തുക എന്നത് മോട്ടിവേഷനാണ്. നാലാമത്തത്. മിഷൻ ഡ്രിവൺ (mission driven )ജീവിതത്തെ കുറിച്ച് സാകല്യ കാഴ്ചപ്പാട് ഉണ്ടാക്കി ഒരു ജീവിത ലക്ഷ്യവും രീതിയും കണ്ടെത്തുന്നവർ. പലരിലും ഈ നാലു കാര്യങ്ങളും പല അളവിൽ കാണും. എന്നാൽ ഏതാണ് ഡ്രൈവിംഗ് ഫോഴ്‌സ് എന്നത് പ്രധാനമാണ്.
എം എ ഇഗ്ളീഷ് കഴിഞ്ഞപ്പോൾ തന്നെ മിഷൻ ഡ്രിവൺ എന്ന ജീവിത സമീപനമെടുത്തു. പിന്നെ സ്വയം വഴി തേടി. ചെയ്യാൻ ഉദ്ദേശിക്കുന്ന രംഗത്ത് ലോക നിലവാരത്തിൽ എത്തണം എന്നുറച്ചു. അതു കൊണ്ടാണ് നിരന്തരം പഠിച്ചത്. വീണ്ടും സോഷ്യൽ സയൻസിൽ എം എ എടുത്തു. പബ്ലിക് പോളിസിയും അഡ്വക്കസിയും പഠിച്ചു പഠിപ്പിച്ചു. ഹ്യുമൻ റൈറ്റ്‌സും ഭരണഘടനയും ഇക്കോണോമിക്‌സും ഡവലപ്മെന്റ് സ്റ്റഡീസും പഠിച്ചു.
ലോകത്ത് കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങി നിരന്തരം പഠിച്ചു. ഏതാണ്ട് പതിനയ്യായിരം പുസ്തങ്ങൾ പേർസണൽ ഗ്രന്ഥ ശേഖരത്തിലുണ്ട്. വായിച്ചു. എഴുതി. നാലു ബുക്കുകളും. ഏതാണ്ട് പതിനഞ്ചു എഡിറ്റഡ് വോളിയം. ഏതാണ്ട് മൂന്നൂറു ആർട്ടിക്കിളും. അന്താരഷ്ട്ര ജേണലുകളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിചച്ചു. സത്യത്തിൽ കോളേജിൽ പഠിച്ചതും യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഴ്‌സുകളും ഞാൻ ചെയ്ത ജോലികളുമായി യാതൊരു ബന്ധവും ഇല്ല. എന്റെ യഥാർത്ഥ പഠനം ഞാൻ തിരെഞ്ഞെടുത്ത വഴികളിൽ ആയിരുന്നു.
അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ളത് യാത്രകളും പഠനവും വായനയുമാണ്. ഇതുവരെ എവിടെറെയൊക്കെപ്പോയാലും ഇതു മൂന്നും നിരന്തരം തുടർന്ന്. ഒരിടത്തും ഒരാഴ്ചയിൽ കൂടുതൽ താമസിക്കാറില്ല.
യൂണിവേഴ്സിറ്റി പഠനത്തോടൊപ്പവും അതു കഴിഞ്ഞും ഇന്ത്യയാകെ സഞ്ചരിച്ചു. പോകാത്ത ഇടങ്ങൾ കുറവാണ്. ഗവേഷണത്തിന് തിരഞ്ഞെടുത്തത് നോർത്ത് ഈസ്റ്റ്‌ ഇൻഡ്യയുടെ സാമൂഹിക ഭാഷ ശാസ്ത്രമാണ്.
പൂനയിലെ ഡക്കാൻ കോളേജ് ഗവേഷണ ഇൻസ്റ്റിട്യൂട്ടിൽ പി എച് ഡി ഗവേഷണം ചെയ്യുമ്പോഴാണ് ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കിൽ ബി എ കഴിഞ്ഞു എം എ ആർക്കിയോളേജി ചെയ്യുവാൻ ബീന വന്നത്. ഒരുമിച്ചു കൂട്ടുകാരിയിട്ടു മുപ്പതു കൊല്ലം. അങ്ങനെയാണ് ജീവിത കൂട്ടാളിയെ കണ്ടെത്തിയത്.
ജീവിതം യാത്രയാക്കി. ജീവിതം യാത്രയും. യാത്രകൾ ജീവിതവുമാക്കിയ എനിക്ക് കരിയർ ഇൻസിഡന്റൽ ബൈ പ്രോഡക്റ്റായിരുന്നു.
യു എൻ കരിയർ
ഒരിക്കലും യു എൻ എന്ന കരിയർ അംബീഷൻ ഇല്ലായിരുന്നു. യാത്രകൾക്ക് ഇടയിൽ അവിടെ ചെന്ന് എത്തുകയായിരുന്നു അതിൽ കവിഞ്ഞു വലിയ കാര്യമായി അതിനെ കണ്ടില്ല.അതു എനിക്ക് ഒരു കരിയർ ലക്ഷ്യമല്ലായിരുന്നു
.അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച അഡ്വക്കസിയെകുറിച്ചുള്ള ലേഖനം വായിച്ചു ടൂറിനിലെ യു എൻ സ്റ്റാഫ്‌ കോളേജിൽ ആ വിഷയം പഠിപ്പിക്കാൻ വിളിച്ചത് 21 കൊല്ലം മുമ്പാണ്. പിന്നീട് വിളിച്ചത് WHO t.b, malaria, HIv എന്നിവ പ്രതിരോധിക്കുവാനുള്ള മാസ്സിവ് എഫേർട് കാമ്പ്യൻ ഡിസൈൻ ചെയ്യാൻ ജനീവയിൽ രണ്ടാഴ്ച്ച. പതിയെ അന്താരാഷ്ട്ര തലത്തിൽ അഡ്വക്കസി രംഗത്ത് അറിയപ്പെടാൻ തുടങ്ങി. വാഷിങ്ടൻ ഡി സി യിൽ അന്നുണ്ടായിരുന്ന അഡ്വക്കസി ഇന്സ്ടിട്യൂട്ടിൽ ഫെല്ലോഷിപ്പും, വഴികാട്ടിയായ ഡേവിഡ് കോഹനും വളരെ സഹായിച്ചു. സസക്സ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവല പ്മെന്റ്റ് സ്റ്റഡീസിൽ എട്ടു കൊല്ലം വിസിറ്റിംഗ് ഫെല്ലോഷിപ് കിട്ടിയത് സഹായിച്ചു.
ഇതിനിടെ ഏതാണ്ട് പത്തോളം ഗവേഷണം അഡ്വക്കസി സ്ഥാപനങ്ങൾ തുടങ്ങി. ഇരുപത്തി ഒന്ന് കൊല്ലം മുമ്പ് ഇന്ത്യയിലെ തന്നെ ആദ്യ ഓൺലൈൻ പ്രസിദ്ധീകരണമാ ഇൻഫോചേഞ്ച്‌ തുടങ്ങി. അജണ്ട എന്ന സോഷ്യൽ പോളിസി ജേണലും. ഇതിനിടക്ക് ഡൽഹിയിൽ പ്ലാനിങ് കമ്മിഷനിൽ ഗവേര്ണൻസ് വർക്കിങ് കമ്മറ്റി അംഗം. നാഷണൽ ഹ്യൂമൻ റൈറ്സ് കംമീഷനിൽ റിസോർസ് പേഴ്‌സൺ. ആ നിലയിൽ വിവിധ സംസ്ഥാനങ്ങളിൽ ഐ ഏ എസ് /ഐ പി എസ് ഉദ്യോഗസ്ഥർക്ക് മനുഷ്യ അവകാശ ട്രയിനിങ്.
പിന്നെ വേൾഡ് സോഷ്യൽ ഫോറത്തിന്റ ആദ്യമീറ്റിങ്ങിൽ അതിന്റ ഇന്റർനാഷണൽ കൗൺസിൽ മെമ്പർ. അറിയാതെ തന്നെ യാത്രകൾ പലയിടത്ത് എത്തിച്ചു. മുപ്പത്തി മൂന്നു വയസ്സിൽ യൂ എൻ സിവിൽ സൊസൈറ്റി അഡ്വൈസറി കമ്മറ്റി അംഗം. പിന്നീട് ഏഷ്യ പസഫിക് മേഖലയിൽ യു എൻ സ്റ്റാഫ്‌ ട്രൈയിനിങ്ങുകൾ. 105:രാജ്യങ്ങളിൽ സജീവമായിരുന്നു ഗ്ലോബൽ കോൾ ടു ആക്ഷൻ എഗനെസ്റ്റ് പോവെർട്ടിയുടെ ആദ്യ ഗ്ലോബൽ ചെയർ. ലണ്ടനിലെ കോമൺവെൽത് ഫൌണ്ടേഷൻ ബോർഡ് മെമ്പർ.
ആക്ഷൻ എയ്ഡ് ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര ഡയരക്ടർ ആയിരിക്കുമ്പഴാണ് യൂ എൻ ഡി പി യിൽ നിന്ന് അവിടെ ജോലി ചെയ്യാൻ ക്ഷണം കിട്ടിയത് അതു ആകസ്മികമായി സംഭവിച്ചതാണ്. ആ കഥ വേറൊരിക്കൽ.
യു എൻ ജോലി ഒരു സ്റ്റാറ്റസ് സിംബലോ പദവിയോ ആയി കണ്ടിരുന്നെങ്കിൽ അവിടെ 62, വയസ്സ്‌ വരെ ചെയ്തു പെൻഷൻ വാങ്ങി അടിത്തൂൺ പറ്റമായിരുന്നു. സംഗതി സ്ഥിരം ഒരേ റൂട്ടിൽ ഓടിയപ്പോൾ മടുത്തിട്ട് വേറെ വണ്ടിയിൽ കയറി വേറെ റൂട്ടിൽ പോയി. ഭാഗ്യവശാൽ ഒരു ബസിൽ നിന്ന് ഇറങ്ങുമ്പോൾ വേറെ റൂട്ടിൽ പോകാൻ വേറെ ബസ് വരും. കഴിഞ്ഞ ചില മാസം മുമ്പ് വരെ ഒരു അന്താരാഷ്ട്ര സംഘടനയുടെ സി ഇ ഓ ആയിരുന്നു. പൊതുവെ അഞ്ചു കൊല്ലത്തിൽ കൂടുതൽ ഒരേ റോളിൽ തുടർന്നിട്ടില്ല.
കരിയർ എന്ന വിവിധ പരീക്ഷണങ്ങൾ നടത്തി. പത്ര പ്രവർത്തകൻ, അധ്യാപകൻ, ഗവേഷകൻ, മാനേജർ, സാമൂഹിക സംരംഭകൻ . മാസം 850 രൂപ പ്രൈമറി സ്കൂൾ ടീച്ചറായി വാങ്ങിയപ്പോഴും യൂണിവേഴ്സിറ്റി 'പെർമെനന്റ് 'ജോലി രാജി വച്ചു വെറും 6000.രൂപ ശമ്പളത്തിൽ നാഷണൽ സെന്റർ ഫോർ അഡ്വക്കസി സെന്ററിൽ കയറിപ്പോഴോ കിട്ടുന്ന പണം കൊണ്ടു ജോലിയെ അളക്കാൻ തുനിഞ്ഞില്ല.
ജീവിതത്തിൽ മൂന്നു രംഗങ്ങളെ ഏകോപിച്ചു പ്രവർത്തിക്കുക എന്നതും ഒരു ജീവിത വീക്ഷണത്തിന്റെ ഭാഗമാണ്. ഒന്നാമത്തത് അന്താരാഷ്ട്ര നിലവാരത്തിൽ പ്രൊഫെഷണൽ. അതിൽ തന്നെ പബ്ലിക് പോളിസി -ഗവൺസണ്സ് അക്കാഡമിക് ഗവേഷണവും ലീഡർഷിപ് മാനേജ്‌മെന്റ്. രണ്ടാമത്തെത് സാമൂഹിക സംരംഭകൻ എന്ന നിലയിൽ ഇൻസ്റ്റിറ്റൂഷൻ മെന്റർ. മൂന്നാമത്തത് ജനകീയ സാമൂഹിക രാഷ്ട്രീയ.പ്രസ്ഥാനങ്ങളുടെ ഭാഗമായി മനുഷ്യ അവകാശ സിവിക് ആക്ടിവിസം .
ഒരേ സമയം ഗ്ലോബൽ തലത്തിലും ലോക്കൽ തലത്തിലിയുമാണ് പ്രവർത്തിച്ചത്. എത്രയൊക്കെ ഗ്ലോബൽ തലത്തിൽ പ്രവർത്തിച്ചാലും അടിസ്ഥാന തലത്തിലുള്ള സാധാരണ മനുഷ്യരാണ് പ്രചോദനം. അതു കൊണ്ടാണ് വെള്ളപൊക്ക കെടുതിയിൽ ആരവങ്ങൾക്കപ്പുറം നിശബ്ദമായി നേരിട്ട് പ്രവർത്തിച്ചത്. ഏതാണ്ട് 17000 കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. 12 കോടിയിൽ പരം ദുരിതാശ്വാസ സഹായം ഏകോപിച്ചു എത്തിച്ചിട്ടും പത്രമാദ്ധ്യങ്ങളിൽഅതു പ്രസിദ്ധീകരിക്കാഞ്ഞത് ജീവിത വീക്ഷണം വ്യത്യസ്തമായതിനാലാണ്. കാരണം അതു ചെയ്തത് ഞാനല്ല. രാപ്പകൽ പ്രയത്നിച്ച സഹ പ്രവർത്തകരാണ്.
ഞങ്ങൾ.
ഞാനും ബീനയും ആദ്യം താമസിച്ചത് ഞങ്ങൾ പ്രവർത്തിച്ചിരുന്ന പൂന യെർവാഡയിലെ സാദൽബാബ ജംക്ഷന് സമീപമുള്ള 350 sq. ഫീറ്റുള്ള ചെറിയ ഫ്ലാറ്റിൽ. ആദ്യ സഞ്ചാരങ്ങൾ ബീനയുടെ ചെറിയ ലൂണ മോപ്പഡിലായിരുന്നു ഞങ്ങൾ വളരെ സന്തോഷമുള്ളവരായിരുന്നു. അവിടെയുള്ള ചേരിയിൽ ഒരു ചെറിയ സ്കൂൾ തുടങ്ങി സ്ത്രീകളോട് ഒരുമിച്ചു ബീന ബോധിഗ്രാമിന്റ് ഭാഗമായി പ്രവർത്തിച്ചു. മൂന്നക്ക ശമ്പളത്തിൽ നിന്ന് ഏഴക്ക ശമ്പളത്തിൽ എത്തിയപ്പോഴും ഞങ്ങളുടെ നിലപടുകൾ മാറിയില്ല.
ജീവിത രീതിയും. അതിനു ഒരു കാരണം ബീനയാണ്. ഞങ്ങൾ രണ്ടു പേരും അടിസ്ഥാനപരമായി കൂട്ടുകാരും സഹയാത്രികരുമാണ്. ഏറെകുറെ സമാന ജീവിത വീക്ഷണം ഉള്ളവർ. പരസ്പരം നിയന്ത്രിക്കാതെ അവരവർക്ക് ഇഷ്ട്ടമുള്ളത് ചെയ്യുന്ന രണ്ടു സുഹൃത്തുക്കൾ.
ജോലി കാരണം പല രാജ്യങ്ങളിൽ ജീവിച്ച ഞങ്ങൾക്ക് വേണമെങ്കിൽ ലോകത്തിലെ ഏതെങ്കിലും വികസിത രാജ്യങ്ങളിൽ സെറ്റിൽ ചെയ്യാമായിരുന്നു. പക്ഷെ ഇന്ത്യയിൽ തന്നെ ജീവിക്കണമെന്നാണ് ഞങ്ങൾ കൂട്ടുകരായിരുന്നപ്പോൾ തീരുമാനിച്ചത്.
കാരണം ഞങ്ങൾ തിരെഞ്ഞെടുത്തത് ഒരു ജീവിതമാണ്. എന്തിന് വേണ്ടി എങ്ങനെ എപ്പോൾ ഏത് വഴിയിൽ ജീവിക്കണം എന്ന തീരുമാനം. എന്ത് ചെയ്യാം എന്നതിനേക്കാൾ എന്ത് ചെയ്യരുത് എന്ന ധാരണ. അതു ഒരു ഫിലോസഫി ഓഫ് ലൈഫ് ആണ്. അതിന്റെ അടിസ്ഥാനം ലൈഫ് ചോയ്സ് തിയറിയാണ്. അതുകൊണ്ടു തന്നെ ബീന നടത്തുന്ന ഹെറിറ്റേജ് വാക് ഒരു ഹോബിയോ നേരമ്പോക്കോ അല്ല. അതു ഒരു ജീവിത വീക്ഷണത്തിന്റെ ഭാഗമാണ്.
സാധാരണ കരിയർ ലോജിക്കിൽ ബീനയും ഞാനും ഏതെങ്കിലും വിദേശയൂണിവേഴ്സിറ്റിയിൽ അല്ലെങ്കിൽ ഇന്ത്യയിൽ പ്രൊഫെസ്സറുമാരാകേണ്ടതാണ്. പക്ഷേ യാത്ര ചെയ്യുവാനും ഇഷ്ട്ടം പോലെ ഇഷ്ടമുള്ളത് ചെയ്യുവാനുമാണ് തീരുമാനിച്ചത്. ചെയ്യുന്നത് ഇഷ്ട്ടമുള്ള കാര്യങ്ങളായത് കൊണ്ടു മരിക്കുന്നത് വരെ റിട്ടയറാകുന്ന പ്രശ്നമില്ല.
അതെ സമയം പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നത്. റൊമാന്റിക് സ്വപ്നങ്ങൾ അല്ല.ആദര്ശങ്ങളോടൊപ്പം പ്രായോഗികമായാണ് കാര്യങ്ങൾ ചെയ്യുക എന്നതാണ് നിലപാട്.
ഒരു സാധാരണ മധ്യവർഗ്ഗ ജീവിതത്തിനുള്ള പണമുണ്ടായപ്പോൾ ബാക്കി എല്ലാം സേവിങ്ങും കുടുമ്പ സ്വത്തും ബോധിഗ്രാമിനും സാമൂഹ്യ പ്രവർത്തനത്തിനും മാറ്റി വയ്ക്കാൻ തീരുമാനിച്ചത് രണ്ടു പേർക്കും മക്കൾക്കും കരിയറിന് അപ്പുറമുള്ള കാഴ്ചപ്പാടുള്ളതിനാലാണ്.
മക്കളോട് പറഞ്ഞു പഠിപ്പിച്ചത്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇഷ്ട്ടം പോലെ പഠിക്കുക. But do it with total commitment, passion and purpose. And give your best to excel in whatever you choose to do and make a difference wherever you are.
ഭഗവത്ഗീതയിലെ ഒരു വചനം എപ്പോഴും ഓർമിക്കും
कर्मण्येवाधिकारस्ते मा फलेषु कदाचन। मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि॥"?
ജെ എസ് അടൂർ