കേരളത്തെ താറടിക്കാന്‍ ഒരു ഡല്‍ഹി-കേന്ദ്രീകൃത ലോബി അവരുടെ മീഡിയ ശിങ്കിടികളുമായി ശ്രമിക്കുന്നത് ഗൌരവമായി എടുക്കണ്ടാതാണ്. ഇതിനു പല രാഷ്ട്രീയ -സാമൂഹിക കാരണങ്ങള്‍ ഉണ്ട് . കേരള സമൂഹത്തില്‍ വളരെ കൃത്യമായ് ആസൂത്രണം ചെയ്ത അക്രമങ്ങള്‍ വിന്യസിച്ചു വര്‍ഗീയ ധൂവികരണം നടത്താന്‍ ഉള്ള ശ്രമങ്ങളെ ഇവിടെയുള്ള രണ്ടു പ്രധാന രാഷ്ട്രീയ പാര്‍ട്ടി മുന്നണികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടകരമാണ് .
കേരളത്തില്‍ അക്രമ-രഹിത രാഷ്ട്രീയത്തിനായി ഇവിടുത്തെ രണ്ടു മുന്നണികളും ഒരുമിച്ചു പ്രവര്‍ത്തിക്കണ്ടതുണ്ട് . ഇപ്പോള്‍ ഭരണത്തില്‍ ഉള്ള മുന്നണിയും സീ പി എമ്മും മന്സ്സിലാകണ്ടത് അവരുടെ പഴയ രാഷ്ട്രീയ അടവ് നയങ്ങളും പഴയ രീതിയില്‍ ഉള്ള അഗ്രെസ്സിവ് പൊളിറ്റിക്കല്‍ പോസിഷനിങ്ങും മാറുന്ന രാഷ്ട്രീയ കാലഘട്ടത്തില്‍ കാലഹരണ പെട്ടതാണ് എന്നതാണ് . കൊണ്ഗ്രെസ്സ് പാര്‍ട്ടിയും യു ഡി എഫും മനസ്സിലക്കണ്ടത് അവര്‍ ഗ്രൂപ്പ് കളിച്ചും പരസ്പരം പാരവച്ചും പഴയ കൊണ്ഗ്രെസ്സു രാഷ്ട്രീയം കളിച്ചാല്‍ സ്വന്തം കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോകുന്നതറിയില്ല. ബി ജെ പി യുടെ ശ്രമം പ്രധാന പ്രതിപക്ഷ ഇടം പിടിച്ചെടുക്കാനാണ്
പഴയ പടിയില്ലുള്ള എല്‍ ഡി എഫ് - യു ഡി എഫ് ദ്വിന്ദ രാഷ്ട്രീയ കാലാവസ്ഥ കേരളത്തില്‍ മാറുകയാണെന്ന് തിരിച്ചറിയുക. 1980 കളില്‍ ഉരുത്തിരിഞ്ഞ ഈ ദ്വന്ദ-രാഷ്ട്രീയ സംവിധാനത്തിന്‍റെ എക്സ്പിയറി ഡേറ്റ് ആയിരിക്കുകയാണ്. കാരണം കേരളത്തിലെ രാഷ്ട്രീയ സാമുഹിക-സാമ്പത്തിക കാലാവസ്ഥ പാടെ മാറിയിരിക്കുകയാണ് . ഇന്ത്യയിലെ രാഷ്ട്രീയ -സാമൂഹിക കാലാവസ്ഥയും മാറുകയാണ്. കൊണ്ഗ്രെസ്സു പാര്‍ട്ടി വലിയ ആന്തരിക പ്രതി സന്ധിയില്‍ ആണ് . ഗ്രൂപ്പു രാഷ്ട്രീയവും ആദര്‍ശം നഷ്ട്ടപെട്ട അവനവിസ-അവസര വാദ ശിങ്കിടി രാഷ്ട്രീയവും ആ പാര്‍ട്ടിയെ അടിസ്ഥാന തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും തളര്‍ത്തി .
സീ പി എം വലിയ ഒരു ആന്തരിക പ്രത്യയ ശാസ്ത്ര പ്രതി സന്ധിയെ നേരിടുകയാണ് . അതിന്ന്‍റെ പഴയ ലെനിനിസ്ട്ടു കേന്ദ്രീകൃത -കേഡര്‍ ഹാര്‍ഡ് വെയര്‍ പുതിയ കാലത്തേ രാഷ്ട്രീയ -സാമൂഹിക സോഫ്റ്റ് വെയറിനു ഉതകിയതല്ല. കേരളത്തെ പോലെയുള്ള മദ്ധ്യ വര്‍ഗ സമൂഹത്തില്‍ പഴയ അക്രമ രാഷ്ട്രീയ ഫ്രൈം വര്‍ക്ക് ഫലിക്കുകയില്ല . വര്‍ഗീയ രാഷ്ട്രീയം വളര്‍ന്നു വരുന്നിടത്ത് പഴയ 'വര്‍ഗ രാഷ്ട്രീയം' വിലപോകില്ല. ഇന്നത്തെ സീ പീ എം ഇന്ടെ കേന്ദ്ര നേതാക്കള്‍ക്കു ഏത്ര ദേശീയ പ്രസ്കതിയുണ്ട് ? ഇപ്പോഴത്തെ കേരള നേതാക്കള്‍ക്ക് അവരവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ അജണ്ടകള്‍ക്ക് അപ്പുറം എന്ത് മാത്രം വിഷന്‍ ഉണ്ട് ? പിണറായി വിജയന് ശേഷം കേരളത്തിലെ സീ പി എമ്മിന്‍റെ ഭാവി എങ്ങോട്ടായിരിക്കും ? സീ പി ഐയ്യുക്കും ഇതു പോലുള്ള പ്രതി സന്ധിയുണ്ട് .
ഇന്ന് കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും അവരവരുടെ പാര്‍ട്ടികളുടെ 2030 ഇലെ അവസ്ഥയെ കുറിച്ച് എത്രമാത്രം ധാരണയുണ്ട്? . അവരവര്‍ക്ക് എങ്ങനെയെങ്കിലും ഭരണം കിട്ടുക എന്ന അജണ്ടക്കപ്പുറം കേരള സമൂഹവും രാഷ്ട്രീയവും അടുത്ത പതിനഞ്ചു കൊല്ലങ്ങളില്‍ നേരിടാന്‍ പോകുന്ന രാഷ്ട്രീയ സാമൂഹിക -സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും എന്ത് മാത്രം ധാരണയും വിഷനും ഉണ്ട് ?
സീ പീ എമ്മും , കൊണ്ഗ്രെസ്സും , സീ പി ഐയ്യും , മുസ്ലീം ലീഗും വ്യത്യ്സതങ്ങളായ പ്രതി സന്ധികളെ നേരിടുകയാണ് . കേരള കൊന്ഗ്രെസ്സും മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും കേരള രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യകഷമാകും . ബീ ജെ പി യുടെ അമിത് ഷാ മോഡല്‍ രാഷ്ട്രീയം കേരളത്തിലെ വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചാലും അക്രമ രാഷ്ട്രീയത്തിലൂടെ ധ്രുവീകരണം ഉണ്ടാക്കിയാലും വടക്കെ ഇന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിലപ്പോകില്ല. കേരളത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികളും ഫോര്മെഷന്സും അടുത്ത അഞ്ചു -പത്തു കൊല്ലങ്ങളില്‍ ഉരുത്തിരിയാന്‍ സാധ്യത ഉണ്ട് .
No comments:
Post a Comment