അധികാരത്തിന്റെ ആനപ്പുറങ്ങൾ :
ദി ഗ്രെറ്റ് ഇന്ത്യൻ ബ്യുറോക്രസി .
ഒരു മേശപ്പുറത്തു കയറി ഇരുന്നിട്ട് മേശ തള്ളിനീക്കുവാൻ ശ്രമിക്കുന്നത് പോലെയാണ് ഒരു സിസ്റ്റത്തിൽ കയറിഇരുന്നു ആ സിസ്റ്റം മാറ്റുവാൻ ശ്രമിക്കുന്നത് . ബ്യുറോക്രസി ഒരു സിസ്റ്റമാണ് .പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രാൻസിലാണ് ബ്യുറോക്രസി എന്ന പദം ഉപയോഗിച്ചത് . ബ്യുറോ എന്ന് ഫ്രഞ്ചിൽ മേശ ,ഡെസ്ക് എന്നൊക്കെയാണ് അർത്ഥങ്ങൾ .ക്രസി എന്നാൽ ഭരണ അധികാരം .ചുരുക്കത്തിൽ ബ്യുറോക്രസി മേശ -ഫയൽ അധികാര വ്യവസ്ഥയാണ് .മേശപ്പുറത്തു വച്ചുള്ള എഴുത്തുകുത്തുകളാണ് ഈ വ്യവസ്ഥയെ റിക്കാർഡ് ബേസ്ഡ് അല്ലെങ്കിൽ എഴുത്തു തെളിവിൽ (writen orders / records and evidence )ഉള്ള വ്യക്തികൾക്കതീതമായ വ്യവസ്ഥയാക്കിയത് .അതിന്റെ ആധാര ശില ഫയൽ രാജാണ് . അത് ഫയലിൽ തുടങ്ങുന്നു ഫയലിൽ അവസാനിക്കുന്നു . ഫയലിന്റെ മാർജിനുള്ള നോട്ടിലും കീഴിലെ അപ്പ്രൂവൽ ഒപ്പിലുമാണ് ഭരണ അധികാര വിനിമയം . അതിന്റ ബേസിസ് ചെക്സ് ആൻഡ് ബാലൻസ് ഓഫ് പവർ എന്ന സൂത്രമാണ് .Because it is the system which is expected deliver beyond an individual . Individuals derive power within the system and beyond the system they are simply ordinary men and women . It is the system that functions and those in the system is as good or bad as the system , though certain individuals can make a difference by making the best out of the system through innovations and imaginations .
ബ്യുറോക്രസി യുക്തിക്ക് അനുസരിച്ചു ഒരു റാഷണൾ നിയമാനുസൃത വെർട്ടിക്കൽ ഭരണ മാനേജ്‌മെന്റ് വ്യവസ്ഥയാണ് . എവിടെയൊക്കെ ആയുധബലമുപയോഗിച്ചുള്ള അധികാര ഭരണ വ്യവസ്ഥയുണ്ടായിരുന്നോ അവിടെയെല്ലാം ഭരണ വിന്യാസ വിനിമയ വ്യവസ്ഥയും ഉണ്ടായിരുന്നു . ഈ വ്യവസ്ഥകൊണ്ടാണ് ഭരണകൂടം ജനങ്ങളെ ഭയപ്പെടുത്തി വരുതിയിൽ നിർത്തുന്നതും കരുതലും കൈത്താങ്ങും സുരക്ഷയും നൽകി അവരുടെ അംഗീകാരം പിടിച്ചു പറ്റി നികുതി പിരിക്കുന്നതും ..ചുരുക്കത്തിൽ ഒരു കേന്ദ്രീകൃത അധികാര വ്യവസ്ഥക്ക് നികുതിയായും അല്ലാതയും കാശു വിരട്ടിയും അല്ലാതെയും collect ചെയ്തു കൊടുക്കുന്ന പണിയാണ് കലക്റ്റർ എന്ന കൊളോണിയൽ ജില്ലാ സർക്കാർ പിരിവുകാരൻ ചെയ്തത് . ആ കൊളോണിയൽ പദമാണ് ഇപ്പോഴും ജില്ല കലക്റ്റർ എന്ന സർക്കാർ അധികാര ഭരണ സ്ഥാനത്തിന് . കരം പിരിവും പിന്നെ പോലീസ് മുറയും ജില്ലാ ജഡ്ജി എന്നത് ആണ് അധികാര ഭരണ വ്യവസ്ഥയുടെ നോഡൽ പോയിന്റ് .
നികുതി എന്ന് പറയുന്നത് പഴയ കാലത്തേ പ്രൊട്ടക്ഷൻ മണിയാണ് .ആയുധ ബലവും അത് ഉപയോഗിച്ചു ഭയപ്പെടുത്തി അധികാര വിനിമയവും ചെയ്യുന്നവർക്ക് പണ്ടേ കൊടുത്തിരുന്ന ഹഫ്ത്ത . ഇത് ചൈനയിൽ തുടങ്ങി പിന്നെ റോമിലും ഓട്ടോമൻ സാമ്രാജ്യം മുഗൾ സാമ്രാജ്യം എന്നിടത്തെല്ലാം ഉണ്ടായിരുന്നു . പേർഷ്യൻ സിസ്റ്റമാണ് മാറ്റങ്ങൾ വരുത്തി മുഗൾ അധികാര ഭരണ വ്യവസ്ഥയാക്കിയത് .അങ്ങനെയാണ് തഹ്‌സിലിന്റെ.ഭരണ ചുമതലയുള്ളവരെ തഹസീൽദാർ എന്ന് ഇപ്പോഴും വിളിക്കുന്നത് .
ബ്യുറോക്രസി എന്ന പദം ഇഗ്ളീഷിൽ ഉപയോഗിച്ചു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ, 1818 ഇൽ ഇറങ്ങിയ ഒരു നോവലിലാണ് .ഐറിഷ് നോവലിസ്റ്റായ ലേഡി മോർഗൻ എഴുതിയ ഫ്ലോറെൻസ് മക്കാർത്തി എന്ന നോവലിൽ ഫ്രഞ്ച് അവസ്ഥയിൽ ബ്യുറോക്രസി എങ്ങനെ അടിച്ചമർത്തലിന്റെ ഉപകാരണമാകും എന്ന് പറഞ്ഞിട്ടുണ്ട് .bureaucratic tyranny എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് . ജോൺ മില്ലും കാൾ മാക്സ് ഒക്കെ അധികാര ഭരണ വ്യവസ്‌ഥയെ വിമർശന വിധേയമാക്കിയെങ്കിലും ആധുനിക പൊതു ഭരണ വ്യവസ്ഥ എന്നുള്ള രീതിയിൽ ഏതാണ്ട് 1860 കൾ മുതൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വളർന്നു വന്നു .1887 ൽ വൂഡ്രോ വിത്സൺ (പിന്നീട് അമേരിക്കൻ പ്രസിഡണ്ട് ) എഴുതിയ The Study of Administration എന്നത് ബ്യുറോക്രസി പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന ആധുനിക ഭരണ മാനേജ്‌മെന്റിനെ കുറിച്ചുള്ള ആദ്യ പഠനമാണ് എന്ന് പറയാം . പിന്നീട ജർമ്മൻ സാമൂഹിക ചിന്തകൻ 1922 ഇൽ എഴുതിയ ബ്യുറോക്രസി എന്ന പ്രശസ്ത പ്രബന്ധമാണ് ഇപ്പോഴത്തെ ആധുനിക ബ്യുറോക്രസിയെ ആധുനിക റാഷനൽലീഗൽ സിസ്റ്റം എന്ന തിയറിട്ടിക്കൽ ബേസ് പബ്ലിക് അഡ്മിനിസ്ട്രേഷന് നൽകുന്നത് .ഈ വിഷയത്തിൽ താല്പര്യം ഉള്ളവരെല്ലാം വായിക്കണ്ട പുസ്തകമാണ് മാക്സ് വെബറിന്റെ Economy and Society എന്ന പുസ്തകം . അതിൽ വിവിധ തരം അധികാര ഭരണ വ്യവസ്ഥകളെകുറിച്ച് പ്രതിപാദിക്കുന്നുണ്ട് .
പഴയ ബ്രിട്ടീഷ് ഇമ്പിരിയൽ സർവീസിന്റെ സ്ഥാനത്തു കുറച്ചു ഇൻഡ്യാനൈസ് ചെയ്‌ത ഇന്ത്യൻ സിവിൽ സർവീസ് ഉണ്ടായത വാറൻ ഹേസ്റ്റിംഗിന്റെ സമയം മുതലാണ് . പക്ഷെ ഒരു നൂറു കൊല്ലം മുമ്പ് വരെ ഇന്ത്യക്കാർ ഇന്ത്യൻ സിവിൽ സർവീസിൽ വളരെകുറവായിരുന്നു .1920 കളിലും 1930 കളിലുമാണ് ഇന്ത്യക്കാർ കൂടുതൽ ഇന്ത്യൻ സിവിൽ സർവീസിൽ വന്നത് . ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ സെന്റർ ഡൽഹിയിൽ തുടങ്ങിയത് 1922 ലാണ് എന്നാണ് ഓർമ്മ . പ്രത്യകിച്ചും 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് ശേഷമാണ് ഇന്ത്യക്കാർ ഇന്ത്യൻ സിവിൽ സർവീസിൽ കൂടുതൽ ചേരുവാൻ തുടങ്ങിയത് . അതിൽ ബഹുഭൂരിപക്ഷവും ബംഗാൾ ബോംബെ മദ്രാസ് പ്രസിഡൻസിയിൽ ഉള്ള ബ്രമ്മണ മേൽ ജാതി വരേണ്യരായ ബ്രൗൺ സാഹിബുമാർ .അങ്ങനെയാണ് അതിന് ഒരു എലീറ്റ് ഡി എൻ എ കിട്ടിയത് . 1861 ലെ പോലീസ് ആക്ട് ആണ് നമ്മുടെ പോലീസ് ഭരണത്തിന്റെ ആധാര ശിലാ .നമ്മൾ ഇപ്പോഴും ജുഡീഷ്യറിയിൽ പഴയ കൊളോണിയൽ ആചാരങ്ങൾ (മി ലോർഡ് , യുവർ ലോഡ്ഷിപ്പ്) കൊണ്ട് നടക്കുന്നു .ചുരുക്കത്തിൽ ആ പഴയ കൊളോണിയൽ ഗോസ്റ്റും അതിന്റെ ധാർഷ്ട്യ ഭരണ അധികാര അഹങ്കാരങ്ങളും അതിന് താഴെയുളളുള്ള സെമി ഫ്യൂഡൽ മൂല്യങ്ങളും നമ്മുടെ ബ്യുറോക്രസിയുടെ ഡീപ് സ്ട്രക്ച്ചറിൽ നിന്നും ഇന്നും പൂർണമായും പോയിട്ടില്ല .
ഇതൊക്കെയാണെങ്കിലും ഭരണ അധികാരങ്ങൾ നാട്ടിലെ നിയമങ്ങൾ അനുസരിച്ചും അധികാരത്തിന്റെ മേൽത്തട്ടിൽ ഉള്ളവരുടെ താല്പര്യങ്ങൾ പാലിച്ചും നടക്കുന്ന കൃത്യമായ അതിർവരമ്പുകളും റൂൾസും റെഗുലേഷൻസും ഒക്കെയുള്ള ഭരണ നടപ്പാക്കൽ വ്യവസ്ഥയാണ് . ആ വ്യവസ്ഥക്കത്തു അധികാര താല്പര്യ നെറ്റ്വർക്കിനു അനുസരിച്ചും അതിനുള്ളിൽ നിന്ന് അല്പ സ്വല്പം ജനങ്ങൾക്ക് നന്മ ചെയ്യാനുമൊക്ക സാധിക്കും .അത് സിസ്റ്റത്തിനകത്തു നിന്നുള്ള ഒരു ഇന്കറിമെന്റൽ മാറ്റത്തിന് മാത്രമേ സ്കോപ്പുള്ളൂ .
എല്ലാ രംഗത്തും എന്ന പോലെ ബ്യുറോക്രസിയിലും ഗുഡ് , ബാഡ് and അഗ്ലി എന്ന തരത്തിലാളുകളുണ്ട് .നമ്മുടെ സമൂഹത്തിലെ എല്ലാ നന്മ തിന്മകളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും അവിടെയുണ്ട് . അവിടെയുള്ളവർ ഒരു പരീക്ഷ പാസായി കുറെ പരിശീലനവും നേടി സർക്കാർ സിസ്റ്റത്തിനുള്ളിൽ പ്രവർത്തിക്കുന്നു എന്ന് മാത്രം .
പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നത് 1990 കളിൽ ഗവേൺസ് ആയി രൂപാന്തരം പ്രാപിച്ചു . ഇതിൽ പ്രധാന വെത്യാസം സർക്കാർ ബ്യുറോക്രസി ഒരു ഇൻവെർഡ് ലൂക്കിങ് മോഡിൽ നിന്ന് ഒരു ഇന്റർഫേസ് മോഡിലേക്ക് മാറി എന്നതാണ് . ബ്യുറോക്രസി ലൈസെൻസ് രാജ് മോഡിൽ നിന്നും മാർക്കറ്റ് -സിവിൽ സോസെയ്റ്റി ഫെസിലിറ്റേഷൻ മോഡിലോട്ട് മാറി . ഈ മാറ്റം കാതലായ മാറ്റമാണ് . ഗവെർന്മെന്റ് എന്ന സ്റ്റീൽ ഫ്രെമിൽ നിന്നും ഗവേര്ണൻസ് എന്ന ഭരണ വിനിമയ വിന്യാസ പ്രക്രിയിലേക്കുള്ള മാറ്റം വലിയ ഒരു കാതലായ മാറ്റമാണ് . ഇതിന് ഒരു കാരണം ഇൻഫോർമേഷൻ ടെക്നൊലെജി റെവലൂഷനാണ് . രണ്ടാമത് ഇന്ന് ഒരു സിവിൽ സെർവെൻറ് ഒരു സിവിൽ സൊസൈറ്റി ഫെസിലിറ്റേറ്ററാണെങ്കിലേ പിടിച്ചു നിൽക്കുവാനാകുള്ളൂ .മാർക്കറ്റ് ഇന്റർഫേസ് അത്യാവശ്യം . പൊതു ജന മൈത്രി അത്യന്താപേക്ഷിതം . ഇതിന് ഒരു കാരണം കഴിഞ്ഞ 15/20 കൊല്ലത്തിൽ സിവിൽ സർവീസിൽ ഒരുപാട് സാധാരണക്കാർ ചേരുവാൻ തുടങ്ങിയെന്നതാണ് . മാത്രമല്ല ഈ ഗവേര്ണസും ഔട്ട് സോഴ്സിങ്ങും എല്ലാം സിവിൽ സർവീസിന്റെ സ്വഭാവം മാറ്റി
ഐഎസ് /ഐ പി എസ്സിൽ സോഷ്യലോജിക്കൽ പ്രൊഫെഷണൽ ഷിഫ്റ്റ് പ്രധാനമാണ് .അത് കൊണ്ടാണ് പഴയ കലക്റ്റർ ഏമാന്മാർ ഇപ്പോൾ കളക്ടർ ബ്രോ എന്ന് പറഞ്ഞാൽ അത് എന്ജോയ് ചെയ്യുന്നത് . രണ്ടാമത് 1990 കളിൽ അഴിമതി എന്നത് കാര്പെറ്റിന്റെ അടിയിൽ ഒളിച്ചു വയ്ക്കുവാൻ സാധിക്കാതെയായി .ഒളി ക്യാമറകൾ ബെഡ് റൂം വരെ കൈയ്യടക്കി . അഴിമതി കഥകൾ കൂടുതൽ പുറത്തു വന്നത് മുതലും രാഷ്ട്രീയ നേതാക്കൾ പണക്കാരുടെ ശിങ്കിടികൾ ആണെന്ന ധാരണ വന്നത് മുതൽ അവരുടെ ലെജിറ്റിമസി ഗ്രാഫ് താഴോട്ട് പോയി . അതിന് അനുസരിച്ചു മീഡിയ ഐ എ എസ് /ഐപി എസ് കാരെ ഹീറോ /ഹെറോയിനുകളാക്കാൻ തുടങ്ങി .
അങ്ങനെയുള്ള ഗവേര്ണൻസ് ഷിഫ്റ്റിലാണ് ഐ എ എസ് /ഐ പി എസ് ഹീറോകൾ സിനിമകളിലും പിന്നെ അതിനെ ഇമിറ്റേറ്റ് ചെയ്ത് മീഡിയയിലും പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് . പക്ഷെ രണ്ടു പ്രശ്നങ്ങൾ ഉണ്ട് .
ഒന്നമതായി സിസ്റ്റത്തെ മാറ്റുവാൻ ഒരു വ്യക്തി ഗത ഹീറോക്കും സാധിക്കില്ല .അവർ ഹെർക്കുലീസ് ആണെനെന്നത് ഒരു മിഥ്യ ധാരണ മാത്രമാണ് .കാരണം ബ്യുറോക്രസി ബൈ ഡഫനിഷൻ റിസ്ക് അവേഴ്‌സാണ് . അത് കൊണ്ടാണ് സർക്കാർ കാര്യം മുറപോലെ എന്നാകുന്നത് .
രണ്ടാമത് അവരുടെ ലെജിറ്റിമസി എന്നത് അധികാരത്തിന്റെ ആനപ്പു റത്തിരിക്കുന്നു എന്ന ധാരണയിലാണ് . Power is not what you have but what others perceive you have . ഈ അധികാരം എന്ന സംഭവം ഒരു വലിയ പരിധി വരെ perception managementണ് അത് അപേക്ഷികവും കാലവും ദേശവും അനുസരിച്ചു മാറുന്ന ഒരു ലൊക്കേഷനൽ ധാരണയാണ് . ആനപ്പുറത്താണ് എന്നതും ഒരു ധാരണയിൽ ഉള്ള ധൈര്യമാണ് ..ആനപ്പുറത്തു നിന്ന് ഇറങ്ങിയാൽ അവർക്ക് തെരുവ് പട്ടികളെ പോലും പേടിയാണ് .സിസ്റ്റത്തിന്റെ പ്രൊട്ടെക്ഷനിൽ ഉള്ള അധികാരത്തിന് അപ്പുറം ജനമധ്യത്തിൽ പിടിച്ചു നിൽക്കുവാനുള്ള ആമ്പിയർ മിക്ക ബ്യുറോക്രാറ്റുകൾക്കുമില്ല . പിന്നെ പലരും ഹീറോകാളകുന്നത് ചില പോസ്റ്റിങ്ങിന്റെ ബലത്തിൽ ചില സ്രാവുകളെ ചൂണ്ടയിൽ കുരുക്കുവാൻ ശ്രമിക്കുവാൻ തുനിയുമ്പോഴാണ് . ആ പോസ്റ്റിംഗിന് അപ്പുറം അവർക്ക് പ്രസക്തിയില്ല . മിക്കവരുടെയും വീര ശൂര പരാക്രമങ്ങൾ കിട്ടുന്ന പോസ്റ്റിങ്ങ് അനുസരിച്ചിരിക്കും .
ചിലർ മീഡിയ ചാർത്തികൊടുക്കുന്ന നാർസിസത്തിൽ വീണു അവർ സ്വയം ഹെർക്കുലീസ്മാരെന്നും തോന്നും .പണ്ട് ഡൽഹിയിൽ ഡിമോളിഷൻ മാൻ എന്ന് ഖ്യാതികേട്ട ഒരു എ എ എസ് ഹീറോ ഉണ്ടായിരുന്നു , പിന്നെ ആശാൻ പാർട്ടികൾ മാറി പരീക്ഷിച്ചു മന്ത്രിയായി . പക്ഷെ സോഷ്യൽ ലെജിറ്റിമസി സീറോയായി .കാരണം അധികാര ആനപ്പുറത്തിന് അപ്പുറം അവർക്ക് സോഷ്യൽ ലെജിറ്റിമസി ഉണ്ടാക്കുവാൻ ഉള്ള ത്രാണിയില്ല എന്നതാണ് .കേരളത്തിൽ ഒരു കാലത്തു പുകൾ പെറ്റ ഐ എ എസ് കാരൻ ഒരു രാഷ്ട്രീയ ഗോഡ് ഫാദറിന്റെ തുണയിൽ എം പി യും മന്ത്രിയുമായി .അധികാരത്തിന്റെ ആനപ്പുറത്തു നിന്നും വീണതയിൽപിന്നെ ആരും മൈൻഡ് ചെയ്യില്ല .ചിലപ്പോൾ പണ്ട് പുലിയായി തിരുവനന്തപുരം എയർപോട്ടിൽ വന്നിറങ്ങിയ അദ്ദേഹത്തെ ഇപ്പോൾ അവിടുത്തെ ഒരു എലിപോലും മൈൻഡ് ചെയ്യില്ല . കാരണം അധികാരത്തിന് അപ്പുറം സോഷ്യൽ ലെജിറ്റമസി ഇല്ലന്നത് തന്നെ .
സർക്കാരിൽ ഇരിക്കുമ്പോൾ മസിൽ പിടിക്കുന്ന പലരും അടിത്തൂൺ പറ്റിയാൽ എന്ത് തങ്കപ്പെട്ട മനുഷ്യരാണ് . ജേക്കബ് തോമസ് നട്ടെല്ലോടെ സർക്കാരിൽ നിന്ന് വോളിന്ററി റിട്ടയർമെന്റ് എടുത്തു സാധാരണക്കാരനായി അന്ന് തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ ജനം സലിയുയുറ്റ് കൊടുത്തേനെ . അത് പോലെ രാജു നാരായണ സ്വാമി എന്റെ വയറ്റത്ത് അടിക്കുന്നെ ശമ്പളമില്ലെങ്കിൽ പട്ടിണിയാകും എന്ന പരിവേദന അരക്ഷിതത്വം കാണിക്കാതെ ഇത് വേണ്ട എന്ന് പറഞ്ഞു നിരത്തിൽ ഇറങ്ങി സാധാരണക്കാരൻ ആയി സിസ്റ്റത്തിന് എതിരെ യുദ്ധം ചെയ്യുവാൻ ബുദ്ധിമുട്ടാണ് .
കാരണം കാതലായ സാമൂഹിക വ്യവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത് സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രക്രിയകൊണ്ടാണ് . അത് ഒറ്റയാൻമാരെകൊണ്ട് മാത്രം സാധിക്കില്ല .അവർ എത്ര സ്കിൽ ഉള്ളവരായാലും ..സാമൂഹിക രാഷ്ട്രീയ പ്രക്രിയക്ക് ഒരുപാട് ക്ഷമ വേണം .അരവിന്ദ് കെജ്രിവാളിനെ കാണുന്നത് വിവര അവകാശ നിയമത്തിന് വേണ്ടി ഞങ്ങൾ നടത്തിയ ഒരു ശിൽപശാലയിലാണ് 2000 ത്തിൽ .അദ്ദേഹം 2003 ഇൽ രാജിവച്ചു .ഏതാണ്ട് 15:കൊല്ലം ലോ പ്രൊഫൈൽ ഗ്രാസ്‌റൂട്ട് പ്രവർത്തനം നടത്തിയിട്ടാണ് AAP ഉണ്ടാക്കുന്നത് .അത് ഒരു ബഹുജന പ്രസ്ഥാനമായത് ഒരു സുപ്രഭാതത്തിൽ അല്ലെന്നു സാരം .
പലപ്പോഴും സാധാരണ ബ്യുറോക്രസിയിൽ ഉറച്ചു ശീലമായിപ്പോയവർക്ക് അധികാരത്തിന്റെ ആനപ്പുറത്തു നിന്നും അല്ലെങ്കിൽ ഭരണ തേരിൽ നിന്നും ഇറങ്ങിയാലും അവർ ബ്യുറോക്രസിയിൽ പരിചയിച്ച റിസ്ക് അവേർഴ് രീതികളിൽ നിന്നും അധികാര കരിയർ മൈൻഡ് സെറ്റിൽ നിന്നും വിടുതൽ എടുക്കുവാൻ ബുദ്ധിമുട്ടനാണ് . Once a bureaucrat always a bureaucrat എന്നത് കൊണ്ട് മേശപ്പുറത്തു ഇരുന്നു മേശ തള്ളാനെ പലർക്കും പരിചയമുള്ളൂ . ബ്യുറോ ഉള്ളിടത്തെ ബ്യുറോക്രസിയുള്ളൂ . മേശക്ക് അപ്പുറത്തു തെരുവിൽ ഇറങ്ങാൻ പാടാണ് . അത് കൊണ്ട് ബ്യുറോക്രാറ്റുകൾക്ക് സിസ്റ്റത്തിനുള്ളിൽ മിന്നാവുന്നത് പോലെ പുറത്തു സാധിക്കില്ല .അതിന് അധികം ഉദാഹരണങ്ങൾ ഇല്ല .
പണ്ടേ ഐ എ എസ് വിട്ട് വന്ന അരുണ റോയിക്ക് സിസ്റ്റത്തിന് അപ്പുറം സോഷ്യൽ ലെജിറ്റിമേസിയുണ്ടായി . പക്ഷെ അത് ഒരായുഷ്‌ക്കാലം കൊണ്ടുണ്ടാക്കിയതാണ് .അങ്ങനെയുള്ളവർ ചുരുക്കമാണ് .വിരലിൽ എണ്ണാവുന്നവർ .അത് കൊണ്ട് എ എ എസ് /ഐ പി എസ് ഒറ്റ പോസ്റ്റിങ്ങ് ഒറ്റയാൻ ഹീറോകളെ കാണുമ്പൊൾ പ്രത്യകിച്ചും ഒന്നും തോന്നാറില്ല .പി ആർ കൂടുതൽ ഉള്ളവർക്ക് മീഡിയ പ്രൊഫൈൽ കൂടും എന്നതിൽ കവിഞ്ഞു അങ്ങനെയുള്ളവർ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കിയതിന് അധികം ഉദാഹരണങ്ങൾ ഇല്ല .മേശപുറത്തിന് വെളിയിൽ നിൽക്കുന്നവരാണ് മേശകളും സിസ്റ്റങ്ങളും തള്ളിമാറ്റുന്നത് .
ഈ രാജ്യത്തു ഭരണ അധികാര സംവിധാനം കുറെയെങ്കിലും സാധുതയോടെ പോകുന്നത് ഒരുപാട് നല്ല ഉദ്യഗസ്ഥന്മാർ ജനനന്മ നോക്കി സിസ്റ്റത്തിന് ഉള്ളിൽ നിന്നു ആത്മാർത്ഥമായ പ്രൊഫെഷണൽ ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നത് കൊണ്ടാണ് .പലപ്പോഴും അവർക്കറിയാം അവർ ആനപ്പുറത്തലല്ലെന്ന്. അങ്ങനെ സിവിലും സെർവെൻറ് ലീഡര്ഷിപ്പുമുള്ള പലരും ഒരു അധികാര മസിലുപിടുത്തവും അഹങ്കാരവുമില്ലാത്തവരാണ് .അവരോട് ജനങ്ങൾക്കിഷ്ട്ടമാണ് .അവരിൽ പലരും സോളോ മ്യൂസിക്കോ വൺമാൻ ഷോയോ നടത്താറില്ല . അവരുടെ ജോലി സത്യസന്ധതയോട് കഴിവോടെ ഫലപ്രദമായി ചെയ്യുന്നവരെ എന്നും എവിടെയും ബഹുമാനിക്കും .വില്ലേജ് ഓഫീസറായാലും ഐ എ എസ് ആയാലും, ഐ പി എസ് ആയാലും , മന്ത്രിയായാലും .
ജേ എസ് അടൂർ