Friday, February 8, 2019

Salutes to George !


The Portrait of a young man as an activist refuses to fade away from the memory lanes .
I grew up inspired by George Feranandes. In the 1970 as a teenager and till mid eighties he was my hero . His fight against emergency and his high voltage trade unionism , his irreverent attitude and dare devil approach impressed me.
He personified many ideals and I wanted to grow as some one like George in the 1970s and early eighties . I was happy to meet him in Mumbai in the late eighties , though my early admiration began to dwindle . By the 1990s, I was disillusioned and disappointed .
But in personal interaction he remained the same George with so much of warmth and personal charisma . Remember meeting him with Prof. Sadanad Varde and Prof. Madhu Dantavate. In mumbai, my friend Nilu Damle used to work closely with George in the late 1960s. I heard a lots of George stories from him. And then my friend MilindKokje used to say that even when sitting in a star hotel , if George speaks about poverty you will believe it..When he ended up joining sangh Parivar , it was a total fall from the pedestal .And totally disillusioned .
But he remained a supporter of human rights , social justice and democracy . It is he who did everything to ensure friends and civil society activists from Pakistan to participate in the World Social Forum in Mumbai .Around nine hundred civil society representatives from Pakistan crossed waga boarder to participate in the Mumbai WSF.
Because George was a man of many parts ,a rare species . There was no one like him..What a journey .! From Mangalore to Pune. From theology in Pune to the high voltage tradeunionism in Mumbai .Giant killer , winning election against the big man SK patil To jail. The industry minister who drove his fiat car to work. To Bihar . In parliament . Cabinet Minister who took away the gates of his house and allowed Burmese democracy activist to stay at his home.
Man who fell in love many times , though never forgot people and lovers he met on the way.
There was one and only George Fernades, personification indomitable spirit of a man as an activist. .He was one of the most accessible leaders . I cherish the few meetings with him when he remembered my name and his name . It is an irony that a man with such sharp memory faded away in his memories , slowly moving beyond the stage of memories of life .
Salutes to George who ignited politics in the beginning of my youthful dreams .
About This Website
THEQUINT.COM
George Fernandes served as the defence minister in the Vajpayee government.

സൂപ്പർ കോപ്പ് സിൻഡ്രോമും ഭരണാധിപത്യ സിൻഡ്രോമും


സർക്കാർ സർവീസിന് സിവിൽ സർവീസ് എന്നാണ് പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥർ പബ്ലിക് സെർവന്റ്സ് എന്നാണ് വെപ്പ്. ഇത് രണ്ടും സെർവെൻറ് ലീഡര്ഷിപ്പിന് ഉദാഹരണങ്ങൾ എന്നാണ് വെപ്പ്. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരൊക്കെ ജന സേവകരാണ് എന്നത് മറക്കുന്നില്ല. എന്നാൽ യഥാർത്ഥത്തിൽ ഭൂരി ഭാഗം പേരും പെരുമാറുന്നത് സർക്കാർ യജമാനന്മാരാരെയോ ജന്മികളെ പ്പോലെയോ ഒക്കെയാണ്.
സർക്കാർ സർവീസിൽ ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ഒന്നാണ് പോലീസ്. പോലീസ് പ്രധാന പെട്ട പബ്ലിക് സർവീസ് അഥവാ പൊതു ജന സേവന സേനയാണ്. പൊതുജനങ്ങൾക്ക് സുരക്ഷയും അടിയന്തര സഹായവും ഉറപ്പാക്കുക നിയമ വ്യവസ്ഥയെ പരി രക്ഷിക്കുക എന്നതൊക്കെയാണ് പോലീസ് എന്ന പൊതു ജന സേവന വകുപ്പിന്റ പ്രധാന ചുമതലകൾ. അങ്ങനെയുള്ള പോലീസ് എല്ലാ പൗരന്മാരെയും ബഹുമാനത്തോടെയും തുല്യതയോടുമാണ് കാണേണ്ടത്. അതിൽ ജാതി മത പാർട്ടി തിരിവോ പാടില്ലന്നാണ് വെപ്പ്. അവർ ആരെയും അധിക്ഷേപിക്കികയോ അക്രമിക്കുകയോ മര്ദിക്കുകയോ ചെയ്യാതെ ഭരണ ഘടനേയും മനുഷ്യ അവകാശങ്ങളെയും ബഹുമാനിച്ചു സ്വതന്ത്രമായും ന്യായയുക്തമായി പ്രവർത്തിക്കേണ്ട നീതിപാലകരാവാൻ ബാധ്യസ്ഥരാണ്. അതാണ് ഒരു ജനായത്ത ജനാധിപത്യ സംവിധാനത്തിൽ പോലീസിന്റെ ഉത്തരവാദിത്തം. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പൊതു ജനസേവന പ്രവർത്തനമാണ് വിദ്യാഭ്യസവും , ആരോഗ്യ പരിപാലനവും പോലീസ് പരിപാലനവും.
പ്രശ്‌നം പിന്നെ എന്താണ്. ? മേല്പറഞ്ഞതൊന്നും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ ഇപ്പോഴും നടക്കാത്ത സ്വപ്നങ്ങളാണ് എന്നുള്ളതാണ്. കാരണം പണ്ട് 1860 കളിൽ കൊളോണിയൽ ഭരണം ജനങ്ങളെ ഭയപ്പെടുത്തിയും അടിച്ചമർത്തിയും അധികാരം ഉറപ്പിക്കാനുള്ള കൊളോണിയൽ സ്റ്റേറ്റിന്റെ മർദ്ദന ഉപകാരണങ്ങളായാണ് പോലീസിനെ വിഭാവന ചെയ്തത്. അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവരുടെ കാവൽ നായക്കളായി പോലീസിനെ കാണുന്നതായിരുന്നു കൊളോണിയൽ പോലീസിങ്ങിന്റെ പ്രധാന പ്രത്യേകത. കൊളോണിയൽ ഭരണത്തിലുള്ളവർക്ക് വാലാട്ടി ആശ്രിതത്വം കാട്ടുക മറ്റുള്ളവരുടെ നേരെ കുരക്കുക സർക്കാർ അധികാരികളെ വിമർശിക്കുന്നവരെ കടിക്കുക എന്ന കോളോനിയൽ പോലീസ് പാരമ്പര്യ ആചാരം ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാഷ്ട്രമാകുമ്പോൾ മാറേണ്ടതായിരുന്നു. പക്ഷെ അത് മാറിയില്ലെന്നതാണ് പല അനുഭവങ്ങളും ചരിത്രവുമൊക്കെ കാണിക്കുന്നത്.
ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായെങ്കിലും പോലീസ് അതിക്രമങ്ങളും അധികാര അഹങ്കാര ഭീഷണിയും അധികാര ഭരണ മേലാളൻമാരോടുള്ള ആശ്രിത മനോഭാവവും ജനങ്ങൾക്ക് നേരെയുള്ള മർദ്ദന ഉപാധി എന്ന റോളും അധികം കുറഞ്ഞിട്ടില്ല എന്നതാണ് വർത്തമാന കാല ഇന്ത്യയിൽ ജനാധിപത്യവും ഭരണാധിപത്യവും തമ്മിലുള്ള വിത്യാസം.
അടിയന്തര അവസ്ഥകാലത്തു യാതൊരു സങ്കോചവുമില്ലാതെ ഭരണാധിപത്യത്തിന്റെ കാവൽക്കാരും മർദ്ദന ഉപാധിയുമായിരിന്നു പോലീസ്. പുലിക്കോടനും ജയറാം പടിക്കലും അത് പോലെ ഉരുട്ടൽ വിദഗ്‌ധരും എല്ലാം അതിന്റെ ചില ചെറിയ സാമ്പിളുകളായിരിന്നു. പോലീസ് ലോക്കപ്പിൽ ഉരുട്ടി മർദിച്ചു കൊലപ്പെടുത്തിയ ഒരു രാജനെകുറച്ചു മാത്രമേ നമ്മൾക്ക് അറിയുകയുള്ളൂ. അതും ഒരച്ഛൻ നടത്തിയ ഒറ്റായാൾ യുദ്ധം കൊണ്ട്. എന്നാൽ എത്രയോ ആയിരക്കണക്കിന് അറിയപ്പെടാത്ത രാജന്മാർ പോലീസ് ലോക്കപ്പിലെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു എന്നതാണ് പൊലീസിൻറെ പഴയ കൊളോണിയൽ ഡി എൻ എ മാറിയില്ലതിന് തെളിവ്. ഇന്നും കേരളത്തിൽ ഉൾപ്പെടെ എൻകൗണ്ടർ കില്ലിംഗ് എന്ന പോലീസ് എക്സ്ട്രാ ജുഡീഷ്യൽ കില്ലിംഗ് എന്ന ക്രിമിനൽ കൊലപാതകങ്ങൾക്ക് വലിയ കുറവൊന്നും ജനാധിപത്യ ഇന്ത്യയിൽ സംഭവിക്കുന്നില്ല എന്നിടത്താണ് നമുക്ക് ഈ രാജ്യത്തിന് വേണ്ടി കരയുവാൻ തോന്നുന്നത്. 1984 ഡൽഹിയിൽ സിഖു കാർക്കെതിരെ കൂട്ടക്കൊല നടന്നപ്പോഴും 2002 ഇൽ അഹമ്മദബാദിൽ ആയിരക്കണക്കിന് മുസ്ലീങ്ങളെ വർഗീയ വിഷ ജീവികൾ ആക്രമിച്ചു വക വരുത്തിയപ്പോഴും 1992 ഇൽ ബാബറി മസ്ജിദ് തകർത്തപ്പോഴും ഒന്നും ചെയ്യാതെ ഭരണാധിപത്യത്തിൽ ഉള്ള മേലാള വർഗ്ഗത്തിന്റെ ആശ്രിതരായി നിന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഇന്ത്യൻ പോലീസിന്റെയും ഏറ്റവും നിഷ്ട്ടൂരവും നാണം കെട്ടതുമായ അധ്യായങ്ങളാണ്.
പോലീസ് റിഫോമിനെ കുറിച്ചും മറ്റും പല മാന്യന്മാരായ പോലീസ് അധികാരികളും വാ തോരാതെ സംസാരിക്കുമെങ്കിലും ഇപ്പോഴും സാധാരണ ജനങ്ങള്ക്ക് പോലീസ് എന്നാൽ പേടിയുടെയും ഭീഷണിയുടെയും അധികാര അഹങ്കാര ദാർഷ്ട്ട്യങ്ങളുടെയും നേർ രൂപങ്ങളാണ്. നാക്കെടുത്താൽ തന്തക്കു വിളിക്കുന്ന, 'മ ' യും 'പു ' യും 'കൂ 'വും 'താ ' യും ചേർത്തല്ലാതെ മലയാളം സംസാരിക്കാനറിയാത്ത പോലീസുകാർ ഇപ്പോഴും കേരളത്തിൽ നിരവധി ഉണ്ടെന്നുള്ളതാണ് കഷ്ട്ടം. ആക്ഷൻ ഹീറോ ബിജുവിനെ കണ്ടു കൈയ്യടിച്ചു സന്തോഷിക്കുന്നവരേറെയാണ് .
പക്ഷെ ഇതൊക്കെയാണെങ്കിലും ഒരു മാടമ്പി ഫ്യൂഡൽ ജനാധിപത്യ അവിയൽ ചേരുവയിൽ ഈ ഐ എ എസ്, ഐ പി എസ്സ് കാരെയൊക്കെ സ്നേഹ ബഹുമാനാദരങ്ങളോടെ സർക്കാർ യജമാന വർഗ്ഗമായി കാണുന്നവരാണ് ഒരുപാട്പേർ. കിങ്ങും കംമീഷണറും പോലുള്ള സിനിമ കണ്ടു അതിലേ മമ്മൂട്ടിയെ പോലുള്ള ഐ എ എസ് കാരും എന്ത് പറഞ്ഞാലും 'ഷിറ്റില്ലാതെ ' പറയാനറിയാത്ത സുരേഷ് ഗോപി കഥാ പാത്രങ്ങളെയുപോലെ സൂപ്പർ ഐ എ എസ് കാരേയും സൂപ്പർ കോപ്പുകളെയുമൊക്കെ കണ്ടു കണ്ടു ചെറുപ്പക്കാരിൽ ഒരുപാട് പേർ സിവിൽ സർവീസ് പരീക്ഷ വൃതത്തിന് പുറകെ പോകുന്നു. ഈ സൂപ്പർ കോപ്പ് ഇമേജ് സിനിമയിൽ തുടങ്ങി മാധ്യമങ്ങൾ ആഘോഷിച്ചു കിട്ടുന്ന ചെറുപ്പക്കാരെ സെലിബ്രിറ്റികളാക്കി വെടക്കാക്കുന്ന ഒരു പൈങ്കിളി അധികാര മാധ്യമ വ്യവഹാരം കേരളത്തിലുണ്ട്. അത് കൊണ്ട് തന്നെ ഈ മൂന്നക്ഷര അധികാര ചിഹ്നം കിട്ടിയാൽ അര്മാദിച്ചു അധികാര സന്തോഷത്തിൽ അഭിരമിക്കുന്ന കുറെ ആളുകളുണ്ട്. പത്രങ്ങളാണെങ്കിൽ ഈ കുഞ്ഞനും വലിയതയും ആയ സൂപ്പർ കോപ്പുകളുടെയും സൂപ്പർ ഐ എ എസ് കാരുടെയും ജാതകവും പിന്നെ കുടുംബ പുരാണവുമൊക്കെ കൊടുത്തു ഉദ്യാഗസ്ഥ സെലിബ്രിറ്റികളെ ഉടനടി നിർമ്മിക്കും . പക്ഷെ എന്തിലെങ്കിലും പെട്ട് പോയാൽ പിന്നെ അത് പോലെ തന്നെ അതേ പത്രക്കാർ ആക്രമിക്കും .എന്തായാലും അതിൽ ചിലർക്ക് ഒരു എട്ട് കൊല്ലങ്ങൾക്കം കണ്ടും അനുഭവിച്ചും കാര്യം മനസ്സിലാകും.
നല്ല പോസ്റ്റിങ് ഒക്കെ വേണമെങ്കിൽ ജനാധിപത്യത്തിന്റെ പേരിൽ ഭരണാധിപത്യവും പണാധിപത്യവും നടത്തുന്ന അതാത് കാലത്തേ കക്ഷി രാഷ്ട്രീയ നേതാക്കളുടെ കടാക്ഷം വേണമെന്ന്. അതിൽ തന്നെ പ്രായോഗിക അധികാര ത്വരയുള്ളവർ കാറ്റിന് അനുസരിച്ചു തൂറ്റും. അധികാരത്തിൽ ഉള്ള രാഷ്ട്രീയ മേലാളന്മാരുടെ കൊടിയുടെ നിറത്തിന് അനുസരിച്ചു പ്ളേറ്റ് മാറ്റും. കൊണ്ഗ്രെസ്സ് ഭരിക്കുമ്പോൾ കൊണ്ഗ്രെസ്സ് അനുഭാവികളും കമ്മ്യുണിസ്സ്റ്റ്കാർ വരുമ്പോൾ ലാൽ സലാമിന്റെ ആളുകളും ബി ജെ പി ആണെങ്കിൽ മോഡി സ്തുതിക്കാരുമൊക്കെ ആകുന്നവരാണ് ഉദ്യോഗത്തിൽ 'ശോഭിക്കുന്നത് '. അങ്ങനെ സ്മാർട്ടായി ശോഭിച്ചു ശോഭിച്ചു വളർന്ന് റിട്ടയർ ചെയ്ത് സൂപ്പർ കോപ്പ് ആകാൻ ശ്രമിക്കുന്നവരാണ് അധികാരത്തിന്റ പുതിയ താക്കോൽ സ്ഥാനങ്ങൾ നോക്കി വർഗീയ ഡെമോഗ്രാഫിയുടെ വക്ത്വാകുന്നത് .
ഇതിനോടൊപ്പം വായിക്കേണ്ട ഒന്നാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രയോഗ പ്രവർത്തനത്തിലെ വിരോധാഭാസം. ഒരു ഫ്യുഡൽ ജാതി മത സമൂഹത്തിന് മേലിൽ ചാർത്തിയ കൊട്ട് മാത്രമാണ് ഇന്ത്യൻ ജനാധിപത്യം. ചില പഴയ പട്ട മാന്യന്മാർ അടിയിൽ പൂണൂലും താഴെ പഴയ അണ്ടർ വെയറും മുണ്ടും ഷർട്ടും അതിന് മുകളിൽ ഒരു കോട്ടും ഇടുന്നത് പോലെ. ആ മുകളിക്കത്തെ കോട്ടാണ് ഇന്ത്യൻ ജനാധിപധ്യ പ്രയോഗം. വീട്ടിൽ ചെല്ലുമ്പോൾ കോട്ടും മുണ്ടും മാറ്റി ചീട്ടി തുണിയുടെ അണ്ടർ വെയറും പൂണൂലും ധരിക്കുന്ന പാരമ്പര്യ വാദികളാകുമവർ. അത് കൊണ്ടാണ് പൊതു മണ്ഡലത്തിൽ സെക്കുലർ ജനാധിപത്യ വാദികളാവർ പലരും വീട്ടിനകത്തു കയറിയാൽ പാരമ്പര്യ വാദികളും ജാതി സ്നേഹികളും അല്പം വർഗീയ വാദികളുമാകുന്നത്.
അത് പോലെ പരിണാമം സംഭവിക്കുന്ന ഒരു സ്പീഷിസ്സ് ആണ് കക്ഷി രാഷ്ട്രീയ നേതാക്കൾ. 'പാലം കടക്കുവോളം നാരായണ, നാരായണ ' എന്ന് വിളിക്കുന്നവർ പാലം കടന്നാൽ പിന്നെ 'കൂരായണ ' കൂരായണ ' എന്ന സ്ഥിതിയാണ്. ദോഷം പറയരുതല്ലോ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പും പിമ്പും ജനാധിപത്യ വിശ്വാസികളായ നേതാക്കൾ സെവന്റി എം എം ചിരിയുമായി ഇപ്പൊ എല്ലാം ശരിയാക്കി തരാം എന്ന വാഗ്ദാന തോരണങ്ങളുമായി ജനകീയരായി നിലത്തിറക്കി നിലത്തിറങ്ങി മണ്ണിലും പൊടിയിലും വെയിലിലും രാത്രീയും പകലും നമ്മളുടെ വോട്ടുകൾ വിനീതമായി ചോദിച്ചുകൊണ്ട് വരും. അത് കഴിഞ്ഞു സത്യ പ്രതിജ്ഞ കല്യാണം കഴിഞ്ഞു ഒരു ആറു മാസത്തെ ഹണിമൂൺ പീരിയഡ് കഴിഞ്ഞാൽ ജനാധിപത്യം ഭരണാധിപത്യമായി പരിണമിക്കും.
പിന്നെ കുറെ കഴിയുമ്പോൾ ഭരണാധിപത്യവും പണാധിപത്യവും തമ്മിൽ ബാന്ധവം തുടങ്ങി ശിങ്കിടി മുതലാളിമാരെയും കുടുംബത്തിലുള്ളവരെയും എല്ലാവിധത്തിലും പരിപോഷിപ്പിക്കും. ആ സമയങ്ങളിൽ പിന്നെ സെവെൻറ്റി എം എം ചിരി കാണാൻ ഫ്ലെക്സിലും പത്രത്തിലും ടി വി യിലും നോക്കിയാൽ മതി . ഇപ്പോൾ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മോഡി സാറാണ്. നമ്മുടെ പോക്കറ്റിൽ നിന്ന് പോയ വെറും അയ്യായിരം കോടി മാത്രമാണ് അദ്ദേഹം നീണ്ട നാലു കൊല്ലത്തിൽ ചെലവിട്ടത്. എന്തോരം നല്ല മനുഷ്യൻ
മോഡി സാർ അച്ഛാ ദിൻ പറഞ്ഞത് പോലെ ഇപ്പോൾ എല്ലാം ശരിയാക്കി തരാം എന്ന് തരാ തരം പോലെ പറഞ്ഞു വോട്ടു നേടി വിജയിച്ച വിജയൻ സാർ സത്യ പ്രതിജ്ഞ കല്യാണത്തിന് ശേഷം പറഞ്ഞു. മന്ത്രിമാരൊന്നും ഇനിയും അകമ്പടി വാഹനങ്ങൾ ഉപയോഗിക്കില്ല. ട്രാഫിക്ക് തടസ്സം ഉണ്ടാക്കില്ല. ആദ്യം തന്നെ ഒരു കാര്യം ശരിയായി എന്ന് സന്തോഷി ച്ചു. ഫേസ് ബുക്ക് ന്യായീകരണ ഫ്രാക്ഷൻ അന്ന് കയ്യടിച്ചു 'കണ്ടോ കണ്ടോ, ഞങ്ങളടെ മന്ത്രിമാർ ' എന്ന് കൈയടിച്ചു സ്തുതി ഗീതം പാടി.
കഴിഞ്ഞ മാസം കോഴിക്കോട്ട് കട്ട ട്രാഫിക് ബ്ലോക്ക്. കാര്യം തിരക്കി്യപ്പോൾ നമ്മുടെ പ്രിയങ്കരനായ മുഖ്യ മന്ത്രി സ്ഥലത്തുണ്ടെന്ന് അറിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ കീ കീ മുഴക്കി പൈലറ്റ് പോലീസ്. അതിന്റെ പിന്നാലെ പതിനാല് അകമ്പടി വാഹനങ്ങളും ഒരു ആംബുലൻസും എണ്ണി. അതിനിടയിൽ മിന്നായം പോലെ കേരള സ്റ്റേറ്റ് നമ്പർ 1 ഇന്നോവയും കണ്ടു ഇത് എല്ലാക്കാലത്തും സംഭവിക്കുന്നതാണ്. പാർട്ടി വ്യത്യാസമേന്യ അധികാര സന്നാഹങ്ങൾക്ക് അതിന്റെതായ ചിട്ടപ്പടി പ്രോട്ടോകാൾ ലോജിക്ക് എന്ന ശ്രേണീവൽക്കരണമുണ്ട് . ജനാധിപത്യത്തിൽ നിന്ന് ഭരണാധിപത്യത്തിലേക്കുള്ള ചുവട് മാറ്റം. പാർട്ടിയേതായാലും ഭരണം കിട്ടി ആറു മാസം കഴിയുമ്പോൾ ജനാധിപത്യം ഭരണാധിപത്യ -പണാധിപത്യ സന്നാഹ അഹങ്കാരങ്ങളുടെ അധികാര അകമ്പടി യാത്രയായി പരിണമിക്കുന്നതിനാലാണ് യഥാർത്ഥ ജനാധിപത്യ ഭരണം ഏട്ടിലെ പശു പുല്ലു തിന്നുന്നത് പോലെയാണ്.
അങ്ങനെയുള്ള ഭരണാധിപത്യക്കാരുടെ ഓഫീസുകൾ അധികാര അഹങ്കാരത്തിന്റെ അമ്പലങ്ങളാണ്. അവിടെ കേറി ഒരു റെയ്ഡ് നടത്തിയ സൂപ്പർ കോപ്പുകളെ അവർ വെറും കോപ്പുകളാക്കും. കാരണം മോഡി സാറാണെങ്കിലും വിജയൻ സാറാണെങ്കിലും ഏതു ഭരണാധിത്യ നേതാക്കളാണെങ്കിലും പോലീസിനെ ചൊല്ലും ചോറും കൊടുത്തു നിർത്തിയിരിക്കുന്നത് ജനങ്ങളെയും പ്രതി പക്ഷത്തേയും നിലക്ക് നിർത്താനാണ്.. വേണോങ്കിൽ അധികാരമില്ലാത്തവരുടെ ഓഫീസുകളിളിലോ അല്ലെങ്കിൽ പണി കൊടുക്കണ്ട ഓഫീസിലോ കയറിയാൽ അത് കർത്തവ്യ ബോധമുള്ള പോലീസ് . പക്ഷെ കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി ഭരണാധിപത്യ പാർട്ടിയുടേയോ അവരുടെ ഫൈനാൻസ്സിയേഴ്‌സായ ശിങ്കിടി മുതലാളിമാരേയോ ചൊറിഞ്ഞാൽ കളി കാര്യമാകും . ഏതു സി ബി ഐ ഡയറക്ക്‌റ്റർ ആണെങ്കിലും ഭരണത്തിലുള്ളവർ പണി കൊടുക്കും. അതിനെയാണ് ഭരണാധിപത്യ പോലീസിംഗ് എന്ന് പറയുന്നത്. അതാണ് ഇവിടെ കലാ കാലങ്ങളിലുള്ള ഭരണ അധികാര ആചാരം .
മറ്റ് എന്ത് ആചാരങ്ങളെ ചോദ്യം ചെയ്താലും അധികാര ആചാരങ്ങളെ ചോദ്യം ചെയ്താൽ ഏതു സൂപ്പർ കോപ്പും സ്രാവുകളോടൊപ്പം നീന്തി നീന്തി അവസാനം കരയിൽ പെട്ടുപോയ മീനിന്റെ ഗതിയാകും .
ജെ എസ് അടൂർ

കേരള സിൻഡ്രോം


മലയാളികൾ കേരളത്തെകുറിച്ച് ഊറ്റം കൊള്ളുന്നത് സ്വാഭാവികം . എന്നാൽ പലപ്പോഴും ഇത് എത്തി നിൽക്കുന്നത് രണ്ടുമൂന്നു വിശ്വാസങ്ങളിലാണ് " മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരള നമ്പർ 1 ആണ് ".നമ്മുടെ ഭരണം ഏറ്റവും മികച്ചത് . നമ്മുടെ ആരോഗ്യ രംഗവും വിദ്യാഭ്യാസവും നമ്പർ 1.പിന്നെ റോഡുകളുടെ അവസ്ഥ ബെസ്റ്റ് . സ്ത്രീകളുടെ ഏറ്റവും വലിയ സംഘടന നമ്മുടെ കുടുംബ ശ്രീ .കേരള പോലീസ് എന്തോരം നല്ല പൊലീസാണ് . പിന്നെ ഇവിടെ കൈക്കൂലികൾ പോലുമില്ല .എന്ത് മാത്രം വികസനവും മത സൗഹാർദ്ദവുമുള്ള നാട് .ഇതൊക്ക വിശ്വസിച്ചു പുളകം കൊണ്ട് ഹം കിസി സെ കം നഹി ഹൈ സിൻഡ്രോം ആയി സൊ കോൾഡ് 'ഗോഡ്സ് ഓൺ കൺട്രിയിൽ ' കേരള വികസനത്തിൽ ഊറ്റം കൊണ്ട് കഴിയാം .
ഏറ്റവും സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയിലും ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും കൂണ് പോലെ സ്വകാര്യ സ്കൂകുകളും ഉള്ളതിൽ സന്തോഷിക്കാം . ഇതൊക്കെയുണ്ടായിട്ടും കേരളത്തിന് വെളിയിലും വിദേശത്തും പഠിക്കാൻ നമ്മുടെ മക്കളും നമ്മുടെ നേതാക്കളുടെ മക്കളും പോകുന്നതെന്താണ് ? ചികത്സക്ക് നമ്മുടെ ഭരണത്തിലെ സാറന്മാർ കേരളത്തിന് വെളിയിലും വിദേശത്തും പോകുന്നതെന്താണ് ? ഗാർഹിക പീഡനങ്ങൾ കൂടന്നതെതെന്താണ് ? റോഡപകടങ്ങൾ കൂടുന്നെന്താണ് ? ആത്മഹത്യകൾ പെരുകുന്നതെന്താണ് ? അക്രമ രാഷ്ട്രീയം എന്താണ് കൂട്ടുന്നത് ? ഹർത്താലുകൾക്ക് നമ്മുടെ നാട് മുന്നിലായത് എന്ത് കൊണ്ട്? എങ്ങനെ എന്താണ് എന്താണ് എന്ന് ഒരു നൂറു ചോദ്യങ്ങൾ ചോദിക്കാം . അപ്പോഴും നമ്മൾക്ക് പറയാം നമ്മൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്പർ 1 ആണെന്ന് . വിശ്വസിക്കാം
ഹം കിസി സെ കം നഹി ഹൈ എന്ന് എന്ന്
നമ്മൾ മലയാളികൾ ആരാ മോന്മാര് !! ഏറ്റവും കൂടുതൽ മിടുക്കന്മാരും മിടുക്കികളും നമ്മൾ മലയാളികൾ അല്ലാതാരാ ? കേരളത്തിൽ ഒരുപാട് മിടുക്കന്മാർ ഉണ്ടായത് കൊണ്ടാണ് മണ്ടന്മാരായ ഒരുപാട് പേർക്ക് നാട് വിട്ടു ജോലി തേടി ഊരു തെണ്ടി പിന്നെ പ്രവാസികളാകേണ്ടി വന്നത് .പ്രവാസികളായപ്പോഴാണ് നമ്മെളെക്കാർ മിടുക്കന്മാരും മിടുക്കികളും ഈ ദുനിയാവിലുണ്ടെന്ന കാര്യം മനസ്സിലായത്

മാസ്ക്കുകളുള്ള മനുഷ്യർ

Js Adoor
മാസ്ക് ധരിച്ച മനുഷ്യരാണ് തെരുവ് നിറയെ. ഭക്ഷണം കഴിക്കുന്നിടത്തും ജോലി സ്ഥലത്തും മൂത്രമൊഴിക്കുവാൻ പോയ ടോയ്‌ലെറ്റിലും മാസ്ക് ധരിച്ച മനുഷ്യരെയാണ് ഇന്നലെ വന്നിറങ്ങിയപ്പോൾ മുതൽ ബാങ്കോക്കിൽ കണ്ടത്. മാസ്ക്ക് ധരിച്ച ആണുങ്ങളും പെണ്ണുങ്ങളും. സായ്പ്പിൻമാരും മദാമ്മമാരും. ചൈനക്കാരും, ഇന്ത്യക്കാരും. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാസ്‌ക്കുകളെയാണ് കാണുന്നത്. മനുഷ്യരെയല്ല.
പണ്ട് പതിനാറു കൊല്ലം മുമ്പ് ഞാൻ ബാങ്കോക്കിലേക്ക് താമസം മാറിയപ്പോൾ പ്ലെയിൻ കാലി. ഉള്ളവർ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു. അന്ന് പൂനയിലെ സുഹൃത്തുക്കൾ പറഞ്ഞു ഇപ്പോൾ യാത്ര ചെയ്യരുത്. അപകടകരമാണ്. അന്ന് വില്ലൻ 'sars' എന്ന പകർച്ച വ്യാധിയായിരുന്നു. ബാങ്കോക് നഗരത്തിലും ഹോങ്കോങ്ങിലോക്കെ അത് പടരുന്ന കാലം. മാസ്ക് വില്പനക്കാർക്ക് അന്ന് പൊടിപൂരം കച്ചവടമായിരുന്നു.
ഇന്നലെ ഇവിടെ വന്നപ്പോൾ തൊട്ടു ഒരുപാട് മാസ്ക്ക് കാരെ കണ്ടു. ഓഫിസിൽ ചെന്നപ്പോൾ അവിടേയും മാസ്ക്ക്കാരുടെ അയ്യറു കളി. കാര്യം തിരക്കിയപ്പോഴാണ് കഥയറിഞ്ഞത്. പത്രത്തിന്റെ തലകെട്ടും അത് തന്നെ. മറ്റു പല നഗരങ്ങളെയും പോലെ ബാങ്കോക്കിൽ അന്തരീക്ഷത്തിൽ മൂടാപ്പ്. അത് മലിനമാണ്. കുറെ എങ്ങു നിന്നോ കാറ്റു കൊണ്ട് വന്നു. കുറെ ഇവിടെ അനിസ്യൂതം നടക്കുന്ന കെട്ടിട മെട്രോ 'വികസനത്തിന്റെ ' പൊടി ആകാശത്തു കെട്ടികിടന്നു മലിന കാഠിന്യം കൂട്ടുന്നു. തല്ക്കാലം കെട്ടിടം പണിയും മെട്രോ നീട്ടലും എല്ലാം സർക്കാർ നിർത്തി വയ്ക്കാൻ കല്പിച്ചു.. വീട് ഓഫീസിന് തൊട്ട് അടുത്തതിനാൽ മൂന്ന് മിനിറ്റ് നടന്നാൽ മതി. നിരത്തിൽ ഇറങ്ങി നിരങ്ങാൻ നിവൃത്തിയില്ല. വൈകുന്നേരത്തെ പാർക്കിലേക്കുള്ള നടത്തത്തിന് അവധി. മാസ്ക്ക് ധരിക്കാതെ ജീവിക്കുവാനാണ് അന്നും ഇന്നും എന്നും ആഗ്രഹിക്കുന്നത്.
ചുരുക്കത്തിൽ ഇനി വരുന്ന കാലത്തു മാസ്‌ക് ഇല്ലാതെ മനുഷ്യന് ലോകത്തിലെ നഗരങ്ങളിൽ ജീവിക്കുവാനോക്കാത്ത അവസ്ഥയാണ്. വെൻഗ്യാർത്ഥത്തിലും വാച്യാർഥത്തിലും. മനുഷ്യൻ പ്രകൃതിയെ 'വികസിപ്പിച്ചു ' 'വികസിപ്പിച്ചു ' ഇനി വരുന്ന തലമുറയ്ക്ക് മാസ്ക്കില്ലാതെ ഈ ഭൂവാസം സാധ്യമോ എന്ന് ചോദിക്കേണ്ട കലി കാലം?
മാസ്ക്കില്ലാതെ ജീവിച്ചു ശീലിച്ച എനിക്ക് ജീവിതത്തിലും മുഖത്തും മാസ്ക്ക് വയ്ക്കാൻ ബുദ്ധിമുട്ടാണ്. അഥവാ നല്ലൊരു മാസ്ക് വാങ്ങാം എന്നു കരുതിയാലും സംഗതി സോൾഡ് ഔട്ടാണ്. മാസ്‌ക്കുകൾ ജീവിതത്തിലും മുഖത്തും ഏറുന്ന കഷ്ടകാലം......





ഇനിയും വരും കാലം കണ്ണട പോലെയാകും മാസ്ക്കുകൾ .ബാങ്കോക്ക് നഗരമാകെ പൊടിയുടെ മൂടാപ്പിൽ . ഇനി വരുന്ന കാലം മാസ്ക്കില്ലാതെ ജീവിക്കാൻ ആകാത്ത കലി കാലമാണെന്നു തോന്നും .അന്തരീക്ഷ മലിനീകരണം കൂടിയതിനാൽ അടുത്ത രണ്ടു ദിവസം സ്‌കൂളുകൾക്കവധി . അതുകൊണ്ട് എന്റെ ഓഫീസിൽ ഉള്ളവർക്ക് അടുത്ത രണ്ടു ദിവസം വേണമെങ്കിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുവാനുള്ള അപ്പ്രൂവൽ കൊടുത്തിട്ടാണ് ഇത് എഴുന്നത് .റോഡിലെല്ലാം മാസ്കിട്ട് വായും മൂക്കും മറച്ച മനുഷ്യർ മാത്രം . എന്റെ വീട് ഓഫീസിൽ നിന്നും മൂന്ന് മിനിറ്റ് നടത്തം മാത്രമുള്ളതിനാൽ ഇത് വരെ മാസ്ക് വച്ചില്ല . പക്ഷെ ഓഫീസ് -വീട് എന്നതായി ജീവിതം .വൈകിട്ടത്തെ നടത്തം ഒക്കെ സ്വാഹ .
ഇനി വരുന്നൊരു തലമുറക്ക് ....
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും

Life is often stranger than fiction ജോർജ് ഫെർണാണ്ടസിന്റെ കഥ

എന്റെ ബാല്യ കാല സുഹൃത്തു കെ ആർ മീര ജോർജ് ഫെര്ണാണ്ടസിനെ കുറിച്ച് എഴുതിയ കഥ അന്നേ വായിച്ചിരുന്നു . മീര തന്നെയാണ് ആ കഥയെകുറിച്ച് പറഞ്ഞത് എന്നാണ് ഓർമ്മ . ഇന്നും വീണ്ടും ആ കഥ വായിച്ചു .Life is often stranger than fiction എന്നത് ജോർജ് ഫെർണാണ്ടസിന്റെ കഥയിൽ അക്ഷരം പ്രതി ശരിയാണ് . മീര അത് തനതായ രീതിയിൽ മനോഹരമായി പറഞ്ഞു . The predicaments, dreams, delusions and fading memories of life .Thank you Meera DileepKr Meera.
About This Website
MALAYALAM.INDIANEXPRESS.COM
"കീഴടങ്ങാൻ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓർമയുണ്ട്. ഞാൻ വീർപ്പുമുട്ടലടക്കി നിശ്ശബ്ദയായി, പിന്നിലൊളിപ്...

കേരളത്തിലെ ആരോഗ്യരംഗം എവിടെയാണിപ്പോൾ ?

കേരളത്തിലെ ആരോഗ്യരംഗം എവിടെയാണിപ്പോൾ ? പിന്നെ കേരളത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ഇവിടെ കാല കാലങ്ങളായി ഭരിക്കുന്ന -ഭരിക്കുന്ന എല്ലാ സർക്കാർ സാറുമ്മാർക്കുമുള്ളതാണ് . കേരള വികസന ഗീതങ്ങൾക്ക് ഒരു മറു പുറമുണ്ടെന്ന് വല്ലപ്പോഴുമൊർമിക്കണം. ഇവിടുത്തെ ഗുണ ദോഷങ്ങൾക്കെല്ലാം ഇവിടെ വന്ന എല്ലാ സർക്കാരുകളും ജനങ്ങളും ഒരു പോലെ ഉത്തരവാദികളാണ്. അല്ലാതെ ഒരു സർക്കാർ മാത്രം പ്രത്യേകിച്ചൊരു കുന്തവും ഇവിടെ ചെയ്തിട്ടില്ല.Pramod Kumarപണ്ടേ നേരെ ചൊവ്വേ പറയാനുള്ളത് പറയുന്നയാലാണ്. എന്തായാലും ഹെൽത് പോളിസിയെക്കുറിച്ച് പ്രമോദിനെയും Joe Thomas നെ പ്പോലെ വര്ഷങ്ങളായി ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും അവസ്ഥകളെ കുറിച്ച് പഠിച്ച അധികം മലയാളികളില്ല . പബ്ലിക് ഹെൽത് പോളിസിയെക്കുറിച്ചു ശരിക്കും ഗ്രാഹ്യമുള്ള S S Lal നും കേരളത്തിന്റ ആരോഗ്യ രംഗം എവിടെ എത്തി നിൽക്കുന്നു എന്നതിൽ കാഴ്ചപ്പാടുള്ളയാളാണ് .
About This Website
INDIANEXPRESS.COM
There are multiple studies that show a very high share of household income -- particularly among the poor -- going to medical expenditure, which also leads to catastrophic expenses.

ആന ചന്തമുള്ള കേരളം


സത്യത്തിൽ ദൂരെ നിന്ന് നോക്കിയാൽ കേരളം മനോഹരമാണ്. ദൂര കാഴ്ച്ചയിൽ എല്ലാ രംഗങ്ങളിലും ആന ചന്തമുള്ള നാടാണ് നമ്മുടേത്. ഇത്രമാത്രം ഫോട്ടോജനിക്കായ ഒരു നാടും നാട്ടുകാരും കേരളത്തിലെപ്പോലെ വേറെ എവിടെങ്കിലും ഉണ്ടോയെന്നു സംശയമാണ്. ദൂരെ കാഴ്ചയിൽ ആരോഗ്യ കാര്യത്തിലും വിദ്യാഭ്യാസത്തിലും സ്ത്രീ വികസനത്തിലും, സാമ്പത്തിക വികസനത്തിലും എങ്ങും പച്ച പിടിച്ചു നിൽക്കുന്ന പ്രകൃതിയിലും ഗവർനൻസിലും മത സൗഹാർദത്തിലും നമ്മൾ ചന്തമുള്ളവരാണ്.
കഴിഞ്ഞ ചില ആഴ്ചകൾക്കു മുമ്പ് പൂനയിൽ നിന്നും കൊച്ചിക്ക് പറന്നിറങ്ങുന്നതിന് മുമ്പേ കേരളത്തിലെ പുഴകളെയും തീരങ്ങളെയും പച്ച ഭൂമിയിൽ തിങ്ങി നിറഞ്ഞ വീടുകളെയും റോഡിലോടുന്ന കാറുകളേയും ഞാൻ കണ്ണ് നിറയെ ആകാശ കാഴ്ചയിൽ കണ്ടു മനം നിറഞ്ഞു. ഇത്രമാത്രം ഞാൻ സ്നേഹിക്കുന്ന ഒരു നാടും നാട്ടുകാരും ലോകത്തു എവിടെയുമില്ല. കൊച്ചി എയർപൊട്ടിലെ മൂന്നാം ടെർമിനലിൽ നിരന്നു നിൽക്കുന്ന നെറ്റി പട്ടം കെട്ടിയ ഗജ വീരന്മാരുടെ ആന ചന്തത്തിൽ ആനന്ദം തോന്നി. അവിടുത്തെ സോളാർ വെട്ടത്തിൽ സന്തോഷിച്ചു. എന്നിട്ട് ഫോർട്ട് കൊച്ചിക്ക് നേരെ പോയി ആസ്പിൻ ഹാളിൽ ബിനാലെയുടെ ബഹുതല ഇൻസ്റ്റലേഷൻ കണ്ടു നമ്മുടെ കേരളവും ഒരു ഇൻസ്റ്റലേഷൻ കാഴ്ചയല്ലേ എന്ന് തോന്നി. അവിടെ നിന്ന് എറണാകുളം ഗ്രാന്റിൽ നിന്ന് ഗ്രാന്റായി ഡിന്നർ കഴിച്ചു തിരിയെ നെടുമ്പാശ്ശേരിയിലേക്കു പോകുമ്പോൾ ആനച്ചന്തമുള്ള കേരളത്ത വീണ്ടും അടുത്തു മനസ്സിന്റെ മൈക്രോസ്കോപ്പിലൂടെ നോക്കി. വേറൊരു കേരളമാണ് അപ്പോൾ കണ്ടത് .
അപ്പോൾ ഞാൻ കണ്ടത് ദൂരെ നിന്ന് നോക്കിയാൽ ചേതോഹരമായ കുമരകം കായലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങളാണ്. ആ കായലിൽ പൂരിതമായ പഴകിയ മനുഷ്യ അമേധ്യത്തിന്റെ വാട. കോഴിക്കോട് ബീച്ചിൽ വച്ച് അടിച്ച ഓപ്പൺ ഡ്രയിനേജിന്റെ ഗന്ധം. വയനാട് ചുരം കയറുമ്പോൾ മലകളും താഴ്വാരങ്ങളും ദൂര കാഴ്ചയിൽ മനോഹരം. വണ്ടി നിർത്തി താഴേക്ക് നോക്കിയപ്പോൾ ടൻ കണക്കിന് തള്ളിയ മാലിന്യ കൂമ്പാരങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ. അത് തന്നെയാണ് വാഗമണ്ണിലും ഗവിയിലും പൊൻ മൂടിയിലും കണ്ടത്. മലിനമായ പുഴകളും കായലുകളും മലകളും തീരങ്ങളും ചപ്പു ചവറുകൾ നിറഞ്ഞ തെരുവോരങ്ങളും എവിടെ നിന്നും മൂത്രമൊഴിക്കുന്ന ആണുങ്ങളും വഴിയിൽ കാർക്കിച്ചു തുപ്പുന്ന മനുഷ്യരും ഉള്ള കേരളം കണ്ടപ്പോൾ സിനിമയിൽ കണ്ട ഒരു ഇന്നസെന്റ് ഡയലോഗാണ് കേരളത്തോടെ ചോദിക്കണമെന്ന് തോന്നിയത് " എന്തിനാ നീ പഠിക്കുന്നത്? അതിന് ഉത്തരം വേണമെങ്കിൽ ബി എ ന്നോ. എം എം ന്നോ പറയാം. അപ്പോൾ വീണ്ടും വേറെ ഒരർത്ഥതലത്തിൽ ടിപ്പിക്കൽ ഇന്നസെന്റ് സ്റ്റൈലിൽ ' അതല്ലടാ, എന്തിനാ നീയിങ്ങനെ പഠിക്കുന്നേ എന്ന്? ". അതാണ് കേരള സമൂഹം സ്വയം ചോദിക്കണ്ട ചോദ്യം.
കേരളത്തിലെ വിദ്യാഭാസവും ആരോഗ്യവും സ്ത്രീ വികസനവുമെല്ലാം വൈറ്റൽ സ്റ്റാറ്റിറ്റിക്സിൽ ബഹുകേമം തന്നെയാണ്. പക്ഷെ അടുത്തു നിന്ന് നോക്കുമ്പോഴാണ് ' കാര്യോ വീര്യോം പമ്പരം പോലെ കോണകം കണ്ടാൽ ചാണോം പോലെ ' എന്റെ വല്യമ്മച്ചി പണ്ട് ചിലരെപ്പോലെ പറഞ്ഞത് ഓർമ്മ വരും. കേരള എം ജി യൂണിവേഴ്സിറ്റിയിൽ നിന്നൊക്കെ ഉന്നത ബിരുദമെടുത്തു ഉന്നതമായി പാസായ പല പിള്ളേർക്കും ഒരു പാരഗ്രാഫിൽ നല്ല ഇഗ്ളീഷോ മലയാളമോ എഴുതാനറിയാത്ത അവസ്ഥ. കഴിഞ്ഞ മാസം ഞാൻ ആറു സ്‌കൂളുകളിൽ പോയി പെരുവന്താനം എൽ പി സ്‌കൂളിൽ അഞ്ചു സാറുമാരും 25 കുട്ടികളും. മനോഹരമായി പെയിന്റടിച്ച കെട്ടിടം മുറ്റം നിറയെ പഴയ മേൽക്കൂര പൊളിച്ചിട്ട ഓടുകൾ. അവിടെ പഠിപ്പിക്കുന്ന സാറ്മാരുടെ മക്കൾ പോലും പ്രൈവറ്റ് സ്‌കൂളുകളിൽ പോകുന്നു. പെരുമേട്ടിൽ ഒരു സ്‌കൂളിന്റെ പുറകിൽ തുറന്നു കിടന്ന ക്ലാസ് റൂമിന് സൈഡിൽ ഉപയോഗിച്ച കൊണ്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. എന്റെ നാട്ടിലെ നൂറു, കൊല്ലം പഴക്കമുള്ള സ്‌കൂളിൽ ഞാൻ പഠിക്കുമ്പോൾ കുട്ടികൾ 258. കഴിഞ്ഞ ചില വര്ഷങ്ങളായി 50 പേർ. ഇപ്പോൾ എം എൽ എ ഫണ്ടിൽ നിന്ന് സ്‌കൂൾ ബസ്സൊക്കെ വാങ്ങി ഇനഗ്‌ളീഷ്‌ പഠനം ഒക്കെ തുടങ്ങിയപ്പോൾ അത് നൂറിൽപരമായി. എറണാകുളം ബി ടി എച്ചിൻറ് അടുത്തു മറൈൻ ഡ്രൈവ് റോഡിനടുത്തു ദളിത് -ആദിവാസി കുട്ടികൾക്കു പഠിക്കുവാൻ ഉള്ള ഒരു ഹോസ്ടലുണ്ട്. ഒരു ദിവസം മോണിങ് വാക്കിക്കിന് പോയപ്പോൾ അതിനകത്ത് കയറി നോക്കി. ആ പരമ ദയനീയത കണ്ട് ' ഇതാണോ പുരോഗമന കേരളം എന്ന് എന്നോട് തന്നെ ഞാൻ ചോദിച്ചു.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വരാന്തയിൽ കിടക്കുന്ന രോഗികളെ കണ്ടത് കഴിഞ്ഞ വർഷമാണ്. സ്ത്രീ വികസനത്തിലും ആരോഗ്യത്തിലും കണക്കു വിവരങ്ങളിൽ നാം മുന്നിൽ തന്നെ. കുടുംബ ശ്രീ ഇന്ത്യയിലെയും ലോകത്തിലെ തന്നെ വലിയ സംഘടനയാണ് എന്ന് നമ്മൾ അഭിമാനം കൊള്ളും. എന്നാൽ സ്ത്രീകൾക്കുനേരെ പുരുഷ അതിക്രമവും ചീത്തവിളിയും ഗർഹിക പീഡനങ്ങളും കാണണമെങ്കിൽ സ്റ്റാറ്റിറ്റിക്സിൽ നിന്ന് താഴെയിറങ്ങി സമൂഹത്തെ അടുത്തു നിന്ന് നോക്കണം. അങ്ങനെ മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാസ് റൂട്ടിൽ ഇടപെടുന്ന ഒരാളാണ് ഞാൻ.
കേരളത്തെ കുറിച്ച് ദൂര കാഴ്ചകൾ ഉള്ള എനിക്ക് കേരളത്തിന്റെ സമൂഹത്തിന്റെ ഉള്ളിന്റെ ഉള്ളിലെ കാഴ്ചകൾ മൈക്രോക
സ്‌കോപ്പിലൂടെ കാണുമ്പോഴാണ് നമ്മുടെ കിണറുകളിലും പുഴകളിലും പുളക്കുന്ന കോലിഫോമ് ബാക്ടീരിയകളുടെ കൂട്ടത്തെ കാണുന്നത്.
ചില വര്ഷങ്ങള്ക്കു മുമ്പിൽ തിരുവന്തപുരം ബൈപാസിലെ ടോൾ ബൂത്തിന് അടുത്തു വച്ച് ഓവർ ടേക് ചെയ്ത് ഒരു കാർ എന്റെ കാറിനെ തേമ്പിയിട്ട് സ്പീഡിൽ ഓടിച്ചു പോയി. തിരുവന്തപുരം ഡൊമസ്റ്റിക് ടെർമിനലിന് പോകുന്ന വഴി ഞങ്ങൾ കാറു ജനസൗഹൃദ പോലീസ് സ്റ്റേഷന്റെ മുന്നിൽ നിർത്തി. ഞാൻ അകത്തു കയറാൻ പോയപ്പോൾ ഒരു പോലീസ്കാരൻ എന്റെ ഡ്രൈവരിനോട് " എടാ തായോളി വണ്ടി എടുത്തു മാറ്റാടാ ". അത് കേട്ട ഞാൻ പോലീസ്കാരനോട് ചോദിച്ചു സാറെ മാന്യമായി സംസാരിച്ചു കൂടെ 'അത് ചോദിയ്ക്കാൻ നീയാരാടാ "മറുപടി പറയാതെ ഞാൻ അകത്തു പോയി. ഒരു കംപ്ലിൻറ് എഴുതി കൊടുത്തു എ സി പി യുടെ നമ്പർ വാങ്ങി സ്ഥലം വിടാൻ ഒരുങ്ങിയപ്പോൾ പഴയ പോലീസ്കാരൻ "സോറി സാർ ആളറിഞ്ഞില്ല . അബദ്ധം പറ്റിയതാണ്" ചോദിച്ചപ്പോൾ ബിജു പറഞ്ഞു. ' ബിജുവിനെ കൊണ്ട് ഊതിപ്പിച്ചു ' എന്നിട്ട് ചോദിച്ചു പുള്ളിയാരാണ് എന്ന് ' ബിജു പറഞ്ഞു അത് സാർ തിരുവഞ്ചൂർ സാറിനോടോ മുഖ്യ മന്ത്രിയോടോ ചോദിച്ചാൽ പറഞ്ഞു തരും '. അതാണ് കേരളത്തിലെ ഗവര്ണൻസിന്റ പ്രശനവും. പിടി പാടുള്ളവനെ പേടി. അല്ലാത്തവരോട് ' താ '' 'പൂ ' മൈ '" കൂ '. എല്ലാ തലത്തിലും ആ സമീപനത്തിൽ വലിയ മാറ്റമൊന്നും ഇല്ല.
തമിഴ് നാട്ടിൽ നിന്ന് ഒരാഴ്ച്ച പച്ചക്കറികളും കോഴിയും ആന്ത്രയിൽ നിന്ന് അരിയും ബംഗാളിൽ നിന്ന് തൊഴിലാളികളും, പ്രവാസികളിൽ നിന്ന് പണവും വന്നില്ലേൽ അറിയാം നമ്മുടെ വികസനം എവിടം വരെയുണ്ടെന്ന്. ഒരാഴ്ച്ച നിർത്താതെ മഴ പെയ്താൽ നമ്മുടെ കാര്യം എങ്ങനെയാണ് എന്ന് നമ്മളറിഞ്ഞത് ആഗസ്റ്റിലാണ് . ജോയി ആലുക്കാസും മലബാർ മാളും കല്യാൺ സിൽക്കും ലുലു മാളും, ലേക്ക് ഷോറും ,കിംസും ,അമൃതയുമൊന്നുമല്ല സാധാരണകാരായ ബഹു ഭൂരി പക്ഷം മലയാളികൾക്കും കേരളം എന്ന് തിരിച്ചറിയുക. അവരുടെ കയ്യിൽ ഉള്ള ചെറിയ സ്വർണ്ണ ആഭരങ്ങളും പണയത്തിലായിരിക്കും .ആശുപത്രി ചിലവിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് ബ്ലേഡ് പലിശയിൽ കടം വാങ്ങിയാണ് ഒരുപാട് പേർ പിടിച്ചു നിൽക്കുന്നത് . വീട്ടിൽ ഉള്ള ഒട്ടുമുക്കാൽ സാധനങ്ങളും ഇന്സ്ടാൽമെന്റിൽ മേടിക്കുന്നവർ .അങ്ങനെയുള്ളവർ കേരളത്തിൽ ഒരുപാടുണ്ടെന്ന് നമ്മൾ ഇടക്കിടക്ക് ഓർത്താൽ നല്ലത് .
കൂടുതൽ ഒന്നും പറയുന്നില്ല. കാരണം കേരളത്തിൽ ജീവിക്കുന്ന എല്ലാവരും എല്ലാ ദിവസവും വികസനത്തിന്റ വിരോധാഭാസങ്ങൾ അനുഭവിക്കുന്നവരാണ്. വെള്ളം വന്നു വിഴുങ്ങിയിട്ടും നമ്മൾ പഠിച്ചില്ല എന്നതാണ് രണ്ടു മാസത്തിനകം നമ്മൾ കേരളത്തിൽ കണ്ടത്
ദൂര കാഴ്ചയിലെ ആനച്ചന്തങ്ങൾ കണ്ട് ' Let us not get carried away'. ആരെങ്കിലും എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ' ഹം കിസി സെ കം നഹി ' എന്നോ ചോദിച്ചിട്ടോ ട്രോളിയിട്ടോ ഡിഫെൻസീവായിട്ടോ ഒരു കാര്യവുമില്ല. സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കാരണം കാല കാലങ്ങളിൽ വരുന്ന സർക്കാർ നമ്മുടെതാണ്. അത് നമ്മൾ തന്നെയാണ്.
Let us not be a complacent society.
Where are we going? Where are our public education and public health? Where is our women empowerment? Where is our legendary communal communal harmony? Where are our rivers? Where are our beaches? Where is our western ghats?
We need to ask hard questions to ourselves if we love this beloved land of ours. We need to work together to challenge and change it. We are responsible for the present and future of our people and land.
ജെ എസ് അടൂർ