Js Adoor
എന്നറിയപ്പെടുന്ന ജോൺസാമുവൽ എന്ന ഞങ്ങളുടെ ജോൺ സാറിനെ കേരളത്തിന്റെ സാമൂഹിക, വികസന മണ്ഡലത്തിൽ ക്യത്യമായി പ്രയോജനപ്പെടുത്താൻ നാം ശ്രമിക്കണം. കഴിഞ്ഞ വർഷം ഒരു സെമിനാറിൽ പങ്കെടുക്കാൻ വേണ്ടി കോഴിക്കോട്ടെത്തിയ അദ്ദേഹം സൗത്ത് ബീച്ചിൽ നടക്കാനിറങ്ങിയപ്പോൾ അവിടെ മാലിന്യ കൂമ്പാരം ശ്രദ്ധിക്കുകയും കൂടെയുണ്ടായിരുന്ന എന്നോടും K V Subramanian
, Janardhanan Pt
എന്നിവരോടും ചാക്കും ചൂലും സംഘടിപ്പിക്കാനാവശ്യപ്പെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശുചീകരിക്കുകയും ചെയ്തു. വെറുതെ പറഞ്ഞ് പോവുകയല്ല ചെയ്ത് കാണിക്കുകയാണന്ന് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിൽ ഉന്നത സ്ഥാനീയനായ ഒരു വ്യക്തി കോഴിക്കോട് ബീച്ചിലിറങ്ങി മാലിന്യം നീക്കുന്നതിന് നേതൃത്വം കൊടുത്തതന്ന് ടിവി ചാനലുകളിലും പത്രങ്ങളിലും വലിയ വാർത്തയാവുകയും അത് നാട്ടിലാകെ ചർച്ചയാവുകയും വിവിധ സംഘടന നേതാക്കൾ പിന്നീട് ഏറ്റെടുക്കുകയും ചെയ്തു.
അന്താരാഷ്ട്ര രംഗത്ത് തന്നെ നയരൂപീകരണ രംഗത്തും സാമൂഹ്യ സ്ഥാപനങ്ങളുടെ നിർമിതിയിലും ഇത്രയേറെ വൈദഗ്ദ്യമുള്ള മറ്റൊരു മലയാളി വേറെയുണ്ടെന്ന് തോന്നുന്നില്ല. വാക്കിലും പ്രവൃത്തിയിലും ഒരുപോലെ സത്യസന്ധത പുലർത്തുന്ന അദ്ധേഹത്തെ പോലുള്ളവരെ നമ്മുടെ നാടിന്റെ നേതൃത്വത്തിൽ ഇന്നനിവാര്യമാണെന്ന് തോന്നുന്നു.
കഴിഞ്ഞ പ്രളയകാലത്ത് മധ്യകേരളത്തിൽ മാത്രം ഇരുപത് കോടിയിലധികം രൂപയുടെ ആശ്വാസ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. പതിനായിരക്കണക്കിന് വീടുകളിലാണന്ന് ഭക്ഷ്യ സാധനങ്ങളും അടുക്കള ഉപകരണങ്ങളും സ്കൂൾ സ്റ്റേഷനറികളുമടക്കമുള്ള കിറ്റുകൾ വിതരണം ചെയ്തത്. എറണാകുളത്തും ഇടുക്കിയിലും ആലപ്പുഴയിലും സ്കൂളുകളുടെ പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു.
ലോകത്തെ വിവിധ രാജ്യങ്ങളുടെ ഭരണാധിപന്മാരടക്കമുള്ളവരോടും കേരളത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എന്നെ പോലുള്ളവരോടും ഒരുപോലെ ദിനേന എന്നോണം ബന്ധപ്പെടുകയും മൂല്യവത്തായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന അദ്ദേഹം കേരളത്തിന് വലിയ ഒരു അസറ്റാണെന്ന കാര്യത്തിൽ തർക്കമില്ല.
കോട്ടും സൂട്ടുമണിഞ്ഞ് ലോകോത്തര ഉഛകോടി പോലുള്ളവയിൽ പങ്കെടുക്കുകയും നേതൃപരമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നതോടൊപ്പം കൈലി മടക്കിക്കുത്തി കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ കാരുണ്യ പ്രവർത്തനത്തിനും ബോധവൽക്കരണ പരിപാടികളിലും സജീവമായ സാന്നിദ്ധ്യമാവാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നതാണ് മറ്റുള്ളവരിൽ നിന്ന് അദ്ധേഹത്തെ വ്യത്യസ്തനാക്കുന്നത്.
ആസിഫ് കുന്നത്ത്
No comments:
Post a Comment