ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്ത് കൊണ്ടു?
ഇന്നു യഥാർത്ഥത്തിൽ നടന്നത് ഒരു സോഷ്യൽ കൺഫെർമിസ്റ്റ് സാമൂഹിക -രാഷ്ട്രീയ പരീക്ഷണമാണ്.
അതിന്റെ പ്രസക്തി അതിനോട് വിയോജിച്ചവരും യോജിച്ചവരും അതിൽ പങ്കെടുത്തുവന്നതാണ്.
എന്തൊക്ക വാദിച്ചാലും ജനത കർഫ്യുവിൽ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ആളുകൾ പങ്കെടുത്തു. അതിന് പ്രധാന കാരണം സോഷ്യൽ കൺഫമിസമാണ്. പലരും അവരവരുടെ ലോജിക് പറയുമെങ്കിലും യഥാർത്ഥത്തിൽ അധികാര ലോജിക്കിന്റെ പരിധിയിലാണ് പല സാമൂഹിക മനഃശാസ്ത്രവും വർത്തിക്കുന്നത്.
ഇപ്പോൾ അഞ്ചു മണിക്ക് ഈ കേരളത്തിൽ ഒരുപാടു പേർ കൈയ്യടിക്കുന്നതും പള്ളികളിൽ മണി അടിക്കുന്നതും പാത്രങ്ങളിൽ അടിക്കുന്നതും കേട്ടു.
അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്. അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്.
കാരണം കേരള സർക്കാരും കേന്ദ്ര സർക്കാരും എല്ലാ സർക്കാരുകളും നിലനിൽക്കുത് അധികാരത്തിന്റെ ലോജിക്കിലാണ്. അധികാര പ്രയോഗം ഏറ്റവും കൂടുതൽ നടക്കുന്നത് സമവായ രാഷ്ട്രീയ യുക്തിയിലൂടെയാണ്.
സർക്കാർ അധികാരം ഉപയോഗിക്കുന്നത് അവരവരുടെ സുരക്ഷിതത്തിനും പരി രക്ഷക്കും നല്ലതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കൂടിയാണ്.
അതു പലപ്പോഴും ' സ്നേഹപൂർവ്വം' മേരെ പ്യാരേ ദേശ വാസിയോം എന്നുള്ള അഭ്യർത്ഥന
യിലൂടെയാണ്. ഉദാഹരണത്തിന് കേരളത്തിലെ പോലീസ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുശ്ചത്തിൽ വന്നു വളരെ സ്നേഹപൂർവ്വം പറഞ്ഞു എല്ലാവരും അഞ്ചു മണിക്കത്തേ കൈയ്യടിയിൽ പങ്കെടുക്കണമെന്ന്. ഫ്ളാറ്റിലെ ഫ്ലോർ മാനേജർ എല്ലാം വീട്ടിലും അറിയിച്ചു. അല്ലാതെ അയൽ പ്രദേശങ്ങളിle വീടുകളിലും ആളുകൾ കൈയ്യടിച്ചു. അവിടെ ഞാൻ കൈയ്യടിച്ചോ എന്നത് വിഷയമല്ല. അതു സോഷ്യൽ കോൺഫെമിസമായി എന്നതാണ് വിഷയം
കൈയ്യടിച്ചത് കൊണ്ടു പ്രത്യേകിച്ച് ഒരു കുന്തവും സംഭവിക്കില്ല. എന്നാൽ ആ കൈയ്യടി. വെറും കൈയ്യടി അല്ല. ഭരണകൂടം സോഷ്യൽ പ്രക്ഷറീലൂടെ എല്ലാവരെയും വരുതിയിൽ നിർത്തി കാന്ഫെമിസ്റ്റ് ആക്കുകയാണ്. അതു നടക്കുന്നു എന്നുറപ്പ് വരുത്തുന്നത് ഒരു ടെസ്റ്റ് ഡോസാണ്
ഇതു പ്രത്യക്ഷത്തിൽ ഒരു ഫോഴ്സും ചെയ്യാതെയുള്ള ഒരൊറ്റ കമ്മ്യുണിക്കേറ്റിവ് ആക്ഷനിൽ കൂടി ചെയ്യുന്ന ഏർപ്പാട് ആണ്. അരമണിക്കൂർ പ്രസംഗം വാചക കസർത്തല്ല എന്നു പറഞ്ഞത് അതു കൊണ്ടാണ്.
അതിന് ലിംഗുസ്റ്റിക്സിൽ ' സ്പീച് ആക്ഷൻ / സ്‌പീച് ആക്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്. ഒരാൾ ഒരു കെട്ടിടം ഉൽഘാടനം ചെയ്യുന്നു എന്ന് പറഞ്ഞാൽ അതു 'സ്പീച് ആക്റ്റാണ് ' ആണ്.
ഇതിൽ മൂന്നു കാര്യങ്ങളുണ്ട്.
1)കോണ്സെന്സ് ബിൽഡിങ് : ഭൂരിപക്ഷം പങ്കെടുക്കുന്നു എന്നതിൽ നിന്ന് മാറി നിൽക്കാൻ സോഷ്യൽ പ്രെഷർ കൊണ്ടു സാധിക്കില്ല.
ഉദാഹരണത്തിന് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം പാടുമ്പോൾ എല്ലാവരും എണീറ്റ് നിൽകുമ്പോൾ അതിനോട് യോജിപ്പില്ലാത്തവർ പോലും എണീറ്റ് നിൽക്കും.
2) സോഷ്യൽ കൺഫേമിസം.
ഒന്നാമത് സോഷ്യൽ പ്രെഷർ എങ്കിൽ രണ്ടാമത്തത് അധികാരമുള്ളവരുടെ വരുതിയിൽ നിൽക്കാൻ സാമൂഹികമായി ശീലിക്കുന്നയൊന്നാണ്. ശീലിപ്പിക്കുന്നതാണ്
3).അധികാരത്തിന്റെ സാധുതവൽക്കരണം. ഇങ്ങനെ സ്വമേധയോ ഉൾഭയം കൊണ്ടോ എല്ലാവരും ഒരു കാര്യം ചെയ്യുമ്പോൾ അധികാരത്തിന്റെ സാധുതയെയും അധികാരികളെയും അംഗീകരിച്ചു. ജീവിക്കുന്നു എന്നതാണ്.
അൻറ്റൊണിയോ ഗ്രാംഷി ഹെഗമണി (hegemony )എന്നത് കൊണ്ടു ഉദ്ദേശിച്ചത് എങ്ങനെ അധികാരം consensus ഉം coercion എന്നിവ ചേർത്ത് ജനങ്ങളെ വരുതിയിൽ നിർത്തുന്നുവെന്നാണ്.
പ്രതി സന്ധി കാലഘട്ടത്തിൽ ജനങ്ങൾക്ക് മാർക്കറ്റിനെക്കാൾ വിശ്വാസം(സ്റ്റേറ്റ് ) ഭരണകൂടത്തോടാണ്. അത് ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങൾക്ക് പ്രതിസന്ധി സാധൂകരണം നൽകുന്നു.
ഇന്ന് നടന്നത് ഏതാണ്ട് 130 കോടി ജനങ്ങളെ കോവിഡ് വൈറസ് ' യുദ്ധ സമാനമായ ' അവസ്ഥയാണ് എന്ന് ബോധ്യപ്പെടുത്തിയതിനോടൊപ്പം സോഷ്യൽ കോൺസെൻസസും കോൺഫെമിസവും ഉറപ്പിച്ചു ഭരണകൂടവും ഭരിക്കുന്നവരും അവരുടെ സ്പെഷ്യൽ പ്രതി സന്ധി ലെജിറ്റി മസി (crisis legitimacy ) ഉപയോഗിച്ചു ആളുകൾ എല്ലാം വരുതിയാലാണ് എന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്തത്.
അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്. അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി /ആശ്രിതർ ആഘോഷിക്കും.
അതിനു ചർച്ചകളോടോ വിയോജിപ്പുകളോട് പ്രശ്നമില്ല. പക്ഷെ 'കോമൺ സെൻസ് ' എന്ന സാമൂഹ്യമനശാസ്ത്രത്തിനു അനുസരിച്ചു പോകാൻ നിർബന്ധിതരാകും. അതു ഇമ്മാനുവൽ കാൻട് പറഞ്ഞത് പോലെയുള്ള രാഷ്ട്രീയ അധികാര പ്രയോഗത്തിന്റ അവസ്ഥയാണ് " Argue as much as you want and about what you want, but obey!"
അതു ടോക്കണിസം അല്ല. അതു സിംബോളിക് രാഷ്ട്രീയ പ്രയോഗമാണ്
അല്ലാതെ വെറുതെ കൈയ്യടിപ്പിച്ചതല്ല
The most dangerous ideas are not those that challenge the status quo. The most dangerous ideas are those so embedded in the status quo, so wrapped in a cloud of inevitability, that we forget they are ideas at all.
"The challenge of modernity is to live without illusions and without becoming disillusioned." Antonio Gramsci
ജെ എസ് അടൂർ.
https://www.marunadanmalayali.com/opinion/response/js-adoor-writes-180951?fbclid=IwAR3t9__UeQ4JIMxyP85760Mo9tBW1Qmg-4r7aTV2zna9KPIdt9VsmpkzWio

No comments:
Post a Comment